1 GBP = 88.70 INR                       

BREAKING NEWS

എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം നാളെ; വിശ്വാസികളെ സ്വാഗതം ചെയ്ത് മാര്‍ ജോസഫ് സ്രാമ്പിക്കല്‍

Britishmalayali
ഫാ. ബിജു കുന്നയ്ക്കാട്ട്

യ്ല്‍സ്ഫോര്‍ഡ് പ്രയറിയിലേക്ക് നാളെ ശനിയാഴ്ച യുകെയിലെ സീറോമലബാര്‍ വിശ്വാസസമൂഹം ഒഴുകിയെത്തും. ഗ്രേറ്റ് ബ്രിട്ടന്‍ സീറോമലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ നേതൃത്വത്തിലാണ് രൂപതയിലെ വിശ്വാസികള്‍ ഒന്നടങ്കം തീര്‍ത്ഥാടനമായി ഇവിടെ എത്തുന്നത്.


ഉച്ചക്ക് പന്ത്രണ്ടു മണിക്കു എയ്ല്‍സ്ഫോര്‍ഡിലെ പ്രശസ്തമായ ജപമാലരാമത്തിലൂടെ നടത്തപ്പെടുന്ന കൊന്തപ്രദിക്ഷണത്തില്‍ ജപമാലഭക്തര്‍ ഒന്നടങ്കം പങ്കുചേരും. ജപമാലക്കു ശേഷം ഡിവൈന്‍ ധ്യാനകേന്ദ്രം ഡയറക്ടര്‍ ഫാ. ജോര്‍ജ് പനക്കല്‍ മരിയന്‍ പ്രഭാഷണം നടത്തും. അതിനുശേഷം ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷപൂര്‍വ്വമായ തിരുന്നാള്‍ കുര്‍ബാന നടക്കും. സ്വര്‍ഗാരോപിത മാതാവിന്റെ ഗ്രോട്ടോയ്ക്ക് മുന്‍പില്‍ പ്രത്യേകം തയ്യാറാക്കിയ ബലിപീഠത്തിലായിരിക്കും കുര്‍ബാന അര്‍പ്പിക്കുക.

രൂപതയിലെ വികാരി ജനറാള്‍മാരും എല്ലാ റീജിയനുകളില്‍നിന്നും വിശ്വാസികള്‍ക്കൊപ്പം എത്തുന്ന വൈദികരും തിരുക്കര്‍മ്മങ്ങള്‍ക്ക് സഹകാര്‍മ്മികരാകും. വിശുദ്ധകുര്‍ബാനക്കു ശേഷം വിശ്വാസപ്രഘോഷണത്തിന്റെ പ്രതീകമായി വാദ്യമേളങ്ങളുടെ അകമ്പടിയോടുകൂടി കര്‍മ്മലമാതാവിന്റെയും മറ്റു വിശുദ്ധരുടെയും തിരുസ്വരൂപങ്ങള്‍ വഹിച്ചുകൊണ്ടുള്ള ആഘോഷമായ തിരുന്നാള്‍ പ്രദിക്ഷണം നടക്കും. 

തീര്‍ത്ഥാടകര്‍ക്കായി വിശാലമായ പാര്‍ക്കിങ് സൗകര്യം (കാറുകള്‍, കോച്ചുകള്‍) ഏര്‍പ്പെടുത്തിയിട്ടുണ്ട്. മിതമായ നിരക്കില്‍ ഭക്ഷണശാലകളും ഭക്തസാധനങ്ങളുടെ കൗണ്ടറുകളും ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടനത്തോടനുബന്ധിച്ചു നേര്‍ച്ചകാഴ്ചകള്‍ സമര്‍പ്പിക്കാനും, കഴുന്ന്, മുടി എന്നിവ എഴുന്നള്ളിക്കുന്നതിനും അടിമ വയ്ക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കും. തിരുന്നാള്‍ പ്രസുദേന്തിയാകാന്‍ താല്‍പര്യമുള്ളവര്‍ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടേണ്ടതാണ്.
ഡീക്കന്‍ ജോയ്സ് പള്ളിക്കമ്യാലില്‍ (07832374201), ലിജോ സെബാസ്റ്റ്യന്‍ (07828874708)
സ്ഥലത്തിന്റെ വിലാസം
The Friars, Aylesford Carmelite Priory, Kent, ME20 7BX

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category