1 GBP = 88.40 INR                       

BREAKING NEWS

എങ്ങനെയെങ്കിലും ബ്രക്‌സിറ്റ് ബില്‍ പാസ്സാക്കണം; താല്‍ക്കാലിക കസ്റ്റംസ് യൂണിയനും സെക്കന്‍ഡ് റഫറണ്ടവും വരെ അംഗീകരിക്കാന്‍ തയ്യാറായി തെരേസ മേ; മുന്‍ പരാജയത്തെക്കാള്‍ വലിയ തോല്‍വി എഴുതിവെച്ചോളാന്‍ മുന്നറിയിപ്പുമായി ബ്രക്‌സിറ്റ് വാദികളായ ടോറി നേതാക്കള്‍

Britishmalayali
kz´wteJI³

എന്ത് ഒത്തുതീര്‍പ്പിനും തയ്യാറായി ബ്രക്‌സിറ്റ് എന്ന തലവേദന തലയില്‍നിന്ന് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ. മൂന്നുവട്ടം പാര്‍ലമെന്റ് വലിയ വോട്ടോടെ തള്ളിയ ബില്ലില്‍ വെള്ളം ചേര്‍ത്ത് വീണ്ടും അവതരിപ്പിക്കാനൊരുങ്ങുകയാണ് അവര്‍. പ്രതിപക്ഷവുമായി സഹകരിച്ചുനീങ്ങാനുള്ള ശ്രമവും പരാജയപ്പെട്ടതോടെ, പുതിയ ഒത്തുതീര്‍പ്പ് ഫോര്‍മുലകളുമായാണ് തെരേസയുടെ വരവ്. മുമ്പ് പാര്‍ലമെന്റില്‍ നേരിട്ടതിനെക്കാള്‍ വലിയ തോല്‍വിയായിരിക്കും പുതിയ ബില്‍ നേരിടാന്‍ പോകുന്നതെന്ന് ബ്രക്‌സിറ്റ് വാദികളായ ടോറി നേതാക്കള്‍ തെരേസയ്ക്ക് മുന്നറിയിപ്പ് നല്‍കിക്കഴിഞ്ഞു.

ബ്രക്‌സിറ്റിനുവേണ്ടി ശക്തമായ നിലപാടെടുത്തവര്‍ ഇതുവരെ എതിര്‍ത്തുപോന്ന രണ്ടാം ഹിതപരിശോധനയും താല്‍ക്കാലിക കസ്റ്റംസ് യൂണിയനും ഉള്‍പ്പെടുത്തിയാണ് തെരേസയുടെ പുതിയ നീക്കം. അടുത്തമാസം ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിക്കുമ്പോള്‍ അതിനെ പിന്തുണയ്ക്കുകയാണെങ്കില്‍, രണ്ടാമതൊരു ഹിതപരിശോധനയ്ക്ക് തയ്യാറാണെന്നാണ് തെരേസ മുന്നോട്ടുവെച്ച ഒത്തുതീര്‍പ്പ് ഫോര്‍മുല. ബ്രക്‌സിറ്റ് ബില്‍ അംഗീകരിച്ച് ബ്രിട്ടനെ ഭാവിയില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടുപോകുന്നതില്‍നിന്നും രക്ഷിക്കണമെന്നും അവര്‍ എംപിമാരോട് അഭ്യര്‍ഥിച്ചു. ലേബര്‍ പാര്‍ട്ടിയുടെ കൂടി പിന്തുണ ലഭിക്കുന്നതിന് താല്‍ക്കാലിക കസ്റ്റംസ് യൂണിയനെന്ന ഉപാധിയും അംഗീകരിക്കാമെന്ന് തെരേസ പറഞ്ഞു.

