1 GBP = 88.40 INR                       

BREAKING NEWS

ഭാര്യയുടെ യാത്ര ചെലവ് സര്‍ക്കാര്‍ വഹിക്കണം എന്ന ആവശ്യം വാര്‍ത്തയായതോടെ പിഎസ് സി ചെയര്‍മാനായ സിപിഎം നേതാവിന് കട്ടക്കലിപ്പ്; വാര്‍ത്ത ചോര്‍ന്നത് അന്വേഷിക്കാന്‍ പ്രത്യേക സമിതിയെ നിയമിച്ച് ഉത്തരവ്; ഭരണഘടനാ സ്ഥാപനം എന്ന നിലയില്‍ വാര്‍ത്ത വരുന്നത് തടയാന്‍ മാര്‍ഗം ഉണ്ടോ എന്ന് അന്വേഷിച്ച് സക്കീര്‍; കസേരയില്‍ കയറി ഇരുന്നാല്‍ സിപിഎം നേതാക്കള്‍ നവോത്ഥാനവും ജനാധിപത്യവും ഫ്രീസറില്‍ വയ്ക്കുന്നതിന്റെ ഉദാഹരണമെന്ന് കളിയാക്കി സോഷ്യല്‍ മീഡിയയും

Britishmalayali
kz´wteJI³

തിരുവനന്തപുരം: പിഎസ്സിക്കെതിരെ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നതിനെക്കുറിച്ചു കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ വിജിലന്‍സ് ആന്‍ഡ് സെക്യൂരിറ്റി ഓഫിസറെക്കൊണ്ട് അന്വേഷണം നടത്താന്‍ പിഎസ്സിയുടെ പ്രത്യേക യോഗം തീരുമാനിച്ചത് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. വാര്‍ത്തകളെ ഭയക്കുന്നത് സിപിഎം നേതാവിന്റെ നേതൃത്വത്തിലുള്ള പി എസ് സി എന്നതാണ് വസ്തുത. സത്യസന്ധമായ വാര്‍ത്തകളെ പോലും പി എസ് സി ഭയക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയിലെ ചര്‍ച്ച. ഔദ്യോഗികയാത്രകളില്‍ ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം സര്‍ക്കാര്‍ തള്ളാനൊരുങ്ങുകയാണ്. മന്ത്രിമാര്‍ക്കില്ലാത്ത സൗകര്യം പി.എസ്.സി ചെയര്‍മാന് നല്‍കാനാവില്ലെന്ന് പൊതുഭരണവകുപ്പ് നിലപാട് എടുത്തു. ഇതിനൊപ്പം ചട്ടം ലംഘിച്ച് ചെയര്‍മാന്‍ എം.കെ. സക്കീര്‍ രണ്ട് ഔദ്യോഗികവാഹനങ്ങള്‍ ഉപയോഗിക്കുന്നതായും ആരോപണമുയര്‍ന്നു. ഇതും പി എസ് സി ചെയര്‍മാന് ക്ഷീണമായി. ഈ സാഹചര്യത്തിലാണ് വാര്‍ത്തകളെ നിരോധിക്കാനുള്ള നീക്കം.

മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി നല്‍ക്കുന്നവരാണ് ഇടതുപക്ഷം എന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവര്‍ അധികാരത്തിലെത്തുമ്പോള്‍ ഇതെല്ലാം മറക്കും. മാധ്യമ പ്രവര്‍ത്തകരോട് മുഖ്യമന്ത്രി പിണറായി വിജയന്‍ കടക്കു പുറത്ത് എന്ന് പറഞ്ഞതും മാറി നില്‍ക്ക് എന്ന തരത്തില്‍ നടത്തിയ പ്രയോഗവും ഏറെ ചര്‍ച്ചയായിരുന്നു. അധികാരം കിട്ടിയാല്‍ ജനാധിപത്യവും നവോത്ഥാനവും സിപിഎം നേതാക്കള്‍ പോലും മറക്കുന്നു. ഇത്തരം മുദ്രാവാക്യമെല്ലാം അവര്‍ ഫ്രീസറില്‍ വച്ച് ഏകാധിപതികളാകും. ഇതിന്റെ മറ്റൊരു ചിത്രമാണ് പിഎസ് സിയിലും നടക്കുന്നത്. വാര്‍ത്തകളെ നിരോധിക്കാനുള്ള പി എസ് സി ചെയര്‍മാന്‍ എംകെ സക്കീറിന്റെ നീക്കം. പി എസ് സിയിലെ ജീവനക്കാരെ വാര്‍ത്തയുടെ പേരില്‍ ഭീഷണിപ്പെടുത്തുകയാണെന്നാണ് ഉയരുന്ന ആരോപണം. ഈ വിഷയം വാര്‍ത്തയാതോടെ സിപിഎം നേതാവിന്റെ ഇരട്ടത്താപ്പ് സോഷ്യല്‍ മീഡിയ ചര്‍ച്ചയാക്കുന്നുണ്ട്.

