1 GBP = 88.30 INR                       

BREAKING NEWS

കെയര്‍ ഹോമുകളെ വിശ്വസിച്ച് എങ്ങനെ രോഗികളെ ഏല്‍പ്പിക്കും? ഡാര്‍ലിംഗ്ടണിനു സമീപത്തെ വോള്‍ട്ടണ്‍ ഹള്‍ ഹോസ്പിറ്റലിലെ രോഗികളെ ജോലിക്കാര്‍ പീഡിപ്പിക്കുന്ന വീഡിയോ പുറത്തു വിട്ട് ബിബിസി

Britishmalayali
kz´wteJI³

ഡാര്‍ലിംഗ്ടണിലെ വോള്‍ട്ടണ്‍ ഹള്‍ ഹോസ്പിറ്റല്‍ കെയര്‍ ഹോമിലെ രോഗികളെ ജീവനക്കാര്‍ ഉപദ്രവിക്കുന്ന വീഡിയോ പുറത്ത്. രോഗികളെ മാനസികമായി പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നിരിക്കുന്നത്. ഒളിക്യാമറാ ദൃശ്യങ്ങളിലൂടെയാണ് ഈ പീഡന വിവരം പുറത്തുവന്നത്. 

ഓട്ടിസം ബാധിച്ച ഒരു യുവതിയെ ഒരു പുരുഷ ജോലിക്കാരന്‍ മാനസികമായി പീഡിപ്പിക്കുന്നതാണ് ദൃശ്യങ്ങളില്‍ കാണിക്കുന്നത്. കേട്ടു നില്‍ക്കാന്‍ സാധിക്കാത്ത വാക്കുകളാണ് ഇയാള്‍ യുവതിക്കു നേരെ ഉപയോഗിക്കുന്നത്. അരമണിക്കൂറോളം ഈ യുവതിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളാണ് പുറത്തു വന്നത്. ബിബിസി പനോരമയാണ് ഈ ദൃശ്യങ്ങള്‍ പുറത്തു വിട്ടത്. 

ഇന്നലെ രാത്രിയാണ് ബിബിസി വീഡിയോ പുറത്തു വന്നത്. ഉടന്‍ തന്നെ, ഹോള്‍ട്ടണ്‍ ഹള്‍ കെയര്‍ഹോമിലെ 16 സ്റ്റാഫുകളെ സസ്‌പെന്റ് ചെയ്യുകയും പൊലീസ് അന്വേഷണം ആരംഭിക്കുകയും ചെയ്തു. ഈ കെയര്‍ ഹോമില്‍ രണ്ടു മാസത്തോളം അവിടെ കെയററായി ജോലി ചെയ്താണ് ഈ വീഡിയോ ശേഖരിച്ചത്. കണ്‍സീല്‍ഡ് ക്യാമറ ഉപയോഗിച്ചാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്.

മെന്റല്‍ ഹെല്‍ത്ത് ആക്ടിനു കീഴിലുള്ള അലക്‌സ് എന്ന ഇരുപത് വയസ് മാത്രം പ്രായമുള്ള ഓട്ടിസം ബാധിച്ച യുവാവിനെ പീഡിപ്പിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ട്. കെയറര്‍മാരായ പുരുഷന്മാരെ കാണുമ്പോള്‍ തന്നെ ഈ യുവാവ് പേടിക്കുന്ന ദൃശ്യങ്ങളാണ് കാണുവാന്‍ സാധിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category