1 GBP = 88.40 INR                       

BREAKING NEWS

കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചത് മാന്യന്‍ കളിച്ചിരുന്ന ഫാ. പോള്‍ തേലക്കാട്ടും മുരിങ്ങൂര്‍ പള്ളി വികാരി ഫാ. ടോണി കല്ലൂര്‍ക്കാരനും ചേര്‍ന്നെന്ന് തീര്‍ത്തു പറഞ്ഞ് പൊലീസ്; രേഖകള്‍ വ്യാജമെന്ന് പറഞ്ഞ് രംഗത്തിറങ്ങിയ മൂന്ന് മെത്രാന്മാര്‍ വൈദികരെ രക്ഷിക്കാന്‍ കിണഞ്ഞ് ശ്രമിക്കുമ്പോഴും അനങ്ങാതെ മാര്‍ ആലഞ്ചേരി; ഭൂമി വിവാദ സമയത്ത് പുലര്‍ത്തിയ അതേ നിസംഗത ഇപ്പോഴും തുടരുമ്പോള്‍ വെട്ടിലാവുന്നത് കര്‍ദിനാളിനെ അകത്താക്കാന്‍ ഇറങ്ങിയ വൈദികര്‍; സീറോ മലബാര്‍ സഭയിലേക്ക് ഞെട്ടിക്കുന്ന കലഹം

Britishmalayali
kz´wteJI³

കൊച്ചി: കര്‍ദിനാളിനെതിരേ വ്യാജരേഖ ചമച്ചെന്ന കേസില്‍ അന്വേഷണം ഒരു ബിഷപ്പിലേക്കും പ്രമുഖ വൈദികനിലേക്കും. ഇവരെ പ്രതിചേര്‍ക്കാന്‍ സര്‍ക്കാരിന്റെ അനുമതി വേണമെന്നു പൊലീസ്. കേസിന്റെ വിശദാംശങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റയെ അറിയിച്ചു. നിലവില്‍ ആദിത്യ, ഫാ. ടോണി കല്ലൂക്കാടന്‍ എന്നിവരെ മാത്രമാണു പ്രതിചേര്‍ത്തിരിക്കുന്നത്. കര്‍ദിനാളിനെതിരെ വ്യാജ രേഖ ചമച്ചത് ചാനല്‍ ചര്‍ച്ചകളില്‍ മാന്യന്‍ കളിച്ചിരുന്ന ഫോ പോള്‍ തേലക്കാട്ടും മുരിങ്ങൂര്‍ പള്ളി വികാരി ഫാ ടോണി കല്ലൂര്‍ക്കാരനും ചേര്‍ന്നെന്ന് തീര്‍ത്തു പറയുകയാണ് പൊലീസ്. ഉന്നതര്‍ക്കെതിരേ വ്യക്തമായ തെളിവുണ്ടെന്നും അറസ്റ്റ് ഒഴിവാക്കാനാകില്ലെന്നുമാണു പൊലീസിന്റെ നിലപാട്. എറണാകുളം-അങ്കമാലി അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് ഉള്‍പ്പെടെ മൂന്നു ബിഷപ്പുമാരും പുരോഹിതരും നടത്തിയ പത്ര സമ്മേളനത്തിലും പൊലീസ് ദുരൂഹത കാണുന്നുണ്ട്.

അതിനിടെ സിറോ മലബാര്‍ സഭയിലുണ്ടായ പ്രതിസന്ധി പരിഹരിക്കാന്‍ വത്തിക്കാന്റെ തീരുമാനം ഉടനുണ്ടാകുമെന്നു സൂചന. ഇതു സംബന്ധിച്ച പൗരസ്ത്യ തിരുസംഘത്തിന്റെ റിപ്പോര്‍ട്ട് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതിക്കു ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലുള്ള തീരുമാനമാകും സഭയില്‍ നടപ്പാക്കുക. വ്യാജരേഖക്കേസില്‍ ബിഷപ്പുമാര്‍ ചേരിതിരിഞ്ഞു പോരടിക്കാന്‍ തുടങ്ങിയ നിലയ്ക്കാണു വേഗത്തിലുള്ള തീരുമാനം പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റില്‍ സിറോ മലബാര്‍ സഭാ സിനഡ് നടക്കുന്നുണ്ട്. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലുള്ള നടപടികള്‍ സ്വീകരിക്കേണ്ടതു സിനഡാണ്. അതിരൂപതയിലെ ഭരണക്രമീകരണങ്ങളും ഭാവിയില്‍ തര്‍ക്കങ്ങള്‍ ഒഴിവാക്കാനുമുള്ള നിര്‍ദേശങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണു വിവരം. ചില മെത്രാന്മാരുടെ സ്ഥാനചലനവും പ്രതീക്ഷിക്കുന്നുണ്ട്. വിവാദഭൂമിയിടപാടു സംബന്ധിച്ച് ലണ്ടന്‍ ആസ്ഥാനമായ സ്വകാര്യ ഏജന്‍സിയുടെ റിപ്പോര്‍ട്ടും വത്തിക്കാന്‍ പരിശോധിച്ചിരുന്നു.

അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്, സഹായ മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് എന്നിവര്‍ക്കാണു സ്ഥാനചലന ഭീഷണിയുള്ളത്. മാര്‍ മനത്തോടത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പത്രസമ്മേളനം ഗുരുതരമായ അച്ചടക്കലംഘനമാണെന്നു കര്‍ദിനാള്‍ അനുകൂലികള്‍ വത്തിക്കാനു പരാതി നല്‍കിയിട്ടുണ്ട്. നിയമങ്ങളെയും നീതിന്യായസംവിധാനങ്ങളെയും വെല്ലുവിളിച്ച് നടത്തിയ പത്രസമ്മേളനം സഭയ്ക്കാകെ നാണക്കേടുണ്ടാക്കിയെന്നും കേസന്വേഷണത്തെ അട്ടിമറിക്കുംവിധം ആരോപണം ഉന്നയിച്ചതു സ്ഥാനത്തിന് ചേരാത്ത പ്രവൃത്തിയാണെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ വിഷയത്തില്‍ കര്‍ദിനാള്‍ പരസ്യമായി പ്രതികരിക്കുന്നുമില്ല.

ആദിത്യയുടെ അറസ്റ്റാണ് കേസില്‍ അതിനിര്‍ണ്ണായകമായത്. ജയിലിലെത്തി പിതാവും അഭിഭാഷകനും സന്ദര്‍ശിച്ചതിനു ശേഷം മാത്രമാണു പൊലീസ് ഉപദ്രവിച്ചെന്ന് ആദിത്യ ആരോപിച്ചത്. കുറ്റം സമ്മതിപ്പിക്കാനായി നഖം പറിച്ചെടുക്കാന്‍ ശ്രമിച്ചെന്നു നേരത്തേ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ പറഞ്ഞിരുന്നില്ല. കര്‍ദിനാളിനെതിരായ രേഖ വ്യാജമല്ലെന്നും വിവാദ ഭൂമിയിടപാട് കേസില്‍ പ്രതിയായതിന്റെ വൈരാഗ്യം തീര്‍ക്കാനാണ് ബോധപൂര്‍വം ചില ഉദ്യോഗസ്ഥരുടെ സഹായത്തോടെ വ്യാജരേഖക്കേസ് നല്‍കിയതെന്നുമാണ് എറണാകുളം അതിരൂപതാ നേതൃത്വത്തിന്റെ ആരോപണം. ഇത് ശുദ്ധ അസംബന്ധവുമാണ്. കാരണം വ്യാജ രേഖയാണെന്ന് എല്ലാ അന്വേഷണത്തിലും തെളിഞ്ഞിട്ടുണ്ട്. വിവാദ ഭൂമിയിടപാടില്‍ കര്‍ദിനാളിനെതിരേ കേസെടുക്കണമെന്ന തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് ജില്ലാക്കോടതി സ്റ്റേ ചെയ്തുതും കര്‍ദിനാളിനെതിരെ നീങ്ങുന്നവര്‍ക്ക് തിരിച്ചടിയാണ്.

