1 GBP = 88.00 INR                       

BREAKING NEWS

കെവിന്‍ കേസില്‍ വീണ്ടും കൂറുമാറ്റം; വിചാരണ വേളയില്‍ കൂറുമാറിയത് 9ാം പ്രതി ടിറ്റു ജെറോമിന്റെ സുഹൃത്ത് റംഷീദ്; പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെ മൊഴിയില്‍ ഉറച്ച് നിന്ന റംഷീദ് കൂറുമാറിയത് ക്രോസ് വിസ്താരത്തിനിടെ; കെവിന്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ 111 പ്രാവശ്യം ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ ഹാജരാക്കി പ്രോസിക്യൂഷന്‍; സുപ്രധാനമൊഴികള്‍ നേരത്തേ രേഖപ്പെടുത്തിയതുകൊണ്ട് മൊഴിമാറ്റം കേസിനെ സാരമായി ബാധിക്കില്ലെന്ന് വിലയിരുത്തല്‍

Britishmalayali
kz´wteJI³

കോട്ടയം: കെവിന്‍ വധക്കേസില്‍ ഒരു സാക്ഷികൂടി കൂറുമാറി. 60ാം സാക്ഷി റംഷീദാണ് കൂറുമാറിയത്. 9-ാം പ്രതി ടിറ്റു ജെറോമിന്റെ സുഹൃത്താണ് റംഷീദ്. 'നാലു വര്‍ഷമായി ടിറ്റു സുഹൃത്താണ്. കെവിന്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഞങ്ങള്‍ തമ്മില്‍ ഒട്ടേറെ തവണ ഫോണില്‍ സംസാരിച്ചിട്ടുണ്ട്' എന്നായിരുന്നു റംഷീദ് പൊലീസില്‍ മൊഴി നല്‍കിയിരുന്നത്.

എന്നാല്‍ ഇന്നലെ കോടതിയിലെ വിസ്താര വേളയില്‍ ടിറ്റു ജെറോമിനെ വിളിച്ചത് ഓര്‍മയില്ലെന്നും ഫോണ്‍ വിളിച്ചത് അറിയില്ലെന്നും മൊഴി നല്‍കി. എന്നാല്‍ കെവിന്‍ കൊല്ലപ്പെടുന്നതിന് മുന്‍പ് ഇരുവരും തമ്മില്‍ 111 പ്രാവശ്യം ഫോണില്‍ സംസാരിച്ചതിന്റെ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കി. എന്നാല്‍ ഇത് സംബന്ധിച്ച് അറിയില്ലെന്നു റംഷീദ് കോടതിയില്‍ പറഞ്ഞു. ഇതോടെയാണ് സാക്ഷി കൂറു മാറിയതായി പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചത്.

പ്രോസിക്യൂഷന്‍ വിസ്താരത്തിനിടെയും റംഷീദ് ആദ്യ മൊഴിയില്‍ ഉറച്ചുനിന്നിരുന്നു. എന്നാല്‍, ക്രോസ് വിസ്താരത്തിനിടെ ടിന്റു വിളിച്ച നമ്പറിനെക്കുറിച്ചും സംസാരിച്ച കാര്യങ്ങളെക്കുറിച്ചും വ്യക്തമായി ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ലെന്നാണ് കോടതിയില്‍ പറഞ്ഞത്. ടിന്റുവിനെ ശിക്ഷിക്കരുതെന്നാണ് ആഗ്രഹമെന്നും റംഷീദ് പറഞ്ഞു. ഇതോടെ, കോട്ടയം പ്രിന്‍സിപ്പല്‍ സെക്ഷന്‍ കോടതി റംഷീദിനെ കൂറുമാറിയതായി പ്രഖ്യാപിച്ചു. 59ാം സാക്ഷി ക്ലെമന്റ് പെരേരെയും കോടതി വിസ്തരിച്ചു. ക്ലെമന്റ് പ്രോസിക്യൂഷനു അനുകൂലമായി മൊഴിനല്‍കി.

