1 GBP = 88.40 INR                       

BREAKING NEWS

സംഘടിത ശക്തികള്‍ക്ക് മുമ്പില്‍ മുട്ട് വിറയ്ക്കുന്ന വ്യവസ്ഥാപിത പ്രസ്ഥാനങ്ങളെ തകര്‍ത്തെറിഞ്ഞ് ജനകീയ മൂവ്‌മെന്റുകള്‍ പടര്‍ന്നുപന്തലിക്കട്ടെ; മാധ്യമങ്ങള്‍ക്ക് കണ്ണടയ്ക്കാനാവാത്ത വിധം ജനവികാരം ഒപ്പിയെടുക്കാന്‍ ഞങ്ങളുണ്ടാവും കൂടെ; മാതൃഭൂമി മുതലാളിയെയും മക്കളെയും മുട്ടുകുത്തിച്ച മാലാഖമാര്‍ക്ക് കയ്യടിക്കാനെങ്കിലും നമുക്കാവണ്ടേ?

Britishmalayali
ഷാജന്‍ സ്‌കറിയ

കേരള ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമരത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. എറണാകുളത്തെ ഏറ്റവും വലിയ സ്വകാര്യ ആശുപത്രികളില്‍ ഒന്നായ പിവിഎസിലെ നഴ്സുമാരടങ്ങുന്ന 600ഓളം ജീവനക്കാര്‍ ഏതാണ്ട് എട്ട് മാസമായി തുടര്‍ന്ന് വന്നിരുന്ന സമരം ഒടുവില്‍ ഒത്തുതീര്‍പ്പായിരിക്കുന്നു. ഈ മാലാഖമാര്‍ സമരത്തിനിറങ്ങിയത് അവര്‍ ജോലി ചെയ്ത ദിവസത്തെ ശമ്പളം ചോദിച്ചുകൊണ്ടായിരുന്നു. എന്നാല്‍ ഞങ്ങളുടെ കൈയില്‍ കാശില്ല നിങ്ങള്‍ വേണമെങ്കില്‍ പണി നിര്‍ത്തി പൊക്കോളൂ എന്ന അഹങ്കാരം കലര്‍ന്ന സമീപനമായിരുന്നു ആശുപത്രി മാനേജ്മെന്റിന്റേത്.

ആശുപത്രിയുടെ 12 ഏക്കര്‍ വരുന്ന കണ്ണായ സ്ഥലത്തുള്ള ഭൂമി മറ്റാവശ്യങ്ങള്‍ക്ക് വേണ്ടി മറിച്ച് വില്‍ക്കുന്നതിനുള്ള ഗൂഢാലോചനയായിരുന്നോ കഴിഞ്ഞ ഒരു വര്‍ഷമായി ഈ ആശുപത്രിയെ സ്വന്തം മാനേജ്മെന്റ് തന്നെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ശ്രമിച്ചത് എന്ന ചോദ്യം ആരെങ്കിലും ഉയര്‍ത്തിയാല്‍ സംശയിക്കാതിരിക്കാനുള്ള കാരണങ്ങള്‍ ഒന്നുമില്ലാത്ത രീതിയിലായിരുന്നു ആശുപത്രി മാനേജ്മെന്റിന്റെ ഇടപെടലുകള്‍. ശമ്പളം കൊടുക്കാതിരിക്കുക മാത്രമല്ല അവരുടെ ശമ്പളത്തില്‍ നിന്നും പിടിച്ച നിയമപരമായുള്ള ആനുകൂല്യങ്ങള്‍ സര്‍ക്കാരില്‍ അടയ്ക്കുന്നതിന് പോലും ഇവര്‍ വീഴ്ച്ച വരുത്തി.

