1 GBP = 88.40 INR                       

BREAKING NEWS

സ്വവര്‍ഗബന്ധം വെളിപ്പെടുത്തേണ്ടി വന്നത് സഹോദരിയുടെ ഭീഷണിമൂലമെന്ന് ദ്യുതിചന്ദ്; സ്വന്തം സഹോദരി 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം ബ്ലാക്ക്മെയില്‍ ചെയ്യുന്നതായും മര്‍ദ്ദിച്ചിരുന്നതായും സ്പ്രിറ്ററിന്റെ വെളിപ്പെടുത്തല്‍; വെളിപ്പെടുത്തല്‍ സ്വവര്‍ഗ ബന്ധത്തിനെതിരെ കുടുംബം ഒന്നടങ്കം രംഗത്ത് വന്നതിന് പിന്നാലെ; പൊലീസിനെ സമീപിച്ചെന്ന് അത്ലറ്റ്

Britishmalayali
kz´wteJI³

ഭുവനേശ്വര്‍: സ്വവര്‍ഗ്ഗ ബന്ധം വെളിപ്പെടുത്തിയതിന്റെ പേരില്‍ വിവാദത്തില്‍ അകപ്പെട്ട ദ്യുതിചന്ദിനെതിരെ നേരത്തെ കുടുംബം ഒന്നടങ്കം രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ ഇതിന് മറുപടിയുമായി ദ്യുതിചന്ദ് രംഗത്തെത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപ ആവശ്യപ്പെട്ട് സ്വന്തം സഹോദരി ബ്ലാക്ക്മെയില്‍ ചെയ്തതുകൊണ്ടാണ് സ്വവര്‍ഗബന്ധം വെളിപ്പെടുത്തേണ്ടി വന്നതെന്ന് 100 മീറ്ററില്‍ ദേശീയ റെക്കോര്‍ഡിന് ഉടമയായ വനിതാ അത്‌ലറ്റ് പറയുന്നത്. മൂത്തസഹോദരിക്ക് ബന്ധത്തില്‍ എതിര്‍പ്പുണ്ടെന്നു ദ്യുതി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഭുവനേശ്വറില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ദ്യുതി കൂടുതല്‍ വെളിപ്പെടുത്തലുകള്‍ നടത്തിയത്. മുന്‍പ് സഹോദരി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും ദ്യുതി മാധ്യമങ്ങളോടു പറഞ്ഞു. ഇക്കാര്യം താന്‍ പൊലീസിനെ അറിയിച്ചിരുന്നു. പണം ആവശ്യപ്പെട്ടുള്ള ഭീഷണി സഹിക്കവയ്യാതെയാണ് സ്വവര്‍ഗ പ്രണയത്തിന്റെ കാര്യം പുറത്തറിയിച്ചത്. പ്രായപൂര്‍ത്തിയായ വ്യക്തിയാണ് ഞാന്‍. കുടുംബത്തിന്റെ സമ്മര്‍ദ്ദത്തില്‍ ഒരു കാരണവശാലും വീഴില്ല. സ്വവര്‍ഗബന്ധമുള്ള കാര്യം പുറത്തുപറയാന്‍ അഭിമാനം മാത്രമേയുള്ളൂ. പങ്കാളിക്കു പൊതുസമൂഹത്തിനു മുന്നില്‍ വരാന്‍ താല്‍പര്യമില്ലെന്നു പറഞ്ഞ ദ്യുതി, ഈ തീരുമാനത്തെ താന്‍ ബഹുമാനിക്കുന്നുവെന്നും കൂട്ടിച്ചേര്‍ത്തു.

ദ്യുതിയുടെ വെളിപ്പെടുത്തലിനെതിരെ മൂത്ത സഹോദരി സരസ്വതി ചന്ദും അമ്മ അഖോജി ചന്ദും രംഗത്തെത്തിയിരുന്നു. ദ്യുതിയെ ആരോ തെറ്റിദ്ധരിപ്പിച്ചതാണെന്ന് സഹോദരി സരസ്വതി പറഞ്ഞു. ദ്യുതിയുടെ പണത്തില്‍ കണ്ണുവെച്ച് പെണ്‍കുട്ടിയുടെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുകയാണെന്നും സരസ്വതി പറയുന്നു. 'സങ്കടത്തോടെ ഞാന്‍ പറയട്ടെ, ദ്യുതിയൂടെ ഈ തീരുമാനം അവളെടുത്തതല്ല. ആ പെണ്‍കുട്ടിയും അവളുടെ കുടുംബവും സമ്മര്‍ദ്ദം ചെലുത്തിയിട്ടാണ് ദ്യുതി അങ്ങനെ പറഞ്ഞത്. ദ്യുതിയുടെ സ്വത്ത് തട്ടിയെടുക്കാന്‍ വേണ്ടിയാണ് ഇതെല്ലാം'. എ.എന്‍.ഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സരസ്വതി ചന്ദ് വ്യക്തമാക്കി. ദ്യുതിയുടെ ജീവന്‍ തന്നെ അപകടത്തിലാണ്. അവള്‍ക്ക് സംരക്ഷണം നല്‍കാന്‍ ഞാന്‍ ഗവണ്‍മെന്റിന് അപേക്ഷ നല്‍കിയിട്ടുണ്ട്. സരസ്വതി കൂട്ടിച്ചേര്‍ത്തു.

