1 GBP = 88.40 INR                       

BREAKING NEWS

കിടിലന്‍ പാട്ടുകളുമായി എം ജി ശ്രീകുമാറും സംഘവും മെയ്ഡ്‌സ്റ്റോണില്‍; ഇന്നത്തെ രാവ് സംഗീത ലഹരിയില്‍ മുങ്ങും; അവസാന ഘട്ട റിഹേഴ്‌സലും പൂര്‍ത്തിയാക്കി നിങ്ങളെ കാണാന്‍ ഒരുങ്ങി കഴിഞ്ഞു

Britishmalayali
kz´wteJI³

ശ്രീരാഗം 2019മായി എം ജി ശ്രീകുമാറും സംഘവും ഇന്ന് മെയ്ഡ്‌സ്റ്റോണില്‍ എത്തുകയാണ്. റിഹേഴ്സലുകള്‍ എല്ലാം തകൃതിയായി പൂര്‍ത്തിയാക്കി ഇരുപതോളം പേരടങ്ങുന്ന സംഘം യുകെ മലയാളികളെ കാണുവാന്‍ തയ്യാറായി കഴിഞ്ഞു. രണ്ടാഴ്ചയായി തിരുവനന്തപുരത്തു നടത്തുന്ന പരിശീലനത്തിന് ശേഷമാണ് സംഘം യുകെയില്‍ എത്തിയത്. ഈ പരിപാടിക്കായി മുഴുവന്‍ ഓര്‍ക്കസ്ട്രാ ടീമും നാട്ടില്‍ നിന്നുമാണ് എത്തിയിരിക്കുന്നത്. പരിപാടിയുടെ ക്വളിറ്റിയില്‍ ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന നിലപാടിലാണ് എംജി ശ്രീകുമാര്‍, വയലിനിസ്റ്റ് മനോജ് ജോര്‍ജ്, പാട്ടുകാരി ശ്രേയകുട്ടി, റഹ്മാന്‍, ടീനു ടെലന്‍സ് എന്നിവര്‍ എത്തുന്നത്. യുകെ മലയാളികള്‍ പലപ്പോഴായി സ്റ്റേജ് ഷോകളുടെ പേരില്‍ പറ്റിക്കപ്പെടുന്നു എന്ന പരാതികള്‍ ഉയര്‍ന്നതോടെ ലൈവ് ഷോയുടെ മാറ്റ് വെളിപ്പെടുത്താന്‍ തന്നെയാണ് ഇക്കുറി എംജിയുടെയും ടീമിന്റെയും തീരുമാനം.

ഓരോ പാട്ടിനും വ്യത്യസ്ത ഫീല്‍ നല്‍കാന്‍ കീ ബോര്‍ഡില്‍ മാന്ത്രിക ചലനങ്ങള്‍ സൃഷ്ടിക്കുന്ന അനൂപ് കോവളം, റിഥമിസ്റ്റ് അജയ് കുമാര്‍, മൃദംഗ വിദ്വാന്‍ മുരളീധരന്‍, ഗിറ്റാറിസ്റ്റ് അനില്‍, ബാസ്സ് നിയന്ത്രിക്കുന്ന ജിലസ്, തബലയില്‍ ബാലഭാസ്‌കറിനൊപ്പം ശോഭിച്ച പ്രശാന്ത്, തകിലില്‍ മുരളി, ഓടക്കുഴല്‍ വിദഗ്ധന്‍ അനില്‍ ഗോവിന്ദ്, എന്നിവര്‍ക്കൊപ്പം സൗണ്ട് എന്‍ജിനീയര്‍ സണ്ണിയും കൂടി എത്തുമ്പോള്‍ യഥാര്‍ത്ഥ ഗാനമേള ഒരിക്കല്‍ കൂടി യുകെ മണ്ണില്‍ പിറക്കുകയാണ് എന്നും സംഘാടകര്‍ പറയുന്നു.
യുകെയില്‍ ലഭ്യമായ മികച്ച സൗണ്ട് സിസ്റ്റം കൂടി ഒരുക്കിയിട്ടുള്ളതിനാല്‍ ഗ്വാരന്റീഡ് പ്രോഗ്രാം എന്ന വിളിപ്പേരും ശ്രീരാഗത്തിനു ലഭിച്ചിരിക്കുകയാണ്. ആദ്യ ഷോ നടക്കുന്ന കെന്റില്‍ ഏറെക്കുറെ ടിക്കറ്റുകളും വിറ്റുതീരുകയാണ്. മാഞ്ചസ്റ്റര്‍, ലെസ്റ്റര്‍ എന്നിവിടങ്ങളിലാണ് ഇനി കൂടുതല്‍ ടിക്കറ്റുകള്‍ ലഭ്യമായിട്ടുള്ളത്. കഴിഞ്ഞ ദിവസം മാത്രം 150 ലേറെ പ്രീമിയം ടിക്കറ്റുകള്‍ ഒറ്റയടിക്ക് വില്‍പ്പന നടന്നെന്നും ഷോയുടെ പ്രൊമോട്ടര്‍മാരായ യുകെ ഇവന്റ് ലൈഫ് വ്യക്തമാക്കുന്നു.

