1 GBP = 92.50 INR                       

BREAKING NEWS

വീഡിയോ ടീസറിനു ഗംഭീര പ്രതികരണം; സ്റ്റേജ് നിറയുന്ന എല്‍ഇഡി സ്‌ക്രീനില്‍ ഇത്തവണ ഡിജിറ്റല്‍ സൗന്ദര്യം ഒഴുകും; പാട്ടും കോമഡി യും സൃഷ്ടിക്കുന്നത് ചാനല്‍ താരങ്ങള്‍; പ്രൊഫഷണല്‍ കലാസംഘങ്ങളുടെ 17 ദൃശ്യ വിരുന്നുകള്‍; ആശംസകളേകി ജി വേണുഗോപാല്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: സദ്യ കഴിക്കുന്നതില്‍ ബഹുമിടുക്കരാണ് മലയാളികള്‍. തൂശനിലയില്‍ പലവട്ടം ഊണും കറികളും കഴിച്ചു പായസം പലതരത്തിലുള്ളവ രുചിച്ചാലും പാലട വന്നാല്‍ ലേശം പോന്നോട്ടെ എന്നതാണ് മലയാളി ശീലം. ഏറെക്കുറെ ഇതിനു സമാനമാണ് ഇത്തവണ അവാര്‍ഡ് നൈറ്റ്. പാട്ടു പാടാനും തമാശ പറഞ്ഞു പൊട്ടിചിരിപ്പിക്കാനും ചാനല്‍ താരങ്ങള്‍. രുചിയേറിയ സദ്യ കഴിക്കുമ്പോള്‍ ഒന്നിനൊന്നു മെച്ചം എന്ന് പറഞ്ഞു തൊട്ടു കൂട്ടുമ്പോലെ ഒന്നിനൊന്നു മെച്ചമായ 17 നൃത്ത സംഘങ്ങള്‍.

ആറു മണിക്കൂറില്‍ കാഴ്ചയുടെ പുതു രസങ്ങള്‍ സമ്മാനിച്ച് ഇടതടവില്ലാതെ പരിപാടികള്‍ എത്തുമ്പോള്‍ മനസാകെ നിറഞ്ഞു എന്ന് ഓരോ കാണികളെയും കൊണ്ട് പറയിക്കുക എന്ന ദൗത്യമാണ് ഇത്തവണ അവാര്‍ഡ് നിശയുടെ സ്വാഗത സംഘം ഏറ്റെടുത്തിരിക്കുന്നത്. സ്റ്റേജ് മൊത്തമായി കവര്‍ ചെയ്യുന്ന വിധം സെറ്റ് ചെയ്യുന്ന എല്‍ ഈ ഡിസ്‌ക്രീനില്‍ ഡിജിറ്റല്‍ വിപ്ലവം സൃഷ്ടിക്കാന്‍ എത്തുന്നത് തിരുവനന്തപുരത്തെ പ്രശസ്ത ഡിസൈന്‍ സംഘമായ ബ്രാന്‍ഡ് വില്ലേജാണ്. ഇവര്‍ തയാറാക്കിയ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തു വന്നതോടെ അതി ഗംഭീരം എന്നാണ് ആദ്യ പ്രതികരണം എത്തിയിരിക്കുന്നത്. ഇതോടെ യഥാര്‍ത്ഥ ശബ്ദ, ദൃശ്യാ വിസ്മയങ്ങള്‍ കണ്‍കുളിര്‍ക്കെ കാണാന്‍ ജൂണ്‍ ഒന്നിനായി കാത്തിരിക്കുകയാണ് യുകെ മലയാളികള്‍.

സാങ്കേതിക വിദ്യയും പ്രൊഫഷണല്‍ മികവും കൂടി ചേര്‍ന്ന ഈ ദൃശ്യാ വിരുന്നു മുന്‍കാല അവാര്‍ഡ് നൈറ്റുകളെ മറികടക്കും വിധം ഉള്ള മുന്നൊരുക്കവുമായാണ് കടന്നു വരുന്നത്. മികവിന്റെ കാര്യത്തില്‍ ഒരു വിട്ടു വീഴ്ചയും ഇല്ലാത്ത വിധമാണ് പ്രോഗ്രാമുകള്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. മികച്ച നിലവാരമുള്ള പ്രോഗ്രാമുകള്‍ മാത്രമാണ് കാണികളുടെ മുന്നിലേക്ക് എത്തുക എന്നത് പ്രോഗ്രാം കമ്മിറ്റി ഉറപ്പാക്കിയിട്ടുണ്ട്. കൂടെ അന്താരാഷ്ട്ര തലത്തില്‍ അറിയപ്പെടുന്ന കലാകാരന്‍മാര്‍ അടക്കമുള്ള താരങ്ങള്‍ കൂടി എത്തുമ്പോള്‍ പകരം വയ്ക്കാനില്ലാത്ത കലാവിരുന്നായി അവാര്‍ഡ് നൈറ്റ് മാറും എന്നുറപ്പാണ്.

