1 GBP = 88.30 INR                       

BREAKING NEWS

മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലാന്‍ കൊടിക്കുന്നില്‍; മാവേലിക്കര എംപി പ്രോ ടേം സ്പീക്കറായേക്കും; ആറു തവണ ലോക്സഭാംഗമയ കൊടിക്കുന്നില്‍ സുരേഷിന്റെ നിയോഗം കര്‍ണാടകയില്‍ നിന്നുള്ള മുനിയപ്പ തോറ്റതോടെ; സിപിഐ സ്ഥാനാര്‍ത്ഥി ചിറ്റയത്തെ തോല്‍പ്പിച്ചത് അറുപതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

Britishmalayali
kz´wteJI³

കൊട്ടാരക്കര:പ്രധാനമന്ത്രിയാകുന്ന നരേന്ദ്ര മോദിക്ക് സത്യപ്രതിജ്ഞ ചൊല്ലിക്കൊടുക്കാനുള്ള നിയോഗം മാവേലിക്കര എംപി. കൊടിക്കുന്നില്‍ സുരേഷിന് ലഭിച്ചേക്കും. പ്രോ ടേം സ്പീക്കറാണ് പ്രധാനമന്ത്രിക്ക് സത്യപ്രതിജ്ഞ ചൊല്ലി കൊടുക്കേണ്ടത്. ലോക്സഭാംഗങ്ങളില്‍ സീനിയോറിറ്റിയുള്ള ആളാണ് പ്രോ ടേം സ്പീക്കറാകേണ്ടത്. അങ്ങനെയെങ്കില്‍ ഈ അവസരം കൊടിക്കുന്നില്‍ സുരേഷിന് ലഭിക്കും.


കഴിഞ്ഞ സഭയില്‍ കര്‍ണാടകയില്‍നിന്നുള്ള മുനിയപ്പയായിരുന്നു സീനിയര്‍ അംഗം. ഇക്കുറി മുനിയപ്പ ജയിക്കാത്തതിനാല്‍ കൊടിക്കുന്നില്‍ പ്രോ ടേം സ്പീക്കറാകാനുള്ള സാധ്യത ഏറെയാണ്. അങ്ങനെയായാല്‍ മോദിയെ പ്രതിജ്ഞ ചൊല്ലിക്കേണ്ട ചുമതല കൊടിക്കുന്നിലിനാകും.

മാവേലിക്കരയില്‍ സിപിഐ സ്ഥാനാര്‍ത്ഥി ചിറ്റയം ഗോപകുമാറിനെ പിന്നിലാക്കിയാണ് കൊടിക്കുന്നില്‍ സുരേഷിന്റെ ജയം. 4,44,415 വോട്ടുകളാണ് കൊടിക്കുന്നില്‍ നേടിയത്. 3,79,277 വോട്ടുകളാണ് സിപിഐ സ്ഥാനാര്‍ത്ഥിക്ക് ലഭിച്ചത്. എന്‍ഡിഎയ്ക്കായി രംഗത്തിറങ്ങിയ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി തഴവ സഹദേവന് 1,33,546 വോട്ടുകള്‍ മാത്രമാണ് നേടാനായത്.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അംഗമായ കൊടിക്കുന്നില്‍ സുരേഷ് ആറ് തവണ ലോക്‌സഭാംഗമായിട്ടുള്ള ആളാണ്. 2012 ഒക്ടോബര്‍ 28 ന് നടന്ന കേന്ദ്ര മന്ത്രിസഭാ പുനഃസംഘടനയില്‍ കൊടിക്കുന്നില്‍ സുരേഷ് കേന്ദ്ര തൊഴില്‍ സഹമന്ത്രി പദവും അലങ്കരിച്ചിട്ടുണ്ട്. ആകെ ഒന്‍പത് മത്സരങ്ങളാണ് കൊടിക്കുന്നില്‍ നേരിട്ടത്. ആദ്യ ജയം 27ാം വയസ്സില്‍ അടൂര്‍ ലോക് സഭ മണ്ഡലത്തില്‍നിന്ന് ആയിരുന്നു. പിന്നീട് 1991, 1996, 1999, 2009, 2014 വര്‍ഷങ്ങളില്‍ ലോക്‌സഭയിലെത്തി. അടൂരില്‍നിന്ന് നാലുതവണയും മാവേലിക്കരയില്‍നിന്ന് രണ്ടു തവണയുമാണ് ഇദ്ദേഹം ലോക് സഭയിലെത്തുന്നത്.

