1 GBP = 87.75 INR                       

BREAKING NEWS

വ്‌ളാദിമിര്‍ പുട്ടിന്റെ കാമുകിയെ ന്ന് കരുതപ്പെട്ടിരുന്ന ഒളിമ്പിക് ഗോള്‍ഡ് മെഡലിസ്റ്റ് ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി; മോസ്‌കോയിലെ വിഐപി ആശുപത്രിയില്‍ നടന്ന പ്രസവം അതീവരഹസ്യമാക്കി സര്‍ക്കാര്‍; ഏകാധിപത്യ ഭരണാധികാരി യായ റഷ്യന്‍ പ്രസിഡന്റിന്റെ ഇരട്ടക്കുട്ടികളെക്കുറിച്ച് എന്തെങ്കിലും എഴുതാന്‍ ഭയന്ന് മാധ്യമങ്ങളും; പാശ്ചാത്യമാധ്യമങ്ങള്‍ പുട്ടിന്റെ ഇരട്ടകളെ ആഘോഷമാക്കുമ്പോള്‍

Britishmalayali
kz´wteJI³

മുന്‍ ജിംനാസ്റ്റിക്‌സ് താരവും ഒളിമ്പിക് സ്വര്‍ണമെഡല്‍ ജേതാവുമായ അലീന കബയേവ ഇന്നറിയപ്പെടുന്നത് റഷ്യന്‍ ഭരണാധികാരി വ്‌ളാദിമിര്‍ പുട്ടിന്റെ കാമുകിയെന്ന നിലയ്ക്കാണ്. അലീന അടുത്തിടെ മോസ്‌കോയിലെ ഒരു വിഐപി ക്ലിനിക്കില്‍ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കിയെന്നതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഇതേക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതേവരെ വന്നിട്ടില്ല. പുട്ടിന്റെ സ്വകാര്യജീവിതത്തിലേക്ക് തലയിടാന്‍ റഷ്യന്‍ മാധ്യമങ്ങളും തയ്യാറായിട്ടില്ല.

എന്നാല്‍, പാശ്ചാത്യ മാധ്യമങ്ങളില്‍ അലീനയുടെ പ്രസവം വലിയ വാര്‍ത്തയാണിപ്പോള്‍. പുട്ടിന് ഇരട്ടക്കുട്ടികള്‍ ജനിച്ച വിവരം റഷ്യന്‍ അധികൃതര്‍ അതീവരഹസ്യമാക്കിവെച്ചിരിക്കുകയാണെന്ന് അവര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മോസ്‌കോയിലെ കുലാക്കോവ് റിസര്‍ച്ച് സെന്റര്‍ ഫോര്‍ ഗൈനക്കോളജി ആന്‍ഡ് പെരിനാറ്റോളജിയുടെ നാലാം നില പൂര്‍ണമായും അലീനയ്ക്കായി ഈമാസമാദ്യം മുതല്‍ ഒഴിച്ചിട്ടിരിക്കുകയായിരുന്നു. അവിടെയാണ് അലീനയും കുഞ്ഞുങ്ങളും ഇപ്പോഴുള്ളതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

മോസ്‌കോ കൊസോമോലെറ്റ്‌സ് എന്ന പത്രമാണ് പുട്ടിന്റെ കാമുകിയുടെ പ്രസവ വാര്‍ത്ത ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍, ഓണ്‍ലൈന്‍ എഡിഷനില്‍ വന്ന വാര്‍ത്ത മിനിറ്റുകള്‍ക്കകം ഡിലീറ്റ് ചെയ്യപ്പെട്ടു. വാര്‍ത്തയും അതേക്കുറിച്ചുവന്ന കമന്റുകളുമടക്കം പൂര്‍ണമായ വിവരങ്ങള്‍ അപ്രത്യക്ഷമായി. എന്നാല്‍, മറ്റൊരു റഷ്യന്‍ ഓണ്‍ലൈന്‍, കുബയേവ ഇരട്ടക്കുട്ടികള്‍ക്ക് ജന്മം നല്‍കി, പിന്നീട് കാണാതായി എന്ന രീതിയില്‍ വാര്‍ത്ത തുടര്‍ന്നും നിലനിര്‍ത്തിയെന്നും റിപ്പോര്‍ട്ടുണ്ട്.

റഷ്യന്‍ രഹസ്യാന്വേഷണ ഏജന്‍സികളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സെര്‍ജി കനേവ് എന്ന മാ്ധ്യമപ്രവര്‍ത്തകന്‍ ഈ വാര്‍ത്ത സ്ഥിരീകരിച്ചു. സിസേറിയനിലൂടെ രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കിയതായാണ് അദ്ദേഹം പറയുന്നത്. പുട്ടിന്റെ രഹസ്യപ്പോലീസില്‍പ്പെട്ട ഒട്ടേറെപ്പേരെ ആശുപത്രിയില്‍ നിയോഗിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കബയേവ ആശുപത്രിയിലെത്തുന്നതിന് മുന്നെ ഇവിടം പൂര്‍ണമായും ഇവര്‍ ഏറ്റെടുത്തിരുന്നു. ആശുപത്രിയിലെ പകുതി ജീവനക്കാരെ മെറ്റേണിറ്റി വാര്‍ഡില്‍നിന്ന് പുറത്താക്കുകയും ചെയ്തു.

മെഡിക്കല്‍ സെന്ററിന്റെ ഡയറക്ടര്‍ ഗെന്നഡി സുഖിഖിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലായിരുന്നു പ്രസവം. ഇറ്റലിയില്‍നിന്നെത്തിയ പ്രശസ്തനായ ഗൈനക്കോളജിസ്റ്റും ഒപ്പമുണ്ടായിരുന്നുവെന്നും കനേവ് വെളിപ്പെടുത്തി. ഇറ്റാലിയന്‍ ഡോക്ടറുടെ പേര് വെളിപ്പെടുത്താന്‍ കനേവ് തയ്യാറായില്ല. കബയേവ 2015-ലും പ്രസവിച്ചതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. അന്ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ ക്ലിനിക്കിലാണ് പുട്ടിന്‍ കാമുകിയുടെ സുഖപ്രസവമൊരുക്കിയത്. ഗര്‍ഭിണിയായ കബയേവയുടെ ചിത്രങ്ങളും അക്കാലത്ത് പ്രചരിച്ചിരുന്നു.

പുട്ടിനും കബയേവയുമായുള്ള ബന്ധം റഷ്യയിലെ പരസ്യമായ രഹസ്യമാണ്. വിവാഹമോചിതനായ പുട്ടിനുമായി കബയേവയുടെ ബന്ധം തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടിലേറെയായി. സീക്രട്ട് ഫസ്റ്റ് ലേഡി എന്നാണ് അവര്‍ അറിയപ്പെടുന്നതും. പൊതുപരിപാടികളില്‍ കബയേവ വളരെ അപൂര്‍വമായി മാത്രമേ പ്രത്യക്ഷപ്പെടാറുള്ളൂ. കഴിഞ്ഞവര്‍ഷം ഒക്ടോബറിനുശേഷം അവര്‍ പൊതുപരിപാടികളിലൊന്നും പങ്കെടുത്തിരുന്നില്ല. ഗര്‍ഭിണിയാണെന്ന വിവരം മറച്ചുവെക്കുന്നതിനായിരുന്നു ഇതെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category