1 GBP = 88.40 INR                       

BREAKING NEWS

ലക്ഷ്യം അന്‍സാര്‍ ഉല്‍ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്; വധിക്കേണ്ടവര്‍ യഹൂദന്മാരും ലക്ഷ്യം വെച്ചവരില്‍ ബിജെപി നേതാക്കളും; 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' എന്നീ പേരുകളില്‍ സൈബര്‍ കൂട്ടായ്മകള്‍; ഗൂഢാലോചനകളില്‍ ഉപയോഗിക്കുന്നത് കോഡ് വാക്കുകളും ചെല്ലപ്പോരുകളും; കനകമല ഗൂഢാലോചന കേസില്‍ എന്‍ഐഎ കോടതിയില്‍ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ച തെളിവുകളും വാദങ്ങളും ഞെട്ടിക്കുന്നത്

Britishmalayali
kz´wteJI³

കൊച്ചി: എന്‍ഐഎ കോടതിയില്‍ കനകമല ഗൂഢാലോചനക്കേസ് സംബന്ധിച്ച് പ്രോസിക്യൂഷന്‍ നടത്തിയ വാദങ്ങളിലൂടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍. പ്രതികള്‍ ലക്ഷ്യമിട്ടത് ഐഎസിന്റെ കേരള ഘടകമായി പ്രവര്‍ത്തിക്കാനെന്നും യഹൂദമതക്കാരെ ആക്രമിക്കാന്‍ പ്രതികള്‍ പദ്ധതി തയ്യാറാക്കിയെന്നും കോടതിയില്‍ പ്രോസിക്യൂഷന്‍ വിശദീകരിച്ചു.

തമിഴ്നാട് ഡിണ്ടിഗല്‍ വട്ടക്കനാലില്‍ യഹൂദ മതവിഭാഗക്കാരായ വിനോദസഞ്ചാരികള്‍ സ്ഥിരമായി തങ്ങുന്ന ഇടങ്ങള്‍ ആക്രമിക്കാനാണ് ഇവര്‍ പദ്ധതിയിട്ടത്. യഹൂദ വിനോദസഞ്ചാരികള്‍ ലഹരി ഉപയോഗിക്കുന്നവരാണെന്നും വിഷവാതകം സ്പ്രേ ചെയ്ത് അവരെ കൊലപ്പെടുത്താം എന്നുമാണു പ്രതികള്‍ അംഗങ്ങളായ രഹസ്യ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ പദ്ധതിയിട്ടത്. വട്ടക്കനാലില്‍ എത്താനുള്ള വാഹനത്തിനും മറ്റു ചെലവുകള്‍ക്കുമായി 18,000 രൂപയും പ്രതികള്‍ക്കു കൈമാറി. പ്രതികളില്‍നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണുകളില്‍നിന്ന് ശാസ്ത്രീയ രീതിയില്‍ ശേഖരിച്ച ചാറ്റ് മെസേജുകളിലാണ് യഹൂദര്‍ക്കുനേരെയുള്ള ആക്രമണ പദ്ധതിയുടെ വിവരങ്ങളുള്ളതെന്ന് എന്‍.ഐ.എ പറഞ്ഞു.

തസ്വീബ് എന്ന പേരില്‍ ടെലിഗ്രാം ഗ്രൂപ് ഉണ്ടാക്കിയ പ്രതികള്‍ കൊടൈക്കനാലിലെ വട്ടക്കനാലില്‍ വരുന്ന യഹൂദരെയാണ് ലക്ഷ്യമിട്ടിരുന്നതത്രെ. തസ്വീബ് ഗ്രൂപ്പിലെ അഞ്ചുപേരെയാണ് ആക്രമണത്തിന് തെരഞ്ഞെടുത്തത്. കോഴിക്കോട് സ്വദേശി സജീര്‍ മംഗലശ്ശേരിയാണ് ഇവര്‍ക്കുവേണ്ട നിര്‍ദ്ദേശം നല്‍കിയിരുന്നത്. നവംബര്‍ രണ്ടാംവാരം യഹൂദര്‍ കൂടുതലായി കൊടൈക്കനാലില്‍ എത്തുേമ്പാള്‍ ആക്രമണം നടത്താനായിരുന്നു നിര്‍ദ്ദേശം.

കേരളത്തിലെ യഹൂദപ്പള്ളികളില്‍ സ്ഫോടനം നടത്തുന്ന കാര്യം ചര്‍ച്ച ചെയ്തതിന്റെ അടുത്ത ദിവസം മുതല്‍ മട്ടാഞ്ചേരി സിനഗോഗിനു സായുധകാവല്‍ ഏര്‍പ്പെടുത്തിയതു കൂട്ടായ്മയില്‍ ചാരന്മാര്‍ നുഴഞ്ഞു കയറിയതിന്റെ ലക്ഷണമായാണു ഗൂഢാലോചന നടത്തിയവര്‍ വിലയിരുത്തിയത്. 'പുക' എന്നാണ് യഹൂദന്മാര്‍ക്കു പ്രതികള്‍ നല്‍കിയ രഹസ്യനാമം. 'ദൗല' 'കല്ല്യാണവീട്' തുടങ്ങിയ പേരുകളിലാണ് ഐഎസിനെ കുറിച്ചു പരാമര്‍ശിച്ചിരുന്നത്.

