1 GBP = 88.40 INR                       

BREAKING NEWS

വടകരയിലെ സ്വതന്ത്രന്‍ ആംആദ്മിയുടെ പിന്തുണയുണ്ടെന്ന് കള്ള വാര്‍ത്ത നല്‍കിയ വ്യക്തിയെന്ന് കണ്‍വീനര്‍; കെജ്രിവാളിന് വേണ്ടി ഡല്‍ഹിയിലും പഞ്ചാബിലും വോട്ട് ചോദിച്ച നടന്ന നസീറിനെ അറിയില്ലേ എന്ന് ചോദിച്ച് പ്രവര്‍ത്തകര്‍; വെട്ടേറ്റ് ചികില്‍സയിലുള്ള 'സഖാവിനെ' അപമാനിച്ച നേതാവ് കോഴിക്കോട്ടെ യോഗത്തില്‍ നിന്ന് രക്ഷപ്പെട്ടത് പൊലീസ് സംരക്ഷണയില്‍; പ്രതിഷേധിച്ചരെ പുറത്താക്കി പ്രതികാരവും; കേരളത്തിലെ ആംആദ്മിയില്‍ തമ്മില്‍ തല്ല് തീരുന്നില്ല; കെജ്രിവാള്‍ കെട്ടിയിറക്കിയ തുഫൈലിനെതിരെ ആപ്പില്‍ കലാപം

Britishmalayali
kz´wteJI³

കോഴിക്കോട്: ആം ആദ്മി പാര്‍ട്ടി കേരളാ ഘടകത്തില്‍ വീണ്ടും പൊട്ടിത്തെറി. വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സിഒടി നസീറുമായി ബന്ധപ്പെട്ടാണ് പുതിയ വിവാദങ്ങളുടെ തുടക്കം. സി ഒ ടി നസീറിന് എതിരായ പ്രസ്താവന ആം ആദ്മി പാര്‍ട്ടി മീറ്റിംഗില്‍ നിന്ന് കണ്‍വീനര്‍ തുഫൈലിനെ പ്രവര്‍ത്തകര്‍ പുറത്താക്കി. പ്രതികാരമെന്നോണം വിഷയം ചര്‍ച്ചയാക്കിയവരെ പാര്‍ട്ടിയില്‍ നിന്ന് തുഫൈലും സസ്പെന്റ് ചെയ്തു. ഇതോടെ ആംആദ്മി കേരള ഘടകത്തില്‍ കലാപം മൂക്കുകായണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആംആദ്മിക്ക് രാജ്യത്തൊരിടത്തും ജയിക്കാനാവില്ലെന്ന വാര്‍ത്തകള്‍ സജീവമാകുന്നതിനിടെയാണ് കേരളത്തിലേയും പാര്‍ട്ടിയിലെ തമ്മിലടി. ഇതോടെ ആംആദ്മിയുടെ കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് സി ആര്‍ നീലകണ്ഠനെ മാറ്റിയ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നടപടിയും പ്രതിഷേധത്തിന് പുതിയ തലം നല്‍കുകയാണ്.

