1 GBP = 92.50 INR                       

BREAKING NEWS

കെ.എസ്.യു ബാന്‍ഡ് തലയില്‍ അണിഞ്ഞു നില്‍ക്കുന്ന റാഫിക്ക് സഹായം അഭ്യര്‍ത്ഥിച്ച് എസ്എഫ്ഐയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജുകളില്‍ അഭ്യര്‍ത്ഥന; രണ്ടു വൃക്കകളും നഷ്ടമായ കെ.എസ്.യു നേതാവിന് വൃക്ക നല്‍കാന്‍ സന്നദ്ധത അറിയിച്ച് എസ്എഫ്ഐ നേതാവ്; കായംകുളത്തെ കെ.എസ്.യു നേതാവ് മുഹമ്മദ് റാഫിക്ക് സ്വന്തം ശരീരം പകുത്തുനല്‍കി മുന്‍ എസ്എഫ്ഐ കോളജ് യൂണിയന്‍ ചെയര്‍മാനും എസ്എഫ്ഐ നേതാവുമായ ഷാനവാസ് ഖാന്‍; ക്യാംപസ് കൊലപാതക വാര്‍ത്തകള്‍ക്കിടയിലെ മഹത്തായ വാത്സല്യം തിരിച്ചറിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ അഭിനന്ദന പ്രവാഹം

Britishmalayali
kz´wteJI³

ആലപ്പുഴ: രാഷട്രീയം എന്നാല്‍ പൊതുജന സേവനമാണെന്നും അത് നന്മയിലും സ്നേഹത്തിലും അധിഷ്ടിതമാണെന്നും കേരളത്തെ പഠിപ്പിക്കുകയാണ് വിദ്യാര്‍ത്ഥികള്‍. മനുഷ്യസ്നേഹത്തിന് രാഷ്ട്രീയത്തിന്റെ അതിര്‍ വരമ്പുകളില്ലെന്നും വെറുക്കപ്പെടേണ്ടവനും തകര്‍ക്കപ്പെടേണ്ടവനുമല്ല എതിര്‍ ചേരിയില്‍ നില്‍ക്കുന്നവനെന്നുമുള്ള ബോധ്യം ഇന്നത്തെ തലമുറയില്‍ പെട്ട വിദ്യാര്‍ത്ഥി നേതാക്കള്‍ക്കുണ്ട് എന്നതിന്റെ തെളിവാകുകയാണ് ഇരു വൃക്കകളും തകരാറിലായ കെ.എസ്.യു നേതാവിന്റെ ജീവന്‍ രക്ഷിക്കാന്‍ എസ്എഫ്ഐ നടത്തുന്ന പരിശ്രമങ്ങള്‍.

ജവാഹര്‍ ബാലജനവേദി കായംകുളം ഈസ്റ്റ് മണ്ഡലം ചെയര്‍മാനും കെഎസ്യു കായംകുളം ബ്ലോക്ക് കമ്മിറ്റി അംഗവുമായ പെരിങ്ങാലമഠത്തില്‍ പടീറ്റതില്‍ മുഹമ്മദ് റാഫിയുടെ (22) ചികിത്സയ്ക്കാണ് എസ്എഫ്ഐ ഇടുക്കി ജില്ലാ കമ്മിറ്റിയും കൊല്ലം കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയും ഫേസ്ബുക്കിലൂടെ സഹായം അഭ്യര്‍ത്ഥിച്ചത്. കെഎസ്യു ബാന്‍ഡ് തലയിലണിഞ്ഞ റാഫിയുടെ ചിത്രം ഷെയര്‍ ചെയ്താണ് എസ്എഫ്ഐയുടെ അഭ്യര്‍ത്ഥന. ഇരുവൃക്കകളും തകരാറിലായ കെഎസ്യു നേതാവിനെ ജീവിതത്തിലേക്കു തിരികെയെത്തിക്കാന്‍ കെഎസ്യുക്കാര്‍ക്കൊപ്പം സജീവ ശ്രമത്തിലാണ് എസ്എഫ്ഐയും. വൃക്ക നല്‍കാന്‍ ആദ്യം സന്നദ്ധനായതാകട്ടെ, മുന്‍ എസ്എഫ്ഐ നേതാവും.

