1 GBP = 88.00 INR                       

BREAKING NEWS

അതിര്‍ത്തിക്കപ്പുറമുള്ള ഭീകരര്‍ വരെ ഇനി ഇന്ത്യയുടെ കണ്ണില്‍; റിസാറ്റ് 2 ബി ഭ്രമണപഥത്തില്‍; രാത്രിയും പകലും ഒരുപോലെ പ്രവര്‍ത്തിക്കുന്ന റഡാര്‍ ഇമേജിങ് സാറ്റലൈറ്റ് പ്രതിരോധ രംഗത്തെ വന്‍ കുതിച്ചു ചാട്ടം; കാലാവസ്ഥാ പ്രവചനത്തിനും മറ്റു സേവനങ്ങള്‍ക്കും കൂടി ഉപയോഗപ്രദമായ ഉപഗ്രഹം എന്ന പ്രത്യേകതയും

Britishmalayali
kz´wteJI³

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ 'റിസാറ്റ് 2-ബി' ഉപഗ്രഹം വിജയകരമായി വിക്ഷേപിച്ചു. ഇന്നു പുലര്‍ച്ചെയാണ് ശീഹരിക്കോട്ട സതീഷ് ധവാന്‍ ബഹിരാകാശനിലയത്തിലെ ഒന്നാം വിക്ഷേപണത്തറയില്‍നിന്ന് ഉപഗ്രഹം വിക്ഷേപിച്ചത്. പി.എസ്.എല്‍.വി. സി-46 റോക്കറ്റാണ് ഉപഗ്രഹത്തെ 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കുക. പി.എസ്.എല്‍.വി.യുടെ 48-ാം ദൗത്യമാണിത്. വലിയ റോക്കറ്റുകളില്‍ ഘടിപ്പിക്കുന്ന സോളിഡ് സ്ട്രിപ്പ് ഓണ്‍ മോട്ടോറുകള്‍ ഉപയോഗിക്കാതെയുള്ള പി.എസ്.എല്‍.വി.യുടെ 14-ാം ദൗത്യമെന്ന സവിശേഷതകൂടി ഇതിനുണ്ട്.

വിക്ഷേപിച്ച് 15 മിനിറ്റുകള്‍ കൊണ്ടാണ് 555 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ ഉപഗ്രഹം എത്തിയത്. ഭൗമനിരീക്ഷണത്തിനുള്ള റഡാര്‍ ഇമേജിങ് വിഭാഗത്തിലെ ഉപഗ്രഹമാണിത്. അതിര്‍ത്തികള്‍ വഴിയുള്ള നുഴഞ്ഞുകയറ്റം വരെ കണ്ടെത്താനുള്ള ശേഷിയുള്ള ഉപഗ്രഹമാണ് റിസാറ്റ് 2ബി. അതിര്‍ത്തിക്കപ്പുറത്തുള്ള ഭീകരരുടെ ഒളിസങ്കേതം വരെ കൃത്യമായി കണ്ടെത്തി അറിയിക്കാനും റഡാര്‍ ഇമേജിങ് സാറ്റെലൈറ്റിനു ശേഷിയുണ്ട്.

പകലും രാത്രിയും ഒരുപോലെ പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള എക്സ് ബാന്‍ഡ് റഡാര്‍ ആണ് ഉപയോഗിച്ചിരിക്കുന്നത്. അതിര്‍ത്തിയിലുള്ള കടല്‍മേഖലയും റിസാറ്റിന്റെ പരിധിയില്‍ വരും. കാലാവസ്ഥാ പ്രവചനം ഉള്‍പ്പെടെയുള്ള മറ്റു സേവനങ്ങള്‍ക്കും ഇതില്‍ നിന്നുള്ള വിവരങ്ങള്‍ ഉപയോഗിക്കും.

2009 ലാണ് റിസാറ്റ് പരമ്പരയിലെ ആദ്യഉപഗ്രഹം ഇന്ത്യ വിക്ഷേപിച്ചത്. 2012 ല്‍ രണ്ടാമത്തെ ഉപഗ്രഹവും ഭ്രമണപഥത്തിലെത്തിച്ചു. ഇവയില്‍ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഇന്ത്യന്‍ സേന സര്‍ജിക്കല്‍ സ്ട്രൈക്ക് ഉള്‍പ്പെടെ നടത്തിയത്. 555 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നാണ് റിസാറ്റ് നിരീക്ഷണം നടത്തുക. ഈ പരമ്പരയില്‍പെട്ട 4 ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category