1 GBP = 88.40 INR                       

BREAKING NEWS

ഭര്‍ത്താവ് നഷ്ടപ്പെട്ട ശേഷം മാനസിക വെല്ലുവിളിയുള്ള മകനോടൊപ്പം പൊളിഞ്ഞു വീഴാറായ ചെറ്റക്കുടിലില്‍ താമസിക്കുന്ന വിവരം ബീമാക്കണ്ണ് നേരിട്ട് യൂസഫലിക്കെഴുതിയപ്പോള്‍ സമ്മാനമായി ലഭിച്ചത് 12 ലക്ഷത്തിന്റെ ഒരു വീട്; 17 വയസ്സുള്ള മകളോടൊപ്പം വഴിയരികില്‍ ഏത് നിമിഷവും ഇടിഞ്ഞു വീഴാറായ വീട്ടില്‍ കഴിയുന്ന സിന്ധുവിന്റെ കഥ സോഷ്യല്‍ മീഡിയയിലൂടെ അറിഞ്ഞ് വാങ്ങി നല്‍കിയത് അഞ്ച് സെന്റ് സ്ഥലവും വീടും; നോമ്പില്‍ വീണ്ടും മനുഷ്യത്വത്തിന് കുട പിടിച്ച് ലുലു മുതലാളി

Britishmalayali
kz´wteJI³

തിരുവനന്തപുരം: പരിശുദ്ധ റംസാന്‍ മാസത്തില്‍ മനുഷ്യത്വത്തിന് ഒപ്പമാണ് എംഎ യൂസഫലിയുടെ മനസ്സ്. ശതകോടീശ്വരന്റ് കനിവ് നിര്‍ധനരായ രണ്ട് കുടുംബങ്ങള്‍ക്ക് കൂടി താങ്ങും തണലുമാവുകയാണ്. കിടക്കാനൊരിടമില്ലാത്ത പാവങ്ങളായ രണ്ടു കുടുംബങ്ങള്‍ക്ക് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി വീട് എന്ന സ്വപ്നസാക്ഷാത്കാരം സാധ്യമാക്കി. വട്ടിയൂര്‍ക്കാവ്, ഇലിപ്പോട് വലിയവിളാകത്ത് മേലെ എം. ബീമാക്കണ്ണിനും, പുല്ലമ്പാറ പഞ്ചായത്തില്‍ പാണയം ധൂളിക്കുന്ന് ചരുവിള പുത്തന്‍വീട്ടില്‍ സിന്ധുവിനുമാണ് എം.എ. യൂസഫലി വീട് നല്‍കിയത്. ഇരുവീടുകളും എം.എ. യൂസഫലിക്കുവേണ്ടി ലുലു ഗ്രൂപ്പ് ജോയ് ഷഡാനന്ദന്‍ കൈമാറി.

ഭര്‍ത്താവ് മരണപ്പെട്ട, മാനസീകവെല്ലുവിളി നേരിടുന്ന മകനേയും കുടുംബത്തേയും സംരക്ഷിച്ച് കഴിയുന്ന, തന്റെ നിസ്സഹായാവസ്ഥ കത്ത് മുഖേനയാണ് എം.എ. യൂസഫലിയെ ബീമാക്കണ്ണ് അറിയിച്ചത്. തുടര്‍ന്ന് ആശ്വാസമെത്തി. യൂസഫലിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ അന്വേഷണത്തെ തുടര്‍ന്ന് ഈ കുടുംബത്തിന് വീടെന്ന സ്വപ്നം സാക്ഷാല്‍ക്കരിക്കാന്‍ ബീമാകണ്ണിന്റെ രണ്ടര സെന്റ് സ്ഥലത്താണ് 12 ലക്ഷംരൂപ ചെലവില്‍ എം.എ. യൂസഫലി വീട് നിര്‍മ്മിച്ചത് നല്‍കിയത്. അടച്ചുറപ്പുള്ള സുന്ദര ഭവനം. ഇതോടെ ബീമാകണ്ണിന്റെ കണ്ണീര് തുടയ്ക്കുകയാണ് ലുലുവിന്റെ സാരഥി.

