1 GBP = 88.40 INR                       

BREAKING NEWS

കാന്‍സര്‍ രോഗിക്ക് ബൈബിള്‍ കൊടുത്ത് പ്രാര്‍ഥിക്കാന്‍ പറഞ്ഞു; 15 വര്‍ഷമായി എന്‍എച്ച്എസില്‍ ജോലി ചെയ്യുന്ന കുടിയേറ്റക്കാരിയായ നഴ്‌സിനെ പിന്‍നമ്പര്‍ റദ്ദുചെയ്തു; കെന്റ് എന്‍എച്ച്എസില്‍നിന്നും പുറത്താക്കിയത് ശരിവെച്ച് ട്രിബ്യൂണലും; ഭക്തരായ സര്‍വ മലയാളി നഴ്‌സുമാര്‍ക്കും ഒരു പാഠമാകട്ടെ

Britishmalayali
kz´wteJI³

കാന്‍സര്‍ ബാധിച്ച് ഗുരുതരാവസ്ഥയില്‍ കഴിയുന്ന രോഗിക്ക് ബൈബിള്‍കൊടുത്ത് പ്രാര്‍ഥിക്കാന്‍ ഉപദേശിച്ച എന്‍എച്ച്എസ് നഴ്‌സിന് ഇനി വീട്ടിലിരിക്കാം. കെന്റിലെ ഡാറ്റ്ഫഡ് ഡാരന്റ് വാലി ഹോസ്പിറ്റലില്‍ ഒന്നരപ്പതിറ്റാണ്ടായി ജോലി നോക്കിയിരുന്ന സാറ കുട്ടേ എന്ന നഴ്‌സിനെ പുറത്താക്കിയത് ട്രിബ്യൂണലും ശരിവെച്ചു. 2016-ലാണ് സാറയെ എന്‍എച്ച്എസ് ട്രസ്റ്റ് പുറത്താക്കിയത്. ഇതിനെതിരേ അവര്‍ നല്‍കിയ അപ്പീലാണ് ട്രിബ്യൂണല്‍ തള്ളിയത്.

കടുത്ത വിശ്വാസിയായ സാറ, താന്‍ പരിപാലിക്കുന്ന രോഗികളോട് വിശ്വാസത്തെക്കുറിച്ചും ബൈബിളിനെക്കുറിച്ചും പറയുമായിരുന്നു. മതപരവും വിശ്വാസപരവുമായ കാര്യങ്ങള്‍ രോഗികള്‍ക്കിടയില്‍ പ്രചരിപ്പിക്കുന്നത് നഴ്‌സസ് ആന്‍ഡ് മിഡ്‌വൈഫറി ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. തനിക്ക് സാറ ബൈബിള്‍ തരികയും ഉത്തമഗീതങ്ങള്‍ പാടി പ്രാര്‍ഥിക്കാനാവശ്യപ്പെട്ടുവെന്നും ഒരു രോഗി 2016 ജൂണ്‍ മൂന്നിന് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് ട്രസ്റ്റ് അവരെ പുറത്താക്കിയത്.

ഡാറ്റ്ഫഡ് ആന്‍ഡ് ഗ്രേവ്ഷാം എന്‍എച്ച്എസ് ട്രസ്റ്റിന്റെ നടപടി യുക്തമാണെന്ന് അപ്പീല്‍ കോടതി വിധിച്ചു. തനിക്കു തീര്‍ത്തും അനുചിതമായി തോന്നിയ നടപടി നഴ്‌സിന്റെ ഭാഗത്തുനിന്നുണ്ടായതായി രോഗി 2016 ജൂണ്‍ 20-ന് ട്രസ്റ്റിന്റെ പരാതിപരിഹാര വിഭാഗത്തെ അറിയിക്കുകയായിരുന്നു എല്ലാം ദൈവത്തിലര്‍പ്പിക്കാമെന്ന് രോഗിയെ ഉപദേശിച്ച സാറ, രോഗിക്ക് ബൈബിള്‍ കൊടുത്തശേഷം തനിക്കൊപ്പം പാടി പ്രാര്‍ഥിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു.

വേറെയും രോഗികളോട് സാറ സമാനമായ രീതിയില്‍ പെരുമാറിയിട്ടുണ്ടെന്ന് കോടതി വിലയിരുത്തി. 2016 ഏപ്രിലില്‍ വയറിന് ക്യാന്‍സര്‍ ബാധിച്ച രോഗിയോട്, ക്യാന്‍സറിന് ഏറ്റവും ഉത്തമമായ ചികിത്സ പ്രാര്‍ഥനയാണെന്ന് സാറ പറഞ്ഞതായും തെളിവുകള്‍ ലഭിച്ചിട്ടുണ്ട്. നഴ്‌സെന്ന നിലയ്ക്കുള്ള ജോലി ചെയ്യുന്നതിനെക്കാള്‍ കൂടുതല്‍ സമയം മതത്തെക്കുറിച്ചും ദൈവത്തെക്കുറിച്ചും സംസാരിക്കുന്നതിനാണ് സാറ പ്രാമുഖ്യം നല്‍കിയിരുന്നതെന്ന് മറ്റൊരു രോഗിയുടെ പരാതിയും ലഭിച്ചിരുന്നു.