വടകര സ്വതന്ത്ര സ്ഥാനാര്‍ത്ഥി സി ഒ ടി നസീറിനെതിരായ അക്രമം ഉണ്ടായപ്പോള്‍ നസീറിനെ കള്ളനാക്കുന്നതലത്തില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടുകയാണ് ആം ആദ്മി കണ്‍വീനര്‍ ചെയ്തത്. എന്നാല്‍ കോഴിക്കോട്ടേയും വടകരയിലേയും പാര്‍ട്ടി പ്രവര്‍ത്തകരുടെ ആവശ്യ പ്രകാരമായിരുന്നു നസീര്‍ മത്സരിക്കാനെത്തിയത്. എന്നാല്‍ വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി നസീര്‍ തനിക്ക് ആംആദ്മി പാര്‍ട്ടിയുടെ പിന്തുണയുണ്ടെന്ന് കള്ള വാര്‍ത്ത നല്‍കിയ വ്യക്തിയാണെന്നായിരുന്നു കണ്‍വീനറുടെ പോസ്റ്റ്. ഇത്തരം കള്ള വാര്‍ത്തകള്‍ നല്‍കുന്നതിലൂടെ എന്ത് രാഷ്ട്രീയമാണ് ഈ തിരിഞ്ഞെടുപ്പില്‍ അദ്ദേഹം ഉയര്‍ത്താന്‍ ഉദ്ദേശിച്ചിരുന്നത് എന്ന് അറിയില്ല. തീര്‍ച്ചയായും അദ്ദേഹത്തിന്റെ മേലുള്ള ആക്രമണത്തെ മുഖം നോക്കാതെ അപലപിക്കുന്നു. കുറ്റക്കാരെ കണ്ടെത്തി ശിക്ഷിക്കേണ്ടതാണ് എന്നായിരുന്നു തുഫൈലിന്റെ പോസ്റ്റ്.

ഇതിന് ശേഷമാണ് കോഴിക്കോട്ട് യോഗത്തിന് തുഫൈല്‍ എത്തിയത്. കഴിഞ്ഞ ശനിയാഴ്ച്ച രാത്രി തലശ്ശേരിയില്‍ വച്ചാണ് സി ഒ ടി നസീര്‍ ആക്രമിക്കപ്പെട്ടത്. വടകര പാര്‍ലമെന്റ് മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച നസീര്‍ മുന്‍ സി പി എം അംഗമായിരുന്നു. അതിന് ശേഷം നസീര്‍ ആംആദ്മിയില്‍ സജീവമായിരുന്നു. ഡല്‍ഹിയിലും പഞ്ചാബിലും പോലും സ്വന്തം കാശ് മുടക്കി ആംആദ്മിയുടെ പ്രചരണത്തില്‍ സജീവമായ വ്യക്തിയായിരുന്നു നസീര്‍. അത്തരത്തിലൊരു പാര്‍ട്ടിക്കാരനെയാണ് കണ്‍വീനര്‍ വിര്‍ശിച്ചത്. നേരത്തെ സി ഒ ടി നസീറിനെതിരെ ഉണ്ടായ ആക്രമണത്തിനെതിരായ പ്രതിഷേധ യോഗത്തില്‍ പങ്കെടുത്ത ആം ആദ്മി നേതാക്കളായ ഷൗക്കത് അലി എറോത്ത്, വിനോദ് മേക്കോത്ത് എന്നിവര്‍ക്കെതിരായി പാര്‍ട്ടി വാട്ട്സ് ആപ്പ് ഗ്രൂപ്പുകളില്‍ തുഫൈല്‍ മെസ്സേജ് അയക്കുകയും ചെയ്തിരുന്നു.