സഭാംഗമായ ഒരു യുവാവ് അറസ്റ്റിലായതിനു പിന്നാലെ അതിരൂപതയില്‍ നടന്ന പത്രസമ്മേളനം ഒരുപാട് പ്രത്യാഘാതങ്ങളുണ്ടാക്കുന്നതാണ്. ഭൂമിയിടപാട് കേസിനു ശേഷം അതിരൂപതയെ നയിക്കാന്‍ വത്തിക്കാന്‍ നിയോഗിക്കപ്പെട്ട അപ്പൊസ്‌തൊലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത് പത്രസമ്മേളനത്തിന് എത്തിയത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ആദിത്യയുടെ കുടുംബത്തിന്റെ കോന്തുരുത്തിയിലുള്ള 'ശ്രേഷ്ഠ ട്രേഡേഴ്സ്' എന്ന സ്ഥാപനത്തിലെ കംപ്യൂട്ടറില്‍ മാര്‍ ആലഞ്ചേരിയുടെ പേരില്‍ വ്യാജരേഖയുണ്ടാക്കുകയായിരുന്നു. അദ്ദേഹത്തിന്റെ പേരില്‍ ന്യൂജനറേഷന്‍ ബാങ്കിലുള്ള അക്കൗണ്ടില്‍നിന്ന് 2016 സെപ്റ്റംബര്‍ 21-ന് ഒരു സ്ഥാപനത്തിന്റെ അക്കൗണ്ടിലേക്ക് 8,93,400 രൂപ അയച്ചുവെന്നും 2016 ഒക്ടോബര്‍ 12-ന് ഇതേ അക്കൗണ്ടില്‍നിന്ന് ഒരു ഹോട്ടലിന് 16 ലക്ഷം രൂപ കൈമാറിയെന്നും രേഖകളുണ്ടാക്കി. 2017 ജൂലായ് ഏഴിന് ഈ അക്കൗണ്ടില്‍നിന്ന് 85,000 രൂപ ഒരു ഹോട്ടലിന് കൈമാറിയെന്നും ഒരു ഹോട്ടലിന്റെ വെക്കേഷന്‍ ക്ലബ്ബില്‍ മാര്‍ ആലഞ്ചേരിക്ക് അംഗത്വമുണ്ടെന്നും ഒരു ഷോപ്പിങ് മാളില്‍ 15 പേര്‍ പങ്കെടുത്ത മീറ്റിങ് നടത്തിയെന്നും രേഖകളുണ്ടാക്കിയെന്ന് പൊലീസ് പറയുന്നു.

ഈ രേഖകള്‍ 2018 ഓഗസ്റ്റ് 20 മുതല്‍ വിവിധ തീയതികളില്‍ ഫാ. ടോണി കല്ലൂക്കാരന്‍ പരിചയപ്പെടുത്തിക്കൊടുത്ത ഫാ. പോള്‍ തേലക്കാട്ടിന് ആദിത്യ ഇ-മെയില്‍ അയച്ചുകൊടുത്തു. ഇതിന്റെ പകര്‍പ്പ് ഫാ. ടോണിക്കും മെയിലില്‍ അയച്ചു. ഈ വര്‍ഷം ജനുവരി ഏഴ് മുതല്‍ കാക്കനാട് സെയ്ന്റ് തോമസ് മൗണ്ടില്‍ നടന്ന സിനഡില്‍ സമര്‍പ്പിച്ച് മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിക്കാനാണ് പ്രതികള്‍ ശ്രമിച്ചത്. രണ്ടാം പ്രതിയാണ് എറണാകുളം-അങ്കമാലി അതിരൂപത അപ്പൊസ്തൊലിക് അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്ത്. അന്വേഷണോദ്യോഗസ്ഥനായ ആലുവ ഡിവൈ.എസ്പി. കെ.എ. വിദ്യാധരനാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. ആദിത്യയുടെ അറസ്റ്റ് രേഖപ്പെടുത്തിയത് ശനിയാഴ്ച രാവിലെ പത്തരയ്ക്കാണെന്ന് ഇതില്‍ പറയുന്നു. വ്യാജരേഖകള്‍ ഉണ്ടാക്കിയ കംപ്യൂട്ടര്‍ പ്രതിയുടെ സാന്നിധ്യത്തില്‍ സൈബര്‍ വിദഗ്ദ്ധരായ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കസ്റ്റഡിയിലെടുത്തു. മൊബൈല്‍ ഫോണും കസ്റ്റഡിയിലാണെന്ന് അപേക്ഷയില്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category