1 GBP = 93.75 INR                       

BREAKING NEWS

മൂന്നു മാസത്തെ താമസവും വിമാന ടിക്കറ്റും സിബിടി ട്രെയിനിംഗും സൗജന്യം; നഴ്‌സിംഗ് ക്ഷാമം ഉയര്‍ന്നപ്പോള്‍ എന്‍എച്ച്എസ് സ്‌കൈപ്പ് വഴിയും മലയാളികളെ റിക്രൂട്ട് ചെയ്യുന്നു; ജൂണിലെ എല്ലാ ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളിലും ഇന്റര്‍വ്യൂ: ഒരു കാശു പോലും മുടക്കാതെ യുകെയിലേക്ക് നഴ്‌സായി പോരുന്നോ?

Britishmalayali
kz´wteJI³

ഴ്സുമാരുടെ ക്ഷാമം ബ്രിട്ടനെ വല്ലാതെ അലട്ടുകയാണ് എന്നു നമുക്കറിയാം. അനേകം എന്‍എച്ച്എസ് ട്രസ്റ്റുകളാണ് നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കേരളത്തില്‍ എത്തുന്നത്. ഏറ്റവും ഒടുവില്‍ നാല് ട്രസ്റ്റുകള്‍ അവരുടെ എട്ടു ഹോസ്പിറ്റലുകള്‍ക്ക് വേണ്ടി നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നത് സ്‌കൈപ് വഴിയാണ്. യോഗ്യത ഉള്ള നഴ്സുമാര്‍ക്ക് ഒരു കാശു പോലും മുടക്കേണ്ടതില്ല എന്നു മാത്രമല്ല വിമാന ടിക്കറ്റും മൂന്നു മാസത്തെ താമസവും പരിശീലനങ്ങളും അടക്കം മുഴുവന്‍ ചെലവുകളും ഏറ്റെടുക്കുകയും ചെയ്യുന്നു. 

യുകെയിലെ എട്ട് എന്‍എച്ച്എസ് ആശുപത്രികളിലേയ്ക്ക് നഴ്‌സുമാരെ റിക്രൂട്ട് ചെയ്യുന്ന ഇന്‍ര്‍വ്യൂ ജൂണ്‍ നാലു മുതല്‍ ആരംഭിക്കും. ജൂണ്‍ മാസത്തിലെ എല്ലാ ചൊവ്വാ, ബുധന്‍, വ്യാഴം ദിവസങ്ങളിലാണ് ഇന്റര്‍വ്യൂ നടക്കുക. യുകെയിലെ നാലു ട്രസ്റ്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ട് എന്‍എച്ച്എസ് ആശുപത്രികളിലേക്കാണ് ഇന്റര്‍വ്യൂ. സ്‌കൈപ്പ് വഴി നടക്കുന്ന ഈ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കുന്നവര്‍ക്ക് സുരക്ഷിതമായി യുകെയിലേക്ക് എത്താനുള്ള അവസരം ഒരുങ്ങുന്നത്. 

പ്രതിമാസം 24,214 പൗണ്ട് മുതല്‍ 30,112 പൗണ്ട് വരെ ശമ്പളം ലഭിക്കുന്ന ഈ നഴ്സിങ് നിയമനം പൂര്‍ണമായും സൗജന്യമായാണ് നടത്തുന്നത്. മാത്രമല്ല തെരഞ്ഞെടുക്കപ്പെടുന്ന നഴ്സുമാര്‍ക്ക് വിസ ഫീസ്, വര്‍ക്ക് പെര്‍മിറ്റ് ഫീസ്, ചികിത്സ ചെലവ്, വിമാന ടിക്കറ്റ്, ആദ്യ മൂന്ന് മാസത്തെ താമസം എന്നിവ സൗജന്യമാണ്. ഒരു കാശ് പോലും മുടക്കാതെയാണ് നഴ്സുമാര്‍ക്ക് നിയമനം ലഭിക്കുക. 

നഴ്‌സിംഗ് ഡിഗ്രിയോ ഡിപ്ലോമയോ ഉള്ളതിനൊപ്പം ഐഇഎല്‍ടിഎസില്‍ റീഡിംഗ്, ലിസണിംഗ്, സ്പീക്കിംഗ് എന്നിവയ്ക്ക് ഏഴും റൈറ്റിംഗിന് 6.5ഉം ഉണ്ടായിരിക്കണം. അല്ലെങ്കില്‍ ഒഇടിയില്‍ നാലു മൊഡ്യൂളുകള്‍ക്കും ബി ഗ്രേഡ് ഉണ്ടായിരിക്കണം എന്നതാണ് സ്‌കൈപ്പ് ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാനുള്ള യോഗ്യത. ഇവ ഉള്ളവര്‍ക്ക് ഉടന്‍ നിയമനത്തിനുള്ള ഓര്‍ഡര്‍ നല്‍കും. അവര്‍ക്ക് സൗജന്യ വിമാന ടിക്കറ്റും വിസ ഫീസും മൂന്നു മാസത്തെ താമസവും ഉറപ്പ് നല്‍കുന്ന രേഖകള്‍ കൈമാറും. ഇവര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം വിസ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി യുകെയില്‍ പോകാം. ഒരു നയാ പൈസ പോലും ആര്‍ക്കും നല്‍കേണ്ടതില്ല.  

