1 GBP = 88.40 INR                       

BREAKING NEWS

നസീറിനെ കൊല്ലാന്‍ എത്തിയതു ടിപിയേയും പെരിയയിലെ കുട്ടികളേയും തീര്‍ത്ത അതേ ശ്രദ്ധയോടെ; മരണം ഉറപ്പിക്കാന്‍ കഴിയാത്തതിനാല്‍ പാര്‍ട്ടി കൂടുതല്‍ നാറാതിരിക്കാന്‍ ജയരാജന്‍ തന്നെ ആശുപത്രിയില്‍ എത്തി സമ്മര്‍ദ്ദം ചെലുത്തിയതായി ആരോപണം; വിമര്‍ശിക്കുന്നവരെ ഇല്ലാതാക്കുന്ന സിപിഎം രീതിയില്‍ നിന്ന് ഭാഗ്യം കൊണ്ട് രക്തസാക്ഷിയാകാതെ പോയയാള്‍ എന്ന നിലയില്‍ സിഒടി നസീര്‍ ഇനി നിശബ്ദനായേക്കും; പാര്‍ട്ടിക്കുള്ളില്‍ നില്‍ക്കുമ്പോഴും ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് പേരെടുത്ത നസീറിനെ ആക്രമിച്ചവര്‍ രക്ഷപ്പെടുമെന്ന് തന്നെ സൂചന

Britishmalayali
kz´wteJI³

കണ്ണൂര്‍: തലശ്ശേരി മുന്‍ നഗരസഭാംഗവും സിപിഎം തലശ്ശേരി ലോക്കല്‍ കമ്മിറ്റി മുന്‍ അംഗവുമായ സി.ഒ.ടി.നസീറിനെ കൊലപ്പെടുത്താന്‍ തന്നെയായിരുന്നു ആക്രമണമെന്ന് പൊലീസ് അന്വേഷണത്തില്‍ സ്ഥിരീകരണം. കഴിഞ്ഞ 18നു രാത്രി ഏഴരയോടെ നോമ്പു തുറന്നശേഷം ഗേള്‍സ് സ്‌കൂള്‍ റോഡ് വഴി, സുഹൃത്തും മുന്‍ എസ്എഫ്‌ഐ നേതാവുമായ സി.എച്ച്. നൗറിഫിനൊപ്പം സ്വന്തം വീട്ടിലേക്കു മടങ്ങുമ്പോഴാണു നസീര്‍ ആക്രമിക്കപ്പെട്ടത്. നസീറിന്റെ രീതികള്‍ മനസ്സിലാക്കിയുള്ള ആക്രമണം. വടകരയില്‍ പി ജയരാജനെതിരെ മത്സരിച്ചതിന്റെ പ്രതികാരം തീര്‍ക്കലായിരുന്നു ഇതെന്നും പൊലീസിന് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. തലശ്ശേരിയിലുണ്ടായതു പെരിയ മോഡല്‍ ആക്രമണവുമായിരുന്നു. പാര്‍ട്ടി വിമതനായിരുന്ന ടി.പി.ചന്ദ്രശേഖരനെ അപായപ്പെടുത്തിയ രീതിയും ഇതിലും കാണാം.

നസീര്‍ രക്ഷപ്പെട്ടതു കൊണ്ട് തന്നെ പ്രതികളെ പിടിക്കുക എളുപ്പമാണ്. ഇത് തിരിച്ചറിഞ്ഞാണ് പി ജയരാജന്‍ തന്നെ നസീറിനെ ആശുപത്രിയില്‍ എത്തി കണ്ടത്. കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജനെ ഓടിയെത്തി. നസീറിന്റെ കുടുംബം സിപിഎം പശ്ചാത്തലമുള്ളവരാണ്. കുടുംബത്തിലെ പലരും സിപിഎമ്മുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും ചെയ്യുന്നു. ഈ ബന്ധങ്ങള്‍ മുതലെടുത്താണ് ജയരാജന്മാര്‍ ഓടിയെത്തിയത്. പ്രതികളെ നസീര്‍ തിരിച്ചറിഞ്ഞിട്ടുണ്ടാകാമെന്ന് സിപിഎം സംശയിക്കുന്നു. ഈ സാഹചര്യത്തില്‍ കൂടിയാണ് നസീറിനെ നിശബ്ദനാക്കാന്‍ പാര്‍ട്ടി അതിവേഗം നടപടികള്‍ എടുത്തതെന്നാണഅ സൂചന. ഏതായാലും നസീറിനെ അക്രമിച്ചവര്‍ രക്ഷപ്പെടാനാണ് സാധ്യത. ജീവന്‍ തിരിച്ചു കിട്ടിയതു കൊണ്ട് തന്നെ സിപിഎമ്മുമായി ഇനിയൊരു ഏറ്റുമുട്ടലിന് നസീര്‍ മുതിരില്ലെന്നാണ് വിലയിരുത്തല്‍.

