1 GBP = 88.40 INR                       

BREAKING NEWS

ആ ഹെലികോപ്റ്റര്‍ പാക്കിസ്ഥാന്‍ തകര്‍ത്തത് അല്ല; പാക്കിസ്ഥാന്‍ ഹെലികോപ്റ്റര്‍ ആണെന്ന് കരുതി ഇന്ത്യ വെടിവെച്ചിട്ടതാണ്; ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യക്ക് വന്‍ നാണക്കേടുണ്ടാക്കിയ ഹെലികോപ്റ്റര്‍ തകര്‍ച്ചയുടെ വിശദാംശങ്ങള്‍ പുറത്ത്; വ്യോമസേന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വരും

Britishmalayali
kz´wteJI³

ഡല്‍ഹി: ബാലാകോട്ട് ആക്രമണത്തിന് പിന്നാലെ ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ചെന്നാരോപിച്ച് വ്യോമസേന വെടിവെച്ചിട്ടത് പാക്കിസ്ഥാന്റെ വിമാനമല്ലെന്ന് തെളിഞ്ഞു. അത് ഇന്ത്യന്‍ വ്യോമസേനയുടെ തന്നെ വിമാനമാണ് എന്നതിന്റെ വിശദാംശങ്ങളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇത് ഇന്ത്യക്ക വലിയ നാണക്കേടായി മാറിയിട്ടുമുണ്ട്.സംഭവത്തില്‍ സൈന്യം അന്വേഷണം തുടങ്ങി. ഇതിന്റെ ഭാഗമായി ശ്രീനഗര്‍ വ്യോമതാവളത്തിന്റെ ചുമതലയുള്ള ഉദ്യോഗസ്ഥനായ എയര്‍ ഓഫീസര്‍ കമാന്‍ഡിങ്ങിനെ ആ സ്ഥാനത്തുനിന്നു നീക്കി.

ഫെബ്രുവരി 27-നാണ് എം.ഐ.-17 വി-5 ഹെലികോപ്റ്റര്‍ ശ്രീനഗറിലെ ബുദ്ഗാമില്‍ തകര്‍ന്നുവീണത്. അപകടത്തില്‍ ആറു വ്യോമസേനാ ഉദ്യോഗസ്ഥരും സിവിലിയനും കൊല്ലപ്പെട്ടിരുന്നു.വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ സൈനികവിചാരണ ചെയ്യുമെന്നാണ് സൂചന. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിടലും തടവുശിക്ഷയും ഉള്‍പ്പെടെ നേരിടേണ്ടിവരും

വ്യോമസേനാ ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. സംഭവത്തില്‍ പങ്കുള്ള ഉദ്യോഗസ്ഥരെ സൈനികവിചാരണ ചെയ്യുമെന്നാണ് സൂചന. കുറ്റക്കാരാണെന്നു തെളിഞ്ഞാല്‍ സര്‍വീസില്‍നിന്നു പിരിച്ചുവിടലും തടവുശിക്ഷയും ഉള്‍പ്പെടെ നേരിടേണ്ടിവരും.

മിസൈല്‍ തൊടുക്കാനുള്ള ഉത്തരവുനല്‍കാനുള്ള അധികാരം വ്യോമതാവളത്തിലെ ടെര്‍മിനല്‍ വെപ്പണ്‍ ഡയറക്ടര്‍ (ടി.ഡബ്ള്യു.ഡി.) പദവി വഹിക്കുന്ന ഉദ്യോഗസ്ഥനാണ്. വ്യോമതാവളത്തിന്റെ ചുമതലയുള്ള എയര്‍ ഓഫീസര്‍ കമാന്‍ഡിങ്, രണ്ടാമനായ ചീഫ് ഓപ്പറേഷന്‍സ് ഓഫീസര്‍ എന്നിവര്‍ മാറിമാറിയാണ് ഈ പദവി വഹിക്കുക. ഹെലികോപ്റ്റര്‍ തകര്‍ന്ന സംഭവം നടക്കുമ്പോള്‍ ചീഫ് ഓപ്പറേഷന്‍സ് ഓഫീസറായിരുന്നു ടി.ഡബ്ല്യു.ഡി. പദവി വഹിച്ചിരുന്നതെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category