1 GBP = 88.70 INR                       

BREAKING NEWS

ജോസിയുടെ പൊതുദര്‍ശനം ഞായറാഴ്ച; ശുശ്രൂഷകള്‍ക്ക് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കും; പ്രിയ സുഹൃത്തിനെ അവസാന നോക്കു കാണുവാന്‍ നിരവധിപേരെത്തും

Britishmalayali
kz´wteJI³

ബെക്‌സില്‍ ഓണ്‍ സീയില്‍ ഹൃദയാഘാതം മൂലം മരിച്ച ചങ്ങനാശേരി സ്വദേശി ജോസിയുടെ പൊതുദര്‍ശനം ഞായറാഴ്ച ബെക്‌സില്‍ ഓണ്‍ സീ സെന്റ് മേരീസ് ചര്‍ച്ചില്‍ നടക്കും. ഉച്ചയ്ക്കു രണ്ടു മണി മുതല്‍ അഞ്ചു മണി വരെയാണ് പൊതുദര്‍ശനം. സീറോ മലബാര്‍ ബിഷപ്പ് സാമ്പ്രിക്കല്‍ പിതാവിന്റെ കാര്‍മികത്വത്തില്‍ ദിവ്യബലിയും, പ്രത്യേക പ്രാര്‍ത്ഥനയും തുടര്‍ന്ന് അന്തിമോപചാരം അര്‍പ്പിക്കുവാനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. സംസ്‌കാരം ബുധനാഴ്ച സ്വദേശമായ ചങ്ങനാശേരിയില്‍ നടക്കും.

കഴിഞ്ഞ ദിവസം ബുധനാഴ്ചയാണ് പോസ്റ്റ്മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. ഇതിനു ശേഷം ബോഡി ഫ്യൂണറല്‍ സര്‍വീസിന് കൈമാറി. പേപ്പര്‍ വര്‍ക്കുകളാണ് ഇപ്പോള്‍ നടക്കുന്നത്. എംബസിയില്‍ നിന്നും എന്‍ഒസിയും മറ്റും ലഭിക്കാനുണ്ട്. പൊതുദര്‍ശനം കഴിഞ്ഞ് അന്നു തന്നെ ബന്ധുക്കള്‍ നാട്ടിലേയ്ക്ക് പുറപ്പെടും. ബുധനാഴ്ച രാവിലെ മൂന്നു മണിക്ക് കൊച്ചി എയര്‍പോര്‍ട്ടില്‍ മൃതദേഹം എത്തുന്ന വിധത്തില്‍ യുകെയില്‍ നിന്നും കയറ്റിവിടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. ബുധനാഴ്ച  രണ്ടു മണിക്ക് നാട്ടിലാണ് സംസ്‌കാരം.

ഇക്കഴിഞ്ഞ ഞായറാഴ്ച്ചയാണ് 46 വയസ് മാത്രം പ്രായമുള്ള ജോസഫ് തോമസ് എന്ന് പേരുള്ള ജോസി ഹൃദയാഘാതം മൂലം മരണത്തിന് കീഴടങ്ങിയത്. അത്താഴം കഴിച്ച ശേഷം വീടിന്റെ മുകളിലെ മുറിയില്‍ വിശ്രമിക്കുകയായിരുന്നു ജോസഫ്. അടുക്കള ജോലികളെല്ലാം തീര്‍ത്ത് ജോസഫിന്റെ ഡയബറ്റിക്സിനുള്ള ഇഞ്ചക്ഷനുമായി മുറിയിലേക്ക് ചെന്നപ്പോഴാണ് ഭാര്യ ഡിനി ബോധമില്ലാതെ ജോസഫ് കിടക്കുന്നത് കണ്ടത്. നഴ്സായ ഡിനിക്ക് പ്രാഥമിക പരിശോധനയില്‍ തന്നെ ഹൃദയാഘാതം സംഭവിച്ചതാണെന്ന് മനസിലാവുകയും മനസ്സാന്നിധ്യം കൈവിടാതെ സിപിആര്‍ നല്‍കുകയും ചെയ്തു. ഉടന്‍ ആംബുലന്‍സ്, മെഡിക്കല്‍ ടീമിനെ വിളിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

നാട്ടില്‍ ചങ്ങനാശ്ശേരി തെങ്ങാന പത്തിച്ചിറ വീട്ടില്‍ പി ജെ തോമസിന്റെയും സിസിലിയുടെയും മകനാണ് ജോസഫ്. അഞ്ചു വര്‍ഷം സൗദിയില്‍ ജോലി ചെയ്ത ശേഷമാണ് 11 വര്‍ഷം മുന്‍പ് ജോസഫും കുടുംബവും യുകെയില്‍ എത്തിയത്. ആദ്യത്തെ ആറു വര്‍ഷം ഈസ്റ്റ്ഹാമിലായിരുന്നു താമസം. 2015 മുതലാണ് ബെക്സ് ഹില്ലിലേക്ക് എത്തിയത്. മലയാളി സമൂഹത്തിന്റെ എല്ലാ പരിപാടികളിലും പള്ളി കാര്യങ്ങളിലും സജീവമായിരുന്നു ജോസഫ്.

കണ്‍ക്വസ്റ്റ് ഹോസ്പിറ്റലില്‍ നാലു വര്‍ഷമായി തീയേറ്റര്‍ നഴ്സായി ജോലി ചെയ്യുകയാണ് ഭാര്യ ഡിനി ജോസി. നാട്ടില്‍ ചേര്‍ത്തല പള്ളിപ്പുറം പള്ളിപ്പറമ്പില്‍ പിവി ജോസഫ് - റോസമ്മ ദമ്പതികളുടെ മകളാണ്. സെന്റ് റിച്ചാര്‍ഡ്സ് സ്‌കൂളില്‍ പഠിക്കുന്ന 12 വയസുകാരി ജസീനയും ഏഴു വയസുകാരന്‍ ജെറോമും മക്കളാണ്. സെന്റ് മേരീസ് മാര്‍ഗന്റ് സ്‌കൂളിലാണ് ജെറോം പഠിക്കുന്നത്.

13 വര്‍ഷത്തോളമായി ബെക്സ്ഹിലില്‍ താമസിക്കുന്ന റെജി വര്‍ഗീസ് സഹോദരിയാണ്. നാട്ടിലും യുകെയിലുമായി താമസിക്കുന്ന തോമസ് തോമസ് (ജോയിച്ചന്‍), ജോജി തോമസ് (ഖത്തര്‍), ജോബി തോമസ് (കേരളം) എന്നിവരാണ് മറ്റു സഹോദരങ്ങള്‍.
പൊതുദര്‍ശനം നടക്കുന്ന സ്ഥലത്തിന്റെ വിലാസം
St Mary Magdalene Church, Bexhill-On-Sea, Sea Road, TN40 1RH
സംസ്‌കാരം നടക്കുന്ന ദേവാലയത്തിന്റെ വിലാസം
St Mary's Church, Mundupalam, Thengana, Changanacherry, Kottayam (Dt)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category