1 GBP = 88.40 INR                       

BREAKING NEWS

സബ്മറൈനുകളില്‍നിന്നും അപ്രതീക്ഷിതമായി ഡ്രോണുകളയച്ച് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ തകര്‍ക്കാം; കടലിനടിയിലെ മൈനുകളില്‍ അട്ടിമറി സൃഷ്ടിക്കാം; തീരങ്ങളിലെ മിസൈലുകള്‍ അയല്‍രാജ്യങ്ങളിലെ അമേരിക്കന്‍ കേന്ദ്രങ്ങള്‍ തവിടുപൊടിയാക്കും; ഇറാന്റെ അത്യാധുനിക യുദ്ധസംവിധാനങ്ങള്‍ തിരിച്ചറിഞ്ഞ് ഞെട്ടി അമേരിക്ക; എത്ര പ്രകോപിപ്പിച്ചാലും മുന്നറിയിപ്പിലൊതുക്കി അമേരിക്ക യുദ്ധം ഒഴിവാക്കുന്നത് എന്തുകൊണ്ടെന്നറിയാമോ?

Britishmalayali
kz´wteJI³

സാമ്പത്തിക ഉപരോധമേര്‍പ്പെടുത്തിയും തുടര്‍ച്ചയായി പടനീക്കം നടത്തിയും ഇറാനെ വെല്ലുവിളിക്കുന്ന അമേരിക്ക എന്തുകൊണ്ടാണ് നേര്‍ക്കുനേര്‍ യുദ്ധത്തിന് തയ്യാറാകാത്തത്? അമേരിക്കയെ പരസ്യമായി പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നടപടികള്‍ ഇറാന്‍ തുടരുന്നതിന് പിന്നിലെന്താണ്? അമേരിക്കയുമായുള്ള ഉരസല്‍ ഇറാന്റെ അവസാനമാകുമെന്ന് പ്രഖ്യാപിക്കുന്ന പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൈന്യത്തിന് പ്രഹരിക്കാനുള്ള ഉത്തരവ് നല്‍കാത്തത് എന്തുകൊണ്ടാണ്?

ഇതിനെല്ലാം ഉത്തരം ഒന്നേയുള്ളൂ. അമേരിക്ക വിചാരിക്കുന്നിടത്തല്ല ഇറാന്റെ പടക്കോപ്പുകള്‍. യുദ്ധമുണ്ടായാല്‍ നേരിടാന്‍ പോകുന്ന നാശനഷ്ടത്തെക്കുറിച്ചും അമേരിക്കയ്ക്ക് വ്യക്തമായ ധാരണയുണ്ട്. മേഖലയില്‍ ഇറാന്റെ തന്ത്രപ്രധാനമായ സ്ഥാനവും അവര്‍ സ്വരുക്കൂട്ടിയിരിക്കുന്ന ആയുധശേഷിയും എളുപ്പത്തില്‍ കീഴടക്കാവുന്ന ഒന്നല്ലെന്ന് ട്രംപ് ഭരണകൂടം തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഭീഷണിപ്പെടുത്തലില്‍ അമേരിക്ക ഒതുങ്ങുന്നതെന്ന് പ്രതിരോധ രംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

അമേരിക്ക കടുത്ത നടപടികളിലേക്ക് നീങ്ങിയാല്‍, അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ ചാമ്പലാക്കുന്ന മിസൈലുകള്‍ ഇറാന് തൊടുക്കാനാവും. അന്തര്‍വാഹിനികളില്‍നിന്ന് തൊടുക്കാവുന്ന മിസൈലുകള്‍ യുദ്ധക്കപ്പലുകളെ പൂര്‍ണമായും നശിപ്പിക്കാന്‍ പര്യാപ്തമാണ്. കടലിനടിയില്‍ നിക്ഷേപിച്ചിട്ടുള്ള മൈനുകളാണ് മറ്റൊരു ഭീഷണി. ഡ്രോണുകളുപയോഗിച്ചുള്ള ആക്രമണത്തിനും ഇറാന്‍ സേന സുസജ്ജമാണ്. ഇതിനെക്കാളൊക്കെ ഉപരി, ജീവന്‍കൊടുക്കാന്‍ തയ്യാറായി നില്‍ക്കുന്ന സൈന്യവും ഇറാനെ പിന്തുണയ്ക്കുന്ന ഭീകര, തീവ്രവാദ പ്രസ്ഥാനങ്ങളുമുണ്ട്.

