1 GBP = 88.40 INR                       

BREAKING NEWS

ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചി ക്കുമ്പോള്‍ ലജ്ജ തോന്നുന്നു; സുഖമായിരിക്കട്ടെ എന്ന സിനിമയുടെ പ്രിവ്യൂവിനിടെയുണ്ടായ വാക്കാലുള്ള ലൈംഗിക അധിക്ഷേപം 21-ാം വയസ്സില്‍ ആത്മവീര്യം കെടുത്തി; ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിക്ക് നേരെ വിരല്‍ ചൂണ്ടാനാവുന്നത്? മലയാള സിനിമയെ പിടിച്ചുലച്ച് വീണ്ടും മീടൂ ആരോപണം; യുവ നടി രേവതി സമ്പത്ത് പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് ദിലീപിന്റെ സ്വന്തം സിദ്ദിഖിനെ

Britishmalayali
kz´wteJI³

കൊച്ചി: മലയാള സിനിമയെ വെട്ടിലാക്കി വീണ്ടും മീടു കഥ. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ടതിന് ശേഷം മലയാള സിനിമയില്‍ ഏറെ ചേരി തിരിവുകളുണ്ടായി. ഇതില്‍ നടന്‍ ദിലീപിനൊപ്പം നിലയുറപ്പിച്ച നടനായിരുന്നു സിദ്ദിഖ്. പൊലീസ് ചോദ്യം ചെയ്യുമ്പോള്‍ ദിലീപിനെ ഇറക്കിക്കൊണ്ട് പോകാനെത്തിയ നടന്‍. മലയാളത്തിലെ ഏറ്റവും തിരിക്കേറിയ അഭിനേതാവുമാണ്. ക്യാരക്ടര്‍ റോളുകളിലും വില്ലന്‍ വേഷങ്ങളിലും തിളങ്ങുന്ന സിദ്ദിഖിനെതിരെയാണ് പുതിയ മീടൂ.

സിദ്ദിഖ് അപമര്യാദയായി പെരുമാറിയതിന്റെ അനുഭവം വെളിപ്പെടുത്തി യുവനടി രേവതി സമ്പത്ത് രംഗത്തെ എത്തുമ്പോള്‍ വിഷയത്തില്‍ മൗനം പാലിക്കാനാണ് മലയാള സിനിമയിലെ മറ്റ് താരങ്ങളുടെ തീരുമാനം. പൊലീസില്‍ പരാതി കൊടുക്കാത്തതു കൊണ്ട് തന്നെ സിദ്ദിഖിനെതിരെ തല്‍കാലം നിയമ നടപടിയൊന്നും ഉണ്ടാവില്ല. താര സംഘടനയായ അമ്മയുടെ ഭാരവാഹിയുമാണ് സിദ്ദിഖ്. അതുകൊണ്ട് വിഷയം ചര്‍ച്ചയാക്കി സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസി എത്താനും സാധ്യതയുണ്ട്.

തിരുവനന്തപുരം നിള തീയേറ്ററില്‍ രണ്ട് വര്‍ഷം മുന്‍പ് സിദ്ദിഖില്‍ നിന്നും നേരിടേണ്ടിവന്ന മോശം അനുഭവം തന്നെ വലിയ മാനസികപ്രയാസത്തിലേക്ക് തള്ളിയിട്ടെന്നും അതിന്റെ ആഘാതം ഇപ്പോഴും ഓര്‍മ്മയിലുണ്ടെന്നും രേവതി സമ്പത്ത് ഫേസ്ബുക്കില്‍ കുറിച്ചു. മുന്‍പ് ഡബ്ല്യുസിസിക്കെതിരേ, കെപിഎസി ലളിതയ്‌ക്കൊപ്പം സിദ്ദിഖ് നടത്തിയ വാര്‍ത്താസമ്മേളനത്തിന്റെ വീഡിയോയ്‌ക്കൊപ്പമാണ് രേവതിയുടെ പോസ്റ്റ്. ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ സിദ്ദിഖില്‍ നിന്ന് തനിക്കുണ്ടായ അനുഭവം പറയാതിരിക്കാനാവുന്നില്ലെന്ന മുഖവുരയോടെയാണ് കുറിപ്പ്.

