1 GBP = 88.40 INR                       

BREAKING NEWS

ബ്രക്സിറ്റില്‍ ഇനിയൊരു അങ്കത്തിന് ബാല്യമില്ലെ ന്ന് ഉറപ്പിച്ചു; വികാര ഭരിതയായി തെരേസ മേയുടെ രാജി പ്രഖ്യാപനം; ജൂണ്‍ ഏഴിനു കണ്‍സര്‍വേറ്റീവ് പാര്‍ട്ടി സ്ഥാനവും ഒഴിയും

Britishmalayali
kz´wteJI³

ലണ്ടന്‍: ബ്രക്സിറ്റ് കരാറിന് എംപിമാരുടെ പിന്തുണയാര്‍ജ്ജിക്കാന്‍ പരാജയപ്പെട്ടതോടെ, ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ രാജി പ്രഖ്യാപിച്ചു. ജൂണ്‍ ഏഴിന് കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃസ്ഥാനവും മെയ് ഒഴിയും. വികാരപരമായ പ്രസംഗത്തിലാണ് മെയ് പടിയിറങ്ങാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. ഡൗണിങ് സ്ട്രീറ്റിലെ വസതിക്ക് പുറത്ത് സംസാരിക്കുന്നതിനിടെ മെയ്ക്ക് പലപ്പോഴും ശബ്ദമിടറി. ബ്രക്സിറ്റ് കരാര്‍ നടപ്പാക്കാന്‍ കഴിയാത്തതില്‍ തനിക്ക് അതിയായ ഖേദമുണ്ടെന്ന് അവര്‍ പറഞ്ഞു.

ജൂണ്‍ 7 ന് മെയ് കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതൃസ്ഥാനമൊഴിയുന്നതോടെ പുതിയ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നടപടികള്‍ ആരംഭിക്കും. പുതിയ നേതാവിനെ തിരഞ്ഞെടുക്കും വരെ കാവല്‍ പ്രധാനമന്ത്രിയായി മെയ് തുടരും. തിരഞ്ഞെടുപ്പ് പ്രക്രിയ ഏതാനും ആഴ്ചകള്‍ നീളും. ട്രംപിന്റെ യുകെ സന്ദര്‍ശനത്തില്‍, തനിക്ക് ആതിഥേയത്വം വഹിക്കുന്നതിനായി നേതൃമാറ്റം ജൂണ്‍ പത്ത് വരെയെങ്കിലും നീട്ടാന്‍ തെരേസ മെയ് ശ്രമിക്കുമെന്ന് കരുതിയെങ്കിലും അതിന് മുമ്പേ തന്നെ അവര്‍ വിടവാങ്ങുകയാണ്. ടോറി നേതൃമത്സരം അരങ്ങേറുമ്പോള്‍ ട്രംപിനെ സ്വീകരിക്കുന്നതിനായി തെരേസ കാവല്‍ പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകും.

തെരേസയുടെ പിന്‍ഗാമിയായി പ്രധാനമന്ത്രി സ്ഥാനത്തേക്ക് മുന്‍ ലണ്ടന്‍ മേയറും പ്രമുഖ ബ്രക്‌സിറ്ററുമായ ബോറിസ് ജോണ്‍സന്‍ മത്സരിക്കുമെന്നാണ് റിപ്പോര്‍ട്ട്. നിജെല്‍ ഫെരാജിന്റെ പുതിയ ബ്രക്‌സിറ്റ് പാര്‍ട്ടി ഇന്നലെ നടന്ന യൂറോപ്യന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണായകമായ വിജയവും ടോറികള്‍ക്ക് കടുത്ത തിരിച്ചടിയും ലഭിച്ചുവെന്ന സൂചനകള്‍ പുറത്ത് വന്ന് കൊണ്ടിരിക്കുന്ന വേളയിലാണ് തെരേസ രാജി പ്രഖ്യാപിച്ചത്. പൊതുതെരഞ്ഞെടുപ്പിനെ നേരിടാന്‍ തന്റെ പാര്‍ട്ടി സന്നദ്ധമാണെന്നും ഫെരാജ് വെളിപ്പെടുത്തിയിട്ടുണ്ട്. ബ്രെക്‌സിറ്റുമായി ബന്ധപ്പെട്ട തെരേസയുടെ അനുരഞ്ജന നിര്‍ദ്ദേശം ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ നിരസിച്ചിരുന്നു.

