1 GBP = 88.00 INR                       

BREAKING NEWS

കഴിഞ്ഞ ഒമ്പത് മാസം അമേരിക്കന്‍ പൗരത്വം എടുത്തത് ഏതാണ്ട് അഞ്ചരലക്ഷം വിദേശികള്‍; മെക്‌സിക്കോക്കാര്‍ക്കുശേഷം ഏറ്റവും കൂടുതല്‍ പൗരത്വം ലഭിച്ചത് ഇന്ത്യക്കാര്‍ക്ക്; തിരഞ്ഞെടുപ്പായതോടെ ഗ്രീന്‍കാര്‍ഡുകാരെ പൗരന്മാരാക്കാന്‍ അമേരിക്കയ്ക്കും താത്പര്യം; അമേരിക്കന്‍ പൗരത്വത്തിന്റെ കണക്കുകള്‍ പുറത്തുവരുമ്പോള്‍

Britishmalayali
kz´wteJI³

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് തയ്യാറെടുക്കുന്ന അമേരിക്കയില്‍ ഗ്രീന്‍കാര്‍ഡ് ഉടമകള്‍ക്ക് പൗരത്വം കിട്ടാനുള്ള സാധ്യതകള്‍ക്ക് വേഗം കൂടി. കഴിഞ്ഞ ഒമ്പത് മാസത്തിനിടെ 5.44 ലക്ഷം വിദേശികളാണ് അമേരിക്കന്‍ പൗരത്വത്തിന് ഉടമകളായത്. കഴിഞ്ഞവര്‍ഷം ജൂണ്‍വരെയുള്ള കാലയളവിലെ കണക്കാണിത്. 2017 സെപ്റ്റംബര്‍ 30 വരെയുള്ള സാമ്പത്തിക വര്‍ഷം അമേരിക്കന്‍ പൗരത്വം നേടിയത് 7.07 വിദേശികളാണെന്നും യുഎസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസസിന്റെ രേഖകള്‍ വ്യക്തമാ്കുന്നു.

മുന്‍വര്‍ഷത്തെക്കാള്‍ നേരിയ കുറവുണ്ടായിട്ടുണ്ടെങ്കിലും തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ, ഇനിയുള്ള മാസങ്ങളില്‍ പൗരത്വ നടപടികള്‍ക്ക് വേഗംകൂടുമെന്നാണ് സൂചന. ഇക്കാലയളവില്‍ പൗരത്വം നേടിയവരില്‍ മെക്‌സിക്കോക്കാര്‍ കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഇന്ത്യക്കാരാണ്. 2018 ജൂണ്‍ വരെയുള്ള ഒമ്പത് മാസക്കാലയളവില്‍ 95,107 മെക്‌സിക്കോക്കാര്‍ പൗരത്വം നേടിയപ്പോള്‍ 37,431 ഇന്ത്യക്കാരും 28,547 ചൈനക്കാരും പൗരത്വം നേടി. 2017 ജൂണ്‍വരെയുള്ള ഒമ്പത് മാസക്കാലയളവില്‍ ഇത് 77,735 (മെക്‌സിക്കോ), 31,480 (ഇന്ത്യ), 21,179(ചൈന) എന്നിങ്ങനെയാണെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് വോട്ടവകാശമുള്ള പത്തുലക്ഷം പേരെ സൃഷ്ടിക്കുകയാണെന്ന് പൗരത്വ നടപടികള്‍ക്ക് വേഗം കൂട്ടുന്നതിനായി പ്രവര്‍ത്തിക്കുന്ന നാഷണല്‍ പാര്‍ട്ണര്‍ഷിപ്പ് ഫോര്‍ ന്യൂ അമേരിക്കന്‍സ് എന്ന സംഘടന വ്യക്തമാക്കി. അതിനുള്ള നടപടികള്‍ വേഗത്തിലാക്കുന്നതിന് ഗ്രീന്‍ഡ കാര്‍ഡ് ഉടമകള്‍ക്കിടയില്‍ ബോധവത്കരണം നടത്തുമെന്നും സംഘടനാ വക്താക്കള്‍ അറിയിച്ചു.

ഇന്ത്യക്കാര്‍ക്ക് പൗരത്വം കിട്ടുന്നതിനുള്ള നടപടിക്രമങ്ങള്‍ കുറേക്കൂടി ലളിതമായിട്ടുണ്ടെന്നാണ് പൗരത്വം നേടിയവരുടെ എണ്ണത്തിലുണ്ടായ വര്‍ധന തെളിയിക്കുന്നത്. 2017 ജൂണ്‍ വരെയുള്ള ഒമ്പതുമാസക്കാലയളവിനെക്കാള്‍ 5950 ഇന്ത്യക്കാര്‍ക്ക് 2018 ജൂണ്‍വരെയുള്ള ഒമ്പത് മാസക്കാലയളവില്‍ പൗരത്വം ലഭിച്ചിട്ടുണ്ടെന്ന് കണക്കുകള്‍ പറയുന്നു. 19 ശതമാനം വര്‍ധനയാണ് ഇക്കാലയളവിലുണ്ടായത്. ഇതേ കാലയളവില്‍ പൗരത്വം നേടിയ മെക്‌സിക്കോക്കാരുടെ എണ്ണത്തില്‍ 22 ശതമാനം വര്‍ധനയും ചൈനക്കാരുടെ എണ്ണത്തില്‍ 18 ശതമാനം വര്‍ധനയുമാണുണ്ടായത്.

ഗ്രീന്‍ കാര്‍ഡ് ഉടമകള്‍ക്കുമാത്രമാണ് അമേരിക്കന്‍ പൗരത്വത്തിനായി അപേക്ഷിക്കാന്‍ കഴിയുക. പെര്‍മന്റ് റെസിഡന്റായി അഞ്ചുവര്‍ഷത്തിനുശേഷമേ ഈ രീതിയില്‍ അപേക്ഷിക്കാനാവൂ. അമേരിക്കന്‍ പൗരന്മാരുടെ വിദേശികളായ ഭാര്യമാര്‍ക്ക് പൗരത്വത്തിന് അപേക്ഷിക്കാനുള്ള പെര്‍മനന്റ് റെസിഡന്റ്് കാലയളവ് മൂന്നുവര്‍ഷമായി ചുരുക്കിയിട്ടുണ്ട്. പൗരത്വം നേടുന്നവരുടെ എണ്ണത്തില്‍ ഉണ്ടായ വര്‍ധന അടുത്ത തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനുള്ള വിദേശികളുടെ ആഗ്രഹത്തെയും സൂചിപ്പിക്കുന്നതായി ഇമിഗ്രേഷന്‍ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category