1 GBP = 88.40 INR                       

BREAKING NEWS

വോട്ടെണ്ണലിന്റെ വേഗത കുറച്ച് ഉത്തരവിറക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍; അനുവദിച്ചിരിക്കുന്ന പത്ത് മണിക്കൂറ് കൊണ്ട് എണ്ണി തീര്‍ത്താല്‍ മതിയെന്ന് പറഞ്ഞതോടെ കേരളത്തിന്റെ പിരിമുറുക്കം ഇരട്ടിയാകും; എട്ടുമണിക്ക് തുടങ്ങുന്ന എണ്ണല്‍ പൂര്‍ത്തിയാകാന്‍ വൈകുന്നേരം ആറു മണി വരെയെങ്കിലും ആയേക്കും; ഇനി ഫലം അറിയാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കിയാകവെ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പൂഴിക്കടകന്‍ ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇരു മുന്നണികളും ശക്തരായ സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയതോടെ സമാനതകളില്ലാത്ത വാശിയേറിയ തെരഞ്ഞെടുപ്പിനാണ് കേരളം സാക്ഷിയായത്. രണ്ട് മാസം നീണ്ട് നിന്ന പ്രചാരണത്തിന് ഒടുവില്‍ നടന്ന തെരഞ്ഞെടുപ്പ്. ഫലം പ്രഖ്യാപിക്കാന്‍ പിന്നെയും ഒരു മാസത്തെ കാത്തിരിപ്പ്. രാഷ്ട്രീയ കേരളം അക്ഷമരായി കാത്തിരിക്കുകയാണ്. രാവിലെ എട്ട് മണിക്ക് ആരംഭിക്കുന്ന വോട്ടെണ്ണലിന് മുന്നില്‍ മലയാളി ഇമതെറ്റാതെ കാത്തിരിക്കും. എന്നാല്‍ സാധാരണ മുന്‍ വര്‍ഷങ്ങളെ പോലെ എളുപ്പത്തില്‍ ഫലം അറിയാന്‍ ഇത്തവണ കഴിയില്ല. ബാലറ്റ് പേപ്പര്‍ വോട്ടിങ്ങുകള്‍ ഫലം അറിയാന്‍ രാത്രി വൈകിയും കാത്തിരിക്കേണ്ടി വരുമായിരുന്നു. എന്നാല്‍ ഇലക്ട്രോണിക് വോട്ടിങ് മിഷീന്‍ രംഗത്ത് വന്നതോടെ വോട്ടെണ്ണലും വിജയിയെ പ്രഖ്യാപിക്കലുമൊക്കെ മണിക്കൂറുകള്‍ക്ക് ഉള്ളില്‍ നടക്കുമായിരുന്നു. എന്നാല്‍ ഇക്കൊല്ലം ധൃതി വേണ്ട എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുകയും ഒന്‍പത് പത്ത് മണിയാകുമ്പോള്‍ ഏകദേശം ചിത്രം വ്യക്തമാവുകയും ചെയ്യുമായിരുന്നുവെങ്കിലും പക്ഷേ ഇത്തവണ പത്ത് മണിക്കൂര്‍ കൊണ്ട് വോട്ട് എണ്ണി തീര്‍ത്താല്‍ മതി എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. അതായത് കേരളത്തില്‍ പിരിമുറുക്കം ഇരട്ടിയാകും എന്നതാണ് ചിത്രം.രാവിലെ എട്ടിനാണ് വോട്ടെണ്ണിത്തുടങ്ങുക. പുതിയ നിര്‍ദ്ദേശം പാലിക്കപ്പെട്ടാല്‍ വൈകീട്ട് ആറുമണിയോടെ മാത്രമേ വിജയിയെ പ്രഖ്യാപിക്കുകയുള്ളൂ. 14 ബൂത്തുകളിലെ വോട്ടിങ് യന്ത്രമാണ് ഒരു റൗണ്ടില്‍ ഫലം പരിശോധിക്കാന്‍ എടുക്കുന്നത്. ഇങ്ങനെ ഓരോ റൗണ്ട് കഴിയുമ്പോഴും രേഖകളെല്ലാം കൃത്യമാക്കിവെക്കണം. പൊതുജനങ്ങള്‍ക്ക് ഫലമറിയാനുള്ള ട്രെന്‍ഡ്‌സ് സൈറ്റിലും തിരഞ്ഞെടുപ്പ് കമ്മിഷന് വിവരങ്ങള്‍ കൈമാറുന്ന സുവിധ ആപ്പിലും വിവരങ്ങള്‍ പങ്കുവെക്കണം. ഇതിനുശേഷമേ അടുത്ത റൗണ്ടിനുള്ള വോട്ടിങ് യന്ത്രങ്ങള്‍ സ്‌ട്രോങ് റൂമില്‍ നിന്നെടുക്കാന്‍ അനുമതിയുള്ളൂ.

