1 GBP = 88.40 INR                       

BREAKING NEWS

വോട്ടിങ് മെഷീന്‍ കണ്ടുപിടിച്ചതും നടപ്പിലാക്കിയതും അഞ്ചുവര്‍ഷം മുമ്പ് അധികാരത്തില്‍ എത്തിയ മോദിയാണോ? കൈപ്പത്തിക്കോ അരിവാളിനോ വോട്ട് ചെയ്തപ്പോള്‍ താമര സ്ലിപ് വീഴുന്നത് കണ്ടവര്‍ ഒന്ന് കൈപൊക്കട്ടെ; തോല്‍വിഭയം വല്ലാതെ അലട്ടുമ്പോള്‍ ഇവിഎമ്മിനെ കുറ്റം പറയുന്നവര്‍ അപമാനിക്കുന്നത് ഇന്ത്യാമഹാരാജ്യത്തെ ജനാധിപത്യ പ്രക്രിയയെയല്ലേ?

Britishmalayali
ഷാജന്‍ സ്‌കറിയ

ഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്ത ആരെങ്കിലും ഇക്കുറി അവര്‍ക്ക് കഴിഞ്ഞ തവണയുണ്ടായ ആശങ്കയും സംശയവും ഇക്കുറി ഉണ്ടായിട്ടുണ്ടാവുകയില്ല. കഴിഞ്ഞ തവണ വോട്ടിങ് മെഷീനിന് മുന്നില്‍ പോയി നമുക്കിഷ്ടപ്പെട്ട ഒരു സ്ഥാനാര്‍ത്ഥിയുടെ ചിഹ്നം നോക്കി ഞെക്കിയിട്ട് പോന്ന ഒരാള്‍ക്ക് ഞാന്‍ ഞെക്കിയിരിക്കുന്നത് എന്റെ സ്ഥാനാര്‍ത്ഥിക്ക് തന്നെ കിട്ടി എന്ന സംതൃപ്തിയോ ഉറപ്പോ ഉണ്ടായിരുന്നില്ല. വേട്ടിങ് മെഷീന്‍ ചതിക്കുകയല്ലെന്നും ഞാന്‍ വോട്ട് ചെയ്ത സ്ഥാനാര്‍ത്ഥിക്ക് തന്നെ അത് ചെന്നുകാണും എന്നും ആശ്വസിക്കാന്‍ മാത്രമേ വഴിയുണ്ടായിരുന്നുള്ളൂ.

അതുകൊണ്ട് തന്നെ ഇവി എം മെഷീനില്‍ കൃത്രിമം നടക്കാന്‍ ഇടയുണ്ട് എന്ന് തോറ്റ സ്ഥാനാര്‍ത്ഥി പരിതപിച്ചാല്‍ ആ പരിതപിക്കലില്‍ ഒരു ശരിയുണ്ട് എന്ന് പറയാമായിരുന്നു. എന്നാല്‍ ഇക്കുറി ആ പരാതി പരിഹരിക്കുന്നതിന് വേണ്ടി വിവിപാറ്റ് എന്ന മെഷീന്‍ അവതരിപ്പിക്കുകയും അതനുസരിച്ച് വോട്ടിങ് യന്ത്രത്തില്‍ കുത്തുന്ന ഓരോരുത്തരും ആര്‍ക്കാണോ തങ്ങള്‍ വോട്ട് ചെയ്തത് അവര്‍ക്ക് വേണ്ടി ഒരു സ്ലിപ്പ് ബാലറ്റ് പെട്ടിയില്‍ വീഴുന്നത് കണ്ണുകൊണ്ട് കാണുകയും ചെയ്തതാണ്. അങ്ങനെ വോട്ടു ചെയ്യുകയും വോട്ടു ചെയ്തവര്‍ക്ക് തന്നെ അത് പോയി എന്ന് ഉറപ്പ് വരുത്തുന്നവരില്‍പെടും ഞാനും എന്നെ കേള്‍ക്കുന്ന നിങ്ങള്‍ ഓരോരുത്തരും. അതുകൊണ്ട് തന്നെ ഈ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പെട്ടിയെ കുറ്റം പറയുന്നതില്‍ ഒരര്‍ത്ഥവുമില്ല എന്ന് തന്നെ ആദ്യം പറയട്ടെ.