മൂന്നുമണിക്കൂറോളം വാദപ്രതിവാദങ്ങള്‍ നിറഞ്ഞ മന്ത്രിസഭാ യോഗത്തിനുശേഷമാണ് തെരേസ ഒത്തുതീര്‍പ്പ് ഫോര്‍മുല പ്രഖ്യാപിച്ചത്. തെരേസയുടെ പുതിയ നിര്‍ദേശങ്ങള്‍ മന്ത്രിസഭയില്‍ കടുത്ത പ്രതിഷേധത്തിന് കാരണമായെന്നാണ് സൂചനകള്‍. രണ്ടുമന്ത്രിമാരെങ്കിലും തീരുമാനത്തില്‍ പ്രതിഷേധിച്ച് രാജിസന്നദ്ധത അറിയിച്ചതായും സൂചനയുണ്ട്. ബ്രക്‌സിറ്റ് ബില്‍ മൂന്നാം തവണ അവതരിപ്പിച്ചപ്പോള്‍ അതിനെ പിന്തുണച്ച ബോറിസ് ജോണ്‍സണ്‍ ഇക്കുറി തെരേസയ്‌ക്കെതിരേ ശക്തമായി രംഗത്തെത്തി. രണ്ടാം റഫറണ്ടത്തിനും കസ്റ്റംസ് യൂണിയനും അംഗീകരിക്കുന്ന ബില്‍ ടോറികളുടെ പ്രഖ്യാപിത നയത്തിനെതിരാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിനെ അനുകൂലിക്കാനാവില്ലെന്ന് ബോറിസ് ജോണ്‍സണ്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു.

തെരേസയുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് ബോറിസ് ജോണ്‍സണിനൊപ്പം പരിഗണിക്കപ്പെടുന്ന മുന്‍ ബ്രക്‌സിറ്റ് സെക്രട്ടറി ഡൊമനിക് റാബും ഇക്കാര്യത്തില്‍ ബോറിസിന് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. തെരേസയുടെ ബില്ലിനെ അംഗീകരിക്കാനില്ലെന്നും രണ്ടാം റഫറണ്ടത്തിനും കസ്റ്റംസ് യൂണിയനും വഴിയൊരുക്കുകയയാവും ആ ബില്‍ ചെയ്യുകയെന്നും ഡൊമിനിക് റാബ് പറഞ്ഞു. മരണമാണ് ഇതിനെക്കാള്‍ ഭേദമെന്ന് വിശേഷിപ്പിച്ച ബ്രക്‌സിറ്റ് പക്ഷപാതിയയായ ടോറി എംപി മാര്‍ക്ക് ഫ്രാങ്കോയിസ്, തെരേസ എത്രയും വേഗം പ്രധാനമന്ത്രി സ്ഥാനമൊഴിയണമെന്നും ആവശ്യപ്പെട്ടു.

ലേബര്‍ പാര്‍ട്ടിയും തെരേസയുടെ പുതിയ നിര്‍ദേശങ്ങളെ തിരസ്‌കരിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. തുടക്കത്തില്‍ ഇക്കാര്യങ്ങള്‍ ഗൗരവമായി പരിഗണിക്കുമെന്ന് വ്യക്തമാക്കിയ ജെറമി കോര്‍ബിന്‍ പിന്നീട് നിലപാട് തിരുത്തുകയായിരുന്നു. പഴയ ബ്രക്‌സിറ്റ് ബില്ലിനെ പൊടിതുടച്ചെടുക്കുക മാത്രമാണ് പുതിയ ബില്ലില്‍ ചെയ്തിരിക്കുന്നതെന്നും ഇതിനെ ലേബര്‍ പാര്‍ട്ടി അംഗീകരിക്കില്ലെന്നും കോര്‍ബിന്‍ വ്യക്തമാക്കി. ഒരുഘട്ടത്തില്‍ കോര്‍ബിനുമായി ധാരണയിലെത്തി ബ്രക്‌സിറ്റ് ബില്‍ അവതരിപ്പിക്കാന്‍ തെരേസ ശ്രമം നടത്തിയിരുന്നു. ഇത് ഇരുപാര്‍ട്ടികളിലും നേതൃത്വത്തിനെതിരേ വലിയ വിമര്‍ശനത്തിന് വഴിയൊരുക്കുകയും ചെയ്തിരുന്നു.

തെരേസയുടെ പുതിയ നിര്‍ദേശങ്ങള്‍ ബ്രക്‌സിറ്റിനായി നിലകൊണ്ടവര്‍ക്ക് കടുത്ത അധിക്ഷേപമാണെന്ന് ടോറി പക്ഷത്തെ ബ്രക്‌സിറ്റ് വാദികള്‍ പറയുന്നു. ബില്ലിനെതിരേ വോട്ട് ചെയ്യുമെന്ന് കൂടുതല്‍ നേതാക്കള്‍ പ്രഖ്യാപിച്ചതോടെ, മുമ്പ് നേരിട്ടതിനെക്കാള്‍ മാരകമായ തോല്‍വിയാകും പുതിയ ബില്‍ നേരിടുകയെന്നും ഉറപ്പായി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category