അതേസമയം ദ്യുതിയുടെ ഈ ബന്ധം അംഗീകരിക്കില്ലെന്ന് അമ്മ അക്കുജി ചന്ദ് വ്യക്തമാക്കി. 'ദ്യുതി വിവാഹം കഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ച പെണ്‍കുട്ടി എന്റെ സഹോദരന്റെ പേരക്കുട്ടി ആണ്. അങ്ങനെയാകുമ്പോള്‍ അവള്‍ എന്റേയും പേരക്കുട്ടിയാണ്. രക്തബന്ധം നോക്കുകയാണെങ്കില്‍ ദ്യുതി അവള്‍ക്ക് അമ്മയെപ്പോലെയാണ്. ഒഡീഷയെപ്പോലെ ഒരു സ്ഥലത്ത് ഇത് എങ്ങനെ സാധ്യമാകും?'. ദ്യുതിയുടെ അമ്മ ചോദിക്കുന്നു.

പത്തൊമ്പതുകാരിയായ ഒരു പെണ്‍സുഹൃത്ത് തനിക്കുണ്ടെന്നും ഭാവിയില്‍ ഒരുമിച്ചു ജീവിക്കാനാണ് തങ്ങള്‍ ആലോചിക്കുന്നതെന്നും കഴിഞ്ഞ ദിവസമാണ് ദ്യുതി വെളിപ്പെടുത്തിയത്. അഞ്ചു വര്‍ഷമായി ഞങ്ങള്‍ സ്നേഹത്തിലാണ്. എന്റെ നാട്ടുകാരി തന്നെയാണ്. രണ്ടാം വര്‍ഷം ബിഎയ്ക്കു പഠിക്കുന്നു ഒഡീഷയിലെ ഗോപാല്‍പുര്‍ സ്വദേശിനിയായ ദ്യുതി വെളിപ്പെടുത്തി. ഇക്കഴിഞ്ഞ ഏഷ്യന്‍ ഗെയിംസില്‍ 2 വെള്ളി നേടിയ ദ്യുതി മുന്‍പു പുരുഷ ഹോര്‍മോണ്‍ അധികമാണെന്ന കാരണത്താല്‍ ഒന്നരവര്‍ഷത്തോളം വിലക്കു നേരിട്ട താരമാണ്. രാജ്യാന്തര കായിക തര്‍ക്ക പരിഹാര കോടതി വരെയെത്തിയ വ്യവഹാരത്തിന് ഒടുവിലാണ് ദ്യുതി ട്രാക്കിലേക്കു തിരിച്ചെത്തിയത്.

സ്വവര്‍ഗബന്ധം ക്രിമിനല്‍ കുറ്റമല്ലെന്ന സുപ്രീം കോടതിയുടെ അടുത്തിടെയുള്ള വിധിയുടെ പശ്ചാത്തലത്തിലാണ് വെളിപ്പെടുത്തലെന്നും മുന്‍പു മാനഭംഗക്കേസില്‍പ്പെട്ട ഏഷ്യന്‍ ഗെയിംസ് സ്വര്‍ണമെഡല്‍ ജേതാവ് പിങ്കി പ്രമാണിക്കിന്റെ അവസ്ഥ തനിക്കുണ്ടാവാതിരിക്കാനാണു ബന്ധം പരസ്യമാക്കുന്നതെന്നും ദ്യുതി പറഞ്ഞു. തന്നെ പീഡിപ്പിച്ചുവെന്നാരോപിച്ച് 2012 ജൂണില്‍ ഒരു യുവതിയാണ് പിങ്കിക്കെതിരെ കേസ് നല്‍കിയത്. പിന്നീടു പിങ്കിയെ കോടതി കുറ്റവിമുക്തയാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category