ഈ വാര്‍ത്തകളെല്ലാം പൊതു സമൂഹം ഗൗരവത്തോടെ എടുത്തു. പി എസ് സിയിലെ ധൂര്‍ത്തും മറ്റും ചര്‍ച്ചയാവുകയും ചെയ്തു. ഇതോടൊണ് സിപിഎം പ്രതിനിധിയായി പി എസ് സിയെ നയിക്കാനെത്തിയ സക്കീര്‍ വാര്‍ത്തകള്‍ക്കെതിരെ വാളെടുക്കുന്നത്. എല്ലാത്തിനും കാരണം പി എസ് സിയിലെ സത്യങ്ങള്‍ പുറത്തു വരുന്നതാണെന്നും തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് വാര്‍ത്താ വിലക്കിന് സാധ്യത തേടുന്നത്. ഗവര്‍ണറെയും മുഖ്യമന്ത്രിയെയും പിഎസ്സി ചെയര്‍മാന്റെ നേതൃത്വത്തില്‍ അംഗങ്ങള്‍ നേരില്‍ കണ്ട് ഇത്തരം വാര്‍ത്തകളെക്കുറിച്ചു വിശദീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. വാര്‍ത്തകള്‍ നല്‍കി കമ്മിഷനെയും ചെയര്‍മാനെയും അപകീര്‍ത്തിപ്പെടുത്തുന്നതിനെ പി എസ് സി യോഗം അപലപിച്ചു. എന്നാല്‍ തെറ്റായ വാര്‍ത്തകളൊന്നും ആരും നല്‍കിയിട്ടില്ല. ഭാര്യയുടെ യാത്ര ചെലവിന് വേണ്ടിയുള്ള ആവശ്യം രേഖകള്‍ സഹിതമാണ് എത്തിയത്. അതുകൊണ്ട് തന്നെ വാര്‍ത്ത തെറ്റാണെന്ന് ആര്‍ക്കും പറയാനും കഴിയില്ല.

ഭരണഘടനാ സ്ഥാപനമായ പിഎസ്സി അംഗീകൃത നടപടിക്രമങ്ങളുടെയും ചട്ടങ്ങളുടെയും അടിസ്ഥാനത്തിലാണു പ്രവര്‍ത്തിക്കുന്നത്. എന്നാല്‍ കമ്മിഷനെ ജനമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുകയും വിശ്വാസ്യതയ്ക്കു ഭംഗം വരുത്തുകയും ചെയ്യുന്നതിനായി ചില മാധ്യമങ്ങള്‍ വാര്‍ത്തകള്‍ നിര്‍മ്മിക്കുകയാണെന്നാണ് സക്കീറിന്റെ നേതൃത്വത്തിലുള്ള പിഎസ് സിയുടെ കണ്ടെത്തല്‍. കമ്മിഷനിലുള്ള വിശ്വാസ്യതയ്ക്ക് ഇത്തരം വാര്‍ത്തകള്‍ എങ്ങനെ മങ്ങലേല്‍പ്പിക്കുന്നുവെന്നും കമ്മിഷന്റെ സ്വതന്ത്രമായ പ്രവര്‍ത്തനത്തെ എങ്ങനെ ബാധിക്കുന്നുവെന്നും ബോധ്യപ്പെടുത്തുന്നതിനാണു ഗവര്‍ണറെയും മുഖ്യമന്ത്രിയെയും കാണുന്നത്. പി എസ് സിയ്ക്കെതിരായ വാര്‍ത്തകളുടെ ഉറവിടം കണ്ടെത്തി ജീവനക്കാരെ ജോലിയില്‍ നിന്ന് പിരിച്ചു വിടാനാണ് നീക്കം. ഇതിലൂടെ ഭാവിയില്‍ പി എസ് സിയിലെ വാര്‍ത്തകള്‍ ചര്‍ച്ചയാകില്ലെന്നാണ് വിലയിരുത്തല്‍.