2016 ജൂണില്‍ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട സാറയെ, അതേ വര്‍ഷം ഓഗസ്റ്റില്‍ പുറത്താക്കുകായിരുന്നു. അതേവര്‍ഷം തന്നെ ട്രിബ്യൂണലും ഈ ഉത്തരവ് ശരിവെച്ചു. ഇതിനെതിരെയായാണ് 50-കാരിയായ സാറ അപ്പീല്‍ കോടതിയെ സമീപിച്ചത്. നഴ്‌സായി ജോലി ചെയ്യുന്നതിന് ഏര്‍പ്പെടുത്തിയിരുന്ന വിലക്കുകള്‍ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ നഴ്‌സിങ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍ നീക്കിയതിനെത്തുടര്‍ന്നാണ് ട്രിബ്യൂണല്‍ വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ സാറ തയ്യാറായത്. 

ബാന്‍ഡ് 5 ഗ്രേഡില്‍ ഇന്റന്‍സീവ് കെയര്‍ യൂണിറ്റില്‍ ജോലി ചെയ്യുകയായിരുന്ന സാറയ്ക്ക് ചികിത്സ നല്‍കുന്നതില്‍ തെറ്റു പറ്റിയതിനെ തുടര്‍ന്ന് പ്രീ ഓപ്പറേറ്റീവ് അസസ്മെന്റ് യൂണിറ്റിലേയ്ക്ക് ഫോര്‍മല്‍ വാണിംഗോടെ മാറ്റിയപ്പോഴാണ് പുറത്താക്കലിന് ആസ്പദമായ സംഭവം നടന്നത്. പുതിയ റോളില്‍ ദിവസേന ആറു മുതല്‍ 12 വരെ രോഗികളെ അസസ്മെന്റ് ചെയ്യേണ്ട ചുമതല ഇവര്‍ക്ക് ഉണ്ടായിരുന്നു. ഇതിന് ഉപയോഗിച്ചിരുന്ന ഫോര്‍മാറ്റില്‍ രോഗിയുടെ മതമേതെന്ന് രേഖപ്പെടുത്തുന്ന ഒരു ഭാഗമുണ്ടെങ്കിലും അതിനപ്പുറത്തേക്ക് മതപരമായ കാര്യങ്ങള്‍ അന്വേഷിക്കാനുള്ള സ്വാതന്ത്ര്യം ആര്‍ക്കും നല്‍കിയിരുന്നില്ല.

എന്നാല്‍ അസസ്മെന്റ് നടത്തുന്നതിനിടെ രോഗികളുമായി മതവിശ്വാസം സംബന്ധിച്ച് കൂടുതല്‍ സംസാരിച്ചതായി നിരവധി പരാതികളാണ് ട്രസ്റ്റിന് ലഭിച്ചത്. ഈസ്റ്റര്‍ എന്താണെന്ന് അറിയാമോ എന്നതായിരുന്നു മാര്‍ച്ച് 2016ല്‍ ലഭിച്ച ആദ്യ പരാതിയില്‍ നഴ്സിനെതിരെ ഉന്നയിക്കപ്പെട്ടത്. ഈ സംഭാഷണം നിര്‍ത്താന്‍ രോഗി ആവശ്യപ്പെടുകയും ചെയ്തു. മറ്റൊരു രോഗിയോട് ക്രിസ്തുമതം എന്താണെന്ന് അറിയാമോ എന്നാണ് നഴ്സ് ചോദിച്ചത്.

ഇത്തരത്തില്‍ നിരവധി പരാതികള്‍ ലഭിച്ചതിനെ തുടര്‍ന്ന് ട്രസ്റ്റ് നഴ്സിന് മുന്നറിയിപ്പും നല്‍കി. എന്നാല്‍ മുന്നറിയിപ്പുകള്‍ അവഗണിച്ചു കൊണ്ട് നഴ്സ് ഒരു രോഗിക്ക് ബൈബിള്‍ നല്‍കി. ഈ പരാതി ലഭിച്ചതിനെത്തുടര്‍ന്ന് ട്രസ്റ്റ് നഴ്സിനെ ജൂണ്‍ 2016ല്‍ അച്ചടക്ക നടപടിയിലൂടെ സസ്പെന്‍ഡ് ചെയ്തു. ഇതു സംബന്ധിച്ചുള്ള പരാതി എന്‍എംസിയുടെയും എംപ്ലോയ്മെന്റ് ട്രൈബ്യൂണലിന്റെ മുന്‍പാകെ എത്തിയെങ്കിലും നഴ്സിനെ പുറത്താക്കിയ നടപടി ശരിവയ്ക്കപ്പെട്ടു. ഇതിനെതിരെ കോടതി മുമ്പാകെ നല്‍കിയ അപ്പീലില്‍ 2019 മാര്‍ച്ച് 18ന് ഹിയറിംഗ് നടക്കുകയും 2019 മെയ് 14ന് ഡാര്‍ട്ട്ഫോര്‍ഡ് ആന്‍ഡ് ഗ്രേഷാം ട്രസ്റ്റിന്റെ നടപടിക്കെതിരെ നഴ്സ് നല്‍കിയ അപ്പീല്‍ തള്ളുകയും ചെയ്തതോടെയാണ് നഴ്സിന് ജോലി നഷ്ടമായത്. 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category