1 GBP = 88.00 INR                       

BREAKING NEWS

അണിയറയില്‍ ചരട് വലിച്ചും പാര്‍ട്ടിയെ നയിച്ചും മാത്രം നിന്ന അമിത് ഷാ ഇക്കുറി ഗോദയില്‍ ഇറങ്ങിയത് എന്തുകൊ ണ്ട്? ഉപപ്രധാനമന്ത്രിയായോ ആഭ്യന്തര-പ്രതിരോധ മന്ത്രിയാ യോ മോദിയുടെ രണ്ടാമനാകുമെന്ന് സൂചനകള്‍; അഞ്ചു കൊല്ലത്തെ ഭരണ പരിചയത്തിന് ശേഷം മോദി ഇന്ത്യന്‍ ഭരണം അമിത് ഷായ്ക്ക് വച്ചു നീട്ടി റിട്ടയര്‍ ചെയ്യുമോ? മോദിയെ മുമ്പില്‍ നിര്‍ത്തി ഇന്ത്യയെ വീണ്ടും കാവിപുതപ്പിച്ച അമിത് തന്നെ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രിയെന്ന വാര്‍ത്ത പുറത്ത്; മോദിയുടെ എല്ലാ പദ്ധതികളും ഇനി ദീര്‍ഘകാലത്തേക്കുള്ളവ മാത്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ഗുജറാത്തില്‍ വഗേലയെ സ്വീകരിച്ച എന്‍.സി.പി.യും പ്രവീണ്‍ തൊഗാഡിയയുടെ പുതിയ പാര്‍ട്ടിയും ഭസ്മമായി. നരേന്ദ്ര മോദിയെ വെല്ലുവിളിക്കാനെത്തിയ തൊഗാഡിയയുടെ രാഷ്ട്രീയ മോഹങ്ങളെ ഗുജറാത്തില്‍ തകര്‍ത്തെറിഞ്ഞ അമിത് ഷാ ബിജെപിയിലെ ഉഗ്രപ്രതാപിയായി മാറുകയാണ്. ബംഗാളില്‍ ബിജെപിക്ക് ചലനമുണ്ടാക്കാനയതും അമിത് ഷായുടെ കഠിനാധ്വാനം. ഉത്തര്‍ പ്രദേശ് പിടിച്ച് നോര്‍ത്ത് ഈസ്റ്റിലൂടെ ത്രിപുരയില്‍ കടന്നു കയറിയ അമിത് ഷാ മോദിയുടെ തുടര്‍ഭരണത്തില്‍ നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. തന്റെ ജന പിന്തുണയും അമിത് ഷാ തെളിയിക്കുകയാണ്. ഗുജറാത്തിലെ ഒരു സീറ്റുപോലും എതിരാളികള്‍ക്ക് നല്‍കാതെ ആകെയുള്ള 26-ഉം തുടര്‍ച്ചയായ രണ്ടാംവട്ടവും ബിജെപി. തൂത്തുവാരുന്നതിനൊപ്പം ഗാന്ധിനഗറില്‍ അമിത് ഷായുടെ ഭൂരിപക്ഷം എല്‍.കെ. അദ്വാനിയുടെ റെക്കോഡും മറികടന്ന് അഞ്ചുലക്ഷത്തിനുമുകളിലേക്ക് കുതിച്ചു. ഇനി അമിത് ഷാ കേന്ദ്ര മന്ത്രിയാകുമെന്നാണ് സൂചന.

അമിത് ഷാ പുതിയ എന്‍ഡിഎ സര്‍ക്കാര്‍ ഒരു സുപ്രധാന വകുപ്പ് കൈയാളുമെന്ന് ഏതാണ്ടുറപ്പാണ്. അമിത് ഷാ താല്‍പ്പര്യക്കുറവ് അറിയിച്ചാല്‍ മാത്രമേ സഹാചര്യം മാറൂ. ഗുജറാത്തില്‍ മുന്‍പ് ആഭ്യന്തര മന്ത്രി ആയിരുന്ന അമിത് ഷായ്ക്ക് കേന്ദ്രത്തിലും അതേ വകുപ്പുതന്നെ ലഭിക്കാനാണു സാധ്യത. 54കാരനായ ഷാ കേന്ദ്രമന്ത്രിസഭയില്‍ ചേരുകയാണെങ്കില്‍ അദ്ദേഹം തന്നെയായിരിക്കും രണ്ടാം സ്ഥാനത്ത്. ഭാവി പ്രധാനമന്ത്രിയായും ഉയര്‍ത്തിക്കാണിക്കും. മോദിയുടെയും ഷായുടെയും ജന്മനാടായ ഗുജറാത്തില്‍ പകുതി മണ്ഡലങ്ങളിലും കഴിഞ്ഞതവണത്തേക്കാള്‍ ഭൂരിപക്ഷം നേടാനും ബിജെപി.ക്ക് കഴിഞ്ഞിരുന്നു. ഒരുവട്ടംകൂടി ഒരു ഗുജറാത്തിയെ പ്രധാനമന്ത്രിയാക്കുകയെന്ന അഭ്യര്‍ത്ഥനയോട് വോട്ടര്‍മാര്‍ ഒറ്റക്കെട്ടായി പ്രതികരിക്കുകയായിരുന്നു. കാര്‍ഷികപ്രതിസന്ധിയും ഹാര്‍ദിക് പട്ടേലിന്റെ പിന്തുണയും തുണയ്ക്കുമെന്ന് കരുതിയ സൗരാഷ്ട്രയിലെ എട്ടുമണ്ഡലവും ബിജെപി. നേടി. അങ്ങനെ സ്വന്തം തട്ടകം നിലനിര്‍ത്തിയാണ് മോദിയും അമിത് ഷായും പടയോട്ടം തുടരുന്നത്.

