1 GBP = 88.30 INR                       

BREAKING NEWS

ചാരപ്രവര്‍ത്തനം നടത്തിയതിന്റെ പേരില്‍ 17 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്ത് അമേരിക്കന്‍ പോലീസ്; ഇക്വഡോര്‍ എംബസിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്ത വിക്കിലീക്സ് സ്ഥാപകന്‍ അമേരിക്കയില്‍ എത്തിയപ്പോള്‍ കാത്തിരുന്നത് 170 വര്‍ഷത്തെ തടവ്; ചെല്‍സി മെയിനിംഗിനും രക്ഷയില്ല

Britishmalayali
kz´wteJI³

മേരിക്കന്‍ രഹസ്യങ്ങളുടെ കലവറ അനായാസം തകര്‍ത്തെറിഞ്ഞ് തന്ത്രപ്രധാനമായ വിവരങ്ങള്‍ ചോര്‍ത്തിയ വിക്കിലീക്സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ജിന്റെ മേല്‍ അമേരിക്കന്‍ പോലീസ് 17 കേസുകള്‍ കൂടി രജിസ്ട്രര്‍ ചെയ്തുവെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി ലണ്ടനിലെ ഇക്വഡോര്‍ എംബസിയില്‍ അഭയാര്‍ത്ഥിയായി കഴിഞ്ഞ് വന്നിരുന്ന അസാഞ്ജിനെ ഇക്കഴിഞ്ഞ ഏപ്രിലില്‍ ഇക്വഡോര്‍ എംബസിയില്‍ നിന്നും പുറത്തിറങ്ങിയപ്പോള്‍ ലണ്ടന്‍ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇപ്പോള്‍ അമേരിക്കയില്‍ എത്തിയപ്പോള്‍ 47 വയസുള്ള അദ്ദേഹത്തെ കാത്തിരുന്നത് 170 വര്‍ഷത്തെ തടവാണ്.  ജൂലിയനൊപ്പം കൂട്ട് പ്രതിയായ മുന്‍ യുഎസ് ഇന്റലിജന്‍സ് അനലിസ്റ്റായ ചെല്‍സിയ മാനിംഗിനും രക്ഷയില്ലെന്നാണ് റിപ്പോര്‍ട്ട്.

ഇരുവരും അമേരിക്കയുടെ രാജ്യസുരക്ഷയെ ബാധിക്കുന്ന നിര്‍ണായക ദേശീയ പ്രതിരോധ രഹസ്യങ്ങള്‍ ചോര്‍ത്തിയതിനാണ് ഇവരെ ശിക്ഷിക്കാനൊരുങ്ങുന്നത്. വ്യാഴാഴ്ച നടന്ന വിചാരണയില്‍ ജൂലിയന് മേല്‍ വെര്‍ജീനിയയിലെ ഗ്രാന്റ് ജൂറി 18 കൗണ്ടുകളാണ് ചുമത്തിയിരിക്കുന്നത്.ഇവയില്‍ 17 എണ്ണം എസ്പിനാജ് ആക്ട് ലംഘിച്ചുവെന്ന പേരിലുള്ള പുതിയ കൗണ്ടുകളാണ്. 2009ലും 2010ലുമായിരുന്നു ഇരുവരും ഇത്തരത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയിരുന്നത്. ഡിഫെന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ കമ്പ്യൂട്ടറുകള്‍ ആക്സസ് ചെയ്ത ഇവര്‍ നിര്‍ണായകമായ വിവരങ്ങള്‍ ശേഖരിക്കുകയും പ്രസിദ്ധീകരിക്കുകയുമായിരുന്നു.

എന്നാല്‍ ഇവ ഒരു ജേര്‍ണലിസ്റ്റെന്ന നിലയില്‍ വിക്കിലീക്സിലൂടെ പ്രസിദ്ധീകരിക്കുന്നതിന് തനിക്ക് അവകാശമുണ്ടെന്ന വാദഗതിയാണ് ജൂലിയന്‍ എപ്പോഴും സ്വയം ന്യായീകരണത്തിനായി മുന്നോട്ട് വയ്ക്കുന്നത്. ഇത്തരത്തില്‍ ജേര്‍ണലിസത്തിന്റെ പേരില്‍ വിവരങ്ങള്‍ പുറത്ത് വിട്ടതിന്റെ പേരില്‍ ചാരവൃത്തി നിയമത്തിന്റെ പേരില്‍ ലോകത്തില്‍ ആദ്യമായി ശിക്ഷിക്കപ്പെടുന്ന വ്യക്തിയായി ജൂലിയന്‍ മാറിയിരിക്കുകയാണ്. 2012ല്‍ സ്വീഡനില്‍ വച്ച് ബലാത്സംഗ കുറ്റത്തിന് അറസ്റ്റിലായ ജൂലിയന്‍ തന്റെ ജാമ്യ നിയമങ്ങള്‍ ലംഘിച്ചുവെന്ന പേരില്‍ നിലവില്‍ ലണ്ടനില്‍ 50 ആഴ്ചത്തെ ജയില്‍വാസത്തിന് ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി യുഎസ്, സ്വീഡന്‍ അധികൃതരുടെ കണ്ണ് വെട്ടിച്ച് ജൂലിയന്‍ ഒളിച്ച് കഴിയുകയായിരുന്നു.

