1 GBP = 88.30 INR                       

BREAKING NEWS

എയ്ല്‍സ്‌ഫോര്‍ഡില്‍ അനുഗ്രഹം തേടി ആയിരങ്ങളെത്തും; രണ്ടാമത് മരിയന്‍ തീര്‍ത്ഥാടന ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

Britishmalayali
ഫാ: ബിജു കുന്നയ്ക്കാട്ട്

എയ്ല്‍സ്‌ഫോര്‍ഡ്, കെന്റ്: ബ്രിട്ടനിലെ സീറോ മലബാര്‍ വിശ്വാസികള്‍ ആണ്ടുതോറും നടത്തിവരാറുള്ള മരിയന്‍ തീര്‍ത്ഥാടനം മറ്റന്നാള്‍ ശനിയാഴ്ച നടക്കും. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് ഇത്തവണ വിശ്വാസ തീര്‍ത്ഥാടനം നടക്കുക. കഴിഞ്ഞ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയാണ് ഈ തീര്‍ത്ഥാടനത്തിന് നേതൃത്വം നല്‍കുന്നത്. ഇംഗ്ലണ്ടിലെ പ്രശസ്ത മരിയന്‍ തീര്‍ത്ഥാടന കേന്ദ്രമായ ഇവിടേക്ക് ആയിരക്കണക്കിന് വിശ്വാസികളാണ് ഒഴുകിയെത്തുന്നത്. രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെട്ട കഴിഞ്ഞ വര്‍ഷത്തെ തീര്‍ത്ഥാടനം വിശ്വാസികളുടെ പങ്കാളിത്തം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.


ഉച്ചയ്ക്ക് പന്ത്രണ്ടു മണിക്ക് ജപമാലരാമത്തിലൂടെ നടത്തപ്പെടുന്ന കൊന്തപ്രദിക്ഷണത്തിനു ശേഷം തീര്‍ത്ഥാടകര്‍ക്ക് കഴുന്ന്, മുടി എന്നിവ എടുക്കുന്നതിനും അടിമ വയ്ക്കുന്നതിനും കുമ്പസാരത്തിനുമുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. ഉച്ചകഴിഞ്ഞ് 1. 15ന് പ്രശസ്ത വചനപ്രഘോഷകനും ഡിവൈന്‍ റിട്രീറ്റ് സെന്റര്‍ യുകെ ഡയറക്ടറുമായ ഫാ: ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. അതിനു ശേഷം വിശുദ്ധരുടെ രൂപം വെഞ്ചരിപ്പ്, പ്രസുദേന്തി വാഴ്ച എന്നിവ നടക്കും.

എയ്ല്‍സ്‌ഫോര്‍ഡ് കര്‍മലീത്താ ആശ്രമത്തിലെ പ്രിയോര്‍ ഫാ. ഫ്രാന്‍സിസ് കെംസ്ലി തീര്‍ത്ഥാടകരെ സ്വാഗതം ചെയ്യും. ഉച്ച കഴിഞ്ഞ് രണ്ടു മണിക്ക് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. രൂപതയിലെ വികാരി ജനറാള്‍മാരും വിവിധ റീജിയനുകളില്‍ നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികരും തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധ കുര്‍ബാനക്കു ശേഷം വിശ്വാസ പ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും. പ്രദക്ഷിണത്തിനു ശേഷം വൈകിട്ട് അഞ്ചു മണിക്ക് നടക്കുന്ന സമാപന ആശീര്‍വാദത്തോടെ ഈ വര്‍ഷത്തെ തീര്‍ത്ഥാടനത്തിന് സമാപനമാകും.

തീര്‍ത്ഥാടനത്തിനെത്തുന്നവര്‍ക്കായി കോച്ചുകളും കാറുകളും പാര്‍ക്ക് ചെയ്യുവാന്‍ പ്രത്യേക പാര്‍ക്കിംഗ് ഗ്രൗണ്ടും പാര്‍ക്കിംഗ് നിയന്ത്രിക്കുവാന്‍ പരിശീലനം ലഭിച്ച വോളണ്ടിയേഴ്‌സും ഉണ്ടാകും. തീര്‍ത്ഥാടകര്‍ക്ക് മിതമായ നിരക്കില്‍ ഭക്ഷണം ലഭ്യമാക്കുന്നതിന് വിവിധ ഭക്ഷണ സ്റ്റാളുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

രൂപതയിലെ എല്ലാ മിഷന്‍ സെന്ററുകളുടെയും സംയുക്തമായ സഹകരണത്തോടെ നടത്തപ്പെടുന്ന തീര്‍ത്ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ചീഫ് കോ-ഓര്‍ഡിനേറ്റര്‍ ഫാ: ടോമി എടാട്ട്, ജനറല്‍ കണ്‍വീനര്‍മാരായ ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍, ലിജോ സെബാസ്റ്റ്യന്‍ എന്നിവര്‍ അറിയിച്ചു. എല്ലാ വിശ്വാസികളെയും ശനിയാഴ്ച നടക്കുന്ന തീര്‍ത്ഥാടനത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി കമ്മറ്റി അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
ഡീക്കന്‍ ജോയ്‌സ് പള്ളിക്കമ്യാലില്‍ - (07832374201), ലിജോ സെബാസ്റ്റ്യന്‍ - (07828874708)
ദേവാലയത്തിന്റെ വിലാസം
The Friars, Aylesford Carmelite Priory, Kent, ME20 7BX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category