1 GBP = 88.40 INR                       

BREAKING NEWS

തിരിച്ചടിച്ചത് ശബരിമലയെന്ന കാര്യത്തില്‍ സിപിഎമ്മുകാര്‍ക്ക് പോലും സംശയം ഇല്ല; പിണറായി പേടിയില്‍ പക്ഷേ എല്ലാവരും ഒരുപോലെ ശബരിമലയെ തള്ളുന്നു; പിണറായിയുടെ പിടിവാശി സര്‍വ്വതും തകര്‍ത്തെന്ന് നേതാക്കള്‍ പിറുപിറുക്കുമ്പോഴും പിണറായിയുടെ മുഖത്ത് നോക്കി പാര്‍ട്ടി സമ്മേളനങ്ങളില്‍ പോലും പരാജയത്തിന്റെ കാരണം പറയാന്‍ ആളില്ല; സിപിഎം എന്ന ജനാധിപത്യ പാര്‍ട്ടിയെ പിണറായി പോക്കറ്റിലാക്കിയതോടെ തെറ്റ് തിരുത്തണമെങ്കില്‍ പോലും പിണറായി തന്നെ തീരുമാനിക്കണം

Britishmalayali
kz´wteJI³

തിരുവനന്തപുരം: ന്യായം പറയാന്‍ പോലും ആകാത്ത വിധമാണ് കേരളത്തില്‍ സിപിഎം തകര്‍ന്നടിഞ്ഞത്. സിപിഎം പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വിള്ളലുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ ധര്‍മ്മടത്ത് പോലും സിപിഎമ്മിന് നേടാനായത് നാലായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ്. ഇതിനെല്ലാം കാരണം ശബരിമല വിഷയത്തില്‍ വിശ്വാസികള്‍ അകന്നതാണെന്ന് ഏവര്‍ക്കും അറിയാം. പാര്‍ട്ടിയില്‍ തന്നെ ഇതിന്റെ സംസാരം തുടങ്ങി കഴിഞ്ഞു. എന്നാല്‍ എല്ലാം ന്യൂനപക്ഷ ഏകീകരണത്തിലും രാഹുല്‍ തരംഗത്തിലും വിരല്‍ ചൂണ്ടുണമെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദ്ദേശം. ആരും ശബരിമല ഉയര്‍ത്തി പാര്‍ട്ടിയെ കുറ്റപ്പെടുത്തരുതെന്നാണ് പിണറായിയുടെ നിര്‍ദ്ദേശം. സിപിഎമ്മിനെ തളര്‍ത്തിയത് പിണറായിയുടെ തെറ്റായ നയങ്ങളാണെന്ന് ഏവര്‍ക്കും അറിയാം. അപ്പോഴും പിണറായിയെ കുറ്റപ്പെടുത്താനോ തിരുത്താനോ ഉള്ള കരുത്ത് സിപിഎമ്മിനില്ല. പിണറായിക്ക് അടിമപ്പെട്ട നേതൃത്വമാണ് ഇന്ന് സിപിഎമ്മിനുള്ളത്. അതുകൊണ്ട് സിപിഎമ്മിനുണ്ടാ. തോല്‍വിയുടെ തെറ്റ് തിരുത്തണമെങ്കില്‍ പിണറായി തന്നെ തീരുമാനിക്കണമെന്നതാണ് അവസ്ഥ.