എന്നിട്ടും തിരഞ്ഞെടുപ്പ് ഫലം വരുന്നതിന്റെ തലേ ദിവസം ഇന്ത്യ മുഴുവന്‍ ഒരുപോലെ ഇവി എം മെഷീനെ കുറ്റം പറയുകയും അതിനെ കുറിച്ച് ചര്‍ച്ച നടത്തുകയും ചെയ്താല്‍ അതിന്റെ പിന്നില്‍ തോല്‍വി ഭയമല്ലാതെ മറ്റൊന്നുമില്ല എന്ന് പറയേണ്ടി വരും. ലോകം മാറുന്നതിനനുസരിച്ച് സംവിധാനങ്ങളും മാറുന്നു. പത്തു വര്‍ഷം മുന്‍പ് നമുക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത കാര്യങ്ങള്‍ ഇന്ന് നമ്മുടെ ഓരോരുത്തരുടേയും ജീവിതത്തില്‍ സാങ്കേതിക വിദ്യയുടെ അഭിവൃദ്ധികൊണ്ട് സംഭവിച്ചിരിക്കുന്നു. അങ്ങനെ കാലം മാറുന്നതിനനുസരിച്ച് മാറേണ്ടതാണ് ഓരോ വോട്ടിങ്ങും. അത്തരത്തിലുള്ള മാറ്റമാണ് വോട്ടിങ് മെഷീനുകള്‍ കൊണ്ടു വന്നത്. ഈ വോട്ടിങ് മെഷീനുകള്‍ ഇന്നാട്ടില്‍ കൊണ്ടു വന്നത് കേവലം അഞ്ചു വര്‍ഷം മുന്‍പ് ഇവിടെ അധികാരത്തിലെത്തിയ നരേന്ദ്ര മോദിയല്ല.

നേരെ മറിച്ച് ഇന്ത്യയുടെ ഭരണഘടനാ വിദഗ്ധന്മാര്‍ രാജ്യത്തിന്റെ ജനാധിപത്യ പ്രക്രിയ സംരക്ഷിക്കുന്നതിന് വേണ്ടി ഭരണഘനാപരമായ അധികാരവും അവകാശവും നല്‍കി സ്ഥാപിച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണ്. ഈ തിരഞ്ഞെടുപ്പ് കമ്മീഷനെ ഭരിക്കുന്നത് അതാത് കാലത്ത് തിരഞ്ഞെടുക്കപ്പെടുന്ന ഭരണാധികാരികളാണെന്ന് പരാതിയുണ്ട്. എങ്കില്‍ പോലും ഇത് മോദിയുടെ കാലത്തല്ല തുടങ്ങിയത് എന്ന് മറക്കരുത്. അതേ സമയം മോദിയുടെ കാലത്ത് വിവിപാറ്റ് എന്ന ഏറ്റവും ശാസ്ത്രീയമായ പ്രക്രിയയ്ക്ക് തുടക്കവും കുറിച്ചിരിക്കുന്നു.

ഒരു മണ്ഡലത്തിലെ അഞ്ചു വിവപാറ്റ് മെഷിനിലെ വോട്ടുകള്‍ എണ്ണുകയും അത് ഇലക്ട്രോണിക്ക് മെഷീനിലെ വോട്ടുകളുമായി താരതമ്യം ചെയ്യുകയും ഒരു നിശ്ചുത ശതമാനത്തിനപ്പുറത്തേക്ക് തെറ്റുകളുണ്ടെങ്കില്‍ വീണ്ടുമെണ്ണുകയും ആവശ്യമെങ്കില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുകയും ചെയ്യുന്ന തരത്തില്‍ വിപുലമായ സംവിധാനങ്ങളാണ് ഇവര്‍ നടപ്പിലാക്കിയിരിക്കുന്നത്. എന്നിട്ടും ഇവിഎമ്മിനേയും വിവിപാറ്റുനേയും ഭയപ്പെടുകയും പഴിചാരുകയും ചെയ്യുന്നവരുടെ ഉദ്ദേശ ശുദ്ധിയെ തന്നെ സംശയിക്കേണ്ടിയിരിക്കുന്നു. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണ രൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category