ഗാന്ധിനഗറില്‍ അദ്വാനിയെ മാറ്റി അമിത് ഷായെ സ്ഥാനാര്‍ത്ഥിയാക്കിയത് വോട്ടര്‍മാര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു. 2014-ല്‍ അദ്വാനിയുടെ ജയം 4,83,121 വോട്ടിനായിരുന്നെങ്കില്‍ അമിത് ഷാ അഞ്ചര ലക്ഷത്തിലേറെ വോട്ടാണ് കോണ്‍ഗ്രസിന്റെ സി.ജെ. ചവഡയെക്കാള്‍ നേടിയത്. 2017-ലെ നിയമസഭാതിരഞ്ഞെടുപ്പില്‍ ഭരണത്തിന് അടുത്തെത്തിയ കോണ്‍ഗ്രസിന്റെ നിഴല്‍മാത്രമാണ് ഈ തിരഞ്ഞെടുപ്പില്‍ ദൃശ്യമായത്. രാജസ്ഥാനിലും മദ്യപ്രദേശിലും ചത്തീസ് ഗഡിലും ബിജെപിയെ കോണ്‍ഗ്രസ് നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍പ്പിച്ചിരുന്നു. ഇത് മനസ്സിലാക്കി തന്ത്രപരമായി അമിത് ഷാ മുന്നോട്ട് നീങ്ങി. ഉത്തരേന്ത്യയില്‍ ആകെ കാര്യങ്ങള്‍ അനുകൂലമാക്കിയതിനൊപ്പം നോര്‍ത്ത് ഈസ്റ്റും പിടിച്ചു. ബിജെപിക്ക് കഴിഞ്ഞ തവണത്തേക്കാള്‍ 23 സീറ്റ് അധികവും കിട്ടി. എന്‍ഡിഎയില്‍ നേട്ടമുണ്ടാക്കിയതും ബിജെപി തന്നെ.

ഈ നേട്ടങ്ങള്‍ക്കെല്ലാം ചുക്കാന്‍ പിടിച്ചാണ് അമിത് ഷാ കേന്ദ്ര മന്ത്രി പദത്തിലേക്ക് നടന്നെത്തുന്നത്. അതുകൊണ്ട് മോദി കഴിഞ്ഞാല്‍ രണ്ടാമന്‍ അമിത് ഷാ തന്നെയാകും. രാജ്നാഥ് സിംഗിനും നിഥിന്‍ ഗഡ്ഗരിക്കും പോലുള്ള വമ്പന്മാരെ വെട്ടിമാറ്റിയാണ് അമിത് ഷാ രണ്ടാമനാകുന്നത്. 1964 ഒക്ടോബര്‍ 22 നു ബോംബെയിലെ ഒരു ഗുജറാത്തി-ബനിയ കുടുംബത്തിലാണ് അമിത് ഷാ ജനിച്ചത്. പിതാവ് അനില്‍ചന്ദ്ര ഷാ ഒരു ബിസിനസ്സുകാരനായിരുന്നു. ബോംബെയില്‍ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം, ഉപരിപഠനത്തിനായി ഗുജറാത്തിലേക്കു പോയി. അഹമ്മദാബാദിലെ യു.സി.ഷാ കോളേജില്‍ ബയോകെമിസ്ട്രിയില്‍ അദ്ദേഹം പ്രവേശനം നേടി. ബിരുദം പൂര്‍ത്തിയാക്കിയ ശേഷം, പിതാവിനെ വ്യാപാരത്തില്‍ സഹായിക്കാന്‍ തുടങ്ങി. അഹമ്മദാബാദിലെ സഹകരണ സംഘങ്ങളില്‍ ഓഹരി ദല്ലാളായും അമിത് ജോലി ചെയ്തിട്ടുണ്ട്. അന്ന് തന്നെ ആര്‍ എസ് എസിലും സജീവമായിരുന്നു. ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തനകാലഘട്ടത്തിലാണ് 1982 ല്‍ അമിത് ഷാ ആദ്യമായി നരേന്ദ്ര മോദിയെ കാണുന്നത്. അഹമ്മദാബാദിലെ യുവതലമുറയെ സംഘടിപ്പിക്കാനുള്ള ചുമതലയുള്ള ആര്‍.എസ്സ്.എസ്സ് പ്രചാരക് ആയിരുന്നു അക്കാലത്ത് നരേന്ദ്ര മോദി. അന്ന് മുതല്‍ മോദിയുടെ വിശ്വസ്തനായി അമിത് ഷാ മാറി.