ഇറാന്‍ കടലില്‍ നിക്ഷേപിച്ചിട്ടുള്ള കടല്‍ മൈനുകള്‍ മേഖലയില്‍ വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. മാത്രമല്ല, തീരങ്ങളിലെ സൈനിക കേന്ദ്രങ്ങളില്‍നിന്ന് തൊടുക്കാവുന്ന മിസൈലുകളുപയോഗിച്ച് പടക്കപ്പലുകള്‍ നശിപ്പിക്കാനും ഇറാനാകും. അയല്‍ രാജ്യങ്ങളില്‍, പ്രത്യേകിച്ച് സൗദി അറേബ്യയിലുള്ള യു.എസ്. സൈനിക കേന്ദ്രങ്ങളെയും ഇല്ലാതാക്കാനുള്ള ശേഷി ഇറാനുണ്ട്. സൗദി അറേബ്യയായിരിക്കും യുദ്ധമുണ്ടായാല്‍ ഏറ്റവും കൂടുതല്‍ പ്രഹരമേറ്റുവാങ്ങുകയെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ഇറാഖിലും സിറിയയിലും അഫ്ഗാനിസ്താനിലും അമേരിക്കന്‍ സൈന്യത്തിന് തലവേദനയുയര്‍ത്തിയ ഭീകരര്‍ ഇറാനെയും പിന്തുണയ്ക്കുമെന്നതും അമേരിക്കയ്ക്ക് വലിയ വെല്ലുവിളിയാണ്. കഴിഞ്ഞയാഴ്ച സൗദിയുടെ എണ്ണക്കപ്പലുകള്‍ക്കുനേരെ ആക്രമണമുണ്ടായതും ഞായറാഴ്ച ബാഗ്ദാദിലെ ഗ്രീന്‍സോണിലേക്ക് മിസൈല്‍ തൊടുത്തുവിട്ടതും ഗൗരവത്തോടെയാണ് അമേരിക്ക കാണുന്നത്. ബാഗ്ദാദിലേക്ക് തൊടുത്ത മിസൈല്‍ അമേരിക്കന്‍ എംബസിക്ക് സമീപത്തുവീണാണ് പൊട്ടിയത്. സംഭവത്തില്‍ പങ്കില്ലെന്ന് ഇറാന്‍ വ്യക്തമാക്കിയെങ്കിലും അമേരിക്ക അത് വിശ്വാസത്തിലെടുത്തിട്ടില്ല.

സമീപ രാജ്യങ്ങളിലെല്ലാം ഇറാനെ അനുകൂലിക്കുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും അമേരിക്കയ്ക്ക് ഭീഷണിയാണ്. സിറിയയിലെ ഹിസ്ബുള്ളയും ഇറാഖി നുജാബ ഗ്രൂപ്പും ഫത്തേമിയോണ്‍ ഗ്രൂപ്പുമൊക്കെ ഇറാനെ പിന്തുണയ്ക്കുന്നു. ലെബനനിലും ഹിസ്ബുള്ള ശക്തമാണ്. ഇറാഖില്‍ ഒന്നിലേറെ ഷിയാ തീവ്രവാദ സംഘടനകള്‍ ഇറാന് അനുകുലമായി നിലപാടെടുക്കുന്നുണ്ട്. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ ഭീകരരും ഇറാനുവേണ്ടി യുദ്ധസന്നദ്ധരാവും. സൗദിയടക്കമുള്ള ഗള്‍ഫ് രാജ്യങ്ങളിലും ഇറാനെ പിന്തുണയ്ക്കുന്ന തീവ്രവാദികളുണ്ട്. ഇതൊക്കെയാണ് അമേരിക്കയ്ക്ക് കാര്യങ്ങള്‍ എളുപ്പമല്ലാതാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category