1 GBP = 88.00 INR                       

BREAKING NEWS

ഇലഞ്ഞിക്കാര്‍ക്ക് കൊച്ചേട്ടനെ മറക്കാനാകില്ല; സ്മരണാഞ്ജലി അര്‍പ്പിച്ചു സംഗമ വേദിയുടെ പേര് വിവി ജോസഫ് നഗര്‍; ഒത്തുച്ചേരുന്നത് ജൂലായില്‍ ഓക്സ്ഫോഡില്‍

Britishmalayali
പീറ്റര്‍ ജോസഫ്

സംഘടനാശേഷിയിലും പ്രവര്‍ത്തന വൈദഗ്ദ്ധ്യത്തിലും നല്ലൊരു കൂട്ടായ്മയായി നല്ല രീതിയില്‍ നടന്നു പോകുന്ന ഇലഞ്ഞി നിവാസികളുടെ ഇംഗ്ലണ്ടിലെ സംഗമം പതിവു പോലെ മൂന്നു ദിവസങ്ങളിലായി ഓക്സ്ഫോര്‍ഡില്‍ വച്ച് നടത്തപ്പെടും. ജൂലായ് അഞ്ചു മുതല്‍ ഏഴു വരെയാണ് സംഗമം. 35 വര്‍ഷത്തോളം ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റും സഹകരണ ബാങ്ക് പ്രസിഡന്റും പത്തു വര്‍ഷം മൂവാറ്റുപുഴ എംഎല്‍എയും ആയിരുന്ന ഇലഞ്ഞിക്കാരുടെ കൊച്ചേട്ടന്‍ എന്ന വിവി ജോസഫിന്റെ (പ്രശസ്ത സവിധായകന്‍ ജിത്തു ജോസഫ് പിതാവ്) ഓര്‍മ്മകള്‍ക്ക് മുന്‍പില്‍ സ്മരണാഞ്ജലി അര്‍പ്പിച്ചു കൊണ്ട് ഇലഞ്ഞി സംഗമവേദിക്ക് വിവി ജോസഫ് നഗര്‍ നാമകരണം ചെയ്തു കൊണ്ടായിരിക്കും ഉദ്ഘാടനം നടത്തപ്പെടുക.

ഇലഞ്ഞി സംഗമം തുടങ്ങിയ കാലം മുതല്‍ കുട്ടികളുടെയും മുതിര്‍ന്നവരുടെയും കഴിവുകളെ പ്രോത്സാഹിപ്പിക്കുന്ന രീതിയിലും അറിവും വിനോദവും ലഭ്യമാകുന്ന രീതിയിലുമുള്ള ഗെയിമുകളും വളരെ നല്ല രീതിയില്‍ നടത്തുന്നത് ഒരു പ്രത്യേകത തന്നെയാണ്. ഈ വര്‍ഷത്തെ ഇലഞ്ഞി സംഗമത്തിന്റെ ഉദ്ഘാടനത്തിന് ഇലഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് ജോയിസ് മാമ്പള്ളിയും സര്‍വ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എംപി ജോസഫും എല്ലാവരെയും അഭിവാദ്യം ചെയ്യുന്നതാണ്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സജു സ്റ്റീഫന്‍ - 07737925089, സന്തോഷ് ചെന്നിക്കുളം - 07504909978
ഇലഞ്ഞി സംഗമവേദിയുടെ വിലാസം
Scout Adventures Youlbury, Boars Hill, Oxford, OX1 5HD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category