1 GBP = 87.75 INR                       

BREAKING NEWS

വിദേശികള്‍ക്ക് സ്ഥിര താമസത്തിനായി ഗോള്‍ഡ് കാര്‍ഡ് പ്രഖ്യാപിച്ച് യുഎഇ; ആദ്യഘട്ടത്തില്‍ 6,800 നിക്ഷേപകര്‍ ഗുണഭോക്താക്കള്‍; തുടക്കത്തില്‍ പി ആര്‍ ലഭിക്കുന്നത് 100 ബില്യണ്‍ ദിര്‍ഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്ക്; നിര്‍ണായക പ്രഖ്യാപനം നടത്തിയത് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും; ഏറ്റവുമധികം ഗുണം ചെയ്യുക മെഡിസിന്‍, എഞ്ചിനിയറിങ്, സയന്‍സ് മേഖലകളിലെ പ്രൊഫഷണലുകള്‍

Britishmalayali
kz´wteJI³

അബുദാബി: യുഎഇയില്‍ തിരഞ്ഞെടുക്കപ്പെട്ട വിദേശ നിക്ഷേപകര്‍ക്കും വിശിഷ്ട വ്യക്തികള്‍ക്കും സ്ഥിരതാമസത്തിനുള്ള അനുമതി നല്‍കുമെന്നു സുവര്‍ണ പ്രഖ്യാപനവുമായി ദുബായി ഭരണാധികാരി. ആദ്യഘട്ടമായി 6,800 നിക്ഷേപകര്‍ക്കു വീസ അനുവദിക്കുമെന്നു യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തും പ്രഖ്യാപിച്ചു.

മികച്ച കഴിവുകളുള്ളവരെയും രാജ്യത്തിന്റെ വളര്‍ച്ചയ്ക്കു സഹായിക്കുന്നവരേയും കൂടെക്കൂട്ടുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നു ഷെയ്ഖ് മുഹമ്മദ് ട്വിറ്ററില്‍ കുറിച്ചു. മെഡിസിന്‍, എന്‍ജിനീയറിങ്, ശാസ്ത്രം, കല എന്നീ വിഭാഗങ്ങളിലുള്ളവര്‍ക്കായിരിക്കും ആദ്യ ഘട്ടത്തില്‍ ഗോള്‍ഡ് കാര്‍ഡ് അനുവദിക്കുക.

സ്ഥിര താമസത്തിനായി ഗോള്‍ഡ് കാര്‍ഡ് പ്രഖ്യാപിച്ച് യുഎഇ. ഈ പ്രഖ്യാപനത്തോടെ, യുഎഇയുടെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി ചേര്‍ത്തിരിക്കുകയാണ്. ഗോള്‍ഡ് കാര്‍ഡ് സംവിധാനത്തിലൂടെയാണ് സ്ഥിരതാമസ പ്രഖ്യാപനം ദുബായ് നടത്തിയത്. നിക്ഷേപകര്‍ക്ക് പ്രത്യേകിച്ച് മെഡിസിന്‍, എഞ്ചിനിയറിങ്, സയന്‍സ് മേഖലകളിലെ പ്രൊഫഷണലുകള്‍ക്ക് ആയിരിക്കും ഇത് ഏറ്റവുമധികം ഗുണം ചെയ്യുക.

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൊഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ചൊവ്വാഴ്ചയാണ് പി ആര്‍ (പെര്‍മനന്റ് റെസിഡന്‍സി അഥവാ സ്ഥിര താമസം) വ്യവസ്ഥ പ്രഖ്യാപിച്ചത്. ആദ്യഘട്ടത്തില്‍ 6,800 നിക്ഷേപകര്‍ ആയിരിക്കും ഗുണഭോക്താക്കള്‍. 100 ബില്യണ്‍ ദിര്‍ഹത്തിനു മുകളില്‍ നിക്ഷേപമുള്ളവര്‍ക്കാണ് ആദ്യഘട്ടത്തില്‍ പി ആര്‍ ലഭിക്കുക.

ട്വിറ്റര്‍ പേജില്‍ ഷെയ്ഖ് മൊഹമ്മദ് ഇങ്ങനെ കുറിച്ചു, 'ഇന്ന്, സ്ഥിര താമസ വ്യവസ്ഥയായ 'ഗോള്‍ഡന്‍ കാര്‍ഡ്' പ്രഖ്യാപിച്ചു. വിശിഷ്ടരായ വ്യക്തികള്‍ക്കും യുഎഇയുടെ വിജയത്തിന് ഗുണപരമായ സംഭാവനകള്‍ നല്‍കിയവരെയും ഉള്‍ക്കൊള്ളിച്ചാണ് ഇത്. ഞങ്ങളുടെ യാത്രയില്‍ അവരെയും സ്ഥിരപങ്കാളികളായി ഉള്‍ക്കൊള്ളിക്കാന്‍ ആഗ്രഹിക്കുന്നു. യുഎഇയില്‍ താമസിക്കുന്ന എല്ലാവരും ഞങ്ങളുടെ സഹോദരങ്ങളും യുഎഇ കുടുംബത്തിലെ അംഗങ്ങളുമാണ്'.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category