തീര്‍ത്തും ആസൂത്രിതമായിരുന്നു അക്രമം. നസീറിനെ നന്നായി അറിയാവുന്നവരുടെ സഹായവും കിട്ടിയിട്ടുണ്ട്. സ്റ്റേഡിയം പള്ളിക്കു പിന്നില്‍ ദിവസവും വൈകിട്ട് സുഹൃത്തുക്കളുമായി ഒത്തുചേരുകയും മീന്‍പിടിക്കുകയും ചെയ്യുന്നതു നസീറിന്റെ വിനോദമായിരുന്നു. അവിടെനിന്നു വീട്ടിലേക്കുള്ള റോഡില്‍ നസീര്‍ ഒറ്റയ്ക്കാകും യാത്ര. അല്ലെങ്കില്‍ സുഹൃത്തുക്കളില്‍ ആരെങ്കിലും ഒരാള്‍ മാത്രം ഒപ്പമുണ്ടാകും. അതു കൃത്യമായി മനസ്സിലാക്കിയ അക്രമി സംഘം സ്റ്റേഡിയം പള്ളി മുതല്‍ നസീറിനെ പിന്തുടര്‍ന്നിരുന്നു. ന്യൂനപക്ഷ സമുദായം കൂടുതലുള്ള പ്രദേശത്തുവച്ചാണു വധിക്കാന്‍ ശ്രമം നടന്നത്. നോമ്പുതുറയുടെ സമയത്ത് എല്ലാവരും വീടുകളിലോ പള്ളികളിലോ ആയിരിക്കുമെന്ന കണക്കുകൂട്ടലിലാണ് ആക്രമണം.

കൃത്യം നടത്തിയ രീതിയിലാണു പെരിയ ഇരട്ടക്കൊലപാതകവുമായുള്ള സമാനത. വൈകുന്നേരത്തെ യാത്ര നിരീക്ഷിക്കുക, തക്കം നോക്കി പിന്തുടരുക, വീട്ടിലേക്കുള്ള മടക്കയാത്രയില്‍ ഒപ്പം അധികം ആളുണ്ടാകില്ലെന്നു കണക്കുകൂട്ടുക, ബൈക്ക് ഇടിച്ചു വീഴ്ത്തുക, ഒപ്പമുള്ളയാളെയും ആക്രമിക്കുക എന്നിവയിലെല്ലാം പെരിയ മോഡലാണു പിന്തുടര്‍ന്നത്. സിപിഎം വിമതനായ ടി.പി. ചന്ദ്രശേഖരനെതിരെ ഒഞ്ചിയത്തുണ്ടായിരുന്നതിനു സമാനമായ കൊലവിളിയും ഭീഷണിയും നസീറിനു നേര്‍ക്കുമുണ്ടായിരുന്നു. പാര്‍ട്ടിയില്‍ വിമതസ്വരം ഉയര്‍ത്തുകയും പ്രാദേശികമായി സമാന ചിന്താഗതിക്കാരെ സംഘടിപ്പിക്കുകയും ചെയ്തതു മുതല്‍ പാര്‍ട്ടിയുടെ ചില പ്രാദേശിക നേതാക്കള്‍ക്കു കണ്ണിലെ കരടായിരുന്നു നസീര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category