1 GBP = 87.30 INR                       

BREAKING NEWS

ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ വിളിക്കും മുമ്പ് രണ്ട് മിനുറ്റ് ഓണ്‍ലൈനില്‍ ചെക്ക് ചെയ്യുക; ബര്‍മിംഗ്ഹാം എന്‍എച്ച്എസിന്റെ പുതിയ സേവനത്തിന് വമ്പന്‍ കൈയടി; ചെലവ് ചുരുക്കാന്‍ എന്‍എച്ച്എസ് പരിശോധനയും ഓണ്‍ലൈനില്‍ ആക്കുമ്പോള്‍

Britishmalayali
kz´wteJI³

ളര്‍ന്ന് വരുന്ന സാങ്കേതിക വിദ്യയെ പ്രായോഗിക തലത്തില്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനായി എന്‍എച്ച്എസ് രംഗത്തെത്തുന്നു. ഇക്കാര്യത്തില്‍ മാതൃകാപരമായ പ്രവര്‍ത്തനവുമായാണ് ബെര്‍മിംഗ്ഹാം എന്‍എച്ച്എസ് അഥവാ യൂണിവേഴ്സിറ്റി ഹോസ്പിറ്റല്‍സ് ബെര്‍മിംഗ്ഹാം (യുഎച്ച്ബി) മുന്നോട്ട് വന്നിരിക്കുന്നത്. ആക്സിഡന്റ് ആന്‍ഡ് എമര്‍ജന്‍സിയില്‍ വിളിക്കും മുമ്പ് രണ്ട് മിനുറ്റ് ഓണ്‍ലൈനില്‍ ചെക്ക് ചെയ്യാനുള്ള സംവിധാനമാണ് ബെര്‍മിംഗ്ഹാം എന്‍എച്ച്എസ് സജ്ജമാക്കിയിരിക്കുന്നത്. എ ആന്‍ഡ് ഇയുടെയും ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളുടെയും ഉപയോഗം  കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണ് പുതിയ നീക്കം നടപ്പിലാക്കിയിരിക്കുന്നത്. എന്‍എച്ച്എസ് പരിശോധന ഓണ്‍ലൈനിലാക്കുന്നതിലൂടെ ചെലവ് ചുരുക്കുകയെന്ന ലക്ഷ്യവുമുണ്ട്.

ഈ ഓണ്‍ലൈന്‍ സംവിധാനം പരമാവധി പ്രയോജനപ്പെടുത്താന്‍ ബെര്‍മിംഗ്ഹാമിലെ എന്‍എച്ച്എസ് രോഗികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനായി ലൈവും ഓട്ടോമേറ്റഡുമായ ചാറ്റ് സര്‍വീസുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. കൂടാതെ പുതിയ സംവിധാനത്തിന്റെ ഭാഗമായി ഓണ്‍ലൈന്‍ സിംപ്റ്റം ചെക്കേര്‍സിനെയും ഡോക്ടര്‍മാരും നഴ്സുമാരും സഹിതം വീഡിയോ കണ്‍സള്‍ട്ടേഷനും പ്രാബല്യത്തില്‍ വരുത്തിയിട്ടുമുണ്ട്. സര്‍വീസുകള്‍ക്ക് മേലുള്ള താങ്ങാനാവാത്ത സമ്മര്‍ദം കുറയ്ക്കുന്നതിന്റെ ഭാഗമായിട്ടാണീ നീക്കം. വര്‍ഷത്തില്‍ പരമാവധി രോഗികള്‍ക്ക് ചികിത്സ ലഭ്യമാക്കുകയെന്നതാണ് പുതിയ പദ്ധതിയുടെ ആത്യന്തിക ലക്ഷ്യമെന്നാണ് യുഎച്ച്ബി വിശദീകരിക്കുന്നത്.

എ ആന്‍ഡ് ഇയില്‍ പോകാന്‍ ഒരുങ്ങുന്നവരോട് തങ്ങളുടെ ഓണ്‍ലൈന്‍ സംവിധാനത്തില്‍ രണ്ട് മിനുറ്റ് സംവിധാനത്തെ രണ്ട് മിനുറ്റ് ഉപയോഗിച്ച് പ്രാഥമിക പരിശോധനകള്‍ നടത്താനാണ് യുഎച്ച്ബി നിര്‍ദേശിക്കുന്നത്. ഇതിനെ തുടര്‍ന്ന് ഇത്തരക്കാര്‍ക്ക് ട്രീറ്റ്മെന്റ് വേണമോ വേണ്ടയോ എന്ന കാര്യം ഇതിലെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റ്റ്റൈിജ് നിര്‍ദേശിക്കുന്നതായിരിക്കും. പുതിയ സംവിധാനത്തിലൂടെ രോഗികള്‍ക്ക് തങ്ങളുടെ സ്മാര്‍ട്ട്ഫോണിലൂടെ കണ്‍സള്‍ട്ടന്റുമാരുമായി തങ്ങളുടെ വീട്ടിലോ ജോലി സ്ഥലത്തോ ഇരുന്ന് കൊണ്ട് സംസാരിക്കാനും സാധിക്കും. ഈ പുതിയ രീതി നിരവധി രോഗികള്‍ക്ക് സൗകര്യപ്രദമാകുമെന്ന് കണ്‍സള്‍ട്ടേഷനുകളിലൂടെ സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്.

നിലവില്‍ ടെക്നോളജി ആരോഗ്യ രംഗത്ത് നിര്‍ണായകമായ പങ്കാണ് വഹിക്കുന്നതെന്നും അതിന്റെ ഗുണഫലങ്ങള്‍ ഇവിടെ പ്രയോജനപ്പെടുത്തിയിരിക്കുന്നുവെന്നുമാണ് ബെര്‍മിംഗ്ഹാമിലെ എന്‍എച്ച്എസ് ട്രസ്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവായ ഡോ. ഡേവിഡ് റോസര്‍ വ്യക്തമാക്കുന്നത്. രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്കുള്ളില്‍ തങ്ങളുടെ രണ്ട് മില്യണ്‍ ഔട്ട്പേഷ്യന്റ് അപ്പോയിന്റ്മെന്റുകളില്‍ 70 ശതമാനവം ഈ വഴിയിലൂടെ നിര്‍വഹിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റോസര്‍ വെളിപ്പെടുത്തുന്നു.  ഇതിലൂടെ ബെര്‍മിംഗ്ഹാമിലെ നാല് ഹോസ്പിറ്റലുകളിലെ എ ആന്‍ഡ്ഇ യൂണിറ്റുകള്‍ക്ക് മേല്‍ വരുന്ന സമ്മര്‍ദത്തെ കുറയ്ക്കാനാവുമെന്നും റോസര്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. രോഗമുണ്ടെന്ന വിദൂരമായ സംശയമുള്ളവര്‍ പോലും എ ആന്‍ഡ് ഇകളിലേക്ക് എത്തിപ്പെടുന്ന സാഹചര്യം ഇതിലൂടെ ഒഴിവാക്കാനാവുമെന്നും ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category