1 GBP = 88.40 INR                       

BREAKING NEWS

ഡൗണ്‍ ആന്റ് കോണര്‍ രൂപതയ്ക്ക് നവ നേതൃത്വം; ഷാജി വര്‍ഗ്ഗീസും സെലസ്റ്റിന്‍ തോമസും കൈക്കാരന്മാര്‍

Britishmalayali
അജി ജോസഫ്‌

ബെല്‍ഫാസ്റ്റ്: ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ സീറോ മലബാര്‍ വിശ്വാസികളെ 2019 - 20 കാലഘട്ടത്തിലേക്ക് നയിക്കുവാന്‍ പുതിയ നേതൃത്വം നിലവില്‍ വന്നു. ഡൗണ്‍ ആന്റ് കോണര്‍ രൂപതയിലെ അഞ്ചു മാസ് സെന്റേഴ്‌സില്‍ നിന്നു തിരഞ്ഞെടുത്ത പ്രതിനിധികളില്‍ നിന്ന് കൈക്കരന്മാരായി ഷാജി വര്‍ഗ്ഗീസിനെയും സെലസ്റ്റിന്‍ തോമസിനെയും സെക്രട്ടറി ആയി സ്മിതാ കുര്യനെയും പിആര്‍ഒ ആയി അജി ജോസഫിനെയും ഐക്യകണ്‌ഠേന തെരഞ്ഞെടുത്തു. യൂറോപ്പിന്റെ അപ്പസ്‌തോലിക് വിസിറ്റേറ്റര്‍ ബിഷപ്പ് മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് പുതിയ ഭാരവാഹികളെ അനുമോദിക്കുകയും പഴയ ഭാരവാഹകളുടെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. സീറോ മലബാര്‍ വിശ്വാസികളുടെ ആത്മീയ വളര്‍ച്ചയ്ക്ക് ഉണര്‍വ്വേകുവാന്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുവാന്‍ പുതിയ ഭാരവാഹികളെ ആഹ്വാനം ചെയ്തു പുതിയ ഭാരവാഹികള്‍.


ആന്‍ട്രിം: ജോളി വര്‍ഗ്ഗീസ്, ബിജു മോന്‍ തളിച്ചറ, തോമസ് കരിക്കണ്ടത്തില്‍, സോണി ആന്റണി

ബാലിഹക്കമോര്‍: ഷാജി വര്‍ഗ്ഗീസ്, എബ്രഹാം തോമസ്

ബാങ്കര്‍: റോജി സെബാസ്റ്റ്യന്‍, അജി ജോസഫ്, സിജി തോമസ്

ബെല്‍ഫാസ്റ്റ്: എബി ജോസഫ്, കുഞ്ഞുമോന്‍ ഇയോച്ചന്‍, ജേക്കബ് വര്‍ഗ്ഗീസ്, ജോസ് അഗസ്റ്റിന്‍, ജോമോന്‍ മാനുവല്‍, പ്രിന്‍സ് ഡൊമിനിക്, ജ്യോതിസ് ചെറിയാന്‍, ലയിഷാ ജോയി, മഞ്ജു ജോമോന്‍, മോനച്ചന്‍ കുഞ്ഞാപ്പി, രാജീവ് മാത്യു, സ്മിതാ കുര്യന്‍, സണ്ണി ആന്റണി സെലസ്റ്റിന്‍ തോമസ്

ലിസ്ബണ്‍: സാബു കുടിലില്‍, സജി ഫിലിപ്പ്, മനു ജ്യോതി, പ്രിതിനിധി ലിഷാ രാജീവ്, യൂത്ത് പ്രതിനിധി: മെല്‍വിന്‍ ജോസ്, പാസ്റ്റര്‍ കൗണ്‍സില്‍ അംഗം പോള്‍ കൊടിയന്‍

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category