1 GBP = 88.40 INR                       

BREAKING NEWS

ഫ്‌ളിപ്പ് ഫ്‌ളോപ്പ് ധരിച്ച് വാഹനം ഓടിക്കുന്നവര്‍ ആ ശീലം ഉപേക്ഷിച്ചോ ളൂ; പിടിക്കപ്പെട്ടാല്‍ 5000 പൗണ്ട് പിഴയും ഒന്‍പത് പോയന്റും പോരാത്തതിന് റോഡ് വിലക്കും ലഭിക്കും

Britishmalayali
kz´wteJI³

ഫ്‌ളിപ്പ് ഫ്‌ളോപ്പ് ചെരിപ്പുകള്‍ ധരിച്ച് വാഹനം ഓടിക്കാത്തവരായി ആരുമുണ്ടാവില്ല. പെട്ടെന്ന് ഒന്നു പുറത്തേക്ക് പോവേണ്ടി വന്നാലോ ചൂടു സമയങ്ങളിലോ നാമെല്ലാവരും ഫ്‌ളിപ്പ് ഫ്‌ളോപ്പ് ചെരിപ്പുകള്‍ ധരിച്ചുകൊണ്ടായിരിക്കും ഡ്രൈവിംഗ് സീറ്റിലേക്ക് കയറുക. എന്നാല്‍ ആ ശീലം ഉപേക്ഷിക്കാനായെന്നാണ് പുതിയ നിയമം സൂചന നല്‍കുന്നത്. പിടിക്കപ്പെട്ടാല്‍ വന്‍ പിഴയായിരിക്കും അധികൃതര്‍ ഈടാക്കുക. 5000 പൗണ്ട് പിഴയും ഒന്‍പത് പോയന്റും പോരാത്തതിന് റോഡ് വിലക്കും ആണ് നിയമലംഘകര്‍ക്കുള്ള ശിക്ഷ.

ഫ്‌ളിപ്പ് ഫ്‌ളോപ്പ് ചെരിപ്പുകള്‍ ധരിച്ച് വാഹനമോടിക്കുന്നത് നിയമ വിരുദ്ധമല്ലെങ്കിലും ഇവ ഉപയോഗിക്കുന്നത് അശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന് കാരണമാകുമെന്നുമെന്നാണ് വിലയിരുത്തല്‍ വരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നിയമം കൊണ്ടുവന്നത്. ഹൈവേ കോഡ് റൂള്‍ 97 അനുസരിച്ച്, ശരിയായ വസ്ത്ര ധാരണവും ചെരിപ്പുകളും ഡ്രൈവര്‍മാര്‍ ഉപയോഗിച്ചില്ലെങ്കില്‍ ഡ്രൈവിംഗിനെ മോശമായി ബാധിക്കും എന്നാണ് വ്യക്തമാക്കുന്നത്.

ചൂടുകാലത്ത്, കാല്‍ വിയര്‍ക്കുവാന്‍ സാധ്യത ഏറെയാണ്. ഈ സമയങ്ങളില്‍ ഫ്‌ളിപ്പ് ഫ്‌ളോപ്പ് ചെരിപ്പുകള്‍ ആണ് ഉപയോഗിക്കുന്നതെങ്കില്‍ കാല്‍ വഴുതിപ്പോകുവാനുള്ള സാധ്യത ഉണ്ട്. ഇത് പെഡലുകള്‍ കൃത്യമായി ഉപയോഗിക്കുന്നതിന് തടസമുണ്ടാക്കുകയും അപകട സാധ്യത സൃഷ്ടിക്കുകയും ചെയ്യും.

ഈ ഡ്രൈവിംഗ് പൊലിസുകാര്‍ പിടികൂടിയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചുവെന്നും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗ് എന്ന പേരിലുമായിരിക്കും കുറ്റം ചുമത്തുക. അശ്രദ്ധയോടെയുള്ള ഡ്രൈവിംഗിന് 100 പൗണ്ട് പിഴയും മൂന്നു പെനാലിറ്റി പോയന്റുകളും അപ്പോള്‍ തന്നെ ലഭിക്കുന്നതാണ്. എന്നാല്‍, വിഷയം കൂടുതല്‍ സാരമുള്ളതാണെങ്കില്‍ ഒരു പക്ഷെ, കോടതിയില്‍ വരെ കയറേണ്ടി വരും.

ആ സാഹചര്യത്തില്‍ ആയിരിക്കും 5000 പോയന്റു വരെ പിഴയം ഒന്‍പതു പെനാലിറ്റി പോയന്റുകളും ഡ്രൈവിംഗ് വിലക്കുമായിരിക്കും ലഭിക്കുക. ഒരു ഇന്‍ഷൂറന്‍സ് സ്ഥാപനത്തിന്റെ കണക്കനുസരിച്ച് 27 ശതമാനത്തോളം പേരാണ് ഫ്‌ളിപ്പ് ഫ്‌ളോപ്പ് ധരിച്ച് വാഹനം ഓടിക്കുന്നത്. മൂന്നില്‍ ഒരാള്‍ ഫ്‌ളിപ്പ് ഫ്‌ളോപ്പ് ധരിച്ച് വാഹനം ഓടിക്കുക എന്ന റിസ്‌ക് എടുക്കുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category