ചില പത്ര,ദൃശ്യ മാധ്യമങ്ങളില്‍ കമ്മിഷന്റെ പല ഫയലുകളിലെയും രഹസ്യ വിവരങ്ങളെക്കുറിച്ചും കമ്മിഷന്‍ തീര്‍പ്പു കല്‍പ്പിക്കാനുള്ളതും സര്‍ക്കാരിനു പരിശോധിക്കുവാന്‍ സമര്‍പ്പിക്കുന്നതുമായ ഔദ്യോഗിക രേഖകളെക്കുറിച്ചും തെറ്റായും അതിശയോക്തിപരമായും വാര്‍ത്തകള്‍ വരുന്നുണ്ട്. ഇവ എങ്ങനെയാണു മാധ്യമങ്ങളില്‍ വരുന്നതെന്നതു സംബന്ധിച്ചാണു കമ്മിഷന്റെ ഇന്റേണല്‍ വിജിലന്‍സ് ഓഫിസറുടെ നേതൃത്വത്തില്‍ അന്വേഷിക്കുന്നത്. ഔദ്യോഗിക യാത്രകളില്‍ പിഎസ്സി ചെയര്‍മാനെ അനുഗമിക്കുന്ന ഭാര്യയുടെ ചെലവു കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന് ആവശ്യപ്പെടുന്ന കത്ത് പുറത്തു വന്ന സാഹചര്യത്തിലാണ് ഇത്തരമൊരു അന്വേഷണമെന്ന് പി എസ് സി ജീവനക്കാരും വിലയിരുത്തുന്നു. ഭാര്യയുടെ യാത്രാപ്പടി ആവശ്യം സര്‍ക്കാര്‍ തള്ളുമെന്നാണ് സൂചന. ഇതും സക്കീറിന് വലിയ ക്ഷീണമായി. ഈ സാഹചര്യത്തിലാണ് പുതിയ നീക്കങ്ങള്‍.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മറ്റു ഭരണഘടനാ സ്ഥാപനങ്ങളിലെ ചെയര്‍മാന്മാര്‍ക്കും ഇല്ലാത്ത അവകാശം പി.എസ്.സി ചെയര്‍മാനു മാത്രം അനുവദിക്കാനാകില്ലെന്നാണ് പൊതുഭരണ വകുപ്പിന്റെ നിലപാട്. ഇക്കാര്യം കുറിച്ച ഫയല്‍ മുഖ്യമന്ത്രിക്കു കൈമാറാണ് ജി.എ.ഡിയുടെ നീക്കം. ഒപ്പം വരുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ തന്നെ വഹിക്കണമെന്നും ആവശ്യപ്പെട്ട് പി.എസ്.സി ചെയര്‍മാന്‍ എം.കെ.സക്കീര്‍ ഏപ്രില്‍ 30 നു ഫയലില്‍ കുറിച്ചത്. ചെയര്‍മാന്റെ ആവശ്യം പി.എസ്.സി സെക്രട്ടറി സാജു ജോര്‍ജ് പൊതുഭരണ വകുപ്പിന് കൈമാറുകയായിരുന്നു. നിലവില്‍ ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും ഒന്നര ലക്ഷത്തിലധികം രൂപ ശമ്പളവും, ഐ.എ.എസ്. ജീവനക്കാരുടേതിനു തുല്യമായ കേന്ദ്ര നിരക്കിലുള്ള ഡി.എയും ചെയര്‍മാന് അനുവദിക്കുന്നുണ്ട്. ഇതിനു പുറമേയാണ് ചെയര്‍മാന്റെ പുതിയ ആവശ്യം.

അതേസമയം ചെയര്‍മാന്‍ ചട്ടം ലംഘിച്ച് തൃശൂരിലും തിരുവനന്തപുരത്തുമായി രണ്ടു ഔദ്യോഗിക വാഹനങ്ങള്‍ ഉപയോഗിക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍് രണ്ടു കാറുകള്‍ ഉപയോഗിച്ചാലും കഴിഞ്ഞതവണത്തെ ചെയര്‍മാന്റെ ഒരു മാസത്തെ ഇക്കാര്യത്തിലുള്ള ചെലവുമായി താരതമ്യപെടുത്തുമ്പോള്‍ കുറവാണെന്നാണ് ചെയര്‍മാന്റെ ഓഫിസിന്റെ വിശദീകരണം. മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് സ്വദേശിയായ സക്കീര്‍ 2011 ജനുവരി 28 മുതല്‍ പി.എസ്.സി അംഗമായി പ്രവര്‍ത്തിക്കുകയായിരുന്നു. നിയമത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം ഹൈക്കോടതി അടക്കം വിവിധ കോടതികളില്‍ സിവില്‍, ക്രിമിനല്‍, ലേബര്‍ വിഭാഗങ്ങളില്‍ അഭിഭാഷകനായും പൊതുമേഖലാസ്ഥാപനങ്ങളുടെ നിയമോപദേശകനായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സിപിഎം ബന്ധമായിരുന്നു ഇതിന് കാരണം. സര്‍ക്കാര്‍ പ്ളീഡര്‍, പബ്ളിക് പ്രോസിക്യൂട്ടര്‍ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. നിലവില്‍ തൃശൂര്‍ പടിഞ്ഞാറേകോട്ടയിലാണ് താമസം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category