തങ്ങള്‍ പൊതുതെരഞ്ഞെടുപ്പിന് ഒരുങ്ങുകയാണെന്നാണ് ജെറമി കോര്‍ബിന്‍ മാധ്യമപ്രവര്‍ത്തകരോട് വെളിപ്പെടുത്തിയത്. ടോറി നേതൃത്വത്തിലെത്താനുള്ള ബോറിസിന്റെ നീക്കത്തെ പിന്തുണയ്ക്കുമെന്ന് മുന്‍ ഡിഫെന്‍സ് സെക്രട്ടറി ഗാവിന്‍ വില്യംസണും ടോറി ബാക്ക് ബെഞ്ചറായ ജോണി മെര്‍സറും വെളിപ്പെടുത്തിയിട്ടുണ്ട്.

ബ്രക്‌സിറ്റ് ബില്‍ നാലാംതവണയും പാര്‍ലമെന്റില്‍ അവതരിപ്പിക്കാനൊരുങ്ങിയ തെരേസ മെയ്ക്ക് തിരിച്ചടിയായത് ഭരണകക്ഷിയിലെ വിമതപക്ഷം കരുത്താര്‍ജിച്ചതോടെയാണ്. താല്കാലിക കസ്റ്റംസ് യൂണിയനും രണ്ടാം റഫറണ്ടവും പോലുള്ള ഒത്തുതീര്‍പ്പ് ഫോര്‍മുലകള്‍ ഉള്‍പ്പെടുത്തി ബ്രെക്‌സിറ്റ് ബില്‍ അവതരിപ്പിക്കാനുള്ള തെരേസയുടെ നീക്കംവും ഫലവത്തായില്ല. മൂന്ന് തവണ പാര്‍ലമെന്റില്‍ വലിയ വ്യത്യാസത്തില്‍ പരാജയപ്പെട്ട ബ്രെക്‌സിറ്റ് ബില്‍ നാലാം തവണയും അതേ അവസ്ഥയിലായാല്‍ പിന്നെ തെരേസ മെയ്ക്ക് പിടിച്ചുനില്‍ക്കാനാകില്ലായിരുന്നു. അതിനിടെ, യൂറോപ്യന്‍ പാര്‍ലമെന്റിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പും തെരേസയുടെ തീരുമാനത്തില്‍ നിര്‍ണായകമായി.

ഹോം സെക്രട്ടറി സാജിദ് ജാവിദ്, ജെറമി ഹണ്ട്, ഡേവിഡ് മുന്‍ഡേല്‍ എന്നീ മന്ത്രിമാരും തെരേസയെക്കണ്ട് ബ്രക്‌സിറ്റ് ബില്‍ പുതിയ രീതിയില്‍ അവതരിപ്പിക്കുന്നതിനോട് യോജിപ്പില്ലെന്ന് അറിയിച്ചിരുന്നു. മന്ത്രിസഭയിലെ സുപ്രധാന വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന ഇവരുടെ എതിര്‍പ്പുകൂടി വരുന്നതോടെ, തെരേസയ്ക്ക് നില്‍ക്കക്കള്ളിയില്ലാതായി. ലേബര്‍ പാര്‍ട്ടിയുടെ പിന്തുണ നേടുന്നതിന് വിട്ടുവീഴ്ചകള്‍ വരുത്തി ബില്‍ അവതരിപ്പിക്കുന്നതിനോട് വിമതപക്ഷത്തിനെന്നപോലെ, തെരേസയ്‌ക്കൊപ്പം നില്‍ക്കുന്നവര്‍ക്കും യോജിപ്പില്ലെന്നാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്.വിമതശബ്ദം ഉയര്‍ത്തിയ മന്ത്രിമാരെ അനുനയിപ്പിക്കാന്‍ തെരേസ കൂടിക്കാഴ്ചയ്ക്ക് തയ്യാറായില്ലെന്നത് ശ്രദ്ധേയമാണ്. രാജിക്ക് മുന്നോടിയായി രാജ്ഞിയെ കണ്ട് തെരേസ കാര്യങ്ങള്‍ ധരിപ്പിച്ചു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category