1 GBP = 86.90 INR                       

BREAKING NEWS

മുന്‍ വിധികള്‍ മാറ്റാന്‍ സമയമായില്ലേ? ഗര്‍ഭിണിയായപ്പോള്‍ സ്വീകരിക്കാന്‍ തയ്യാറായ കാമുകനെ മാതാപിതാക്കള്‍ക്ക് വേണ്ടി ഉപേക്ഷിച്ച പെണ്‍കുട്ടി ഒരു ചോദ്യമായി നമ്മുടെ മുന്നില്‍ ഉണ്ട്; ശരി തെറ്റുകള്‍ പ്രസ്താവിക്കും മുന്നേ കാഴ്ചപ്പാടുകളാണ് മാറേണ്ടത്

Britishmalayali
ജോയ് അഗസ്തി

ലിവര്‍പൂള്‍: അടുത്ത ദിവസം കേള്‍ക്കാനിടയായ അശ്വതി എന്ന പെണ്‍കുട്ടിയുടെ ജീവിത കഥ ബിബിസി പുറത്തു വിടുമ്പോള്‍ അതിനു മലയാളി സമൂഹത്തില്‍ ഒരു പുകയുന്ന അഗ്‌നി പര്‍വതത്തിന്റെ സ്വഭാവമുണ്ട്. ഭൂരിഭാഗം പേരുടെയും മക്കള്‍ തീയും പുകയും കണ്ടാല്‍ തിരിച്ചറിയാന്‍ പ്രായമായിരിക്കുന്നു. കൊഞ്ചിച്ചും താലോലിച്ചും വളര്‍ത്തിയ മക്കള്‍ മുഖത്ത് നോക്കി ദാര്‍ഷ്ട്യം നിറഞ്ഞ വാക്കുകള്‍ പറയുമ്പോള്‍ ഏതു മാതാപിതാക്കളുടെയും നെഞ്ചുരുകും, സ്വാഭാവികം.

എന്നാല്‍ തള്ള ചവിട്ടിയാല്‍ പിള്ളക്ക് കേടിലെന്നു പറയും പോലെ, മക്കളും മാതാപിതാക്കളും തമ്മിലുള്ള കശപിശയൊക്കെ അല്‍പ നേരത്തേക്ക് മാത്രമുള്ളതായിരിക്കണം, അങ്ങനെയേ ആകാവൂ. തിരിച്ചറിവില്ലാത്ത പ്രായം എന്ന ആനുകൂല്യം നല്‍കി എഴുതി തള്ളാവുന്ന കേസായി അത് മാറണം. പക്ഷെ അവിടം കൊണ്ട് തീരുന്നില്ല കാര്യങ്ങള്‍.

കുട്ടികള്‍ വലുതായി തുടങ്ങിയിരിക്കുന്നു. കോളേജ് കാലം വരെ കടിച്ചു പിടിച്ചു വീട്ടില്‍ നിന്നവര്‍ യൂണിയിലേക്കു എത്തുമ്പോള്‍ വീടിന്റെ പരമാവധി അകലമാണ് നോക്കുന്നത്. കാരണം പരവമാവധി സ്വാതന്ത്ര്യം ആഘോഷിക്കണം. അപ്പന്റെയും അമ്മയുടെയും കണ്‍വെട്ടത്തു എത്തുകയുമരുത്. അതിനായി അവര്‍ പലവിധത്തില്‍ കണ്‍കെട്ടാന്‍ മിടുക്കരാണ്.

നാട്ടില്‍ പഠിച്ചു വളര്‍ന്ന അപ്പനും അമ്മയോടും മികച്ച കോഴ്സ് കിട്ടാന്‍ ദൂരെ പോയി പഠിക്കണം എന്ന് പറഞ്ഞാല്‍ മിക്കവാറും മാതാപിതാക്കള്‍ എതിര് പറയില്ല. എന്തിലും വലുത് മക്കളുടെ ഭാവിയാണല്ലോ. ബിബിസി കണ്ടെത്തിയ അശ്വതി എന്ന പെണ്‍കുട്ടിയുടെ കാര്യത്തിലും ഇതാകണം സംഭവിച്ചത്. പഠിക്കാന്‍ മിടുക്കിയായ കുട്ടി ഓക്സ്ഫോര്‍ഡില്‍ എത്തിയിട്ടും മാതാപിക്കളുടെ അസാന്നിധ്യത്തില്‍ സ്നേഹത്തിനു വേണ്ടി ശ്രമിച്ചതില്‍ കുറ്റം പറയാനില്ല.