സമൂഹമാധ്യമങ്ങള്‍ വഴിയാണ് ചരുവിള പുത്തന്‍വീട്ടില്‍ സിന്ധുവിന്റെയും മക്കളുടേയും ദുരവസ്ഥ എം.എ. യൂസഫലി അറിയാനിടയായത്. റോഡരികില്‍ ഏത് നിമിഷവും നിലംപതിക്കാവുന്ന ഷീറ്റുകൊണ്ട് മറച്ച കൂരയില്‍ 17 വയസ്സായ മകളോടും 15 വയസായ മകനോടുമൊപ്പം താമസിച്ചുവന്ന സിന്ധുവിന് സ്വന്തമായി ഒരു സെന്റ് സ്ഥലം പോലും ഉണ്ടായിരുന്നില്ല. ഇതിനാണ് പരിഹാരമുണ്ടാകുന്നത്. രാത്രികാലങ്ങളില്‍ തികച്ചും അരക്ഷിതാവസ്ഥയിലാണ് ഈ കുടുംബം കഴിഞ്ഞിരുന്നത്. സോഷ്യല്‍ മീഡിയയിലെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ട എം.എ. യൂസഫലി അടിയന്തിരപ്രാധാന്യത്തോടെ ഈ വിഷയത്തില്‍ ഇടപെട്ടു. അഞ്ച് സെന്റ് സ്ഥലവും കെട്ടുറപ്പുള്ള ഒരു വീടും 15.5 ലക്ഷം രൂപ മുടക്കി ഈ കുടുംബത്തിനായി വാങ്ങി നല്‍കി. സിന്ധുവിനും മക്കള്‍ക്കും വീടിന്റെയും സ്ഥലത്തിന്റേയും രേഖകള്‍ കൈമാറി. ഇതോടെ ഇവരുടെ കണ്ണീരും തുടച്ചു.

ഫോബ്‌സ് മാസികയുടെ കണക്കനുസരിച്ചു ലോകത്തെ ഏറ്റവും ധനികനായ മലയാളി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി. ആഗോള റാങ്കിങ്ങില്‍ 388ാം സ്ഥാനത്തുള്ള യൂസഫലി ഇന്ത്യക്കാരില്‍ പത്തൊമ്പതാമതാണ്. 32,500 കോടി രൂപയുടെ ആസ്തിയുമായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലി ഫോബ്‌സ് പട്ടികയിലെ സമ്പന്നനായ മലയാളിയായത്. 26000 ത്തിനടുത്ത് ഇന്ത്യാക്കാരടക്കം 31,000-ത്തോളം പേര്‍ ജോലി ചെയ്യുന്ന ഗള്‍ഫിലെ പ്രമുഖ വ്യാപാര സ്ഥാപനമായ എം.കെ. ഗ്രൂപ്പിന്റെയും ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ് ഗ്രൂപ്പിന്റെയും മാനേജിങ് ഡയറക്ടറാണ് യൂസഫലി. കൊച്ചി ലേക്ക് ഷോര്‍ ആശുപത്രി ചെയര്‍മാന്‍,ധ സാമൂഹ്യരംഗത്തെ സംഭാവനകള്‍ കണക്കിലെടുത്ത് 2008 ല്‍ രാജ്യം ഇദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ചു.

കൊച്ചിയില്‍ സ്മാര്‍ട്‌സിറ്റി പദ്ധതി കൊണ്ടുവരുന്നതിലും പ്രമുഖ പങ്കുവഹിച്ചു. പ്രവാസി വ്യവസായികളെല്ലാം പ്രാഞ്ചിയേട്ടന്‍ ചമഞ്ഞ് വാര്‍ത്താ പ്രാധാന്യത്തിന് ശ്രമിക്കുന്ന കാലത്താണ് യൂസഫലി തന്റെ പ്രവര്‍ത്തിയിലൂടെ വ്യത്യസ്തനാകുന്നത്. ആര്‍ക്ക് സഹായം വാഗ്ദാനം ചെയ്താലും യൂസഫലി ചെയ്തു കൊടുക്കും. തൃശ്ശൂര്‍ നാട്ടിക മുസലിയാം വീട്ടില്‍ അബ്ദുള്‍ ഖാദറിന്റെയും സഫിയയുടെയും മകനായി 1955 നവംബര്‍ 15ന് ജനനം. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രിയുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗമാകുന്ന ആദ്യ വിദേശി. നോര്‍ക റൂട്ട്സ് വൈസ് ചെയര്‍മാന്‍, കൊച്ചി, കണ്ണൂര്‍ വിമാനത്താവള കമ്പനികളുടെ ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്നീ പദവികള്‍ വഹിക്കുന്നു.