75 വയസ്സു കഴിഞ്ഞവര്‍ ആരും തന്റെ മന്ത്രിസഭയില്‍ വേണ്ടെന്നതാണ് മോദിയുടെ പ്രഖ്യാപിത നിലപാട്. അതായത് അധികാര രാഷ്ട്രീയത്തില്‍ നിന്ന് മോദി റിട്ടയര്‍മെന്റിന് മുന്നോട്ട് വയ്ക്കുന്നത് 75 വയസ്സാണ്. മോദിക്കിപ്പോള്‍ 68 വയസ്സായി. അഞ്ച് കൊല്ലം ഭരണം പൂര്‍ത്തിയാക്കുമ്പോള്‍ വയസ്സ് 73ആകും. അതായാത് അഞ്ച് കൊല്ലം കഴിയുമ്പോള്‍ മോദി റിട്ടര്‍മെന്റ് ഡേറ്റിന് തൊട്ടടുത്തെത്തും. ഈ സമയം പ്രധാനമന്ത്രി പദം അമിത് ഷായ്ക്ക് മോദി കൈമാറുമെന്നും വിലയിരുത്തലുണ്ട്. അതിന് വേണ്ടികൂടിയാണ് അമിത് ഷായെ ഇത്തവണ കേന്ദ്രമന്ത്രിയാക്കാന്‍ മോദി മുന്‍കൈയെടുക്കുന്നത്. അതുകൊണ്ട് തന്നെ ബിജെപി അധ്യക്ഷനാകാന്‍ അമിത് ഷായ്ക്ക് പുതിയൊരു വ്യക്തിയെ കണ്ടെത്തേണ്ടി വരും. മോദിക്ക് കൂടി താല്‍പ്പര്യമുള്ള മുഖത്തിനായുള്ള തെരച്ചല്‍ അമിത് ഷാ തുടങ്ങിയിട്ടുണ്ട്.

രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതാവായാണ് അമിത് ഷാ, തന്റെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. 1986 ല്‍ ഭാരതീയ ജനതാ പാര്‍ട്ടി അംഗമായി. ഭാരതീയ ജനതാ പാര്‍ട്ടിയുടെ യുവജന വിഭാഗമായ ഭാരതീയ ജനതാ യുവ മോര്‍ച്ചയുടെ സജീവ പ്രവര്‍ത്തകനായിരുന്നു ഷാ. പാര്‍ട്ടിയിലെ നേതൃത്വപടവുകള്‍ ഷാ, അതിവേഗം കീഴടക്കി. 1991 ലെ പൊതു തിരഞ്ഞെടുപ്പില്‍ അദ്വാനിയുടെ തിരഞ്ഞെടുപ്പു പ്രചാരണത്തിനു ചുക്കാന്‍ പിടിച്ചത് ഷാ ആയിരുന്നു. ഗുജറാത്തിന്റെ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലായിരുന്നു, അവിടത്തെ സഹകരണപ്രസ്ഥാനങ്ങള്‍. ഈ സഹകരണസംഘങ്ങളിലെല്ലാം കോണ്‍ഗ്രസ്സിനായിരുന്നു സ്വാധീനം. മോദിയും, ഷായും മുന്‍ തന്ത്രമുപയോഗിച്ചു തന്നെ, ഇവിടങ്ങളില്‍ കോണ്‍ഗ്രസ്സിന്റെ സ്വാധീനം കുറച്ചു. 1999 ല്‍ ഇന്ത്യയിലെ തന്നെ വലിയ സഹകരണസ്ഥാപനങ്ങളിലൊന്നായ അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്കിന്റെ പ്രസിഡന്റായി ഷാ തിരഞ്ഞെടുക്കപ്പെട്ടു. 1990 കളില്‍ നരേന്ദ്ര മോദി പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായതോടെ, ഷായുടെ ഉയര്‍ച്ചകള്‍ തുടങ്ങി. നരേന്ദ്ര മോദിയുടെ അനുഗ്രാഹിശ്ശിസുകളോടെ, ഷാ ഗുജറാത്ത് സ്റ്റേറ്റ് ഫിനാന്‍ഷ്യല്‍ കോര്‍പ്പറേഷന്റെ ചെയര്‍മാന്‍ സ്ഥാനമേറ്റെടുത്തു. ശങ്കര്‍സിങ് വഗേല മുതലായ വിമതര്‍ പാര്‍ട്ടിയില്‍ മോദിയുടെ അപ്രമാദിത്വത്തെ ചോദ്യം ചെയ്തു തുടങ്ങിയപ്പോള്‍, ഭാരതീയ ജനതാ പാര്‍ട്ടി, മോദിയെ ഗുജറാത്തില്‍ നിന്നും ഡല്‍ഹിയിലേക്കു മാറ്റി.