കാരണം ആശുപത്രിയുടെ മാനേജ്മെന്റുകള്‍ക്ക് നിയമത്തെ ഭയപ്പെടേണ്ടതുണ്ടായിരുന്നില്ല. ആശുപത്രിയുടെ മാനേജ്മെന്റിന് പൊലീസിനേയോ സര്‍ക്കാരിനേയോ ഭയപ്പെടേണ്ടതുണ്ടായിരുന്നില്ല. ആ ആശുപത്രിയുടെ ഉടമസ്ഥര്‍ മാതൃഭൂമി എന്ന കേരളത്തിലെ രണ്ടാമത്തെ വലിയ പത്രത്തിന്റെ ഉടമകളില്‍ ഒരാളായ പി. വി ചന്ദ്രനും ചന്ദ്രന്റെ മകള്‍ പിവി മിനിയും മിനിയുടെ മകന്‍ പിവി നിധീഷും ഒക്കെ ചേര്‍ന്നതാണ്. അതുകൊണ്ട് ഇവരുടെ ശബ്ദം പുറംലോകം അറിഞ്ഞില്ല. എറണാകുളത്തെ തിരക്കേറിയ വീഥിയുടെ അരികില്‍ ഒരാശുപത്രിയിലെ ജീവനക്കാര്‍ കുത്തിയിരുന്ന് സത്യാഗ്രഹം നടത്തിയിട്ട് ആരും തിരിഞ്ഞ് നോക്കിയില്ല. ഒരു പത്രവും വാര്‍ത്തയെഴുതിയില്ല.

ഒരു ചാനലുകളും നിലവിളിക്കാനും അന്തിചര്‍ച്ച നടത്താനും എത്തിയില്ല. ഒരു പൊലീസും കേസെടുത്തില്ല. ഒടുവില്‍ യാദൃശ്ചികമായി മറുനാടന്‍ ലേഖകന്റെ കണ്ണില്‍ ഇത് പെട്ടപ്പോള്‍ അത് വാര്‍ത്തയായി. പെട്ടന്ന് തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. ഒടുവില്‍ അതിന് പരിഹാരമായിരിക്കുന്നു. ഇതുവരെയുള്ള എല്ലാ ശമ്പള കുടിശ്ശികയും നല്‍കുമെന്ന് മാത്രമല്ല മാനേജ്മെന്റിന്റെ മാനസിക പീഡനത്തെ തുടര്‍ന്ന് പണിയുപേക്ഷിച്ച് പോയവര്‍ക്കുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കുകയും ചെയ്യും. സമീപ കാലത്ത് ഇത്രയും വിജയിച്ച ഒരു സമരമില്ല. ഈ വാര്‍ത്ത ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ തുടങ്ങിയ ഘട്ടത്തില്‍ ആശുപത്രി ഉടമ പി.വി മിനിയും മകനം ആഡംബരക്കാറില്‍ ആശുപത്രിയില്‍ എത്തിയതിന്റെ ചിത്രമെടുത്തതിന് നെഞ്ചുവിരിച്ച്കൊണ്ട് വെല്ലുവിളിക്കുകയാണ് ചെയ്തത്.

ഒടുവില്‍ ഞങ്ങളുടെ വാര്‍ത്ത ചാട്ടൂളി പോലെ ആശുപത്രി മാനേജ്മെന്റിന്റെ ചങ്കില്‍ കൊള്ളുകയും സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയും ചെയ്തപ്പോള്‍ അവര്‍ പരിഹാരമുണ്ടാക്കിയിരിക്കുന്നു. ഇങ്ങനെ ഒരു പരിഹാരമുണ്ടാകുന്നതിന് മറ്റൊരു കാരണംകൂടിയുണ്ട്. മറുനാടന്‍ ഇത്തരം ഒരു വാര്‍ത്ത പ്രസിദ്ധീകരിച്ചത് ശ്രദ്ധയില്‍പെട്ട് പി.വി ചന്ദ്രന്റെ കെടുസി ഗ്രൂപ്പിന് ഇരയായ പലരും ഞങ്ങളെ തേടി എത്തിയതും കാരണമായി. കോഴിക്കോടെ ഒരു ചാര്‍ട്ടേര്‍ഡ് എഞ്ചിനീയറെ ഇന്‍ഷൂറന്‍സിന്റെ പേരില്‍ ഹുണ്ടായ് കമ്പനി 10,000 രൂപ പറ്റിച്ചപ്പോള്‍ തുടങ്ങിയ നിയമ പോരാട്ടം കെടിസിയുടെ ഹുണ്ടായ് ഏജന്‍സി വരെ ഇല്ലാതാക്കുന്ന തരത്തില്‍ വളര്‍ന്ന ചരിത്രം ആരും അറിഞ്ഞില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category