1 GBP = 88.70 INR                       

BREAKING NEWS

നിങ്ങളുടെ കുട്ടികളുടെ ബുദ്ധിശക്തി അളക്കാന്‍ മെന്‍സ പരീക്ഷയ്ക്കു പോകേണ്ടതില്ല; ഈ ചോദ്യങ്ങള്‍ക്ക് ഉത്തരം തേടൂ; എന്നിട്ടു നിശ്ചയിക്കാം മക്കളെ എങ്ങനെ ശരിയാക്കണമെന്ന്

Britishmalayali
kz´wteJI³

സാമാന്യ ബുദ്ധിവൈഭവമുള്ള കുട്ടികളാണ് മെന്‍സ പരീക്ഷയെഴുതുന്നത്. ബുദ്ധിശക്തിയുടെ അളവുകോലായ ഐക്യു കണ്ടെത്തുന്നതിനുള്ള പരീക്ഷയാണിത്. അടുത്തകാലത്ത് നാലുവയസ്സുകാരന്‍ അലന്ന ജോര്‍ജ് എന്ന കുരുന്ന് 140-നുമേല്‍ ഐക്യു പ്രദര്‍ശിപ്പിച്ച് മെന്‍സയില്‍ ഇടം നേടിയിരുന്നു. നിലവില്‍ മെന്‍സ ക്ലബ്ബിലുള്ളത് ഒട്ടേറെ ഇന്ത്യക്കാരടക്കം 20,000-ത്തോളം അംഗങ്ങളാണ്. ഇതില്‍ 60 പേര്‍ ആറുവയസ്സിനും താഴെ പ്രായമുള്ള കുരുന്നു ബുദ്ധിമാന്മാരാണ്.

ലോകത്തേറ്റവും പഴക്കം ചെന്ന ഐക്യു റാങ്കിങ് പട്ടികയാണ് മെന്‍സ. ഏറ്റവും ആധികാരികവുമായി പരിഗണിക്കുന്നതും ഇതിനെയാണ്. ബുദ്ധിശക്തി അളക്കുന്നതിനുള്ള പരീക്ഷയില്‍ 98 ശതമാനത്തിലേറെ മാര്‍ക്ക് വാങ്ങുന്നവര്‍ക്കേ ഈ പട്ടികയില്‍ ഇടം ലഭിക്കൂ. ഇംഗ്ലണ്ടിലെ ലിങ്കണ്‍ഷയറിലാണ് മെന്‍സയുടെ ആസ്ഥാനം. ഓസ്‌ട്രേലിയന്‍ അഭിഭാഷകനായ റോളന്‍ഡ് ബെരിറ്റും ബ്രിട്ടീഷ് ശാസ്ത്രജ്ഞനായ ഡോ. ലാന്‍സെലോട്ട് വേറും ചേര്‍ന്ന് 1946-ല്‍ ഓക്‌സ്ഫഡിലെ ലിങ്കണ്‍ കോളേജിലാണ് മെന്‍സയ്ക്ക് തുടക്കമിട്ടത്.

സ്റ്റാന്‍ഡേര്‍ഡ് ബിനറ്റ് ഇന്റലിജന്‍സ് സ്‌കെയില്‍സ് എന്നറിയപ്പെടുന്ന പരീക്ഷയാണ് പ്രധാനമായും ഇതിലുള്ളത്. തില്‍ 132 സ്‌കോര്‍ ചെയ്താലാണ് മെന്‍സ പട്ടികയില്‍ ഇടം ലഭിക്കുക. സ്‌കോര്‍ ചെയ്യാവുന്നതിന്റെ പരമാവധി 148 ആണെന്നും കരുതുന്നു. വിഖ്യാത ശാസ്ത്രജ്ഞന്‍ ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്റെ ഐക്യു ആണിതെന്നും വിലയിരുത്തപ്പെടുന്നു.

എല്ലാവര്‍ക്കും മെന്‍സ പരീക്ഷയ്ക്കിരിക്കാനാവില്ല. അതുകൊണ്ടുതന്നെ നമ്മുടെ കുട്ടികളുടെ ബുദ്ധിശക്തി അളക്കാനുള്ള എളുപ്പവിദ്യ മെന്‍സ തന്നെ നിര്‍ദേശിക്കുന്നു. പത്ത് പസിലുകളാണ് അതിനായി അവര്‍ നിര്‍ദേശിക്കുന്നത്. അതില്‍ കുട്ടികളെങ്ങനെ പ്രകടനം നടത്തുന്നുവെന്ന് പരിശോധിക്കുക വഴി കുട്ടികളുടെ വൈഭവം അളക്കാനാകും. ഓരോ കുട്ടികളും ഓരോ തരത്തിലാകും ഈ പസിലുകളോട് പ്രതികരിക്കുക. അവയുടെ ഉത്തരം ശരിയായി കണ്ടെത്താനായില്ലെന്ന് കരുതി കുട്ടികള്‍ കഴിവു കുറഞ്ഞവരാണെന്ന് കാണേണ്ടതുമില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category