ഷ്രൂസ്‌ബെറി, ടെല്‍ഫോര്‍ഡ് എന്‍എച്ച്എസ് ട്രസ്റ്റുകള്‍, വൂസ്റ്റര്‍ഷെയര്‍ അക്യൂട്ട് ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, ഈസ്റ്റ് ലങ്കന്‍ഷെയര്‍ ഹോസ്പിറ്റല്‍സ് എന്‍എച്ച്എസ് ട്രസ്റ്റ്, യോര്‍ക്ക് ടീച്ചിംഗ് ഹോസ്പിറ്റല്‍ എന്‍എച്ച്എസ് ഫൗണ്ടേഷന്‍ ട്രസ്റ്റ് എന്നീ നാലു ട്രസ്റ്റുകള്‍ക്കു കീഴില്‍ പ്രവര്‍ത്തിക്കുന്ന എട്ടു ഹോസ്പിറ്റലുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ഓരോ ട്രസ്റ്റുകള്‍ക്കു കീഴിലും രണ്ടു ഹോസ്പിറ്റലുകള്‍ വീതമാണ് പ്രവര്‍ത്തിക്കുന്നത്.

ഇവിടങ്ങളിലെ വിവിധ ഡിപ്പാര്‍ട്‌മെന്റുകളിലും സ്‌പെഷ്യാലിറ്റികളിലുമുള്ള 300 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ്. ജീവിതച്ചെലവ് വളരെ കുറഞ്ഞ സ്ഥലങ്ങളിലാണ് ഈ ഹോസ്പിറ്റലുകള്‍ എല്ലാം പ്രവര്‍ത്തിക്കുന്നത്. ഐഇഎല്‍ടിഎസോ ഒഇടിയോ ഉള്ള എതു നഴ്‌സിനും ഈ ജോലിക്ക് അപേക്ഷിക്കാവുന്നതാണ്. പരിചയ സമ്പത്ത് ആവശ്യമില്ലയെന്നത് ഇത്തവണത്തെ പ്രത്യേകതകളില്‍ ഒന്നാണ്.

നഴ്‌സുമാര്‍ക്ക് വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ പാക്കേജ് ഇങ്ങനെ
1, ഐഇഎല്‍ടിഎസ്/ഒഇടി ട്രെയിനിംഗ് ഫീസ് തിരികെ നല്‍കും
2, സൗജന്യ സിബിടി ട്രെയിനിംഗും പഠനോപകരണങ്ങളും
3, എന്‍എംസി അപേക്ഷയുടെ എല്ലാ ഘട്ടങ്ങളിലും സഹായം
4, മൂന്നു വര്‍ഷത്തെ വര്‍ക്ക് വിസ
5, എന്‍എച്ച്എസ് സര്‍ച്ചാര്‍ജ്ജ് അടയ്ക്കും
6, വിസാ ഫീസ് അടയ്ക്കും
7, വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് ട്രസ്റ്റ് അടയ്ക്കും
8, എയര്‍പോര്‍ട്ടില്‍ നിന്നും സൗജന്യമായി കൊണ്ടുപോകും 
9, മൂന്നു മാസത്തെ സൗജന്യ താമസം
10, സൗജന്യ ഒഎസ്സിഇ പരിശീലനം
11, ഒഎസ്സിഇ പരീക്ഷയില്‍ നൂറു ശതമാനം വിജയം
12, ഒഎസ്സിഇ ഫീസ് ട്രസ്റ്റ് അടയ്ക്കും
13, ഒഎസ്സിഇയ്ക്കു വേണ്ടിയുടെ യാത്രാ, താമസ ചെലവുകള്‍ ട്രസ്റ്റ് അടയ്ക്കും
14, അപേക്ഷകയേയും കുടുംബത്തെയും കൊണ്ടു വരുന്നതിനുള്ള വിസാ സഹായം
15, ശമ്പളം 24,214 പൗണ്ട് മുതല്‍ 30,112 പൗണ്ട് വരെ

മുകളില്‍ പറഞ്ഞിട്ടുള്ള യോഗ്യത നേടിയിട്ടുള്ള നഴ്‌സുമാര്‍ [email protected] എന്ന മെയില്‍ ഐഡിയിലേക്ക് ഉടന്‍ തന്നെ സിവി അയക്കുക. ഇന്റര്‍വ്യൂവിനായി സിവി തയ്യാറാക്കുവാന്‍ വോസ്‌ടെക് നിങ്ങളെ സഹായിക്കുന്നതായിരിക്കും. കൂടാതെ, എന്‍എച്ച്എസ് ആപ്ലിക്കേഷന്‍ ഫോമുകള്‍ പൂര്‍ത്തീകരിക്കുവാനും ഇന്റര്‍വ്യൂവിനായി തയ്യാറെടുക്കുവാനും സ്‌കൈപ്പ് ഇന്റര്‍വ്യുവിനായുള്ള തീയതി, സമയം എന്നിവയെ കുറിച്ചൊക്കെ വിശദ വിവരങ്ങള്‍ നല്‍കുവാനും വോസ്‌ടെക് നിങ്ങളെ സഹായിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category