1 GBP = 88.70 INR                       

BREAKING NEWS

ഒപ്പമുണ്ടാകുമെന്ന് കരുതിയ എന്‍എസ്എസ് കൊടുത്തത് എട്ടിന്റെ പണി; പിണറായി നേരിട്ടിറങ്ങിയപ്പോള്‍ കാലുവാരാന്‍ നിന്ന നേതാക്കളും വെട്ടിലായി; സിപിഎമ്മിന് തിരിച്ചടി കൊടുക്കാന്‍ സുരേന്ദ്രനാകില്ലെന്ന തിരിച്ചറിവ് ആന്റോയ്ക്ക് തുണയായി; ശബരിമല ആളക്കത്തിച്ചിട്ടും താമര വിരിയാത്ത നിരാശയില്‍ ബിജെപി; പത്തനംതിട്ടയില്‍ എന്തു കൊണ്ട് സുരേന്ദ്രന്‍ തോറ്റു?

Britishmalayali
ശ്രീലാല്‍ വാസുദേവന്‍

പത്തനംതിട്ട: ശബരിമല യുവതി പ്രവേശന വിധിക്കെതിരേ കെ സുരേന്ദ്രന്‍ പട നയിക്കുമ്പോള്‍ അനുകൂല നിലപാട് എടുത്തയാളാണ് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. വിശ്വാസികള്‍ക്ക് വേണ്ടി പത്തനംതിട്ടയില്‍ മല്‍സരിക്കാന്‍ സുരേന്ദ്രനെ പ്രേരിപ്പിച്ചതും സുകുമാരന്‍ നായരാണ്. എന്നാല്‍, വോട്ടെടുപ്പ് വന്നപ്പോള്‍ സുരേന്ദ്രനിട്ട് പണി കൊടുത്തതും ഇതേ എന്‍എസ്എസ് തന്നെയാണ്. ഹിന്ദു ഏകീകരണം പൂര്‍ണമായി സംഭവിക്കാതിരിക്കുകയും ന്യൂനപക്ഷ ഏകീകരണം നടക്കുകയും ചെയ്തതാണ് യുഡിഎഫിന് തുണയായത്.

മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് സ്വന്തം പാര്‍ട്ടിക്കാര്‍ പോലും കരുതിയ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വീണാ ജോര്‍ജ് രണ്ടാമത് എത്താന്‍ കാരണം പിണറായി നേരിട്ട് എത്തി നടത്തിയ പടയൊരുക്കവുമാണ്. എന്‍എസ്എസ് വോട്ടുകള്‍ പൂര്‍ണമായി നേടാന്‍ കഴിയുമായിരുന്നെങ്കില്‍ ഇവിടെ എന്‍ഡിഎ ജയിക്കുമായിരുന്നു. നേരത്തേ മറുനാടന്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് പോലെ ഇടതു പാളയത്തില്‍ നിന്ന് വോട്ടു ചോര്‍ച്ച ഉണ്ടായി. പക്ഷേ, പിണറായിയുടെ സാന്നിധ്യം കാരണം വലിയ തോതിലേക്ക് അതു മാറാതെ പോയി.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ വീണ ജയിച്ച ആറന്മുള മണ്ഡലം തന്നെ എടുത്തു നോക്കാം. അന്ന് ആകെ പോള്‍ ചെയ്ത 160863 വോട്ടില്‍ 64523 വോട്ടാണ് വീണ നേടിയത്. 7646 വോട്ടായിരുന്നു ഭൂരിപക്ഷം. ഇക്കുറി യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ആറന്മുളയില്‍ ഭൂരിപക്ഷം നേടിയത്-6654 വോട്ട്. 12309 വോട്ട് വീണയ്ക്ക് നഷ്ടമായപ്പോള്‍ ബിജെപിക്ക് അധികമായി ലഭിച്ചത് 12191 വോട്ടാണ്. ഈ വോട്ട് ചോര്‍ന്നിരിക്കുന്നതില്‍ ഏറെയും ഇടതുപാളയത്തില്‍ നിന്നാണ്. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിനേക്കാള്‍ 3127 വോട്ടുകള്‍ ഇവിടെ പോള്‍ ചെയ്തിരുന്നു. ഇവിടെ ആന്റോ ആന്റണി 59227 വോട്ട് നേടി ഒന്നാമതെത്തി.

വീണയ്ക്ക് 52684 വോട്ടും കെ. സുരേന്ദ്രന് 50497 വോട്ടും ലഭിച്ചു. സ്വന്തം ബൂത്തിലും വീണ രണ്ടാമത് പോകുന്നതാണ് കണ്ടത്. ആനപ്പാറ ഗവ എല്‍പിഎസിലെ 238-ാം നമ്പര്‍ ബൂത്തിലെ വോട്ടര്‍ ആയിരുന്നു വീണ. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്റോ ആന്റണിയാണ് ഒന്നാമത് വന്നത്. 457 വോട്ട് ആന്റോയ്ക്ക് ലഭിച്ചു. 348 വോട്ടാണ് വീണയ്ക്ക് കിട്ടിയത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥി കെ. സുരേന്ദ്രന് ഇവിടെ വെറും 51 വോട്ട് മാത്രമാണ് ലഭിച്ചത്.

പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിയപ്പോള്‍ കെ സുരേന്ദ്രന്‍ ആണ് ഒന്നാമത്. വീണാ ജോര്‍ജ് രണ്ടാമത് വന്നു. കെ. സുരേന്ദ്രന് 1769 വോട്ടും വീണാ ജോര്‍ജിന് 1208 വോട്ടും ലഭിച്ചു. മൂന്നാം സ്ഥാനത്ത് വന്ന് ആന്റോ ആന്റണിക്ക് 839 വോട്ട് കിട്ടി. 18 പേര്‍ നോട്ടയ്ക്കും വോട്ടിട്ടു. മുഖ്യമന്ത്രി പിണറായി വിജയന്‍ അവസാന ദിവസങ്ങളില്‍ പത്തനംതിട്ടയില്‍ ക്യാമ്പ് ചെയ്താണ് വീണയുടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചത്. അതീവ രഹസ്യമായിരുന്നു പിണറായിയുടെ വരവ്. അഴുരിലെ കെടിഡിസി ഗസ്റ്റ്ഹൗസില്‍ താമസിച്ചാണ് മുഖ്യമന്ത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്.

ശബരിമല വിഷയത്തിന്റെ പേരില്‍ വീണ മണ്ഡലത്തില്‍ മൂന്നാം സ്ഥാനത്ത് പോവുകയോ കെ സുരേന്ദ്രന്‍ വിജയിക്കുകയോ ചെയ്താല്‍ സര്‍ക്കാരിന് വമ്പന്‍ തിരിച്ചടിയാകുമായിരുന്നു. വീണ തോറ്റാലും വേണ്ടില്ല മൂന്നാം സ്ഥാനത്തേക്ക് പോയാല്‍ ജില്ലയിലെ പാര്‍ട്ടി സംവിധാനം തിരിച്ചടി നേരിടേണ്ടി വരുമെന്ന ശക്തമായ സന്ദേശമാണ് പിണറായി നല്‍കിയത്. ഇതോടെ വീണയ്ക്ക് എതിരായി വോട്ട് മറിക്കാന്‍ കച്ച കെട്ടിയ നേതാക്കള്‍ ഭീതിയിലായി. കെ സുരേന്ദ്രന് വഴിമാറിപ്പോകുമായിരുന്ന എല്‍ഡിഎഫ് വോട്ടുകള്‍ നിലനിര്‍ത്താന്‍ പിണറായിയുടെ സാന്നിധ്യം സഹായകരമായി. അല്ലെങ്കില്‍ തീര്‍ച്ചയായും സുരേന്ദ്രന്‍ രണ്ടാമതെങ്കിലും എത്തുമായിരുന്നു. ന്യൂനപക്ഷ വോട്ടുകള്‍ ഒറ്റക്കെട്ടായി ഏകീകരിക്കുകയാണ് ഉണ്ടായത്.

ശബരിമല വിഷയം കാരണം ഭൂരിപക്ഷ വോട്ടുകള്‍ ഏകീകരിക്കുമെന്നും അതു സുരേന്ദ്രന്റെ വിജയത്തില്‍ കലാശിക്കുമെന്നുമൊരു പേടി ഇടത്-വലതു മുന്നണികള്‍ക്കുണ്ടായിരുന്നു. ഇതിന് പുറമേ രണ്ടിടത്തും വോട്ട് ചോര്‍ച്ചയും ഉണ്ടാകാനുള്ള സാധ്യത ഏറെയായിരുന്നു. ഭൂരിപക്ഷ വോട്ടുകളുടെ ഏകീകരണം ഉണ്ടായെങ്കിലും അത് എന്‍ഡിഎയുടെ വിജയത്തിന് പര്യാപ്തമായിരുന്നില്ല. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് 1.38 ലക്ഷം വോട്ടാണ് ബിജെപിക്ക് ലഭിച്ചത്. ഇക്കുറി അത് 2,97,396 ആയി വര്‍ധിച്ചു. അധികമായി പോള്‍ ചെയ്ത വോട്ട് 1.20 ലക്ഷമായിരുന്നു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് നോക്കിയാല്‍ യുഡിഎഫിന് 22,000 ല്‍പ്പരവും എല്‍.ഡി.എഫിന് 36,000ല്‍ പ്പരവും വോട്ട് മാത്രമാണ് വര്‍ധിച്ചത്. എന്‍ഡിഎയുടെ വര്‍ധനവ് ആകട്ടെ 1.57 ലക്ഷവുമായി.

എന്നിട്ടും സുരേന്ദ്രന്‍ രണ്ടാമത് പോലും എത്താതെ പോയതിനുള്ള കാരണം പിണറായി സര്‍ക്കാരിനോടുള്ള വിശ്വാസികളുടെ കടുത്ത എതിര്‍പ്പായിരുന്നു. സുരേന്ദ്രന്‍ ജയിക്കുമെന്നൊരു പ്രതീക്ഷ വിശ്വാസികള്‍ക്കിടയില്‍ ഇല്ലാതെ പോയി. ഇതു കാരണം അവര്‍ സുരേന്ദ്രന് ചെയ്യുന്നതിന് പകരം ആന്റോയ്ക്കാണ് വോട്ടിട്ടത്. പിണറായിയുടെ ഇടപെടല്‍ മൂലം എല്‍ഡിഎഫിന്റെ വോട്ടു ചോര്‍ച്ച ഇല്ലാതാവുകയും ചെയ്തു. സുരേന്ദ്രന് തിരിച്ചടി ആയത് ഈ നിലപാടുകളായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category