ജൂണ്‍ 11 വരെ ജൂലിയനെ കസ്റ്റഡിയില്‍ വിട്ട് തരാനാണ് യുഎസ് യുകെയ്ക്ക് അപേക്ഷ നല്‍കിയിരിക്കുന്നത്. കേസുകളുടെ വിചാരണ പൂര്‍ത്തിയാകാന്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാമെന്നാണ് സൂചന. ജൂലിയന് മേല്‍ ചാര്‍ജ് ചെയ്തിരിക്കുന്ന ബലാത്സംഗ കുറ്റത്തിന് വിചാരണ ചെയ്യുന്നതിനായി അദ്ദേഹത്തെ വിട്ട് കൊടുക്കാന്‍ സ്വീഡനും ആവശ്യപ്പെട്ടിട്ടുണ്ട്.

ജൂലിയന്‍ ഒരു ജേര്‍ണലിസ്റ്റല്ലെന്നാണ് വ്യാഴാഴ്ചത്തെ വിധി പ്രഖ്യാപനത്തിന് ശേഷം യുഎസിലെ ഹെഡ് ഓഫ് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ്സ് നാഷണല്‍ സെക്യൂരിറ്റി ഡിവിഷനായ ജോണ്‍ ഡെമേര്‍സ് വെളിപ്പെടുത്തിയിരിക്കുന്നത്. ഇക്വഡോര്‍ എംബസിയില്‍ നിന്നും പുറത്താക്കിയതിന് ശേഷം തന്നെ യുഎസിലേക്ക് വിചാരണക്കായി നാട് കടത്തുന്നതിനെതിരെ ജൂലിയന്‍ നാളിതുവരെ കടുത്ത് നിയമയുദ്ധത്തിലായിരുന്നു. സ്വീഡനില്‍ വച്ച് ബലാത്സംഗ കുറ്റത്തിന് അറസ്റ്റ് ചെയ്യപ്പെട്ടതിനെ തുടര്‍ന്നാണ് 2012ല്‍ ജൂലിയന്‍ ലണ്ടനില്‍ അഭയം തേടിയെത്തിയിരുന്നത്. അസാഞ്ജിന് നാളിതുവരെ നല്‍കി വന്നിരുന്ന രാഷ്ട്രീയ അഭയം എക്വഡോര്‍ പിന്‍വലിച്ചതിനെ തുടര്‍ന്നായിരുന്നു ലണ്ടനില്‍ അദ്ദേഹം പിടിയിലായത്.

രഹസ്യരൂപത്തിലുള്ള ഡോക്യുമെന്റുകളും ഫോട്ടോകളും വെളിവാക്കുകയെന്ന ലക്ഷ്യത്തോടെ 2006ലാണ് അസാഞ്ജ് വിക്കിലീക്‌സ് സ്ഥാപിച്ചിരുന്നത്. 2010ല്‍  ഇറാഖില്‍ ഒരു ഹെലികോപ്റ്ററിലിരുന്ന്  യുഎസ് പട്ടാളക്കാര്‍  സിവിലിയന്‍സിനെ വധിക്കുന്ന ദൃശ്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് വിക്കിലീക്‌സ് ലോകത്തിന്റെ ശ്രദ്ധ നേടിയത്.  മുന്‍ യുഎസ് ഇന്റലിജന്‍സ് അനലിസ്റ്റായ ചെല്‍സിയ മാനിംഗിനെ സ്വാധീനിച്ച് യുഎസിലെ അതീവരഹസ്യസ്വഭാവമുള്ള ഏഴ് ലക്ഷത്തോളം  രേഖകളും വീഡിയോകളും ചിത്രങ്ങളും ചോര്‍ത്തിയെടുക്കാനും തന്റെ വിക്കിലീക്‌സിലൂടെ അസാഞ്ജിന് സാധിച്ചിരുന്നു. ഇത്തരത്തില്‍ ചാരപ്രവര്‍ത്തനം നടത്തിയതിന് 2010ല്‍ മാനിംഗ് അറസ്റ്റിലായിരുന്നു. അധികം വൈകാതെ യുഎസിന്റെ സീക്രട്ട് ഗണത്തില്‍ പെടുന്ന നിരവധി രേഖകളും മറ്റ് വിവരങ്ങളും വിക്കിലീക്‌സ് വെളിയില്‍ വിട്ടതിലൂടെയാണ് അസാഞ്ജിനെ എങ്ങനെയെങ്കിലും കുരുക്കിലാക്കുകയെന്നത് അമേരിക്കയുടെ പ്രധാന അജണ്ടയായി മാറിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category