നേരത്തെ സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെയും ഈ നടി മീടു ആരോപണം ഉന്നയിച്ചിരുന്നു. ദ്വിഭാഷാ ചിത്രമായ പട്നഗറിന്റെ ചിത്രീകരണ വേളയില്‍ നടന്ന സംഭവങ്ങളെക്കുറിച്ചാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്. ഫേസ്ബുക്കില്‍ കുറിപ്പിട്ടതിന് പിന്നാലെ ഫേസ്ബുക്ക് ലൈവിലെത്തിയും രേവതി തനിക്ക് നേരിടേണ്ടി വന്ന സംഭവങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. തനിക്ക് നേരിട്ട ദുരനുഭവം പുറംലോകം അറിയണം എന്നുള്ളതിനാലാണ് തുറന്ന് പറയുന്നതെന്നും ഇത്തരം അനുഭവത്തിലൂടെ മറ്റൊരു നടിക്കും കടന്നുപോകേണ്ടതായി വരരുതെന്നും രേവതി പറയുന്നു. ഇത്തരക്കാരുടെ മുഖം മൂടി വലിച്ചെറിയാന്‍ ആരെയും ഭയക്കേണ്ടതില്ലെന്നും രേവതി കൂട്ടിച്ചേര്‍ത്തിരുന്നു. സിദ്ദിഖിനെതിരെ നടി നടത്തുന്ന രണ്ടാമത്തെ മീ ടു ആരോപണമാണ്. സംഭവത്തിന്റെ വിശദാംശങ്ങള്‍ പറയുന്നുമില്ല.

രേവതി സമ്പത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ മലയാള പരിഭാഷ ഇങ്ങനെ
'ഈ വീഡിയോ വീണ്ടും വീണ്ടും കാണുമ്പോള്‍ (അഭിപ്രായം പറയുന്നതില്‍ നിന്നും) എന്നെ തടഞ്ഞുനിര്‍ത്താനാവുന്നില്ല. തിരുവനന്തപുരം നിള തീയേറ്ററില്‍ 2016ല്‍ നടന്ന 'സുഖമായിരിക്കട്ടെ' എന്ന സിനിമയുടെ പ്രിവ്യൂവിനിടെ നടന്‍ സിദ്ദിഖ് എന്നോട് ലൈംഗികമായി അപമര്യാദയായി പെരുമാറാന്‍ ശ്രമിച്ചു. വാക്കാലുള്ള ലൈംഗികാധിക്ഷേപം 21-ാം വയസ്സില്‍ എന്റെ ആത്മവീര്യം കെടുത്തി. അതുണ്ടാക്കിയ ആഘാതം ഇപ്പോഴും ഞാന്‍ ഓര്‍ക്കുന്നുണ്ട്.

അദ്ദേഹത്തിന് ഒരു മകളുണ്ടെന്നാണ് ഞാന്‍ മനസിലാക്കുന്നത്. അവള്‍ അദ്ദേഹത്തിനൊപ്പം സുരക്ഷിതയായിരിക്കുമോ എന്ന് ചിന്തിക്കുകയാണ്. നിങ്ങളുടെ മകള്‍ക്ക് സമാനമായ അനുഭവമുണ്ടായാല്‍ നിങ്ങള്‍ എന്തുചെയ്യും സിദ്ദിഖ്? ഇതുപോലെ ഒരു മനുഷ്യന് എങ്ങനെയാണ് ഡബ്ല്യുസിസിയെപ്പോലെ ആദരിക്കപ്പെടുന്ന, അന്തസ്സുള്ള ഒരു സംഘടനയ്‌ക്കെതിരേ വിരല്‍ ചൂണ്ടാനാവുന്നത്? നിങ്ങള്‍ ഇത് അര്‍ഹിക്കുന്നുണ്ടോ? സ്വയം ചിന്തിച്ച് നോക്ക്. ഉളുപ്പുണ്ടോ? ചലച്ചിത്ര വ്യവസായത്തിലെ മുഖംമൂടിയിട്ട, സ്വയംപ്രഖ്യാപിത യോഗ്യന്മാരെക്കുറിച്ച് ആലോചിക്കുമ്പോള്‍ ലജ്ജ തോന്നുന്നു', രേവതി സമ്പത്തിന്റെ കുറിപ്പ് അവസാനിക്കുന്നു.

