1 GBP = 88.40 INR                       

BREAKING NEWS

ഹിന്ദുത്വത്തിന്റെ പര്‍ണ്ണശാലയില്‍ മാറ്റുകൂട്ടി മോദി കരുത്ത് തെളിയിച്ചപ്പോള്‍ 5 വര്‍ഷം കഷ്ടപ്പെട്ടിട്ടും ഫലം ഒന്നും ഇല്ലാതെ രാഹുലിന് തോല്‍ക്കേണ്ടി വന്നത് എന്തുകൊണ്ട്? ഭരണനേട്ടങ്ങള്‍ ഏറെ ചൂണ്ടിക്കാട്ടുമ്പോഴും എങ്ങനെയാണ് സിപിഎം തകര്‍ന്നടിഞ്ഞത്? മോദിയുടെ വമ്പന്‍ നേട്ടവും കോണ്‍ഗ്രസിന്റെ വീഴ്ച്ചയും സിപിഎമ്മിന്റെ സമ്പൂര്‍ണ്ണ തകര്‍ച്ചയും നല്‍കുന്ന പാഠങ്ങള്‍ ഇവ..

Britishmalayali
ഷാജന്‍ സ്‌കറിയ

തിരഞ്ഞെടുപ്പില്‍ ഏതാണ്ട് ഒരേ നിലപാടെടുത്ത രാഷ്ട്രീയ പാര്‍ട്ടികളായിരുന്നു ബിജെപിയും സിപിഎമ്മും. സിപിഎമ്മും ബിജെപിയും വര്‍ഗീയതയുടെ പേരിലാണ് വോട്ട് പിടിക്കാന്‍ ശ്രമിച്ചത്. ബിജെപി ഹിന്ദുത്വത്തെ ഒരു ഫിലോസഫിയാക്കി അവതരിപ്പിച്ചപ്പോള്‍ സിപിഎം ന്യൂനപക്ഷ പ്രീണനത്തെ ഫിലോസഫിയാക്കി അവതരിപ്പിച്ചു. സിപിഎം വിതച്ച ന്യൂനപക്ഷ പ്രീണനത്തിന്റെ ഫലം കൊയ്യാന്‍ ഭാഗ്യം ലഭിച്ചത് പക്ഷേ കോണ്‍ഗ്രസിനായിപ്പോയി. അതേ സമയം ബിജെപി വിതച്ച ഹിന്ദുത്വ ഫിലോസഫിയുടെ ഫലം അവര്‍ നന്നായി കൊയ്തു. ഏറ്റവും ചുരുക്കി ഈ തിരഞ്ഞെടുപ്പിനെ ഇങ്ങനയെ വ്യഖ്യാനിക്കാന്‍ കഴിയൂ.

ഇന്ത്യ എന്ന് പറയുന്ന മഹത്തായ ജനാധിപത്യ രാജ്യത്തെ മതത്തിന്റെയും വംശീയതയുടെയും അടിസ്ഥാനത്തില്‍ വിഭജിച്ചുകൊണ്ട് വിജയം നേടുന്നതിന് വേണ്ടി രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ ഓരേപോലെ ശ്രമിക്കുകയും ഒരു പാര്‍ട്ടി വിജയിക്കുകയും ഒരു പാര്‍ട്ടി പരാജയപ്പെടുകയും ചെയ്തത് ഇങ്ങനെയാണ്. എന്നാല്‍ സിപിഎമ്മിന്റെ തന്ത്രം എന്തെങ്കിലും ആശയത്തിന്റെ പിന്‍ബലമില്ലാതെ വോട്ടുബാങ്ക് മാത്രം ലക്ഷ്യമാക്കിയുള്ള വര്‍ഗീയ കളിയായി മാറിയപ്പോള്‍ ബിജെപി ഹിന്ദുത്വം എന്ന ആശയത്തെ അവരുടെ ഫിലോസഫിയാക്കി അവതരിപ്പിച്ച കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്. എങ്ങനെയാണ് മോദി ജയിക്കുകയും അതേ സമയം പിണറായി തോല്‍ക്കുകയും ചെയ്തത് എന്ന ചോദ്യത്തിനുള്ള ഉത്തരം രണ്ടുപേരുടേയും തന്ത്രത്തില്‍ ഒളിഞ്ഞിരിക്കുന്നു.

എന്താണ് പിണറായി വിജയന്‍ ചെയ്തതെന്ന് ആദ്യം പരിശോധിക്കാം. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് പിണറായി വിജയന്‍ ഒരി വലിയ യാഥാര്‍ത്ഥ്യം മനസിലാക്കി. കേരളത്തില്‍ ബിജെപി വളരുന്നു. ബിജെപിയിലേക്ക് ഒഴുകുന്നത് കേരളത്തിലെ ഹിന്ദുക്കളാണ്. ഹിന്ദുക്കള്‍ എന്നാല്‍ സിപിഎമ്മിന്റെ അടിത്തറയാണ്. മുസ്ലീമുകളപം ക്രിസ്ത്യാനികളും യുഡിഎഫിന്റെ ഭാഗമായി ഉറച്ച് നില്‍ക്കുമ്പോള്‍ ഹിന്ദുവിന്റെ ബലത്തില്‍ മാത്രം പ്രവര്‍ത്തിക്കുന്ന സിപിഎമ്മിനെ സംബന്ധിച്ചിടത്തോളം സിപിഎമ്മിന്റെ ഓരോ ശതമാന നഷ്ടമായി മാറും. അതുകൊണ്ട് ബോധപൂര്‍വമായ ന്യുനപക്ഷ പ്രീണന നയം എടുക്കുകയും ആര്‍എസ്എസിനെതിരെ ഉറച്ച നിലപാടെടുക്കുകയും അതേ പക്ഷം ന്യുനപക്ഷ മുസ്ലിംങ്ങളേയും ന്യുനപക്ഷ ക്രിസ്ത്യാനികളേയും പ്രോത്സാഹിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്ന നയമായിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പിലേത്.