ടിറ്റു ജെറോമിന്റെ ബന്ധുവായ പ്രിന്‍സ് കോടതിയില്‍ പ്രോസിക്യൂഷന് അനുകൂലമായാണു മൊഴി നല്‍കിയത്. ചെന്നൈയിലെ സ്വകാര്യ മൊബൈല്‍ ഫോണ്‍ സ്ഥാപനത്തിന്റെ സൂപ്പര്‍വൈസര്‍ ആണ് പ്രിന്‍സ്. പ്രിന്‍സിന്റെ കീഴില്‍ ടിറ്റു ഒരു വര്‍ഷത്തോളം ജോലി ചെയ്തിരുന്നു. പ്രിന്‍സിന്റെ തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് എടുത്ത മൊബൈല്‍ സിം കാര്‍ഡാണ് ടിറ്റു ഉപയോഗിച്ചിരുന്നത്.

സ്ഥാപനത്തിലെ ജീവനക്കാരുടെ ഉപയോഗത്തിനായി സ്വന്തം പേരില്‍ എടുത്ത സിം കാര്‍ഡാണ് ടിറ്റുവിന് കൈമാറിയതെന്നും പ്രിന്‍സ് പറഞ്ഞു. ഈ സിം കാര്‍ഡില്‍ നിന്ന് ഒട്ടേറെ തവണ ടിറ്റു വിളിച്ചിരുന്നതായും പ്രിന്‍സ് മൊഴി നല്‍കി. എന്നാല്‍ ക്രോസ് വിസ്താരത്തിനിടെ 2018 മെയ് 20ന് ഈ സിം കാര്‍ഡ് കളഞ്ഞു പോയെന്ന് മറ്റൊരു ഫോണ്‍ നമ്പറില്‍ നിന്ന് ടിറ്റു വിളിച്ചു പറഞ്ഞതായും പ്രിന്‍സ് വെളിപ്പെടുത്തി. ഇതിനു ശേഷം ഡ്യൂപ്ലിക്കറ്റ് സിം കാര്‍ഡ് എടുക്കുകയായിരുന്നു.

നേരത്തെ കേസിലെ രണ്ട് സാക്ഷികള്‍ കൂടി കൂറുമാറിയിരുന്നു.27-ാം സാക്ഷി അലന്‍, 98-ാം സാക്ഷി സുലൈമാന്‍ എന്നിവരാണ് മൊഴിമാറ്റിയത്. പുനലൂര്‍ നെല്ലിപ്പള്ളി പെട്രോള്‍ പമ്പില്‍വെച്ച് ചാക്കോ ഒഴികെയുള്ള പ്രതികള്‍ കാറിലെത്തി പെട്രോള്‍ അടിച്ചു. ശേഷം പമ്പിന്റെ ഒഴിഞ്ഞ ഭാഗത്തുനിന്ന് ഗൂഢാലോചന നടത്തി. അതിന് ശേഷം കോട്ടയം ഭാഗത്തേക്ക് പോയി എന്നുമായിരുന്നു കേസിലെ 27ാം സാക്ഷി അലന്റെ മൊഴി. എന്നാല്‍ ഇന്ന് കോടതില്‍ ഇയാള്‍ മൊഴി മാറ്റിപറയുകയായിരുന്നു.

എട്ടാം പ്രതി നിഷാദിന്റെ വീട്ടില്‍ നിന്ന് ഫോണ്‍ വീണ്ടെടുക്കുന്നത് കണ്ടുവെന്നായിരുന്നു സുലൈമാന്റെ മൊഴി. നേരത്തെ പൊലീസിന് നല്‍കിയ മൊഴി സുലൈമാനും മാറ്റിപ്പറയുകയായിരുന്നു. കേസില്‍ ഇതുവരെ അറ് സാക്ഷികള്‍ മൊഴിമാറ്റിപ്പറഞ്ഞു. എന്നാല്‍ സുപ്രധാനമൊഴികള്‍ നേരത്തേ തന്നെ രേഖപ്പെടുത്തിയതുകൊണ്ട് ഈ മൊഴിമാറ്റം കേസിനെ സാരമായി ബാധിക്കില്ലെന്നാണ് വിലയിരുത്തല്‍. ഡോക്ടര്‍മാര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ മൊഴി രേഖപ്പെടുത്തുന്നത് അവസാനഘട്ടത്തിലായിരിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category