നാട്ടിക മാപ്പിള ലോവര്‍ പ്രൈമറി സ്‌കൂള്‍, ഗവ. ഫിഷറീസ് സ്‌കൂള്‍, കരാഞ്ചിറ സെന്റ് സേവ്യേഴ്സ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ എന്നിവിടങ്ങളില്‍ നിന്ന് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം ചെറിയ പ്രായത്തില്‍ തന്നെ യൂസഫലിയും അഹമ്മദാബാദിലേക്ക് വണ്ടികയറി. അവിടെ, പിതാവും കൊച്ചാപ്പമാരും നടത്തിയിരുന്ന എം.കെ. ബ്രദേഴ്സ് ജനറല്‍ സ്റ്റോറില്‍ നിന്ന് തുടക്കം. പിന്നീട് കപ്പലില്‍ ദുബായിലേക്ക്. പിന്നെ ലോകത്തെ ഏറ്റവും വലിയ വിതരണ കമ്പനിയുണ്ടാക്കി. 1989-ല്‍ ചെറിയ നിലയില്‍ ഒരു സൂപ്പര്‍മാര്‍ക്കറ്റ് തുറന്നുകൊണ്ട് ഈ രംഗത്ത് പരീക്ഷണം നടത്തി. അതിന്റെ വിജയത്തെ തുടര്‍ന്ന് അബുദാബിയില്‍ എയര്‍പോര്‍ട്ട് റോഡില്‍ വിശാലമായ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍ തുടങ്ങാനുള്ള ജോലികള്‍ ആരംഭിച്ചു. അബുദാബി അന്നുവരെ കണ്ടതില്‍ വച്ച് ഏറ്റവും വലിയ ഷോപ്പിങ് അനുഭവം ഒരുക്കുകയായിരുന്നു ലക്ഷ്യം.

അവസാന മിനുക്കുപണികളിലേക്ക് കടക്കുമ്പോഴാണ് 1990-ല്‍ ഗള്‍ഫില്‍ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്. യൂസഫലി ശരിക്കും തളര്‍ന്നു. താന്‍ അതുവരെ സ്വരുക്കൂട്ടിയതെല്ലാം സ്റ്റോറിനായി മുതല്‍മുടക്കിയിരിക്കുകയാണ്. സകലരും ഉള്ളതും കൊണ്ട് നാടുവിടുന്ന സമയമായിരുന്നു അത്. എന്നാല്‍, തന്നെ വളര്‍ത്തിയ നാടുവിട്ടു പോകാന്‍ യൂസഫലി ഒരുക്കമായിരുന്നില്ല. സൂപ്പര്‍മാര്‍ക്കറ്റ് തുറക്കാമെന്നു തന്നെ അദ്ദേഹം ഉറപ്പിച്ചു. 'ഈ രാജ്യത്തോട് എനിക്ക് വിശ്വാസമുണ്ട്' എന്ന തലക്കെട്ടോടു കൂടിയ പരസ്യം നല്‍കിക്കൊണ്ട് ലുലു ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോറിന് തുടക്കമിട്ടു. 2013 മാര്‍ച്ചില്‍ കൊച്ചി ഇടപ്പള്ളിയില്‍ ലുലു മാളിന് തുടക്കമിട്ടുകൊണ്ട് ഇന്ത്യന്‍ റീട്ടെയില്‍ രംഗത്തേക്കും ചുവടുവച്ചു. അങ്ങനെ വ്യവസായം കേരളത്തിലേക്കും വളര്‍ത്തി. ഇതിനൊപ്പം സാമൂഹികമായ ഇടപെടലുകളിലൂടേയും മലയാളിയുടെ മനസ്സിലെ താരമായി യൂസഫലി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category