1 GBP = 87.30 INR                       

BREAKING NEWS

നഴ്‌സുമാരുടെ ബാന്റ് ഉയര്‍ത്തണമെന്ന മുറവിളി ശക്തം; ആര്‍.സി.എന്‍. യോഗത്തില്‍ കൈയ്യടിച്ച് മാലാഖമാരും; പുതിയ നിര്‍ദേശം ഗൗരവമായെടുത്ത് എന്‍എച്ച്എസ്

Britishmalayali
kz´wteJI³

ന്‍എച്ച്എസിലെ നഴ്‌സുമാരുടെ വേതനം ബാന്‍ഡ് ആറിലേക്ക് ഉയര്‍ത്തണമെന്ന ആവശ്യം ബ്രിട്ടനില്‍ ശക്തമാകുന്നു. കഴിഞ്ഞദിവസം ലിവര്‍പൂളില്‍ നടന്ന റോയല്‍ കോളേജ് ഓഫ് നഴ്‌സിങ്ങിന്റെ വാര്‍ഷിക യോഗത്തില്‍ ആദ്യന്തം പ്രകടമായി നിന്നത് ഈ ആവശ്യമായിരുന്നു. രജിസ്‌ട്രേഡ് നഴ്‌സുമാരുടെ വേതനം ബാന്‍ഡ് അഞ്ചില്‍ തുടങ്ങരുതെന്ന ആര്‍.സി.എന്നിന്റെ മുന്‍ പ്രസിഡന്റ് ആന്ദ്രെ സ്‌പൈറോപോലൂസിന്റെ പ്രസ്താവനയ്ക്ക് വാര്‍ഷികയോഗത്തില്‍ ലഭിച്ചത് നിലയ്ക്കാത്ത കരഘോഷം.

2004-ല്‍ കൊണ്ടുവന്ന അജന്‍ഡയനുസരിച്ച് രജിസ്‌ട്രേഡ് നഴ്‌സുമാരില്‍ ഭൂരിഭാഗവും ബാന്‍ഡ് അഞ്ചിലാണ് തുടങ്ങുന്നത്. ഇതൊഴിവാക്കി എല്ലാ നഴ്‌സുമാരെയും ബാന്‍ഡ് ആറിലേക്ക് മാറ്റണമെന്നതാണ് ആര്‍സിഎന്‍ ആവശ്യപ്പെടുന്നത്. എന്‍എച്ച്എസിലെ നഴ്‌സുമാരുടെ ക്ഷാമം എല്ലാവരുടെയും ജോലി ഭാരം ഇരട്ടിപ്പിച്ചതായും അതിനുതക്ക പ്രതിഫലം ലഭിക്കുന്നില്ലെന്നും യോഗത്തില്‍ ആക്ഷേപമുയര്‍ന്നു. ജോലിഭാരത്തെയും ഉത്തരവാദിത്തങ്ങളെയും പ്രതിഫലിപ്പിക്കുന്ന തരത്തിലുള്ള ഉയര്‍ന്ന വേതനം ലഭിക്കണെമന്നതാണ് നഴ്‌സുമാരുടെ ആവശ്യം.

കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ, ഒരു സ്റ്റാഫ് നഴ്‌സിന്റെ തുടക്കശമ്പളത്തിലുണ്ടായിട്ടുള്ളത് വെറും 1.76 ശതമാനം വര്‍ധന മാത്രമാണെന്ന് സ്‌പൈറോപോലൂസ് ചൂണ്ടിക്കാട്ടുന്നു. ബാന്‍ഡ് അഞ്ചിലുള്ള വേതനം രജിസ്‌ട്രേഡ് നഴ്‌സുമാര്‍ക്ക് ഉചിതമല്ലാതായി. പദവി ആവശ്യപ്പെടുന്നതിനുമപ്പുറം അധ്വാനിക്കേണ്ടിവരുന്ന വിഭാഗമാണ് നഴ്‌സുമാരുടേത്. മാത്രമല്ല, കാലവും മാറി. ബാന്‍ഡ് അഞ്ച് എന്നത് ബാന്‍ഡ് ആറിലേക്ക് മാറിചിന്തിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അവര്‍ പറഞ്ഞു.

വേതനവര്‍ധനവ് ആവശ്യപ്പെട്ട് പുതിയ ചര്‍ച്ചകള്‍ക്ക് വഴിതുറക്കാനുള്ള ശ്രമത്തിലാണ് നഴ്‌സിങ് മേഖലയിലെ യൂണിയനുകളും. വേതനപരിഷ്‌കരണം സംബന്ധിച്ച് സര്‍ക്കാരുമായുണ്ടാക്കിയ മൂന്നുവര്‍ഷ കരാര്‍ ഇക്കൊല്ലം അവസാനിക്കുകയാണെന്ന് ആര്‍.സി.എന്‍. ചീഫ് എക്‌സിക്യുട്ടീവും ജനറല്‍ സെക്രട്ടറിയുമായ ഡൈയിം ഡോണ കെന്നയര്‍ പറഞ്ഞു. വേതന വര്‍ധനവ് ആവശ്യപ്പെട്ടുകൊണ്ട് പുതിയ ആവശ്യം സര്‍ക്കാരിന് മുന്നില്‍വെക്കേണ്ട സമയമായെന്നും അവര്‍ സൂചിപ്പിച്ചു.

ബാന്‍ഡ് അഞ്ചില്‍നിന്ന് ബാന്‍ഡ് ആറിലേക്ക മാറിയാല്‍, മലയാളികടക്കമുള്ള ഒട്ടേറെ ഇന്ത്യക്കാര്‍ക്ക് വലിയ അനുഗ്രഹമായി അതുമാറും. മാത്രമല്ല, ബ്രിട്ടനിലേക്ക് ജോലിക്ക് വരാനുള്ള വിദേശ നഴ്‌സുമാരുടെ മടിയും അതോടെ ഇല്ലാതാകും. ബ്രക്‌സിറ്റ് നടപടികള്‍ അനിശ്ചിതമായി നീളുന്നതും കുടിയേറ്റ നിയന്ത്രണങ്ങളും പോലെതന്നെ വേതനക്കുറവും ബ്രിട്ടനിലെ നഴ്‌സിങ് റിക്രൂട്ട്‌മെന്റിനെ ബാധിച്ചിരുന്നു. ജോലിഭാരത്തിന് ആനുപാതികമായി വേതനവര്‍ധന ലഭിക്കുന്നില്ലന്നെതാണ് ആര്‍.സി.എന്‍ മുന്നോട്ടുവെക്കുന്ന ആശയം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category