1 GBP = 87.30 INR                       

BREAKING NEWS

തന്റെ കുഞ്ഞല്ലെന്ന് സംശയിച്ച് ഭാര്യയ്ക്കെതിരെ പരാതിയുമായി യുവാവ്; ഡിഎന്‍എ ടെസ്റ്റ് നടത്തിയപ്പോള്‍ കുഞ്ഞ് സ്വന്തമെന്ന് ഉറപ്പിച്ചിട്ടും ഏറ്റെടുക്കാന്‍ വയ്യ; കടുത്ത നടപടിയ്ക്കൊരുങ്ങി വനിതാകമ്മിഷന്‍; സഹപ്രവര്‍ത്തകര്‍ക്കെതിരെ നിരന്തരം പീഡന കേസ് കൊടുക്കുന്ന യുവതിയ്ക്കെതിരെയും കമ്മിഷന്റെ ഇടപെടല്‍ വരുന്നു

Britishmalayali
kz´wteJI³

തിരുവനന്തപുരം: കഴിഞ്ഞ ദിവസം വനിതാ കമ്മീഷന്‍ അദാലത്തില്‍ കഴിഞ്ഞ ദിവസം നടന്നത് നടകീയ രംഗങ്ങള്‍. ഡിഎന്‍എ പരിശോധനയില്‍ സ്വന്തം കുട്ടിയെന്നു തെളിഞ്ഞിട്ടും സംരക്ഷിക്കാനാവില്ലെന്ന നിലപാടുമായി യുവാവ് ഇന്നലെ രംഗത്തെത്തിയത്. ഏഴുമാസം ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ച ഇയാള്‍ കുട്ടിയുടെ പിതൃത്വത്തില്‍ സംശയിച്ചു കമ്മിഷനു പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ക്കെതിരെ നിയമനടപടികള്‍ അടക്കമുള്ളവ സ്വീകരിക്കുമെന്ന് വനിതാ കമ്മിഷന്‍ അറിയിച്ചു. പ്രത്യേക സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ് പുരുഷന്റെ പരാതി കമ്മിഷന്‍ സ്വീകരിച്ചത്. അതേസമയം പരാതിയില്‍ വിശദമായി നടത്തിയ അന്വേഷണത്തിലും.

തുടര്‍ന്നു നടത്തിയ ഡിഎന്‍എ പരിശോധനയിലും യുവാവാണു കുട്ടിയുടെ പിതാവെന്നു വ്യക്തമായി. എന്നിട്ടും ഭാര്യയെയും കുഞ്ഞിനെയും ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് യുവാവ് ഇന്നലെ കമ്മിഷനെ അറിയിക്കുകയായിരുന്നു. പ്രശ്‌നപരിഹാരത്തിനായി ഇയാളുടെ അമ്മയോട് അടുത്ത അദാലത്തില്‍ ഹാജരാകാന്‍ കമ്മിഷന്‍ ഉത്തരവു നല്‍കി. യുവാവിന്റെ നടപടിയെ ശക്തമായി അപലപിച്ച കമ്മിഷന്‍ നിയമനടപടികളുമായി മുന്നോട്ടുപോകുമെന്നും അറിയിച്ചിട്ടുണ്ട്.

അതേസമയം സഹപ്രവര്‍ത്തകര്‍ തന്നോടു മോശമായി പെരുമാറിയെന്ന് ആരോപിച്ച് പിഎഫ് ഓഫിസില്‍ ജോലി ചെയ്യുന്ന യുവതി കമ്മിഷനില്‍ നല്‍കിയ പരാതിയും ചര്‍ച്ചയായി. എതിര്‍കക്ഷി കമ്മിഷനില്‍ ഹാജരായിട്ടും പരാതിക്കാരിയായ യുവതി ഹാജരായില്ല.തുടര്‍ന്നു കമ്മിഷന്‍ നേരിട്ട് ഇവരുടെ ഓഫിസില്‍ വിളിച്ച് അന്വേഷണം നടത്തി.

കാരണം കൂടാതെ സഹപ്രവര്‍ത്തകര്‍ക്കെതിരെ ഇവര്‍ തുടര്‍ച്ചയായി പരാതി നല്‍കുന്നതായും കണ്ടെത്തി. ഇതിനോടകം 13 പേര്‍ക്കെതിരെയാണ് പരാതി നല്‍കിയത്. എതിര്‍കക്ഷിയുടെ ആരോപണം ഗൗരവമായി എടുത്തെന്നും വ്യാജപരാതി നല്‍കിയ യുവതിക്കെതിരെ നടപടിയെടുക്കുമെന്നും കമ്മിഷന്‍ അറിയിച്ചു.ഗാര്‍ഹിക പീഡനക്കേസുകള്‍, വസ്തുവഴി തര്‍ക്കങ്ങളാണ് കമ്മിഷന്റെ മുന്നിലെത്തിയത്. വിവാഹ ജീവിതത്തെ ഗൗരവത്തോടെ കാണാത്തതാണ് ഭൂരിഭാഗം പ്രശ്‌നങ്ങള്‍ക്കും കാരണമെന്ന് കമ്മിഷന്‍ നിരീക്ഷിച്ചു.

അംഗങ്ങളായ ഡോ. ഷാഹിദാ കമാല്‍, ഇ.എം.രാധ, എം.എസ്. താര, ഷിജി ശിവജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്ന അദാലത്തില്‍ 160 പരാതികളാണു പരിഗണിച്ചത്. 9 പരാതികള്‍ റിപ്പോര്‍ട്ടിനു സമര്‍പ്പിച്ചു. 4 പരാതി കൗണ്‍സിലിങിനും വിട്ടു. 38 പരാതികള്‍ പരിഹരിച്ചു. 109 എണ്ണം അടുത്ത അദാലത്തിലേക്കു മാറ്റി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category