1 GBP = 87.40 INR                       

BREAKING NEWS

സെലിബ്രിറ്റി ഷെഫ് ജാമി ഒളിവറിന്റെ റെസ്റ്ററന്റ് ചെയിന്‍ പൊട്ടി; എല്ലാ ഹോട്ടലുകളും അടച്ചുപൂട്ടി; അനേകംപേര്‍ക്ക് തൊഴില്‍ നഷ്ടമായി; ചാനല്‍ താരത്തിന് ജീവിക്കാന്‍ ഏതെങ്കിലും ഹോട്ടലില്‍ കുക്ക് ചെയ്യേണ്ടിവരും

Britishmalayali
kz´wteJI³

സെലിബ്രിറ്റി ഷെഫ് ജാമി ഒളിവറിന്റെ റെസ്റ്ററന്റ് ചെയിന്‍ അടച്ചുപൂട്ടിയതോടെ തൊഴില്‍രഹിതരായത് 1300-ഓളം പേര്‍. 71.5 ദശലക്ഷം പൗണ്ട് കടത്തിലായതോടെയാണ് സ്ഥാപനം അഡ്മിനിസ്‌ട്രേഷനിലായതും തൊഴിലാളികള്‍ പെരുവഴിയിലായതും. രണ്ട് പതിറ്റാണ്ടോളമായി പാചകരംഗത്തെ താരമായി വിലസിയ ജാമി, പെട്ടെന്നാണ് തകര്‍ച്ചയിലേക്ക് നീങ്ങിയതും ജാമീസ് ഇറ്റാലിയന്‍ എന്ന റെസ്റ്ററന്റ് ശൃംഖല തകര്‍ന്ന് തരിപ്പണമായതും. പുതിയ സംഭവവികാസങ്ങളില്‍ താന്‍ തീര്‍ത്തും തകര്‍ന്നുവെന്നാണ് ജാമിയുടെ പ്രതികരണം.

തൊഴില്‍ നഷ്ടപ്പെട്ടവരെക്കുറിച്ചോര്‍ത്ത് തനിക്ക് തീര്‍ത്താല്‍ തീരാത്ത ദുഃഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍,, ഇത്രയും കാലം തന്നെ പിന്തുണച്ച് കൂടെനിന്ന അവരോടുള്ള നന്ദിയും കടപ്പാടും അദ്ദേഹം വ്യക്തമാക്കുകയും ചെയ്തു. കമ്പനി പൂട്ടുകയാണെന്ന് പ്രഖ്യാപിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ഇ-മെയിലിലൂടെയാണ് ജീവനക്കാര്‍ക്ക് അവരെ പുറത്താക്കിക്കൊണ്ടുള്ള അറിയിപ്പ് കിട്ടിയത്. അപ്രതീക്ഷിതമായെത്തിയ ഈ തിരിച്ചടി പലരും വിങ്ങിപ്പൊട്ടിയാണ് സ്വീകരിച്ചത്.

ചിലര്‍ ജാമിയോടുള്ള ദേഷ്യം പരസ്യമായി പ്രകടിപ്പിക്കുകയും ചെയ്തു. ഹോട്ടല്‍ പൂട്ടുമ്പോള്‍ പെരുവഴിയിലാകുന്നത് താന്‍ മാത്രമല്ലെന്ന് ജാമി ചിന്തിക്കേണ്ടിയിരുന്നുവെന്ന് ഒരു തൊഴിലാളി പറഞ്ഞു. ഇത്രയും കാലം ജാമിയെ സേവിച്ച തന്നെപ്പോലുള്ള പാവപ്പെട്ട തൊഴിലാളികളെക്കുറിച്ച് ജാമി ചിന്തിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ഭക്ഷണ വിതരണ ആപ്പുകളുടെ രംഗപ്രവേശവും ജാമിയുടേതുപോലുള്ള ഹൈ സ്ട്രീറ്റ് റെസ്റ്ററന്റുകളുടെ വളര്‍ച്ച മുരടിച്ചതുമൊക്കെയാണ് തകര്‍ച്ചയ്ക്ക് കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

സമീപകാലത്തായി ജാമിയുടെ റെസ്റ്ററന്റുകള്‍ക്കെതിരെ പ്രത്യക്ഷപ്പെട്ട മോശം റിവ്യൂകളും ഉപഭോക്താക്കളെ അകറ്റി. റെസ്റ്ററന്റ് നിരൂപകയായ മറീന ഒലോഗ്ലിന്‍ കഴിഞ്ഞവര്‍ഷം ജാമീസ് ഇറ്റാലിയനെതിരേ രംഗത്തുവന്നിരുന്നു. വെസ്റ്റ്ഫീല്‍ഡ് ലണ്ടനിലെ ജാമീസ് ഇറ്റാലിയന്‍ റെസ്റ്ററന്റിലേക്ക് വീണ്ടും പോകണമെങ്കില്‍ തനിക്ക് പണം നല്‍കേണ്ടിവരുമെന്നായിരുന്നു മറീനയുടെ പരാമര്‍ശം.

ബ്രക്‌സിറ്റ് നടപടികള്‍ അനിശ്ചിതമായി നീളുന്നതാണ് തന്റെ സ്ഥാപനത്തിന് തിരിച്ചടിയായതെന്ന് ജാമി ഒരിക്കല്‍ പറഞ്ഞിരുന്നു. വാടക ക്രമാതീതമായി വര്‍ധിച്ചതും പ്രാദേശിക കൗണ്‍സിലുകള്‍ ഈടാക്കുന്ന ചാര്‍ജുകളും മിനിമം വേതനത്തിലുണ്ടായ വര്‍ധനവുമൊക്കെ റെസ്റ്ററന്റ് ശൃംഖലയുടെ തകര്‍ച്ചയ്ക്ക് ആക്കംകൂട്ടിയെന്ന് ജാമി പരാതിപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category