1 GBP = 88.00 INR                       

BREAKING NEWS

ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസ അനുമതി ആദ്യമായി ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്; റീഗല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ശ്യാംദാസ് ഷറൂഫും ഖുഷി ജുവലറി ഉടമ ഖുഷി ഖത്വാനിയും ഗോള്‍ഡന്‍ കാര്‍ഡ് ഏറ്റുവാങ്ങി; രാജ്യത്ത് സ്ഥിര താമസാനുമതി ലഭിക്കുക നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കും

Britishmalayali
kz´wteJI³

ദുബായ്: ദുബായില്‍ പ്രവാസികള്‍ക്ക് സ്ഥിരതാമസം അനുവദിക്കുന്ന ആദ്യ ഗോള്‍ഡന്‍ കാര്‍ഡ് ലഭിച്ചത് രണ്ട് ഇന്ത്യക്കാര്‍ക്ക്. വാസു ഷാറൂഫ്, ഖുഷി എന്നീ ഇന്ത്യക്കാരാണ് ദുബായ് താമസ കുടിയേറ്റ വകുപ്പ് അധികൃതരില്‍നിന്ന് കാര്‍ഡ് കൈപ്പറ്റിയത്. വകുപ്പിന്റെ മുഖ്യ കാര്യാലയമായ ജാഫ്‌ലിയ ഓഫീസില്‍ കഴിഞ്ഞദിവസം ഇവര്‍ക്ക് പാസ്‌പോര്‍ട്ടില്‍ സ്ഥിരതാമസത്തിനുള്ള സ്റ്റാമ്പ് പതിച്ച പാസ്പോര്‍ട്ട് നല്‍കി. ദുബായ് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്‌സ് മേധാവി മേജര്‍ ജനറല്‍ മുഹമ്മദ് അഹമ്മദ് അല്‍ മറിയുടെ സാന്നിധ്യത്തിലാണ് ഇന്ത്യക്കാര്‍ ഗോള്‍ഡന്‍ കാര്‍ഡ് ഏറ്റുവാങ്ങിയത്.

പ്രവാസികള്‍ക്ക് ദുബായില്‍ സ്ഥിരതാമസാനുമതി നല്‍കുന്നതിനായാണ് യുഎഇ ഗോള്‍ഡന്‍ കാര്‍ഡുകള്‍ ഇറക്കിയിരിക്കുന്നത്. നിക്ഷേപകര്‍ക്കും വൈദ്യശാസ്ത്രം, എഞ്ചിനീയറിങ്, ശാസ്ത്രം, കല എന്നീ രംഗങ്ങളിലെ പ്രതിഭകള്‍ക്കുമായിരിക്കും രാജ്യത്ത് ഗോള്‍ഡന്‍ കാര്‍ഡ് എന്നറിയപ്പെടുന്ന സ്ഥിര താമസാനുമതി ലഭിക്കുക. 10,000 കോടി ദിര്‍ഹത്തിന്റെ നിക്ഷേപമുള്ള 6800 പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ സ്ഥിരതാമസ അനുമതി നല്‍കുകയെന്ന് കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. പ്രഖ്യാപനത്തോടൊപ്പം തന്നെ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ നല്‍കാനുള്ള നടപടികള്‍ക്കും താമസ-കുടേയറ്റകാര്യ വകുപ്പ് തുടക്കം കുറിച്ചു. തുടര്‍ന്ന് വസു ശ്യാംദാസ് ഷാറൂഫ്, ഖുഷി ഖത്വാനിയും ആദ്യ ഗോള്‍ഡന്‍ കാര്‍ഡുകള്‍ കൈപ്പറ്റി.

യുഎഇയിലെ റീഗല്‍ ഗ്രൂപ്പ് ചെയര്‍മാനാണ് ശ്യാംദാസ് ഷാറൂഫ്. റിയല്‍എസ്റ്റേറ്റ്, ടെക്നോളജി, ടെക്സ്റ്റയില്‍സ് തുടങ്ങിയ രംഗങ്ങളില്‍ സംരംഭങ്ങളുള്ള അദ്ദേഹം 1960ലാണ് യുഎഇയില്‍ പ്രവര്‍ത്തനമാരംഭിച്ചത്. ദുബായിലെ ഖുഷി ജുവലറി ഉടമയും അല്‍ നിസാര്‍ ഫിലം കമ്പനി മാനേജിങ് ഡയറക്ടറുമാണ് ഖുഷി ഖത്വാനി. അദ്ദേഹവും 50 വര്‍ഷത്തോളമായി യുഎഇയില്‍ താമസിച്ചു വരികയാണ്. 1350 ദിര്‍ഹം ഫീസ് നല്‍കിയ ഉടന്‍ തന്നെ ഇരുവരുടെയും പാസ്പോര്‍ട്ടുകളില്‍ ഗോള്‍ഡന്‍ കാര്‍ഡ് വിസകള്‍ പതിപ്പിച്ചുനല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category