1 GBP = 88.40 INR                       

BREAKING NEWS

കര്‍ണാടകയിലെ ലോക്‌സഭ ഫലം ബിജെപിക്ക് അനുകൂലമായാല്‍ ആഴ്ചകള്‍ക്കുള്ളില്‍ കുമാരസ്വാമി സര്‍ക്കാര്‍ വീഴും; ബിജെപിയിലേക്ക് ചാടാന്‍ തയ്യാറായി നില്‍ക്കുന്നത് 22 എംഎല്‍എമാര്‍; ആവശ്യമെങ്കില്‍ ഗോവ മോഡലില്‍ രാജിവെപ്പിച്ച് തെരഞ്ഞെടുപ്പ് നടത്തി ഭൂരിപക്ഷം ഉറപ്പിക്കാനും നീക്കം; എക്‌സിറ്റ് പോള്‍ ശരിയായാല്‍ അമിത് ഷായുടെ പിടിച്ചെടുക്കല്‍ തന്ത്രങ്ങള്‍ക്ക് വീണ്ടും തുടക്കം കുറിക്കുക കര്‍ണ്ണാടകയുടെ മണ്ണില്‍ നിന്നും

Britishmalayali
kz´wteJI³

 

ബംഗലൂരു: 2014 മുതല്‍ രാജ്യത്ത് ആഞ്ഞടിക്കുന്നത് ശക്തമായ മോദി തരംഗമാണ്. മോദി പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ നടന്ന നിയമ സഭ തെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് വെച്ചടി വെച്ചടി കയറ്റമായിരുന്നു. ഇന്ത്യയിലെ ഭൂരിഭാഗം സംസ്ഥാനങ്ങളും ബിജെപിയുടെ മുഖ്യമന്ത്രിമാര്‍ ഭരിച്ചു. എല്ലാം വലിയ മുന്നേറ്റങ്ങള്‍. ഡല്‍ഹി പോലെ ചില തിരിച്ചടികള്‍ക്കും മോദി സാക്ഷിയായി. എന്നാല്‍ ഒരു സമയം കഴിഞ്ഞപ്പോള്‍ ചെറുകകഷികളുമായി വിട്ടുവീഴ്ചയ്ക്ക് കോണ്‍ഗ്രസ് തയ്യാറായപ്പോള്‍ കര്‍ണാടകയില്‍ ഒറ്റകക്ഷിയായിട്ടും ബിജെപിയെ അധികാരത്തില്‍ നിന്ന് അകറ്റി. എന്നാല്‍ അത്തരത്തിലുള്ള ഞാണിന്മേല്‍ കളികളെല്ലാം എക്സിറ്റ് പോള്‍ ഫലം പുറത്ത് വന്നതോടെ വീണ്ടും അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്

ബെജെപി കേന്ദ്രത്തില്‍ അധികാരത്തില്‍ വരും എന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ പല സംസ്ഥാനങ്ങളിലേയും ചാഞ്ചാട്ടമുള്ള കോണ്‍ഗ്രസ് എംഎല്‍എമാര്‍ അമിത്ഷായുടെ റഡാറിലാണ്. ചാക്കിട്ട് പിടിച്ച് രാജിവെപ്പിച്ച് താമര ചിഹ്നത്തില്‍ മത്സരിപ്പിച്ച് എംഎല്‍എ ആക്കാം എന്ന് സാക്ഷാല്‍ അമിത് ഷാ ഉറപ്പ് നല്‍കുമ്പോള്‍ പിന്നെ എന്തിന് മടിക്കണം എന്നാണ് പലയിടത്തും കോണ്‍ഗ്രസ് എംഎല്‍എമാര്‍ ചിന്തിക്കുന്നത്. സഖ്യ സര്‍ക്കാരുകള്‍ വന്നപ്പോള്‍ ചില വിട്ടുവീഴ്ചകള്‍ കോണ്‍ഗ്രസിന് ചെയ്യേണ്ടി വന്നു. ഇതിന്റെ ബലിയാടുകളായ എംഎല്‍എമാര്‍ക്കാണ് ചാഞ്ചാട്ടം കൂടുതലായി കണ്ട് വരുന്നത്. ലോക്സഭ ഫലം ബിജെപിക്ക് അനുകൂലമായി മാറിയാല്‍ അമിത് ഷാ വീണ്ടും രംഗത്തിറങ്ങും എന്ന് സാരം.