ഇടുക്കിയില്‍ കസ്തൂരിരംഗന്റെ പേരിലുണ്ടായ കോലാഹലവും അതില്‍ പ്രകൃതിക്ക് എതിരായതും നിയമവിരുദ്ധവുമായ സിപിഎമ്മിന്റെ നടപടിയും ഒന്നു മാത്രമായിരുന്നു. സഭാ പ്രശ്നത്തില്‍ ഇടപെടുകയും രണ്ട് കൂട്ടര്‍ക്കും സഹായ വാഗ്ദാനവും നല്‍കുകയും ചെയ്ത് സിപിഎം അവരുടെ വെന്നിക്കൊടി പാറിച്ചു. സിപിഎമ്മിന്റെ ഭാഗ്യമെന്ന് പറയട്ടെ പ്രവീണ്‍ തൊഗാഡിയയേക്കാള്‍ മൗലിക വാദിയായ ഹിന്ദു വര്‍ഗീയവാദിയായി വെള്ളാപ്പള്ളി നടേശന്‍ തെരുവില്‍ ഇറങ്ങുകയും ചെയ്തതോടു കൂടി ന്യൂനപക്ഷ ധ്രുവീകരണം അതിന്റെ അങ്ങേയറ്റത്തേക്ക് വളര്‍ന്നു. അപ്പോഴേയ്ക്കും ബിജെപി ഇവിടെ അടിത്തറ ഉണ്ടാക്കി കഴിഞ്ഞിരുന്നു. കേരള ചരിത്രത്തില്‍ ആദ്യമായി ഒരു മണ്ഡലത്തില്‍ അവര്‍ വിജയിക്കുകയും മറ്റൊരു മണ്ഡലത്തില്‍ കേവലം 89 വോട്ടുകള്‍ക്ക് തോല്‍ക്കുകയും ചെയ്തു.

അതുകൊണ്ട് ഇനിയുള്ള കാലം കേരളത്തില്‍ പിടിച്ച് നില്‍ക്കണമെങ്കില്‍ ഇവിടത്തെ ന്യുന പക്ഷങ്ങളുടെ സംരക്ഷകര്‍ കോണ്‍ഗ്രസുകാരല്ല തങ്ങളാണ് എന്ന് അടിച്ചേല്‍പ്പിക്കണം എന്ന് പിണറായി വിജയന്‍ തീരുമാനിക്കുന്നു. അങ്ങനെയാണ് ഹിന്ദുവിന്റെ വികാരങ്ങളെ വ്രണപ്പെടുത്തിക്കൊണ്ട് ശബരിമല യുവതി പ്രവേശന വിഷയത്തില്‍ നവോത്ഥാനത്തിന്റെ പേരുപറഞ്ഞുകൊണ്ട് ഭക്തര്‍ക്കെതിരെ സിപിഎമ്മും പിണറായിയും നിലപാടെടുക്കുന്നത്. അത്തരമൊരു നിലപാട് സിപിഎം എടുക്കുമ്പോള്‍ ഭക്തര്‍ തെരുവിലിറങ്ങുമെന്നും അവര്‍ നാമപജപം നടത്തുമെന്നും അത് മുസ്ലിം ന്യുനപക്ഷങ്ങളുടെ കാതിലേക്ക് വടക്കേ ഇന്ത്യന്‍ മോഡല്‍ ആള്‍ക്കൂട്ട ജനാധിപത്യത്തിന്റെ ഓര്‍മ്മകളായിരിക്കുമെന്നും സിപിഎം കണക്ക് കൂട്ടി.

ഒരു പരിധി വരെ അത് വിജയിച്ചു. അതുകൊണ്ടാണ് ഒരു ഭക്തയായ യുവതിയും ശബരിമലയിലേക്ക് തിരിഞ്ഞ് നോക്കാതിരുന്നിട്ടും യുക്തിയും ഭക്തിയും ലവലേശം തേച്ചിട്ടില്ലാത്ത ചില വേഷം കെട്ടുകാരെ നിര്‍ബന്ധിച്ച് ശബരിമലയില്‍ എത്തിക്കാന്‍ പിണറായി വിജയനും സംഘവും ശ്രമിച്ചത്. അയ്യപ്പനെ കടുക്കാ കുടിപ്പിക്കാന്‍ വരെ ശ്രമിച്ച മര്യാദ ലവ ലേശമില്ലാത്ത ആ സ്ത്രീ ജനങ്ങള്‍ സിപിഎമ്മിന് ഒരുക്കിക്കൊടുത്ത് ന്യുനപക്ഷങ്ങളുടെ പിന്തുണ എന്ന വ്യാമോഹമായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category