കേരളത്തില്‍ യുഡിഎഫ് തരംഗമാണ് ആഞ്ഞടിച്ചത്. 20 ലോക്സഭാ സീറ്റുകളില്‍ 19 എണ്ണവും മികച്ച ഭൂരിപക്ഷത്തില്‍ യുഡിഎഫ് കൈപ്പിടിയിലൊതുക്കിയപ്പോള്‍ ഇടതുമുന്നണിക്ക് ആലപ്പുഴ മാത്രമൊതുങ്ങി. ഇടതു കോട്ടയായി അറിയപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ അട്ടിമറി വിജയം നേടാനായതും യുഡിഎഫിന് നേട്ടമായി. പതിറ്റാണ്ടുകളായി വിജയിച്ചു വന്നിരുന്ന ആലത്തൂരും പാലക്കാടും ആറ്റിങ്ങലും കാസര്‍ഗോഡും അടക്കമുള്ള മണ്ഡലങ്ങള്‍ ഇടതുമുന്നണിയില്‍ നിന്ന് യുഡിഎഫ് പിടിച്ചെടുത്തു. അലപ്പുഴയിലെ ജയമില്ലെങ്കില്‍ തീര്‍ത്തും ദയനീയമാകുമായിരുന്നു പിണറായിയുടെ അവസ്ഥ. പിണറായിക്ക് ഒരിക്കലും കീഴ്പ്പെട്ടിട്ടില്ലാത്ത നേതാവാണ് ആരീഫ്. സിപിഎം ഔദ്യോഗിക നേതൃത്വവുമായി പലപ്പോഴും ഉടക്കി നിന്ന നേതാവ്. എന്നാല്‍ പിണറായി അതിവിശ്വസ്തരായി അവതരിപ്പിച്ചവരെല്ലാം തോറ്റു. ആലത്തൂരില്‍ പികെ ബിജുവിനേയും ചാലക്കുടിയില്‍ ഇന്നസെന്റിനേയും സ്ഥാനാര്‍ത്ഥിയാക്കരുതെന്ന് പ്രാദേശിക ഘടകങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. വടകരയില്‍ പി ജയരാജനെ നിര്‍ത്തിയതിനേയും ചിലര്‍ എതിര്‍ത്തു. ഇവരെയെല്ലാം നിശബ്ദരാക്കിയാണ് പിണറായി സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം നടത്തിയത്. 20 സീറ്റിലും സ്വന്തം സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിച്ചു. അങ്ങനെ ജനാധിപത്യത്തെ മര്‍ക്കട മുഷ്ടിയിലൂടെ പുറത്തേക്ക് തള്ളിയാണ് സിപിഎം നിയന്ത്രണം പിണറായി പിടിച്ചെടുത്തതെന്ന് ഏവര്‍ക്കും അറിയാം. ഇതിനെ ചോദ്യം ചെയ്യാന്‍ ആ കനത്ത തോല്‍വിയിലും പ്രമുഖ നേതാക്കള്‍ തയ്യാറാകാനിടയില്ല.