ഇത്തരത്തില്‍ പിടിച്ചെടുക്കലുകള്‍ ആദ്യം നടക്കുക കര്‍ണാടകയിലാണ്. ഇവിടെ മുറിവേറ്റ സിംഹങ്ങളാണ് ബിജെപി. ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും അവര്‍ക്ക് ഭരണചക്രം തിരിക്കാന്‍ പറ്റുന്നില്ല. കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ചപ്പോള്‍ സര്‍ക്കാര്‍ രൂപീകരിച്ചു. ഒരു വര്‍ഷം പടിച്ച പണി യെദ്യൂരപ്പ പയറ്റിയിട്ടും കുമാരസ്വാമിക്കും സര്‍ക്കാരിനും ഒന്നും സംഭവിച്ചില്ല. എന്നാല്‍ ബിജെപി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയാല്‍ സഖ്യ സര്‍ക്കാരിന് ആയുസ്സുണ്ടാകില്ല.

കര്‍ണാടകത്തില്‍ എക്സിറ്റ് പോള്‍ ഫലം ബിജെപി.ക്ക് അനുകൂലമായതോടെ കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) സഖ്യസര്‍ക്കാരിന്റെ ഭാവിയില്‍ ആശങ്ക ശക്തമായി. കോണ്‍ഗ്രസ്-ജനതാദള്‍ (എസ്) ഭിന്നത രൂക്ഷമായതിന് പിന്നാലെ, സര്‍ക്കാരിനെ വീഴ്ത്താനുള്ള ശ്രമങ്ങള്‍ക്ക് ബിജെപി. ആക്കംകൂട്ടി.കോണ്‍ഗ്രസിലെ ഭിന്നത വെളിപ്പെടുത്തി മുതിര്‍ന്ന നേതാവ് റോഷന്‍ ബെയ്ഗ് സംസ്ഥാന-കേന്ദ്ര നേതൃത്വത്തിനെതിരേ രംഗത്തുവന്നു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് വിളിച്ച പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ സംസ്ഥാന മുഖ്യമന്ത്രിയും ജനതാദള്‍ (എസ്) നേതാവുമായ എച്ച്.ഡി. കുമാരസ്വാമി പങ്കെടുക്കാതിരുന്നതും ആശങ്ക ബലപ്പെടുത്തുന്നു.

തെരഞ്ഞെടുപ്പുഫലം വന്നശേഷം 20 കോണ്‍ഗ്രസ് എംഎല്‍എ.മാര്‍ ബിജെപി.യില്‍ ചേരുമെന്ന അവകാശവാദവുമായി മുന്‍ മുഖ്യമന്ത്രി ബി.എസ്. യെദ്യൂരപ്പ രംഗത്തെത്തി. ജനതാദളിലെയും കോണ്‍ഗ്രസിലെയും വലിയ നേതാക്കള്‍ പരാജയപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ജനതാദള്‍ -എസിലെയും കോണ്‍ഗ്രസിലെയും വലിയ നേതാക്കള്‍ പരാജയപ്പെടും. ജനതാദള്‍ -എസുമായുള്ള സഖ്യം ഗുണംചെയ്തിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരിക്കുകയാണ്. സഖ്യത്തില്‍ എല്ലാവരും അതൃപ്തരാണെന്നതിന്റെ തെളിവാണിത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ കോണ്‍ഗ്രസിലെ അതൃപ്തരായ നേതാക്കള്‍ ബിജെപി.യില്‍ ചേരും എന്നും യെദ്യൂരുപ്പ പയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category