ഇത്രയധികം തയ്യാറെടുപ്പുകളോടെ കലാകാരന്മാരും കലാകാരികളും എത്തിയ അവാര്‍ഡ് നൈറ്റ് മുന്‍പ് നടന്നിട്ടുണ്ടാകും എന്ന് പറയാനാകില്ല. മാസങ്ങള്‍ക്കു മുന്‍പ് നിശ്ചയിച്ചുറപ്പിച്ച ടീമുകള്‍ ആയതിനാല്‍ തയ്യാറെടുപ്പിനു കൂടുതല്‍ സമയം ലഭിച്ച സന്തോഷത്തോടെയാണ് കലാസംഘങ്ങള്‍ എല്ലാവരും കവന്‍ട്രിയില്‍ എത്തുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് ജി വേണുഗോപാല്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്.

ത്തനംതിട്ട ജില്ലയിലെ ആറന്മുള സ്വദേശിയായ എസ് സുരേഷാണ് ഇത്തവണ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ പ്രധാന ദൃശ്യാ വിരുന്നുകള്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡിജിറ്റല്‍ വാളില്‍ എത്തിക്കുന്നത്. സുരേഷ് ഇംഗ്ലീഷ് ലിറ്ററേച്ചറില്‍ ബിരുദവും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. 1997 ല്‍ ചെന്നൈയില്‍ അഡ്വെര്‍ടൈസിങ് മേഖലയില്‍ ആര്‍ട്ടിസ്റ്റ് ആയി തുടക്കം കുറിച്ചു.

കേരളത്തിനകത്തും പുറത്തും വിദേശത്തും അഡ്വെര്‍ടൈസിങ് ഏജന്‍സികളില്‍ വിഷ്വലൈസറായും ആര്‍ട്ട് ഡയറക്ടര്‍ ആയും പ്രവര്‍ത്തനം അനുഷ്ടിച്ചിട്ടുണ്ട്. 21 വര്‍ഷമായി അഡ്വെര്‍ടൈസിങ്- ബ്രാന്‍ഡിംഗ്-പ്രസിദ്ധീകരണ വ്യവസായത്തില്‍ ക്രീയേറ്റീവ് രംഗത്ത് പ്രവര്‍ത്തിച്ചു വരുന്നു. ഇപ്പോള്‍ തിരുവനന്തപുരത്ത് 'ബ്രാന്‍ഡ് വില്ലജ്' എന്ന പേരിലുള്ള ക്രീയേറ്റീവ് ഹൗസില്‍ ക്രീയേറ്റീവ് ഡയറക്ടര്‍ ആണ്. നിരവധി ബ്രാന്റുകളുടെയും സ്ഥാപനങ്ങളുടെയും ബ്രാന്‍ഡ് പ്രൊമോഷന്‍ കണ്‍സല്‍ട്ടന്റ് ആണ്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്. അലൈഡിനൊപ്പം മുത്തൂറ്റ് ഗ്ലോബല്‍ ഫിനാന്‍സും ജോസഫ് തളിയന്‍ സോളിസിറ്റേഴ്സും ടൂര്‍ഡിസൈനേഴ്സ് യുകെയും വിസ്റ്റാമെഡും ആണ് മറ്റു സ്പോണ്‍സര്‍മാരായി എത്തുന്നത്.
ഉച്ചയ്ക്ക് കൃത്യം രണ്ടു മണിക്കാണ് അവാര്‍ഡ് നൈറ്റിന് തിരശ്ശീല ഉയരുക. 1.30 മുതല്‍ക്കു തന്നെ ആളുകളെ പ്രവേശിപ്പിച്ചു തുടങ്ങും. പ്രവേശനം സൗജന്യമാണ്. യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category