എംഎ ബേബിയെ പോലുള്ളവരുടെ ഒറ്റയാന്‍ ശബ്ദങ്ങളായി വിമര്‍ശനങ്ങള്‍ ചുരുങ്ങും. പാര്‍ട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പിണറായിയെ വിമര്‍ശിക്കണമെന്നുണ്ട്. എന്നാല്‍ പിണറായിയെ തള്ളി പറഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍ വലുതാണെന്ന് കോടിയേരിക്ക് അറിയാം. പാര്‍ട്ടിയില്‍ കണ്ണൂര്‍ ലോബി ഏകപക്ഷീയമായി പിടിമുറുക്കിയതാണ് തോല്‍വിക്ക് കാരണമെന്ന വിലയിരുത്തലുമുണ്ട്. എല്ലാം നിശ്ചയിക്കുന്നത് അവരാണ്. കല്ല്യാട്ടെ കൊലപാതകങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. ടി പി ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷവും ആര്‍ എം പിയോട് പക തുടരുന്നു. വി എസ് അച്യുതാനന്ദനെന്ന ജനകീയ നേതാവിനെ വീട്ടിലിരുത്തി ഒതുക്കിയതും വിമര്‍ശന വിധേയമാക്കും. നിയമസഭാ തെരഞ്ഞെടുപ്പില്‍ വിഎസിന്റെ മുഖം കാട്ടിയാണ് സിപിഎം വോട്ട് നേടിയത്. എന്നിട്ട് വിഎസിനെ തഴഞ്ഞത് ശരിയായില്ല. മുതലാളിത്ത വ്യവസ്ഥതിയിലേക്ക് മാറുന്ന കേരള ഭരണം മസാലാ ബോണ്ടിന് പിന്നാലെ പോയതും അണികളില്‍ അമര്‍ഷമുണ്ട്. എങ്കിലും ഇത്രവലിയ തോല്‍വിക്ക് കാരണം ശബരിമലയാണെന്ന് സിപിഎം അനുഭാവികള്‍ തിരിച്ചറിയുന്നുണ്ട്.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ച നിലപാടുകളെ സംബന്ധിച്ചു പാര്‍ട്ടിക്കുള്ളിലും മുന്നണിയിലും വിചാരണ രഹസ്യമായി തുടഹ്ങി കഴിഞ്ഞു. ബിജെപിക്കു ശബരിമലയെന്ന ആയുധം നല്‍കി ഹൈന്ദവ സമുദായത്തിലെ വലിയൊരു വിഭാഗത്തെ മുന്നണിയില്‍നിന്ന് അകറ്റിയെന്ന ആരോപണവും പിണറായിയ്ക്കെതിരെ ഉയരുന്നുണ്ട്. ഇങ്ങനെ പോയ വോട്ടുകളില്‍ അധികവും എല്‍ഡിഎഫിന്റെ പരമ്പരാഗത വോട്ടുകളായിരുന്നു. പ്രയോജനം ലഭിച്ചത് യുഡിഎഫിനാണ്. കേന്ദ്രത്തില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാനും കേരളത്തില്‍ അവര്‍ അക്കൗണ്ട് തുറക്കാതിരിക്കാനും ന്യൂനപക്ഷ ഏകീകരണം ഉണ്ടാകുമെന്നും അതു കോണ്‍ഗ്രസിന് അനുകൂലമായി. എന്നാല്‍ ധാര്‍ഷ്ട്യത്തോടെ മുന്നോട്ട് പോയ പിണറായി ഹൈന്ദവ വികാരം കണ്ടില്ലെന്ന് നടിച്ചു. നവോത്ഥാന മതില്‍ പോലും ലോക്സഭാ തോല്‍വിയില്‍ നിര്‍ണ്ണായക ഘടകമായെന്ന് സിപിഎമ്മിലെ വലിയൊരു വിഭാഗം സമ്മതിച്ചു കഴിഞ്ഞു. ഇത് തീരുമാനിച്ചതും പിണറായി വിജയനാണ്. ഇതിനെ അംഗീകരിക്കേണ്ട അവസ്ഥ സിപിഎമ്മിന് വന്നു. അങ്ങനെ സ്വയം എടുത്ത തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിച്ച് പാര്‍ട്ടിയെ പിണറായി കുഴിയില്‍ ചാടിച്ചുവെന്നാണ് സിപിഎമ്മിലെ പൊതുവികാരം.

ശബരിമല വിഷയത്തില്‍ മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മുന്നണിയുടെയും സര്‍ക്കാരിന്റെയും നിലപാടായി മാറിയതിനാലാണ് കുറ്റപ്പെടുത്തലുകള്‍ മുഖ്യമന്ത്രിക്ക് എതിരെയാകുന്നത്. വി എസ് സര്‍ക്കാരിന്റെ കാലഘട്ടത്തിനുശേഷം പാര്‍ട്ടിയില്‍ പിണറായി വിജയനു കാര്യമായ വിമര്‍ശനങ്ങള്‍ നേരിടേണ്ടിവന്നിട്ടില്ല. വിമര്‍ശനം ഉന്നയിച്ചിരുന്ന വി എസ് ദുര്‍ബലനായി. വിഎസിന്റെ കൂടെയുണ്ടായിരുന്നവര്‍ ക്ഷീണിക്കുകയോ മറുവശത്തേക്കു ചേക്കേറുകയോ ചെയ്തു. മുഖ്യമന്ത്രിയെന്ന നിലയിലും പാര്‍ട്ടിയില്‍ പിണറായിക്കെതിരെ വിമര്‍ശനങ്ങളുണ്ടായിട്ടില്ല. ശബരിമലയിലെ നിലപാടുകളില്‍ മാറ്റം വരുത്തണമെന്നു താഴേത്തട്ടില്‍ അഭിപ്രായമുണ്ട്. പക്ഷേ സംസ്ഥാന നേതൃത്വത്തെ, പ്രത്യേകിച്ചു മുഖ്യമന്ത്രിയെ ഇക്കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ ആര്‍ക്കു കഴിയില്ല. അതിനുള്ള ധൈര്യം സംസ്ഥാന കമ്മറ്റിയില്‍ പോലും ആര്‍ക്കുമില്ല. ആരെങ്കിലും ചോദ്യം ചെയ്താല്‍ അവരെ പാര്‍ട്ടിക്കുള്ളില്‍ തീര്‍ക്കുന്നതാണ് അവസ്ഥ. വി എസ് അച്യുതാനന്ദന്‍ എങ്ങനെ പ്രതികരിക്കുമെന്നതാണ് ഏവരും ഒറ്റു നോക്കുന്നത്. ത്രിപുരയും ബംഗാളും നഷ്ടപ്പെട്ടതോടെ ഭരണം അവശേഷിക്കുന്ന ഏക സംസ്ഥാനമായി കേരളം മാറി. അതുകൊണ്ട് ദേശീയ നേതൃത്വം ദുര്‍ബലരുമാണ്. അവര്‍ക്കും പിണറായിയ്ക്കെതിരെ ചോദ്യം ഉയര്‍ത്താനുള്ള കരുത്തില്ല.