ഇന്ന് കോഴിക്കോട് നടന്ന മീറ്റിംഗില്‍ പങ്കെടുത്ത മുഴുവന്‍ അംഗങ്ങളും കണ്‍വീനറുടെ ഈ നടപടിയെ അപലപിച്ച് പ്രതിഷേധം ഉയര്‍ത്തുക ഉണ്ടായി. പൊലീസിനെ വിളിച്ച് വരുത്തിയാണ് സംസ്ഥാന കണ്‍വീനര്‍ തുഫൈല്‍ പ്രവര്‍ത്തകരുടെ പ്രതിഷേധത്തിന് ഇടയില്‍ നിന്ന് രക്ഷപ്പെട്ടത്. തുഫൈലിനെ ഒഴിവാക്കി പ്രര്‍ത്തകര്‍ മീറ്റിങ് കൂടുകയും സി ഒ ടി നസീറിന് നേരേയുണ്ടായ ആക്രമത്തെ അപലപിക്കുകയും. സി ആര്‍ നീലകണ്ഠനെ പുറത്താക്കിയ നടപടിക്കെതിരെ പ്രമേയം പാസാക്കുകയും ചെയ്തു. ഇതിന് ശേഷമാണ് ഷൗക്കത് അലി എറോത്ത്, വിനോദ് മേക്കോത്ത് എന്നിവരെ സസ്പെന്റ് ചെയ്തതായി തുഫൈലും അറിയിച്ചത്. ഇരുവരും സംഘടനാ പ്രവര്‍ത്തനം സ്ഥിരമായി നടത്തുന്ന വ്യക്തികളാണെന്നും പറയുന്നു. മുമ്പ് സാറാ ജോസഫ് കണ്‍വീനറായിരുന്നപ്പോഴും ഇവരെ പുറത്താക്കിയിരുന്നുവെന്നും തുഫൈല്‍ പറയുന്നു. ഈയിടെ മാത്രമാണ് തുഫൈല്‍ ആംആദ്മിയുടെ നേതൃത്വത്തില്‍ എത്തിയത്. സിപിഎമ്മിനോട് ചേര്‍ന്ന് നില്‍ക്കാനാണ് തുഫൈലിന് താല്‍പ്പര്യം. എന്നാല്‍ കേരളത്തിലെ സാഹചര്യത്തില്‍ പരിസ്ഥിതി വിരുദ്ധതയുടേയും അക്രമ രാഷ്ട്രീയത്തിന്റേയും പേരില്‍ സിപിഎമ്മിനെ തള്ളി പറയണമെന്നാണ് മറു വിഭാഗത്തിന്റെ നിലപാട്. കേരളത്തിലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരായ നിലപാടാണ് സിആര്‍ നീലകണ്ഠന്‍ എടുത്തത്. ഇതോടെയാണ് സി ആറിനെ ആംആദ്മിയുടെ പദവിയില്‍ നിന്ന് കെജ്രിവാള്‍ നീക്കിയത്.

ആംആദ്മിയുടെ വിശ്വസ്തനെന്ന പരിവേഷവുമായാണ് തുഫൈല്‍ ആംആദ്മിയില്‍ എത്തുന്നത്. ദേശീയ തലത്തില്‍ ശ്രദ്ധേയനായ മലയാളി മാധ്യമ പ്രവര്‍ത്തകനായിരുന്നു. ആംആദ്മി സംസ്ഥാന സെക്രട്ടറിയായി നവംബറിലാണ് തുഫൈലിനെ പ്രഖ്യാപിച്ചത്. പിന്നീട് സി ആര്‍ നീലകണ്ഠന്‍ പുറത്തായതോടെ കണ്‍വീനറുമായി. കോഴിക്കോട് സ്വദേശിയായ തുഫൈല്‍ ചെന്നൈ ഏഷ്യന്‍ കോളേജ് ഓഫ് ജേര്‍ണലിസത്തില്‍ നിന്നാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തെഹല്‍ക്കയിലുടെ മാധ്യമരംഗത്ത് രംഗപ്രവേശം ചെയ്ത തുഫൈല്‍ ദേശീയ മാസികയായ ഔട്ട്ലുക്കില്‍ സീനിയര്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു വരികയാണ്. ജയരാജിന്റെ ഒറ്റാല്‍ എന്ന സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടിയെ ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടു പോകുമെന്ന് തുഫൈല്‍ വ്യക്തമാക്കി. ജോലി തേടിയാണ് തുഫൈല്‍ ഡല്‍ഹിയില്‍ എത്തുന്നത്. ഇതിനിടെയാണ് ആംആദ്മിയുമായി ബന്ധം തുടങ്ങുന്നത്. ഈ അടുപ്പമാണ് കേരളത്തിലെ പാര്‍ട്ടിയുടെ ചുമതലക്കാരനായി തുഫൈലിനെ മാറ്റുന്നതും.
നേരത്തെ ഡല്‍ഹിയില്‍ ആം ആദ്മി പാര്‍ട്ടിയുടെ പിന്നണിയില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് തുഫൈല്‍. കര്‍ണാടക സംഗീതജ്ഞന്‍ ടി.എം.കൃഷ്ണയുടെ സംഗീത കച്ചേരി ഉള്‍പ്പടെയുള്ള പരിപാടികള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്നതിന് ചുക്കാന്‍ പിടിച്ചത് തുഫൈല്‍ ആയിരുന്നു. തീവ്രവലതുപക്ഷ സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് കൃഷ്ണയുടെ പരിപാടി സംഘാടകരായ എയര്‍പോര്‍ട്ട് അഥോറിറ്റി ഓഫ് ഇന്ത്യ വേണ്ടെന്ന് വച്ചിരുന്നു. ഈ സാഹചര്യത്തിലാണ്, അദ്ദേഹത്തിന് പാടാന്‍ അവസരമൊരുക്കി ഡല്‍ഹി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. അഴിമതിക്കും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കുമെതിരെ ചൂലെടുത്ത് പോരാടിയാണ് കെജ്രിവാള്‍ ഡല്‍ഹിയില്‍ ഭരണത്തിലേറിയത്. പുരോഗമന ആശയങ്ങളുടെ കേന്ദ്രമായ കേരളവും ഇതുവരെ ആം ആദ്മിയുടെ തത്വ ശാസ്ത്രങ്ങള്‍ ഏറ്റെടുത്തില്ല. സാറാ ജോസഫ്, സിആര്‍ നീലകണ്ഠന്‍, എം എന്‍ കാരശ്ശേരി തുടങ്ങി എഴുത്തുകാരും പരിസ്ഥിതി പ്രവര്‍ത്തകരുമൊക്കെ അണിനിരന്നിട്ടും മുഖ്യധാരയില്‍ ചര്‍ച്ചയാകുന്ന നിലയിലേക്ക് പ്രവര്‍ത്തനങ്ങള്‍ എത്തിക്കാന്‍ ആം ആദ്മിക്ക് സാധിച്ചില്ല. തുഫൈലിന്റെ നേതൃത്വത്തിനും കാര്യമായൊന്നും ചെയ്യാനാകില്ലെന്നാണ് പുതിയ വിവാദം നല്‍കുന്ന സൂചന.

