1 GBP = 97.70 INR                       

BREAKING NEWS

തീയിലേക്ക് പറക്കുന്ന ചിത്രശലഭമാവരുത്; നല്ല കൂട്ടുകാരെ തെരഞ്ഞെടുക്കുന്നതിനൊപ്പം സ്വന്തം കടമയെക്കുറിച്ചും ബോധ്യമുണ്ടാകണം; ജോണ്‍ മുളയങ്കല്‍ എഴുതുന്നു

Britishmalayali
ജോണ്‍ മുളയങ്കല്‍

ഇന്ത്യയില്‍ നിന്നും മറ്റു രാജ്യങ്ങളില്‍ നിന്നും ഇംഗ്ലണ്ടിലേക്കു കുടിയേറിയ ആദ്യതലമുറയില്‍പെട്ടവരുടെ ലക്ഷ്യം ഉപജീവനമായിരുന്നു. സാമ്പത്തികമായി ഉയരണമെന്നുള്ള അഭിവാഞ്ജയായിരുന്നു. അന്യ നാടുകളില്‍ പോയാല്‍ ഉയര്‍ന്ന ശമ്പളം ലഭിക്കുന്നതിനാല്‍ തനിക്കു സ്വന്തപ്പെട്ടവര്‍ക്കും വേണ്ടി ഉയര്‍ന്ന നിലയില്‍ എത്താമല്ലോ എന്ന ചിന്ത ഏതു രാജ്യത്തേക്കു പോകാനും കഷ്ടപ്പെടാനും ഓരോരുത്തരും തയ്യാറായി. എന്നാല്‍ അവര്‍ക്ക് ശേഷമുള്ള തലമുറ ഇവിടെ വിദ്യാഭ്യാസത്തിലൂടെ ഉയരണമെന്നും, പഠിച്ചു നല്ലൊരു ജോലി സമ്പാദിച്ചാല്‍ സുഖമായി ജീവിക്കാമെന്നും ചിന്തിച്ചവരായി. ആദ്യം വരുന്നവരുടെ മക്കളായിരുന്നു രണ്ടാമത്തെ തലമുറ.

എന്നാല്‍ അവര്‍ മറ്റൊന്നു കൂടി ചിന്തിക്കുന്നു. ലോകത്തിനു അതിര്‍വരമ്പുകളില്ല. ജാതിയോ മതമോ അവര്‍ പ്രശ്‌നമാക്കുന്നില്ല. കൂട്ടായ ഒരു ജീവിതത്തേപ്പറ്റി ചിന്തിക്കുമ്പോഴാണ് അതിര്‍വരമ്പുകള്‍ക്ക് പ്രസക്തിയേറുന്നത്. എന്നാല്‍ പുതുതലമുറ ഈ വേലിക്കകത്ത് ഒതുങ്ങി നില്‍ക്കാന്‍ തയ്യാറല്ല.

അതിനുള്ള ഉദാഹരണമാണ് ബിബിസി പ്രസിദ്ധീകരിച്ച ഒരു ഡോക്യുമെന്ററി. സൗത്ത് ഇന്ത്യന്‍ പെണ്‍കുട്ടി മറ്റൊരു രാജ്യക്കാരനില്‍ നിന്നും ഗര്‍ഭിണി ആകുകയും കുഞ്ഞിനെ പ്രസവിക്കുകയും ചെയ്ത കാര്യം. വിവാഹേതര ബന്ധത്തില്‍ ജനിച്ച കുഞ്ഞിനെ വളര്‍ത്താന്‍ മുമ്പോട്ടു വരുകയും ചെയ്തതിനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള വാര്‍ത്ത. ഇതിലൂടെ ഒന്നു കണ്ണോടിച്ചാല്‍ ഒരു ഇന്ത്യന്‍ സമൂഹത്തിനു ഉള്‍ക്കൊള്ളാന്‍ സാധിക്കാത്തതാണ് മുന്‍ പറഞ്ഞ കാര്യം. അതിനാല്‍ ന്യായന്യായങ്ങള്‍ എന്തുമാകട്ടെ. മാതാപിതാക്കളുടെ അനുഗ്രഹത്തോടെയും ആശിര്‍വാദത്തോടയും നേടിയെടുക്കുന്ന ഒരു ജീവിതവും ജീവിത പങ്കാളിയും മുതല്‍കൂട്ടാണ്. കഷ്ടപ്പാടിലൂടെ ജീവിക്കേണ്ടി വരുമ്പോഴും ഒരു താങ്ങും തണലും അച്ഛനമ്മമാരുടെ ഭാഗത്തു നിന്നുമുണ്ടാകും.

ഞങ്ങള്‍ക്ക് എന്തും ഒറ്റയ്ക്ക് നേരിടാനുള്ള കഴിവുണ്ടെന്നു പറഞ്ഞിട്ടുള്ള പലരും ഒരു ആപത്ഘട്ടം വരുമ്പോള്‍ തളര്‍ന്നു പോയതിന്റെ ഉദാഹരണങ്ങള്‍ വേണ്ടുവോളമുണ്ട്. ജീവിതം ഒരു ദിവസം കൊണ്ടോ ഒരു വര്‍ഷം കൊണ്ടോ തീരുന്നതല്ല. പ്രായത്തിന്റെ പക്വത ഇല്ലായ്മയില്‍ കാണുന്നതെല്ലാം സുന്ദരമായി തോന്നാം.

തീ കാണുന്ന ചിത്രശലഭത്തെ പോലെ അതിലേക്കു എടുത്തു ചാടിക്കഴിയുമ്പോഴാണ് കയറാന്‍ പറ്റാത്ത കയത്തിലാണ് എത്തിപ്പെട്ടിരിക്കുന്നത് എന്നറിയുക. മാതാപിതാക്കള്‍ പകര്‍ന്നു തരുന്ന അറിവുകള്‍ പ്രാവര്‍ത്തികമാക്കുകയും കൂട്ടുകാരെ തിരഞ്ഞെടുക്കുമ്പോള്‍ നല്ല ഭാവിക്കുതകുന്ന വിധത്തിലുള്ളവരെ കണ്ടു പിടിക്കുക. വിദ്യാഭാസ്യ കാല ഘട്ടത്തില്‍ നമ്മുടെ കടമ എന്താണെന്ന ബോധ്യമുണ്ടായിരിക്കണം. ലോകത്തില്‍ ഉയരത്തില്‍ എത്തിയവരെ എടുത്താല്‍ അതില്‍ നിന്നു നല്ല പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ സാധിക്കും.

ജനിച്ചാല്‍ മരിക്കുന്നതുവരെ എങ്ങനെയും ജീവിക്കാം. റോഡില്‍ അന്തി ഉറങ്ങുന്നവരും വീടുകളില്‍ താമസിക്കുന്നവരും ജീവിക്കുകയാണ്.

ഇതില്‍ ഏതാണ് ശരി എന്ന് നമ്മുടെ മനസ്സിനോടു ചോദിക്കാം. നല്ലത് എന്നു പറയുന്നതിനെ സ്വീകരിക്കുക. പക്ഷെ ഒരു കാര്യം നാം ജീവിക്കുന്നത് ജനിപ്പിച്ച മാതാപിതാക്കളും അവര്‍ക്ക് ചുറ്റും ഒരു സമൂഹവും ഉണ്ടെന്ന ബോധ്യത്തിലായിരിക്കണം.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category