എന്നാല്‍ വേണ്ടത് വേണ്ട സമയത്തു തിരഞ്ഞെടുക്കുന്നതില്‍ സംഭവിച്ച പിഴവാണ് ആ കുട്ടിയെ ഇപ്പോള്‍ മാധ്യമ ശ്രദ്ധയില്‍ എത്തിക്കുന്നത്. വളരെ പോസിറ്റിവായ തരത്തിലാണ് ബിബിസി അശ്വതിയുടെ ജീവിതം വരച്ചു കാട്ടുന്നതെങ്കിലും ചെറുപ്രായത്തില്‍ അമ്മയായ ആ പെണ്‍കുട്ടിയുടെ ഇനിയുള്ള ജീവിത ദുരിതങ്ങളാണ് എന്നെപോലെയുള്ള ഒരു സാധാരണ മലയാളിയുടെ മനസ്സില്‍ ആദ്യം എത്തുക.

അച്ഛനും അമ്മയും ഒന്നിച്ചു ജീവിച്ചിട്ട് പോലും കുട്ടികളെ വേണ്ട വിധം ശ്രദ്ധ നല്‍കി വളര്‍ത്താന്‍ ആകുന്നില്ല അപ്പോള്‍ ഒരാള്‍ ഒറ്റയ്ക്കു എന്ന ചിന്ത പോലും ഭയാനകമാണ്. ഈ സംഭവത്തില്‍ ഗര്‍ഭിണിയായ അശ്വതിയെ കാമുകന്‍ സ്വീകരിക്കാന്‍ തയ്യാറായിട്ടും മാതാപിതാക്കള്‍ക്ക് വേണ്ടി ഉപേക്ഷിച്ച യുവതിയുടെ മനോനില എത്ര ആലോചിട്ടും പിടികിട്ടുന്നില്ല. കുഞ്ഞിനെ ഉദരത്തില്‍ വളര്‍ത്താനും പ്രസവിക്കാനും തയാറായ പെണ്‍കുട്ടി ആ കുഞ്ഞിന് അച്ഛന്റെ സ്നേഹം കൂടിയാണ് കാമുകനെ തള്ളിയതിലൂടെ നിക്ഷേധിച്ചത്. തികച്ചും വിരോധാഭാസമായി തോന്നുന്നു.

മാതാപിതാക്കള്‍ എത്ര സമ്മര്‍ദം ചെലുത്തിയാലും കുട്ടിയെ വളര്‍ത്താന്‍ തീരുമാനിച്ച സ്ഥിതിക്ക് കാമുകനെ തള്ളിപ്പറയുകല്ല, കൂടെ നിര്‍ത്തുക ആയിരുന്നു വേണ്ടത്. കാരണം മാതാപിതാക്കള്‍ എത്ര കാലം കൂടെയുണ്ടാകും. യുവതീ യുവാക്കള്‍ ജീവിതത്തെ കുറിച്ച് ആലോച്ചകുമ്പോള്‍ കുറച്ചു കൂടി പ്രായോഗികമായി ചിന്തിക്കണം. മാതാപിതാക്കളുടെ കാഴ്ചപ്പാടുകളിലും മാറ്റങ്ങള്‍ ഉണ്ടാകണം.

കുട്ടികള്‍ പങ്കാളിയെ കണ്ടെത്തുമ്പോള്‍ അതില്‍ മക്കളുടെ ഇഷ്ടങ്ങള്‍ തന്നെ ആയിരിക്കണം മുന്നില്‍ നില്‍ക്കുക. മാതാപിതാക്കള്‍ക്ക് വേണ്ടി വിവാഹം വേണ്ടെന്നു വച്ച പെണ്‍കുട്ടി നമുക്കു മുന്നില്‍ വലിയൊരു ചോദ്യമാണ്. നിലപാടിലെ വ്യതിയാനമാണ് ഇവിടെ പെണ്‍കുട്ടിയുടെ ജീവിതം ദുഷ്‌ക്കരമാക്കിയത്, ഒപ്പം മാതാപിതാക്കളുടെ ദീര്‍ഘവീക്ഷണം ഇല്ലാത്ത തീരുമാനവും ഈ സംഭവത്തില്‍ നിഴലിട്ടു നില്‍ക്കുന്നുണ്ട്.

ഇത്തരത്തിലുള്ള കുറിപ്പുകള്‍ വരും ദിവസങ്ങളില്‍ ബ്രിട്ടീഷ് മലയാളിയില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഇതേക്കുറിച്ചു സമൂഹത്തിനു നേര്‍പാത കാട്ടാന്‍ ഉള്ള നിര്‍ദ്ദേശം ഉണ്ടെങ്കില്‍ ഞങ്ങള്‍ക്ക് എഴുതുക - [email protected]

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category