പിണറായിയെ പിന്തുണയ്ക്കുന്നവരാണ് പൊളിറ്റ് ബ്യൂറോയില്‍ അധികവും. ലോക്സഭാ തിരഞ്ഞെടുപ്പിനുശേഷം ഉപതിരഞ്ഞെടുപ്പുകളും പഞ്ചായത്ത് തിരഞ്ഞെടുപ്പും നേരിടാന്‍ നിലവിലെ നയങ്ങള്‍ മാറ്റുന്നതിനെക്കുറിച്ചു പാര്‍ട്ടിക്ക് ഇപ്പോഴേ ചിന്തിക്കേണ്ടിവരും. മുഖ്യമന്ത്രിക്കു തന്റെ നിലപാടുകള്‍ മയപ്പെടുത്തുകയും സഹപ്രവര്‍ത്തകരുടെ അഭിപ്രായങ്ങള്‍ കൂടി മുഖവിലയ്ക്കെടുക്കേണ്ടി വരികയും ചെയ്യും. നഷ്ടപ്പെട്ട വോട്ടുകള്‍, പ്രത്യേകിച്ചു സ്ത്രീവോട്ടര്‍മാരെ തിരികെ കൊണ്ടുവരുന്നതിനു പുതുവഴികള്‍ തേടേണ്ടിവരും. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു വേഗം കൂട്ടേണ്ട സാഹചര്യവുമുണ്ടാകും. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു സുപ്രീംകോടതി വിധി ഇതുവരെ പുറത്തുവന്നിട്ടില്ല. വിധി അനുകൂലമായാലും എതിരായാലും നടപ്പിലാക്കുമെന്നാണു സര്‍ക്കാര്‍ നിലപാട്. എന്നാല്‍ മൃദു സമീപനം ഈ വിഷയത്തില്‍ എടുക്കണമെന്നാണ് സിപിഎമ്മിലെ ഇപ്പോഴത്തെ പൊതുവികാരം.

