1 GBP = 88.30 INR                       

BREAKING NEWS

17,700 അടിയിലെത്തിയാല്‍ ബേസ് ക്യാമ്പായി; 66,000 അടി ഉയരത്തില്‍ നാലാമത്തെ ക്യാമ്പ്; കൊടുമുടി കീഴടക്കണമെങ്കില്‍ 29,000 അടി മുകളില്‍ എത്തണം; എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം പെരുകിയതോടെ അപകടങ്ങളും പതിവ്; ഹിമാലയ പര്‍വതത്തിലൂടെ തിരക്ക് കൂട്ടി ആളുകള്‍ നടക്കുന്ന കാഴ്ചകള്‍ ഇങ്ങനെ

Britishmalayali
kz´wteJI³

ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റ് കീഴടക്കുന്നവരുടെ എണ്ണം പെരുകിയതോടെ ഇതുമായി ബന്ധപ്പെട്ട അപകടങ്ങളും പതിവായെന്ന് റിപ്പോര്‍ട്ട്. അമേരിക്കക്കാരനായ പര്‍വതാരോഹകന്‍ ഡൊണാള്‍ഡ് ലിന്‍ കാഷ് (55) ഇക്കഴിഞ്ഞ ബുധനാഴ്ച എവറസ്റ്റിന് മുകളില്‍ നിന്നും വീണ് മരിച്ചത് ഇത്തരത്തിലുള്ള ഏറ്റവും പുതിയ ഉദാഹരണമാണ്. എവറസ്റ്റിന് 17,700 അടിയിലെത്തിയാല്‍ ബേസ്  ക്യാമ്പാണ്. 66,000 അടി ഉയരത്തിലെത്തിലാവുമ്പോള്‍ നാലാമത്തെ ക്യാമ്പിലെത്താം. കൊടുമുടി കീഴടക്കണമെങ്കില്‍ 29,000 അടി മുകളില്‍ എത്തണം. ഹിമാലയ പര്‍വതത്തിന്റെ മുകളിലൂടെ തിരക്ക് കൂട്ടി ആളുകള്‍ നടന്ന് പോകുന്ന കാഴ്ചകള്‍ ഇങ്ങനെയാണ്.

എവറസ്റ്റിന് മുകളില്‍ നിന്നും ഫോട്ടോകള്‍ എടുക്കുന്നതിനിടെയാണ് ഡൊണാള്‍ഡ് കാല്‍ തെറ്റി വീണ് മരിച്ചിരിക്കുന്നത്. അപകടം സംഭവിച്ച ദിവസം പര്‍വതം കയറാനെത്തിയവര്‍ നിരവധി പേരായിരുന്നു.  കൊടുമുടിയുടെ ഏറ്റവും ഉയരമുള്ള ഭാഗത്തേക്ക് കയറാന്‍ അന്ന് നിരവധി പേരായിരുന്നു എത്തിയിരുന്നത്. 29,029 അടി ഉയരത്തില്‍ നിന്നാണ് ഡൊണാള്‍ഡ് വീണ് മരിച്ചിരിക്കുന്നത്. ഈ വര്‍ഷം എവറസ്റ്റിന് മുകളില്‍ നിന്നും വീണ് മരിക്കുന്ന ഏഴാമത്തെ വ്യക്തിയാണ് ഡൊണാള്‍ഡ്. കാലാവസ്ഥ തെളിഞ്ഞതിനെ തുടര്‍ന്ന് എവറസ്റ്റിന്റെ ഇരു ഭാഗത്ത് നിന്നും ഏറ്റവും ഉയരമുള്ള ഭാഗത്തെ ലക്ഷ്യമിട്ട് 200ല്‍ അധികം പേരായിരുന്നും കയറാനെത്തിയിരുന്നത്.

ഞായറാഴ്ച എവറസ്റ്റ് കയറാനെത്തിയവര്‍ പെരുകിയതിനാല്‍ ട്രാഫിക്ക് ജാം ഉണ്ടായ അവസ്ഥയും സംജാതമായിരുന്നുവെന്ന് നിരവധി പേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്.  വേണ്ടത്ര പരിശീലനം നേടാതെ പര്‍വതം കയറാനെത്തുന്നവരും ഇവിടെ പ്രശ്നമായിത്തീരുന്നുണ്ട്. ഇവരില്‍ പലരും അപകടത്തില്‍ പെടുന്നുമുണ്ട്. പര്‍വതം കീഴടക്കാനെത്തുന്നവര്‍ തീരെ യുക്തിബോധമില്ലാതെ പുറന്തള്ളുന്ന മാലിന്യങ്ങളും ഇവിടെ കുമിഞ്ഞ് കൂടുന്ന അവസ്ഥയാണുള്ളത്. സോഫ്റ്റ് വെയര്‍ സെയില്‍സ്മാന്‍ ജോലിയില്‍ നിന്നും സമീപകാലത്ത് റിട്ടയര്‍ ചെയ്ത ഡൊണാള്‍ഡ് പരിചയസമ്പന്നനായ പര്‍വതാരോഹകനാണ്. ഓരോ ഭൂഖണ്ഡത്തിലെയും ഏറ്റവും ഉയര്‍ന്ന ഏഴ് കൊടുമുടികള്‍ വീതം കീഴടക്കിയെന്ന ഖ്യാതിയും ഡൊണാള്‍ഡിനുണ്ട്.

എവറസ്റ്റിന് മേല്‍ കയറുമ്പോള്‍ പ്രയാസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഷെര്‍പാകള്‍ ഡൊണാള്‍ഡിന് ആദ്യം സിപിആര്‍ അനുവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് കുറച്ച് ദൂരം താഴോട്ട് എത്തിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വീണ്ടും അദ്ദേഹം കയറുകയും ഹില്ലാരി സ്റ്റെപ്പിന് സമീപത്തെത്തിയപ്പോള്‍ ഡൊണാള്‍ഡ് മരിക്കുകയായിരുന്നു.  28,000 അടി ഉയരത്തിലുള്ള ഈ ഇടം എവറസ്റ്റിലെ ഡെത്ത് സോണ്‍ എന്നാണ് അറിയപ്പെടുന്നത്.  ദീര്‍ഘനേരം അതിജീവിക്കുന്നതിന് അത്യാവശ്യമായ തോതിലുള്ള ഓക്സിജന്‍ ഇവിടെയില്ലെന്നതാണ് അപകടസാധ്യത വര്‍ധിപ്പിക്കുന്നത്. ഡൊണാള്‍ഡിന്റെ മൃതദേഹം ലഭിച്ചിട്ടില്ലെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വന്നിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category