1 GBP = 87.75 INR                       

BREAKING NEWS

ഇ- പാസ്‌പോര്‍ട്ട് ഗേറ്റുകള്‍ ഇനി ഇന്ത്യക്കാര്‍ക്കും ഉപയോഗിക്കാം; യുകെയി ലെ വിമാനത്താവളങ്ങളില്‍ വിമാനത്തില്‍ നിന്നിറങ്ങി ഓടിപ്പോയി ക്യൂ നിന്നാല്‍ വേഗം പുറത്തിറങ്ങാം

Britishmalayali
kz´wteJI³

ബ്രിട്ടനിലെ വിമാനത്താവളങ്ങളില്‍ വന്നിറങ്ങിയിരുന്ന ഇന്ത്യക്കാരടക്കമുള്ള വിദേശ യാത്രക്കാരുടെ ഏറ്റവും വലിയ തലവേദന ലാന്‍ഡിങ് കാര്‍ഡുകള്‍ പൂരിപ്പിച്ച് ക്യൂവില്‍ കാത്തുനില്‍ക്കുകയെന്നതായിരുന്നു. എന്നാല്‍, ഈ പ്രതിസന്ധിക്ക് അയവുവരികയാണ്. യുകെയിലെ വിമാനത്താവളങ്ങളില്‍ ലാന്‍ഡിങ് കാര്‍ഡ് പൂരിപ്പിച്ച് നല്‍കുന്നതില്‍നിന്ന് ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെ ഒഴിവാക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ഇനി മുതല്‍ വിമാനമിറങ്ങി ഓടിപ്പോയി ക്യൂനിന്ന് പാസ്‌പോര്‍ട്ടും വിസയും പരിശോധിപ്പില്‍ മതിയാകും.

ബ്രിട്ടനിലേക്ക് വിദേശ യാത്രക്കാര്‍ക്ക് കൂടുതല്‍ ലളിതമായി പ്രവേശിക്കാന്‍ സൗകര്യമൊരുക്കുന്നതിനാണ് ഈ തീരുമാനം. നേരത്തെ, യൂറോപ്യന്‍ പൗരന്മാര്‍ക്കുമാത്രമായിരുന്നു ഈ സൗകര്യം നിലവിലുണ്ടായിരുന്നത്. അത് യൂറോപ്യന്‍ സാമ്പത്തിക മേഖലയ്ക്ക് പുറത്തുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കുകൂടി ബാധകമാക്കാന്‍ യുകെ ബോര്‍ഡര്‍ സെക്യൂരിറ്റി തീരുമാനിച്ചു. യാത്രക്കാര്‍ക്ക് വിമാനത്താവളത്തില്‍നിന്ന് പുറത്തിറങ്ങാന്‍ കുറച്ചുകൂടി സൗകര്യമാകുമെങ്കിലും, നിലവിലുള്ള എല്ലാ സുരക്ഷാപരിശോധനയും ഇനിയും തുടരുമെന്നും ബോര്‍ഡര്‍ സെക്യൂരിറ്റി അറിയിച്ചു.

വേനല്‍ വരുന്നതോടെ, വിനോദസഞ്ചാരത്തിനും മറ്റുമായി ഒട്ടേറെ വിദേശികള്‍ ബ്രിട്ടനിലെത്തുന്ന സമയമാണിത്. വിമാനത്താവങ്ങളിലുണ്ടായേക്കാവുന്ന തിരക്ക് ലഘൂകരിക്കുന്നതിനാണ് പാസ്‌പോര്‍ട്ട് കണ്‍ട്രോള്‍ കുറച്ചുകൂടി ലളിതമാക്കുന്നത്. അതിര്‍ത്തി രക്ഷാസേനയുമായി സഹകരിച്ചുകൊണ്ടാകും പുതിയ നിര്‍ദേശം വിമാനത്താവളങ്ങളില്‍ നടപ്പിലാക്കുക. സുരക്ഷയ്ക്ക് തന്നെയാകും മുന്‍തൂക്കമെന്നും പരിശോധനകളില്‍ യാതൊരു പഴുതുമുണ്ടാകില്ലെന്നും അധികൃതര്‍ അറിയിച്ചു.

യുകെയിലെ വിമാനത്താവളങ്ങളില്‍ ഇ-പാസ്‌പോര്‍ട്ട് ഗേറ്റുകളുപയോഗിക്കാവുന്ന 'ലോ റിസ്‌ക്' രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഇനിയും ഉള്‍പ്പെട്ടിരുന്നില്ല. അമേരിക്ക, ഓസ്‌ട്രേലിയ, കാനഡ, ജപ്പാന്‍, ന്യൂസീലന്‍ഡ്, സിംഗപ്പുര്‍, സൗത്ത് കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്കൊപ്പം ഇന്ത്യയില്‍നിന്നുള്ള സന്ദര്‍ശകര്‍ക്കും ഈയാഴ്ച മുതല്‍ ഇ-പാസ്‌പോര്‍ട്ട് ഗേറ്റുകള്‍ ഉപയോഗിച്ച് പുറത്തുകടക്കാനാവുക. ഇന്ത്യയും ബ്രിട്ടനുമായുള്ള ചര്‍ച്ചകളില്‍ നേരത്തെ ഉയര്‍ന്നിരുന്ന ആവവശ്യവുമായിരുന്നു ഇത്.

ഇ-പാസ്‌പോര്‍ട്ട് ഗേറ്റുകള്‍ കൂടുതല്‍ രാജ്യങ്ങളില്‍നിന്നുള്ള പൗരന്മാര്‍ക്ക് ലഭ്യമാക്കുന്നത് യുകെയിലേക്കുള്ള സന്ദര്‍ശകരുടെ വരവ് കൂട്ടുന്നതിന് സഹായിക്കുമെന്ന് ഹോം സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു. എന്നാല്‍, സുരക്ഷ കര്‍ശനമായി പാലിച്ചുകൊണ്ടാവും ഈ സംവിധാനം നടപ്പിലാക്കുക. ബ്രിട്ടന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ആഗോള സൗഹൃദ രാജ്യമെന്ന പദവിക്കും ഈ നീക്കം സഹായിക്കുമെന്നും ഹോം സെക്രട്ടറി പ്രസ്താവിച്ചു. യുകെ നിക്ഷേപത്തിന് തയ്യാറാണെന്ന സന്ദേശമാണ് ഇതിലൂടെ നല്‍കുന്നത്.

ബ്രിട്ടീഷ് യാത്രക്കാര്‍ക്കും യൂറോപ്യന്‍ യൂണിയനില്‍നിന്നുള്ള യാത്രക്കാര്‍ക്കും 2008 മുതല്‍ ഇ-പാസ്‌പോര്‍ട്ട് സേവനം ലഭ്യമാണ്. ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയാല്‍ യൂറോപ്യന്‍ യൂണിയനില്‍പ്പെട്ട രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് ഇ-പാസ്‌പോര്‍ട്ട് സേവനം ഉപയോഗിക്കാനാവുമെന്ന് സാജിദ് ജാവിദ് പറഞ്ഞു. പൗരന്മാര്‍ക്ക് നിലവില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സഞ്ചാരസ്വാതന്ത്ര്യം തുടര്‍ന്നും ലഭിക്കണമെന്നതാണ് ബ്രക്‌സിറ്റ് ചര്‍ച്ചകളില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെക്കുന്ന പ്രധാന ആവശ്യങ്ങളിലൊന്ന്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category