1 GBP = 96.00 INR                       

BREAKING NEWS

കോടതിയില്‍ കെട്ടിവയ്ക്കാന്‍ കാശില്ലാത്ത അനില്‍ അംബാനി കോണ്‍ഗ്രസിനെതിരെ 5000 കോടിയുടെ നഷ്ടപരിഹാര കേസ് നല്‍കിയത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്; തെളിവുകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും മുലയാത്തിനും അഖിലേഷിനുമെതിരെ സിബിഐ കേസ് എടുത്തതും തിരഞ്ഞെടുപ്പ് ലാക്കാക്കി; വോട്ടെടുപ്പ് കഴിഞ്ഞതോടെ എല്ലാം കോംപ്രമൈസായി; കോണ്‍ഗ്രസിനെതിരെയുള്ള കേസും തീര്‍ന്നു മുലായം നീതിമാനുമായി

Britishmalayali
kz´wteJI³

അഹമ്മദാബാദ്: റഫാല്‍ അഴിമതിയുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ നല്‍കിയ മാനനഷ്ടക്കേസുകള്‍ അനില്‍ അംബാനി പിന്‍വലിക്കുന്നുത് തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടെന്ന ആരോപണം ശക്തമാകുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ നാളെ നടക്കാനിരിക്കെ അംബാനിയുടെ ഈ നീക്കം രാഷ്ട്രീയ രംഗത്ത് കൗതുകമുണര്‍ത്തി. കോടതിയില്‍ കെട്ടിവയ്ക്കാന്‍ കാശില്ലാത്ത അനില്‍ അംബാനി കോണ്‍ഗ്രസിനെതിരെ നല്‍കിയ മാനനഷ്ട കേസ് പിന്‍വലിക്കുന്നതിന് പിന്നില്‍ വലിയ നീക്കമുണ്ടെന്നാണ് കോണ്‍ഗ്രസിന്റെ പല നേതാക്കളും വിലയിരുത്തുന്നത്.

തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ് കോണ്‍ഗ്രസ് അത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് റിലയന്‍സ് ഗ്രൂപ്പ് പറയുന്നു. ''ദാസോ ഏവിയേഷനും റിലയന്‍സ് ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറിനെക്കുറിച്ച് ചില വ്യക്തികളും കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും നടത്തിയ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ളതായിരുന്നു. തിരഞ്ഞെടുപ്പ് മെയ് 19ന് അവസാനിച്ചു. അതിനാല്‍ ഈ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കുമെതിരെ നല്‍കിയ മാനനഷ്ടക്കേസ് പിന്‍വലിക്കുന്നു''-റിലയന്‍സ് ഗ്രൂപ്പ് പ്രസ്താവനയില്‍ പറഞ്ഞു.

കോണ്‍ഗ്രസ് നേതാക്കള്‍ക്കും നാഷണല്‍ ഹെറാള്‍ഡ് ദിനപത്രത്തിനുമെതിരെ നല്‍കിയ 5000 കോടിയുടെ മാനനഷ്ടക്കേസ് പിന്‍വലിക്കാന്‍ തീരുമാനിച്ചതായി റിലയന്‍സ് ഗ്രൂപ്പ് ഇന്നലെ അറിയിക്കുകയായിരുന്നു. റഫാല്‍ കരാറുമായി ബന്ധപ്പെട്ട് നാഷണല്‍ ഹെറാള്‍ഡില്‍ വന്ന ലേഖനത്തിന്റെ അടിസ്ഥാനത്തിലാണ് റിലയന്‍സ് ഗ്രൂപ്പ് മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

റഫാല്‍ ഇടപാടില്‍ അനില്‍ അംബാനിയുടെ കമ്പനിക്ക് 30000 കോടി രൂപയുടെ ഓഫ്സൈറ്റ് കരാര്‍ നല്‍കിയത് വന്‍ വിവാദമായിരുന്നു. സര്‍ക്കാര്‍ പൊതുമേഖല സ്ഥാപനമായ എച്ച്എഎല്ലിനെ മറികടന്നാണ് പ്രവര്‍ത്തന പരിചയമില്ലാത്ത കമ്പനിക്ക് കരാര്‍ നല്‍കിയതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ലോക്സഭയില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി അനില്‍ അംബാനിയുടെ പേര് പരമാര്‍ശിച്ചെങ്കിലും സ്പീക്കര്‍ തടഞ്ഞു. പിന്നീട് രാഹുല്‍ ഗാന്ധി 'ഡബിള്‍ എ' എന്നാണ് വിശേഷിപ്പിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി റഫാല്‍ ഇടപാട് പ്രഖ്യാപിക്കുന്നതിന് 10 ദിവസം മുന്‍പാണ് അനില്‍ അംബാനി റിലയന്‍സ് ഡിഫന്‍സ് ആരംഭിച്ചതെന്ന കാര്യം വെളിപ്പെടുത്തുന്ന ലേഖനമായിരുന്നു വിവാദത്തിനിടയാക്കിയത്. ലേഖനം പൊതുജനത്തെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആരോപിച്ചായിരുന്നു കേസ്.

റഫാല്‍ യുദ്ധവിമാന ഇടപാടുമായി ബന്ധപ്പെട്ടു റിലയന്‍സ് കമ്പനികള്‍ അഴിമതി നടത്തിയെന്ന ആരോപണത്തിന്റെ പേരില്‍ 5000 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കഴിഞ്ഞ ഓഗസ്റ്റ് 25നാണു കേസുകള്‍ ഫയല്‍ ചെയ്തത്. നാഷനല്‍ ഹെറള്‍ഡ് പ്രസാധകരായ അസോഷ്യേറ്റഡ് ജേണല്‍സ് ലിമിറ്റഡ്, പത്രാധിപര്‍ സഫര്‍ ആഗ, ലേഖകന്‍ വിശ്വദീപക് എന്നിവര്‍ക്കെതിരെയായിരുന്നു ഒരു കേസ്.