1997 ലെ ഉപതിരഞ്ഞെടുപ്പില്‍ ഷാ സാര്‍കേജ് മണ്ഡലത്തില്‍ നിന്നും ജയിച്ച് ഗുജറാത്ത് നിയമസഭയിലെത്തി. മോദിയുടെ സ്വാധീനം മൂലമാണ് ഷാക്ക് ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം ലഭിക്കുന്നത്. 1998 തിരഞ്ഞെടുപ്പില്‍ ഷാ ഇതേ മണ്ഡലത്തില്‍ നിന്നും ജയിച്ചു. 2001 ല്‍ ഭരണ കെടുകാര്യസ്ഥത ആരോപിച്ച് ഭാരതീയ ജനതാ പാര്‍ട്ടി, കേശുഭായ് പട്ടേലിന്റെ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കി പകരം നരേന്ദ്ര മോദിയെ അവരോധിച്ചു. 2002 മോദി മന്ത്രിസഭയില്‍ ഏറ്റവും പ്രായം കുറഞ്ഞ മന്ത്രിയായി ഷാ സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിനു വിവിധ വകുപ്പുകളുടെ ചുമതലകളുണ്ടായിരുന്നു. ഒരു കാലയളവില്‍ 12 വകുപ്പുകള്‍ ഷാ കൈകാര്യം ചെയ്തിരുന്നു. ഷൊറാബ്ദീന്‍ കൊലക്കേസില്‍ അമിത് ഷാ പൊലീസന്വേഷണത്തിനു വിധേയമായിരുന്നു. ഷൊറാബ്ദീന്‍ എന്ന ഗുണ്ടയുടെ ശല്യം സഹിക്ക വയ്യാതെ, ഗുജറാത്തിലെ രണ്ടു മാര്‍ബിള്‍ വ്യാപാരികള്‍ അമിത് ഷാക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തി പൊലീസിന്റെ സഹായത്തോടെ ഷൊറാബ്ദീനെ കൊലപ്പെടുത്തി എന്നതായിരുന്നു കേസ്. ഈ കേസെല്ലാം പിന്നീട് മാഞ്ഞു പോയി.

2002 ഗുജറാത്ത് കലാപത്തിലും, വ്യാജ ഏറ്റുമുട്ടല്‍ കേസിലും, ഗുജറാത്ത് സര്‍ക്കാരിനെതിരേ മൊഴി കൊടുത്ത സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരോട് അമിത് ഷാ പ്രതികാര നടപടിയെടുത്തത് ഏറെ വിവാദങ്ങള്‍ക്കു വഴി വെച്ചിരുന്നു. 2009 ല്‍ അമിത് ഷാ ആഭ്യന്തര വകുപ്പു കൈകാര്യം ചെയ്തിരുന്ന കാലത്ത്, അനധികൃതമായി ഒരു വനിതയെ നിരീക്ഷിക്കാന്‍ പൊലീസിനോടാവശ്യപ്പെട്ടത് ഏറെ വിവാദമായിരുന്നു. ഇതോടെ ഗുജറാത്തില്‍ നിന്ന് അമിത് ഷാ മാറി. പ്രധാനമന്ത്രിയാകാന്‍ ആഗ്രഹിച്ച മോദി അമിത് ഷായെ ഡല്‍ഹിയില്‍ സജീവമാക്കി. ബിജെപിയുടെ ജനറല്‍ സെക്രട്ടറിയാക്കി. ഉത്തര്‍പ്രദേശിന്റെ ചുമതല നല്‍കി. തന്ത്രങ്ങളുടെ ചാണക്യന്‍ 80ല്‍ 72 സീറ്റുകള്‍ ഉത്തര്‍ പ്രദേശില്‍ നിന്ന് നേടി മോദിയെ പ്രധാനമന്ത്രിയാക്കി. അതിന് ശേഷം പാര്‍ട്ടി അധ്യക്ഷനായി ബിജെപിയുടെ തന്ത്രങ്ങളുടെ അമരക്കാരനുമായി. ഇനി കേന്ദ്രമന്ത്രിസഭയില്‍ അംഗമായി മോദിയുടെ രണ്ടാമനാകുകയാണ് ലക്ഷ്യം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category