സംവിധായകനും തിരക്കഥാകൃത്തുമായ രാജേഷ് ടച്ച് റിവറിനെതിരെ നടി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ ഏറെ ചര്‍ച്ചയായിരുന്നു. ഒഡീഷയിലെ ഭൂവനേശ്വറില്‍ നടന്ന ഓഡിഷന്‍ വഴിയാണ് ചിത്രത്തിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. എന്നാല്‍ ദ്വിഭാഷാ ചിത്രത്തിന്റെ സെറ്റില്‍ വച്ച് രാജേഷ് ടച്ച്റിവറില്‍ നിന്ന് നേരിടേണ്ടിവന്ന മോശം പെരുമാറ്റത്തെക്കുറിച്ച് നേരത്തെ രേവതി ഫേസ്ബുക്ക് കുറിപ്പില്‍ വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ചൊവ്വാഴ്ച ഫേസ്ബുക്കില്‍ ലൈവില്‍ കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നത്. സിനിമാ സൈറ്റില്‍ വച്ച് രാജേഷ് ടച്ച്റിവറില്‍ നിന്ന് തനിക്കുണ്ടായ മോശം അനുഭവത്തെ ചോദ്യം ചെയ്തത് തെറ്റാണെന്ന മനോഭാവമായിരുന്നു സെറ്റിലുണ്ടായിരുന്നവര്‍ക്ക്. അഭിനയ രംഗത്ത് പുതിയ ആളായ തനിക്ക് അവകാശങ്ങള്‍ നിഷേധിക്കപ്പെടുമോ എന്നും രേവതി ചോദിച്ചിരുന്നു. പുതുതായി വരുന്നവരെ അടിമകളായാണോ കണക്കാക്കുന്നത്. ചിത്രത്തിന്റ ചിത്രീകരണത്തിനിടെ സെറ്റില്‍ ലൈംഗിക ചുവയുള്ള സംസാരം, മാനസിക പീഡനം, ബ്ലാക്ക്മെയിലിങ്, ലിംഗവിവേചനം എന്നിവ നേരിടേണ്ടിവന്നുവെന്ന് രേവതി കുറിക്കുന്നു. ഇത്തരം പെരുമാറ്റങ്ങളെ ചോദ്യം ചെയ്തപ്പോള്‍ ചിത്രത്തിന്റെ സാങ്കേതിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ നിന്ന് പോലും മോശം പെരുമാറ്റമാണ് ഉണ്ടായത്. തുടക്കക്കാരിയെന്ന തരത്തില്‍ തന്നെ താക്കീത് ചെയ്തുുവെന്നും രേവതി ഫേസ്ബുക്ക് ലൈവില്‍ പറയുന്നു. രാജേഷ് ടച്ച്റിവറിനെതിരെ പ്രതികരിച്ചത് സെറ്റില്‍ ഏറെ ചര്‍ച്ചയായെന്നും രേവതി പറയുന്നു.

രാജേഷ് ടച്ച് റിവറില്‍ നിന്ന് രാത്രി രണ്ടര വരെയുള്ള സമയത്ത് നിരന്തരം മിസ്ഡ് കോള്‍ വരാറുണ്ട്. മെസേുജകള്‍ വരാറുണ്ട്. ഒരിക്കല്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചിരുന്നുവെന്നും രേവതി പറയുന്നു. ഇക്കാര്യം തുറന്നുപറയേണ്ട സമയമായിട്ടുണ്ട്. തനിക്ക് നേരിട്ട അനുഭവം തുറന്നുപറയുന്നതില്‍ അഭിനേത്രിയെന്ന നിലയില്‍ ആരെയും ഭയക്കുന്നില്ലെന്നും ഇനിയും ഇത്തരം തുറന്നുപറച്ചിലുകള്‍ നടത്തുമെന്നും രേവതി കൂട്ടിച്ചേര്‍ത്തിരുന്നു. 
സിനിമയുടെ സംവിധായകനായ രാജേഷ് ടച്ച് റിവറില്‍ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടിവന്നതിനെ രേവതി സമ്പത്ത് ശക്തമായി ചോദ്യം ചെയ്തിരുന്നു. ഇതോടെ തനിക്കെതിരെയുള്ള ബ്ലാക്ക്മെയിലിങ് ആരംഭിച്ചിരുന്നുവെന്നാണ് അഭിനേത്രി സാക്ഷ്യപ്പെടുത്തുന്നത്. സിനിമയില്‍ പിന്തുണയ്ക്കില്ലെന്ന് രാജേഷ് ടച്ച് റിവറും സഹ നിര്‍മ്മാതാവ് സുനിതാ കൃഷ്ണനും താക്കീത് നല്‍കി.

തന്റെ പ്രശ്നം എന്താണെന്ന് അറിയാനോ പറയാനുള്ളത് കേള്‍ക്കാനോ ഒരാള്‍ പോലും തയ്യാറായില്ലെന്നും രേവതി ചൂണ്ടിക്കാണിക്കുന്നു. സെറ്റിനുള്ളില്‍ ഉത്തരവാദിത്തപ്പെട്ടവരെ പ്രശ്നവുമായി സമീപിച്ചിരുന്നുവെങ്കിലും പ്രശ്നം തുറന്നുപറയാനുള്ള വേദി ഒരുക്കിയിരുന്നില്ലെന്നും രേവതി ആരോപിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category