കോണ്‍ഗ്രസ് നേതാക്കളായ ഗുജറാത്ത് കോണ്‍ഗ്രസ് വക്താവ് ശക്തിസിങ് ഗോഹില്‍, ദേശീയ വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, ഉമ്മന്‍ ചാണ്ടി, അഭിഷേക് സിങ്വി തുടങ്ങിയവര്‍ക്കെതിരെയാണു മറ്റൊരു കേസ്. റിലയന്‍സ് കമ്പനികളായ റിലയന്‍സ് ഡിഫന്‍സ്, റിലയന്‍സ് ഇന്‍ഫ്രാസ്ട്രക്ചര്‍, റിലയന്‍സ് ഏയ്റോസ്ട്രക്ചര്‍ എന്നിവ ചേര്‍ന്നാണ് കേസ് കൊടുത്തത്.

അതേസമയം ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിമാരും സമാജ്വാദി പാര്‍ട്ടി നേതാക്കളുമായ മുലായം സിങ് യാദവിനും മകന്‍ അഖിലേഷ് യാദവിനുമെതിരെ അനധികൃത സ്വത്ത് സമ്പാദന പരാതിയില്‍ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ മതിയായ തെളിവില്ലെന്നു സിബിഐ സുപ്രീം കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിശ്വനാഥ് ചതുര്‍വേദി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ 2007 ലാണ് സുപ്രീം കോടതി നിര്‍ദേശാനുസരണം ഇരുവര്‍ക്കും അഖിലേഷിന്റെ ഭാര്യ ഡിംപിളിനുമെതിരെ സിബിഐ പ്രാഥമിക അന്വേഷണം തുടങ്ങിയത്. എന്നാല്‍, ഔദ്യോഗിക പദവി വഹിക്കുന്നില്ലെന്ന കാരണത്താല്‍ ഡിംപിളിനെ പിന്നീട് അന്വേഷണത്തില്‍ നിന്നു കോടതി ഒഴിവാക്കി.പ്രാഥമിക അന്വേഷണം 2013 ല്‍ അവസാനിപ്പിച്ചെന്നും പരാതിയില്‍ പറയുന്ന ആരോപണത്തിനു തക്ക തെളിവില്ലെന്നും ഇത് വിജിലന്‍സ് കമ്മിഷനെ അറിയിച്ചിട്ടുണ്ടെന്നും സിബിഐ വ്യക്തമാക്കി.

കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വിശ്വനാഥ് ചതുര്‍വേദി 2005-ല്‍ തനിക്കും കുടുംബത്തിനുമെനെതിരെ നല്‍കിയ അനധികൃത സ്വത്തു കേസ് ഒരു തെളിവും ലഭിക്കാത്തതിനെ തുടര്‍ന്ന് വിവിധ അന്വേഷണ ഏജന്‍സികള്‍ തള്ളിയിരുന്നതാണെന്ന് മുലായം നേരത്തെ പറഞ്ഞിരുന്നു. മുലായത്തിനും മക്കളായ അഖിലേഷിനും പ്രതീകിനും അഖിലേഷിന്റെ ഭാര്യ ഡിംപിള്‍ യാദവിനുമെതിരെ കേസെടുക്കാന്‍ സിബിഐയോട് നിര്‍ദേശിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ചതുര്‍വേദി സുപ്രീം കോടതിയില്‍ ഹരജി നല്‍കിയത്.

മൂന്ന് തവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി ആയ ആളാണ് സമാജ് വാദി പാര്‍ട്ടിയുടെ സ്ഥാപകനായ മുലായംസിങ് യാദവ്. മകന്‍ അഖിലേഷ് യാദവ് ഒരുതവണ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രിയായി. നിലവില്‍ പാര്‍ട്ടി അധ്യക്ഷനും അഖിലേഷ് യാദവ് ആണ്.2007 ല്‍ ആണ് ഈ ഹര്‍ജിയില്‍ സുപ്രീം കോടതി വിധി പ്രഖ്യാപിക്കുന്നത്. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച് ഹര്‍ജിയില്‍ പറയുന്ന കാര്യങ്ങള്‍ ശരിയാണോ തെറ്റാണോ എന്ന് പരിശോധിക്കാന്‍ ആയിരുന്നു നിര്‍ദ്ദേശം.

കോടതി വിധിക്കെതിരെ 2012 ല്‍ മുലായവും മക്കളും റിവ്യൂ പെറ്റീഷന്‍ നല്‍കിയെങ്കിലും അത് സുപ്രീം കോടതി തള്ളുകയായിരുന്നു. എന്നാല്‍ അഖിലേഷിന്റെ ഭാര്യ ഡിംപിളിന്റെ റിവ്യൂ ഹര്‍ജി പരിഗണിക്കുകയും അവര്‍ക്കെതിരെയുള്ള അന്വേഷണം പിന്‍വലിക്കുകയും ചെയ്തു.കഴിഞ്ഞ മാര്‍ച്ചില്‍ ആണ് അന്വേഷണത്തിന്റെ പുരോഗതി സംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി സിബിഐയോട് ആവശ്യപ്പെട്ടത്. ഇത് പ്രകാരം സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് മൂന്ന് പേര്‍ക്കും ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. 2013 ല്‍ തന്നെ കേസ് അന്വേഷണം അവസാനിപ്പിച്ചിരുന്നു എന്നും സിബിഐ അറിയിച്ചിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category