ജമാഅത്തെ ഇസ്ലാമിയുടെ കൊച്ചി മറൈന്‍ ഡ്രൈവിലെ സമ്മേളനം, അഹമ്മദീയ വിഭാഗത്തിന്റെ കോഴിക്കോട്ടെ പള്ളി, ബിജെപി സംസ്ഥാന നേതാക്കള്‍ എന്നിവരെ ലക്ഷ്യമിടുന്ന ചര്‍ച്ചകളും പ്രതികള്‍ അംഗങ്ങളായ ഓണ്‍ലൈന്‍ കൂട്ടായ്മയില്‍ നടത്തിയതിന്റെ തെളിവുകള്‍ എന്‍ഐഎ കോടതിയില്‍ ഹാജരാക്കി. ഗൂഢാലോചനകളില്‍ കോഡ് വാക്കുകളും ചെല്ലപ്പേരുകളുമാണ് ഉപയോഗിച്ചിട്ടുള്ളത്. എന്നാല്‍, ഇതു നടത്തിയതു വിചാരണ നേരിടുന്ന പ്രതികള്‍ തന്നെയാണെന്നു തെളിയിക്കുക എന്നതാണ് പ്രോസിക്യൂഷന്‍ നേരിടുന്ന വെല്ലുവിളി.

അന്‍സാര്‍ ഉല്‍ ഖലീഫ (കേരള) അഥവാ കേരളത്തിലെ ഐഎസ്
പ്രതികള്‍ ലക്ഷ്യമിട്ടത് ഐഎസിന്റെ ഘടകമായി പ്രവര്‍ത്തിക്കാനാണെന്നാണ് പ്രോസിക്യൂഷന്‍ വ്യക്തമാക്കുന്നത്. അന്‍സാര്‍ ഉല്‍ ഖലീഫ (കേരള) എന്ന പേരില്‍ പ്രവര്‍ത്തിക്കാനാണു പ്രതികള്‍ ലക്ഷ്യമിട്ടതെന്നാണ് എന്‍ഐഎയുടെ വാദം. 'തസ്വീബ്' 'പ്ലേ ഗ്രൗണ്ട്' 'നോളജ്' തുടങ്ങിയ പേരുകളിലാണ് ഇവര്‍ രഹസ്യ സൈബര്‍ കൂട്ടായ്മകള്‍ ഉണ്ടാക്കിയത്. 'ടെലിഗ്രാം' ആപ്ലിക്കേഷന്‍ വഴിയാണ് ഇവര്‍ ആശയവിനിമയം നടത്തിയിരുന്നത്. എന്നാല്‍ അവിടെ നിന്നു വിവരങ്ങള്‍ ചോര്‍ന്നതിനാല്‍ കൂടുതല്‍ രഹസ്യ സ്വഭാവമുള്ള 'ചാറ്റ് സെക്വര്‍' ആപ്ലിക്കേഷനിലേക്കു രഹസ്യ ചര്‍ച്ചകള്‍ മാറ്റാനും സംഘാംഗങ്ങള്‍ക്കു നിര്‍ദ്ദേശം ലഭിച്ചിരുന്നു.

എന്‍ഐഎ സമര്‍പ്പിച്ച രണ്ട് കുറ്റപത്രങ്ങളിലായി പ്രതിചേര്‍ത്ത ഒമ്പത് പേരാണു വിചാരണ നേരിടുന്നത്. കോഴിക്കോട് സ്വദേശി മന്‍സീദ് (ഒമര്‍ അല്‍ ഹിന്ദി), ചേലക്കര ടി.സ്വാലിഹ് മുഹമ്മദ് (യൂസഫ് ബിലാല്‍), കോയമ്പത്തൂര്‍ അബ് ബഷീര്‍ (റാഷിദ്), കുറ്റ്യാടി റംഷാദ് നാങ്കീലന്‍ (ആമു), തിരൂര്‍ സാഫ്വാന്‍, കുറ്റ്യാടി എന്‍.കെ. ജാസിം, കോഴിക്കോട് സജീര്‍, തിരുനല്‍വേലി സ്വദേശി സുബഹാനി ഹാജ മൊയ്ദീന്‍, സംഭവ ശേഷം വിദേശത്തേക്കു കടന്ന കാഞ്ഞങ്ങാട് സ്വദേശി പി.കെ.മൊയ്നുദീന്‍ എന്നിവരാണു പ്രതികള്‍. 70 സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കി.

ആദ്യ പ്രതിപ്പട്ടികയിലുണ്ടായിരുന്ന മറ്റൊരു മൊയ്നുദ്ദീനെ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കി. മുഹമ്മദ് ഫിയാസിനെ അന്വേഷണ സംഘം മാപ്പുസാക്ഷിയുമാക്കി. 2016 ഒക്ടോബറിലാണു കനകമലയില്‍ ഒത്തുകൂടിയ സംഘത്തെ രഹസ്യവിവരത്തെ തുടര്‍ന്ന് എന്‍ഐഎ പിടികൂടിയത്. കേരളത്തിലെ എല്ലാ മതവിഭാഗങ്ങളുടെയും ആരാധനാലയങ്ങളില്‍ സ്ഫോടനം നടത്താനാണ് ഇവര്‍ പദ്ധതിയിട്ടതെന്ന് എന്‍ഐഎ ആരോപിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category