മുമ്പ്, വോട്ടെണ്ണല്‍ പരമാവധി വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ ഉദ്യോഗസ്ഥര്‍ മത്സരിക്കുന്നതായിരുന്നു പതിവ്. ഒരുറൗണ്ടിലെ എണ്ണല്‍ കഴിയുമ്പോഴേക്കും അടുത്ത റൗണ്ടിനുള്ള യന്ത്രങ്ങള്‍ മേശപ്പുറത്ത് എത്തുമായിരുന്നു. ഇതിനാല്‍, ഉച്ചയ്ക്കുമുമ്പ് ഫലമറിയാമായിരുന്നു. വോട്ടെണ്ണലിനൊപ്പം തയ്യാറാക്കേണ്ട രേഖകള്‍ പിന്നീട് ശരിയാക്കുന്ന പതിവായിരുന്നു ഉണ്ടായിരുന്നത്. പുതിയ സാഹചര്യത്തില്‍ ഈ രീതി വേണ്ടന്നാണ് നിര്‍ദ്ദേശം.ആദ്യഫലസൂചന രാവിലെ ഒമ്പതോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷ. വിജയിയെ ഉച്ചയോടെ അറിയാനാവുമെങ്കിലും ഔദ്യോഗിക പ്രഖ്യാപനം വൈകും. സംസ്ഥാനത്ത് എല്ലാ കേന്ദ്രങ്ങളിലും വൊട്ടെണ്ണലിന് ഒരുക്കം പൂര്‍ത്തിയായെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്ക റാം മീണ പറഞ്ഞു.

വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്ക് കനത്തസുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരത്ത് മാതൃകാവോട്ടെണ്ണല്‍ കേന്ദ്രവും സജ്ജമാക്കി. ഓരോ നിയമസഭാ മണ്ഡലങ്ങളിലെയും അഞ്ചു ബൂത്തുകളിലെ വീതം വിവി പാറ്റ് സ്ലിപ്പുകള്‍ എണ്ണുന്നതിനാലാണ് ഔദ്യോഗിക ഫലപ്രഖ്യാപനം വൈകുന്നത്. ഇ.വി.എമ്മുകളിലെ വോട്ടുകള്‍ എണ്ണിത്തീര്‍ന്നിട്ടാകും വിവി പാറ്റുകള്‍ എണ്ണുക. ഫലപ്രഖ്യാപനത്തിന് സാധാരണ നാലുമുതല്‍ ആറുമണിക്കൂറാണ് വേണ്ടിവന്നിരുന്നത്. എന്നാല്‍, വിവി പാറ്റുകള്‍ എണ്ണുന്നതോടെ പത്തുമണിക്കൂര്‍വരെ വേണ്ടിവരും.

23 കൗണ്ടിങ് ലൊക്കേഷനുകളിലായി 140 വോട്ടെണ്ണല്‍ കേന്ദ്രങ്ങളാണ് സംസ്ഥാനത്തുള്ളത്. തപാല്‍വോട്ടുകളാണ് ആദ്യമെണ്ണുക. രാവിലെ എട്ടുവരെ ലഭിക്കുന്ന എല്ലാ തപാല്‍ വോട്ടുകളും എണ്ണും. അതോടൊപ്പം ഇ.ടി.പി.ബി.എസ്. വഴി ലഭിച്ച സര്‍വീസ് വോട്ടുകളുടെ സ്‌കാനിങ് ആരംഭിക്കും. ഓരോ നിയമസഭാ മണ്ഡലത്തിലും കുറഞ്ഞത് 14 കൗണ്ടിങ് ടേബിളുകളാണ് സജ്ജീകരിച്ചിട്ടുള്ളത്. വ്യാഴാഴ്ച രാവിലെ സ്‌ട്രോങ് റൂമില്‍നിന്ന് വോട്ടിങ് യന്ത്രങ്ങള്‍ അതത് നിയമസഭാ മണ്ഡലങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള ഹാളിലേക്കുമാറ്റും. തിരഞ്ഞെടുപ്പ് നിരീക്ഷകന്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, രാഷ്ട്രീയ പാര്‍ട്ടിപ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് യന്ത്രങ്ങള്‍ പുറത്തെടുക്കുന്നത്. ഓരോ ടേബിളിലും ഒരു മൈക്രോ ഒബ്‌സര്‍വറും കൗണ്ടിങ് സൂപ്പര്‍വൈസറും കൗണ്ടിങ് അസിസ്റ്റന്റും ഉള്‍പ്പെടെ മൂന്നുപേരാണ് ഉണ്ടാകുക. 2640 പൊലീസ് ഉദ്യോഗസ്ഥരെയാണ് വോട്ടെണ്ണല്‍ദിവസം സുരക്ഷയ്ക്ക് വിന്യസിച്ചിരിക്കുന്നത്. കൂടാതെ, കേന്ദ്ര സായുധസേനയില്‍നിന്ന് 1344 പൊലീസ് ഉദ്യോഗസ്ഥരും ക്രമസമാധാനപാലനത്തിനുണ്ടാകും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category