കഴിഞ്ഞ വര്‍ഷം എം ജി ശ്രീകുമാര്‍ എത്തിയപ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ താരനിബിഡമാണ് ഇത്തവണത്തെ ടീം എന്നതും ഏറെ ശ്രദ്ധേയം. ഗ്രാമി അവാര്‍ഡിലൂടെ ലോക സംഗീതത്തില്‍ ഇന്ത്യയിലും പാട്ടുകാര്‍ ഉണ്ടെന്നു തെളിയിച്ച വയലിനിസ്റ്റ് മനോജ് ജോര്‍ജ്, മലയാള ചാനലുകളിലെ പാട്ടു ഷോകളിലൂടെ മുഴുവന്‍ മലയാളികളുടെയും അരുമയായി മാറിയ ശ്രേയകുട്ടി എന്നിവര്‍ കൂടി ചേരുമ്പോള്‍ ഈ വര്‍ഷം ലഭിക്കുന്ന ഏറ്റവും വലിയ ഷോയായി മാറുകയാണ് ശ്രീരാഗം.

കെന്റിലെ മെയ്ഡ്സ്റ്റോണില്‍ തുടങ്ങി മാഞ്ചസ്റ്ററില്‍ എത്തി ഒടുവില്‍ മിഡ്ലാന്റ്‌സിലെ ലെസ്റ്ററില്‍ അവസാനിക്കും വിധമാണ് ശ്രീരാഗം പ്ലാന്‍ ചെയ്തിരിക്കുന്നത്. മെയ് 25 മുതല്‍ 27 വരെയുള്ള ദിവസങ്ങളില്‍ തുടര്‍ച്ചയായ പ്രോഗ്രാമുകളിലൂടെ യുകെ മലയാളികള്‍ക്കായി ആഘോഷക്കാലത്തിന്റെ ആരവം ഉയര്‍ത്താനുള്ള ശ്രമാണ് ശ്രീരാഗം ഷോ ലക്ഷ്യമിടുന്നത്.
കീ ബോര്‍ഡ് ആര്‍ട്ടിസ്റ്റ് ഏഷ്യാനെറ്റ് അനൂപ് കോവളം അടക്കം 18 പേരുടെ സംഘമാണ് ഈ ഷോയെ സജീവമാക്കാന്‍ കേരളത്തില്‍ നിന്നും എത്തുന്നത്. സംഘത്തിലെ മുഴുവന്‍ ആളുകളും പ്രൊഫഷണല്‍ താരങ്ങള്‍ ആണെന്നതും ഈ ഷോയെ വേറിട്ട അനുഭവമാക്കി മാറ്റും. ഷോ കാണാന്‍ എത്തുന്നവര്‍ക്ക് ഒന്നിച്ചു പോകാന്‍ വിവിധ പട്ടണങ്ങളില്‍ നിന്നും ബസുകള്‍ അടക്കമുള്ള സൗകര്യങ്ങളാണ് സംഘാടകര്‍ ഏര്‍പ്പെടുത്തുന്നത്. മിക്ക പട്ടണങ്ങളിലും മലയാളി സംഘടനകള്‍ തന്നെയാണ് ടിക്കറ്റ് വില്‍പ്പനയും ഏറ്റെടുത്തിരിക്കുന്നത്.

ഇക്കാരണത്താല്‍ ആയിരങ്ങള്‍ക്ക് ഇരിപ്പിട സൗകര്യമുള്ള വേദികള്‍ പോലും ജനനിബിഢമാകും എന്നാണ് ടിക്കറ്റ് വില്‍പ്പനയിലെ സൂചന വ്യക്തമാക്കുന്നത്. ഇത്രയും വലിയ ടീമിനെ അണിനിരത്തി ഇനി ഈ വര്‍ഷം മറ്റൊരു ഷോ നടക്കാന്‍ ഇടയില്ലാത്തതിനാല്‍ സ്‌കൂള്‍ അവധി ആഴ്ച കൂടി ആയ മെയ് അവസാന വാരം നടക്കുന്ന ശ്രീരാഗം യുകെ മലയാളികള്‍ പ്രയോജനപ്പെടുത്തണമെന്നാണ് പ്രൊമോട്ടര്‍മാരായ നോര്‍ഡി ജേക്കബ്, സുദേവ് കുമാര്‍ എന്നിവര്‍ പറയുന്നത്. ഷോ നടക്കുന്ന സ്ഥലങ്ങളിലേക്ക് ബസ് സൗകര്യം വരെ ഏര്‍പ്പെടുത്തിയിരിക്കുകയാണ് സംഘാടകര്‍. ഇത്രയും പ്ലാനിങ്ങില്‍ നടന്ന സ്റ്റേജ് ഷോകള്‍ അധികമില്ല യുകെയില്‍.

ഇതോടെ ശ്രീരാഗം ഷോ കാണാതെ പോയാല്‍ വലിയൊരു നഷ്ടം തന്നെ എന്ന തരത്തിലാണ് വിലയിരുത്തല്‍. അവശേഷിക്കുന്ന ഏതാനും ടിക്കറ്റുകള്‍ മാത്രമാണ് മൂന്നു വേദികളിലും ഇനിയുള്ളത്. ഈ ആഘോഷക്കാലം ഇവരോടൊപ്പം എന്ന നിലയില്‍ യുകെ മലയാളികള്‍ തീരുമാനിച്ചാല്‍ ശ്രീരാഗം വീണ്ടും അത്ഭുതം സൃഷ്ടിക്കും, ഉറപ്പ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category