റാഫിക്കു തന്റെ വൃക്ക നല്‍കാമെന്ന് സന്നദ്ധത അറിയിച്ചത് കായംകുളം എംഎസ്എം കോളജിലെ എസ്എഫ്ഐ മുന്‍ ചെയര്‍മാന്‍ ഇ.ഷാനവാസ് ഖാന്‍. ഇതിനുള്ള പരിശോധനകള്‍ നടത്തിയെന്നും ഫലം കാത്തിരിക്കുകയാണെന്നും ഷാനവാസ് ഖാന്‍ പറഞ്ഞു. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ കണ്ണൂര്‍ സ്വദേശി രഞ്ജിത്തും തിരുവനന്തപുരത്തെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ അജുവും വൃക്കദാനത്തിനു സമ്മതം അറിയിച്ചിട്ടുണ്ട്.

ഫേസ്ബുക്കിലെ അഭ്യര്‍ത്ഥനയ്ക്കൊപ്പം പ്രവര്‍ത്തകരില്‍ നിന്നു നേരിട്ടു പണം കണ്ടെത്താനും ശ്രമം തുടങ്ങിയെന്ന് എസ്എഫ്ഐ കരുനാഗപ്പള്ളി ഏരിയാ സെക്രട്ടറി എസ്.സന്ദീപ്ലാല്‍ പറഞ്ഞു. ഉമ്മ റയിഹാനത്ത് വീട്ടുജോലിക്കു പോകുന്നതാണ് കുടുംബത്തിന്റെ ആകെ വരുമാനം. താമസം വാടകവീട്ടിലും. ഫെഡറല്‍ ബാങ്ക് കായംകുളം ശാഖയില്‍ മുഹമ്മദ് റാഫിയുടെ പേരില്‍ അക്കൗണ്ടുണ്ട്. നമ്പര്‍: 10540100300824. ഐഎഫ്എസ്സി: FDRL0001054. ഫോണ്‍: 90481 00377.

എസ്ഫ്ഐ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റിന് താഴെ വന്ന് നന്ദി അറിയിച്ച റാഫിക്ക് എസ്ഫ്ഐ പ്രവര്‍ത്തകര്‍ നല്‍കിയ മറുപടിയാണ് ഏറെ ഹൃദയസ്പര്‍ശിയാകുന്നത്. 'കൂടയുണ്ട്' എന്ന ഒറ്റ വാചകം വിദ്യാര്‍ത്ഥി രാഷ്ട്രീയപ്രവര്‍ത്തകരില്‍ വളര്‍ന്നുവരുന്ന പുത്തന്‍ ഐക്യബോധത്തിന്റെ നേര്‍ചിത്രമാകുകയാണ്.

എസ്ഫ്ഐ കരുനാഗപ്പള്ളി മണ്ഡലം കമ്മിറ്റിയുടെ ഫേസ്ബുക്ക് പോസ്റ്റ്..

റാഫിയുടെ ഇരു വൃക്കകളുടെയും പ്രവര്‍ത്തനം തകരാറിലായിരിക്കുന്നു . ഈ ദിവസങ്ങളില്‍ ഡയാലസിസ് നടക്കുകയാണ് . എന്നാല്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രീയയാണ് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത് . ഏകദേശം 10 ലക്ഷം രൂപയോളം ചിലവു വരും ശസ്ത്രക്രിയക്ക് . സാമ്പത്തീകമായി തീര്‍ത്തും പിന്നോക്ക അവസ്ഥയില്‍ കഴിയുന്ന കുടുംബത്തിന് ശസ്ത്രക്രീയയും തുടര്‍ ചികിത്സയുമായോ മുന്നോട്ട് പോകാന്‍ കഴിയില്ല.
സ്വന്തം ശാരീരിക പ്രശ്നങ്ങളെ പോലും മറന്ന് അഹോരാത്രം പ്രവര്‍ത്തിച്ച ഈ സഹോദരന്‍ ഇനിയും നമ്മോടൊപ്പം ഉണ്ടാവണം .... ആരോഗ്യവാനായ് .
നമ്മുടെ ഓരോരുത്തരുടെയും കരുതലിലാവട്ടെ റാഫിയുടെ ജീവിതം .

അക്കൗണ്ട് ഡീറ്റയില്‍സ് ചുവടെ ചേര്‍ക്കുന്നു..
സഹായിക്കുക

Muhammed Rafi 
Federal Bank 
Branch Kayamkulam 
Account Number : 10540100300824
IFSC Code : FDRL0001054 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category