സംസ്ഥാനത്ത് പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ ആം ആദ്മി പാര്‍ട്ടിയുടെ സംസ്ഥാന മിഷന്‍ വിസ്താര്‍ എന്ന പദ്ധതി അടക്കം ലക്ഷ്യം കണ്ടിരുന്നില്ല. മുന്‍ സംസ്ഥാന കണ്‍വീനര്‍ മനോജ് പത്മനാഭന്‍, വക്താവ് കെ പി രതീഷ്, അനിത പ്രതാപ് എന്നിവരെ സമിതിയില്‍ നിന്ന് ഒഴിവാക്കിയത് വിവാദങ്ങളുമുണ്ടാക്കി. മിഷന്‍ വിസ്താര്‍ സംസ്ഥാന കണ്‍വീനറായ് സാറാ ജോസഫിനെയും വക്താവായി പരിസ്ഥിതി പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഡനേയും ദേശീയ കമ്മിറ്റി തിരഞ്ഞെടുത്തു. എം എന്‍ കാരശ്ശേരി തിരുവനന്തപുരത്തെ ആം ആദ്മി സ്ഥാനാര്‍ത്ഥിയായിരുന്ന അജിത് ജോയ് തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന 20 അംഗ സംസ്ഥാന സമിതിയെയും തെരഞ്ഞെടുത്തിരുന്നു.
പിന്നീട് മുന്‍ സംസ്ഥാന കണ്‍വീനറര്‍ മനോജ് പത്മനാഭന്‍, വക്താവ് കെ പി രതീഷ്. പ്രമുഖ മാധ്യമ പ്രവര്‍ത്തക അനിത പ്രതാപ് എന്നിവരെ സമിതിയില്‍ നിന്നും ഒഴിവാക്കി. ഇത്തരം വിവാദങ്ങളെല്ലാം പാര്‍ട്ടിയെ തളര്‍ത്തി. ഇതിന് പുതിയ തലം നല്‍കുന്നതാണ് ഇപ്പോഴത്തെ വിവാദം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category