പ്രോ ടൈം സ്പീക്കര്‍
ചെറിയൊരു കാലയളവിലേയ്ക്ക് ലോക്‌സഭയുടെയും നിയമസഭകളുടെയും പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിന് താല്‍ക്കാലികമായി ചുമതലപ്പെടുത്തന്നതാണ് പ്രോടെം സ്പീക്കര്‍. ലോക്‌സഭയിലേയ്ക്കും നിയമസഭയിലേയ്ക്കുമുള്ള ജനപ്രതിനിധികള്‍ തിരഞ്ഞെടുക്കപ്പെട്ടുവെങ്കിലും സ്പീക്കറും ഡപ്യൂട്ടി സ്പീക്കറും തിരഞ്ഞെടുക്കപ്പെടാത്ത സാഹചര്യത്തില്‍ സഭയുടെ പ്രവര്‍ത്തനം നിയന്ത്രിക്കുന്നത് പ്രോടെം സ്പീക്കറാണ്.

എന്തെങ്കിലും കാരണവശാല്‍ സ്പീക്കര്‍, ഡപ്യൂട്ടി സ്പീക്കര്‍ തസ്തികകള്‍ ഒഴിഞ്ഞു കിടന്നാല്‍ നിയമ നിര്‍മ്മാണ സഭകളുടെ പ്രവര്‍ത്തനം പ്രോടെം സ്പീക്കറുടെ നിയന്ത്രണത്തിലാകും. ആദ്യ ലോക്‌സഭയുടെ ആദ്യ പ്രോടെം സ്പീക്കര്‍ ജി.വി.മാല്‍വാങ്കര്‍ ആയിരുന്നു. അദ്ദേഹം പിന്നീട് സ്പീക്കറായി. അദ്ദേഹത്തിന്റെ നിര്യാണത്തെ തുടര്‍ന്ന് ബി.ദാസ് പ്രോടെം സ്പീക്കറായി നിയമിതനായി.

പ്രോടെം സ്പീക്കറെ നിയമിക്കുന്നത് ലോക്‌സഭയിലേയ്ക്കും നിയമസഭകളിലേയ്ക്കും തിരഞ്ഞെടുക്കപ്പെടുന്നവരുമായുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ്. സ്ഥിരം സ്പീക്കറെ തിരഞ്ഞെടുക്കുന്നത് വരെ പ്രോടെം സ്പീക്കറിന് സഭയുടെ നടപടിക്രമങ്ങള്‍ നിയന്ത്രിക്കാം. സാധാരണ ഗതിയില്‍ ആ സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഏറ്റവും മുതിര്‍ന്ന അംഗത്തെയായിരിക്കും പ്രോടെം സ്പീക്കറായി തിരഞ്ഞെടുക്കുക. പുതിയ അംഗങ്ങളുടെ സത്യപ്രതിജ്ഞയാണ് പ്രോടെം സ്പീക്കറുടെ മുഖ്യ ചുമതലകളിലൊന്ന്. പിന്നെ പുതിയ സ്പീക്കറെ തിരഞ്ഞെടുക്കുന്ന നടപടിയും പ്രോടെം സ്പീക്കറുടെ ചുമതലയിലാണ് നടക്കുക. പുതിയ സ്പീക്കറെ തിരഞ്ഞെടുക്കന്നതോടെ പ്രോടെം സ്പീക്കറുടെ പ്രവര്‍ത്തനം അവസാനിക്കും.

പ്രോടെം സ്പീക്കറുടെ അധികാരങ്ങള്‍ ഇതുവരെ കൃത്യമായി നിര്‍വചിച്ചിട്ടില്ല. എന്നാല്‍, തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്താന്‍ പ്രോടെം സ്പീക്കര്‍ പദവിയിലുള്ള ആളിന് സാധാരണ ഗതിയില്‍ സാധ്യമല്ല. എന്നാല്‍, സ്പീക്കറുടെ പദവി തന്നെയാണ് പ്രോടെം സ്പീക്കറിനെന്നും ആ പദവിയിലിക്കുന്ന ആളിന് കാസ്റ്റിങ് വോട്ടിന് അധികാരമുണ്ടാകുമെന്നും നിയമ രംഗത്തുള്ളവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category