ഓരോ ബൂത്തിലും കണക്കുതെറ്റാത്ത കൈയടക്കമുണ്ടാകണമെന്നായിരുന്നു ബൂത്തുതല ഭാരവാഹികള്‍ക്ക് സിപിഎം. നല്‍കിയ നിര്‍ദ്ദേശം. മതപരമായ ധ്രുവീകരണം യു.ഡി.എഫ്. അനുകൂല വോട്ടായി എന്ന് സമ്മതിക്കുമ്പോഴും 'ശബരിമല' അതിന് കാരണമായി അംഗീകരിച്ചിട്ടില്ല. അത്തരമൊരു നിരീക്ഷണം മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് തള്ളുന്നതാണ് ഇതിന് കാരണം. അതിനാല്‍ ശബരിമലയെ പുറത്തുനിര്‍ത്തിയുള്ള പരിശോധനയാകും സിപിഎം. നടത്തുക. പിണറായിയെ എതിര്‍ക്കാന്‍ ആളില്ലാത്തതാണ് ഇതിന് കാരണം. കേന്ദ്രത്തില്‍ ബിജെപി.യിതര സര്‍ക്കാരെന്ന ഇടതുമുന്നണിയുടെ പ്രചാരണം ജനങ്ങള്‍ അംഗീകരിച്ചതാണ്. പക്ഷേ, അത് യു.ഡി.എഫിന് അനുകൂലമായാണ് വോട്ടായത്. ബിജെപി.യുടെ വര്‍ഗീയ നിലപാട് തുറന്നുകാണിച്ചത് ഇടതുമുന്നണിയാണ്. അതിനാല്‍, ബിജെപി.ക്ക് കേരളത്തില്‍ വേരുറപ്പിക്കാനായില്ല. ഒപ്പം, ബിജെപി.വിരുദ്ധ വോട്ടുകള്‍ യു.ഡി.എഫിലേക്ക് പോയി. ഇതാണ് പരാജയത്തിന് സിപിഎം. നേതാക്കള്‍ നല്‍കുന്ന പ്രാഥമിക വിശദീകരണം. എന്നാല്‍ വോട്ടുകള്‍ കുറച്ചത് ശബരിമലയാണെന്നാണ് അണികള്‍ തിരിച്ചറിയുന്നത്. സ്ത്രീകള്‍ കൂടുതലായി വോട്ടുചെയ്ത സ്ഥലങ്ങളില്‍ ഇടതുമുന്നണിക്ക് വന്‍ തിരിച്ചടിയുണ്ടായി. ഇത് അയ്യപ്പ തരംഗത്തിലാണെന്നാണ് അവരുടെ വിലയിരുത്തല്‍.

ശബരിമലവിഷയത്തില്‍ സിപിഎമ്മും സര്‍ക്കാരും കാണിച്ച തിടുക്കം തിരിച്ചടിച്ചതാണെന്ന് രഹസ്യമായി ചില നേതാക്കള്‍ സമ്മതിക്കുന്നുണ്ട്. എക്സിറ്റ് പോള്‍ ഫലം വന്നയുടന്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇത് സൂചിപ്പിച്ചതാണ്. പക്ഷേ, നിമിഷങ്ങള്‍ക്കകം മുഖ്യമന്ത്രി തള്ളി. ശബരിമലയാണ് കുറ്റമെങ്കില്‍, അതിന്റെ ഉത്തരവാദിത്വവും മുഖ്യമന്ത്രി ഏറ്റെടുക്കേണ്ടിവരും. ഇത് പാര്‍ട്ടിയിലും മുന്നണിയിലും മാത്രമല്ല സര്‍ക്കാരിലും പ്രതിസന്ധിയുണ്ടാക്കും. ഫലം തിരിച്ചടിച്ചെന്ന സൂചനകള്‍ പുറത്തുവന്ന ഘട്ടത്തില്‍ത്തന്നെ മുഖ്യമന്ത്രി എ.കെ.ജി. സെന്ററിലെത്തിയിരുന്നു. കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി ഇ.പി. ജയരാജന്‍ എന്നിവരും അവിടെയുണ്ടായിരുന്നു. മതധ്രുവീകരണമാണ് യു.ഡി.എഫിനെ സഹായിച്ചതെന്ന് ജയരാജനും അപ്രതീക്ഷിത തിരിച്ചടിയാണുണ്ടായതെന്ന് കോടിയേരിയും പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. ഇതും പിണറായിയുടെ മനസ്സ് അറിഞ്ഞായിരുന്നു. എന്നാല്‍, മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുഖംകൊടുത്തില്ല. ഇതിനുശേഷം പരാജയം പ്രതീക്ഷിച്ചതല്ലെന്ന് അദ്ദേഹം പ്രസ്താവനയിറക്കി. വെള്ളിയാഴ്ച പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ചേരുന്നുണ്ട്. ഇതിനുശേഷം നിലപാട് വിശദീകരിക്കാനാണ് സാധ്യത.

ലോക്സഭാ തെരഞ്ഞെടുപ്പ് പൂര്‍ണ്ണ ചിത്രം

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category